29.12.18           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇവിടെ സ്വയം ധാരണ ചെയ്ത് മറ്റുളളവരെക്കൊണ്ടും തീര് ച്ചയായും ചെയ്യിക്കണം , പാസ്സാകുന്നതിനുവേണ്ടി മാതാപിതാക്കള് ക്കു സമാനമായിത്തീരണം , എന്താണോ കേള് ക്കുന്നത് , അത് കേള് പ്പിക്കുകയും വേണം .

ചോദ്യം :-
കുട്ടികളില് ഏതൊരു ശുഭഭാവന ഉണ്ടാകുന്നതും നല്ല പുരുഷാര്ത്ഥത്തിന്റെ അടയാളമാണ്?

ഉത്തരം :-
ഞങ്ങള് മാതാപിതാവിനെ അനുകരിച്ച് സിംഹാസനത്തില് ഇരിക്കും എന്ന ശുഭഭാവന കുട്ടികളിലുണ്ടെങ്കില് ഇതും വളരെ നല്ലൊരു ധൈര്യമാണ്. ആരാണോ ഇങ്ങനെ പറയുന്നത് - ബാബാ, ഞങ്ങള് മുഴുവന് പരീക്ഷയും പാസ്സാവുമെന്ന്, ഇതും ശുഭമാണ് പറയുന്നത്. ഇതിനുവേണ്ടി പുരുഷാര്ത്ഥവും വളരെ തീവ്രമായി ചെയ്യണം.

ഗീതം :-
നമ്മുടെ തീര്ത്ഥയാത്ര വ്യത്യസ്തമാണ്........

ഓംശാന്തി.
ഇപ്പോള് ഇവിടെ എല്ലാവരും പാപാത്മാക്കളാണ്, പുണ്യാത്മാക്കള് സ്വര്ഗ്ഗത്തിലാണ് ഉണ്ടാകുന്നത്. ഇത് പാപാത്മാക്കളുടെ ലോകമാണ്. ഇവിടെ അജാമിലനെപ്പോലുളള പാപാത്മാക്കളുണ്ട്, അത് ദേവതകളുടെ സ്വര്ഗ്ഗമാണ്, പുണ്യാത്മാക്കളുടെ ലോകമാണ്. രണ്ടുകൂട്ടരുടേയും മഹിമ വേറെ വേറെയാണ്. ബ്രാഹ്മണരായ ഓരോരുത്തരും തന്റെ ഈ ജന്മത്തിലെ ജീവിതകഥ ബാബയ്ക്ക് എഴുതി അയക്കാറുണ്ട്, ബാബാ ഞങ്ങള് ഇത്ര പാപം ചെയ്തിട്ടുണ്ടെന്ന്. ബാബയുടെ അടുത്ത് എല്ലാവരുടേയും ജീവിത കഥയുണ്ട്. കുട്ടികള്ക്ക് അറിയാം ഇവിടെ കേള്ക്കണം കേള്പ്പിക്കണം. അപ്പോള് കേള്പ്പിക്കുന്നവര് ധാരാളം ആവശ്യമാണ്. ഏതുവരെ കേള്പ്പിക്കുന്നവരായി മാറുന്നില്ലയോ അതുവരെ പാസ്സാവുകയില്ല. മറ്റുസത്സംഗങ്ങളില് ഇതുപോലെ കേട്ടതിനുശേഷം പിന്നീട് കേള്പ്പിക്കുന്നതിനായി ബാദ്ധ്യതയില്ല. ഇവിടെ ധാരണ ചെയ്ത് പിന്നീട് ചെയ്യിക്കണം. അനുയായികളെ ഉണ്ടാക്കണം. അല്ലാതെ ഇവിടെ ഒരാള് മാത്രം പണ്ഡിതനെപ്പോലെ കഥ കേള്പ്പിക്കുകയല്ല. ഇവിടെ ഓരോരുത്തര്ക്കും മാപിതാവിനു സമാനമായിത്തീരണം. മറ്റുളളവര്ക്കു കേള്പ്പിച്ചു കൊടുത്താല് മാത്രമേ പാസ്സായി മാതാപിതാവിന്റെ ഹൃദയത്തില് സാഥാനം ലഭിക്കൂ. ജ്ഞാനത്തെക്കുറിച്ചുതന്നെയാണല്ലോ മനസ്സിലാക്കി കൊടുക്കേണ്ടത്. അവര് എല്ലാവരും കൃഷ്ണഭഗവാനുവാച എന്നു പറയുന്നു. ഇവിടെ പറയപ്പെടുന്നു ജ്ഞാനസാഗരനും പതിതപാവനും ഗീതാജ്ഞാനദാതാവുമായ ശിവഭഗവാന്റെ മഹാവാക്യമെന്ന്. കൃഷ്ണന്-രാധാ അഥവാ ലക്ഷ്മി-നാരായണനെ ഭഗവാന് ഭഗവതി എന്നു പറയില്ല. അത് നിയമമല്ല. ഭഗവാന് അവര്ക്ക് പദവി നല്കി എങ്കില് തീര്ച്ചയായും അവരെ ഭഗവാന് ഭഗവതിയാക്കി മാറ്റുകതന്നെ ചെയ്യും അതുകൊണ്ടാണ് പേരും അതുപോലെ. നിങ്ങള് ഇപ്പോള് വിജയമാലയിലേക്ക് കോര്ക്കപ്പെടാനുളള പുരുഷാര്ത്ഥമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാല ഉണ്ടാക്കുന്നില്ലേ ഏറ്റവും മുകളിലായി രുദ്രനാണ്. രുദ്രാക്ഷത്തിന്റെ മാലയുണ്ടല്ലോ. ഈശ്വരന്റെ മാല ഇവിടെ നിന്നാണ് ഉണ്ടാക്കപ്പെടുന്നത്. ഇവിടെ പറയുന്നു നമ്മുടെ തീര്ത്ഥയാത്ര വ്യത്യസ്തമാണെന്ന്. അവര് തീര്ത്ഥയാത്രയില് ധാരാളം ബുദ്ധിമുട്ട് സഹിക്കുന്നുണ്ട്. നിങ്ങളുടെ എല്ലാ കാര്യങ്ങളും വേറിട്ടതാണ്. നിങ്ങളുടെ ബുദ്ധിയോഗം ശിവബാബയോടൊപ്പമാണ്. രുദ്രന്റെ കഴുത്തിലെ മാലയായിത്തീരണം. മാലയുടെ രഹസ്യത്തെക്കുറിച്ചും അറിയുന്നില്ല. മുകളില് ശിവബാബയാകുന്ന പുഷ്പമാണ്. പിന്നീടാണ് ജഗദംബ, ജഗദ്പിതാവ് പിന്നെ അവരുടെ 108 വംശാവലികള്. ബാബ കാണുന്നുണ്ട് വളരെ വലിയ മാലയാണ് ഉണ്ടാകുന്നത്. എല്ലാവരും മാല സ്മരിക്കുന്നു, രാമ രാമ എന്നു പറയുന്നു. ലക്ഷ്യം ഒന്നും തന്നെയില്ല. രുദ്രമാല സ്മരിക്കുമ്പോള് രാമനാമം ജപിക്കുന്നു. ഇതെല്ലാം തന്നെ ഭക്തിമാര്ഗ്ഗമാണ്. ഇതു പിന്നെയും മറ്റുളള കാര്യങ്ങളെ അപേക്ഷിച്ച് നല്ലതാണ് കാരണം അത്രയ്ക്കും സമയം പാപം ഉണ്ടാവില്ലല്ലോ. പാപങ്ങളില് നിന്നും മുക്തമാകുന്നതിനുളള യുക്തിയാണ്. ഇവിടെ മാല ജപിക്കേണ്ട കാര്യമില്ല. സ്വയം മാലയിലെ മുത്തായി മാറണം. അപ്പോള് നമ്മുടെ തീര്ത്ഥയാത്ര വ്യത്യസ്തമാണ്. നമ്മള് ശിവബാബയുടെ വീട്ടിലേക്കുള്ള അവ്യഭിചാരിയായ വഴികാട്ടിയാണ്. യോഗത്തിലൂടെ തന്റെ ജന്മ-ജന്മാന്തരത്തിലെ വികര്മ്മം ഭസ്മമാകുന്നു. കൃഷ്ണനെ രാത്രിയും പകലും ഓര്മ്മിക്കുകയാണെങ്കിലും വികര്മ്മങ്ങള് നശിക്കുകയില്ല. രാമ-രാമ എന്നു ജപിക്കുമ്പോള് ആ സമയം പാപങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല പക്ഷേ അതിനുശേഷം പാപം ചെയ്യാന് ആരംഭിക്കും. അല്ലാതെ പാപം നശിക്കുകയോ ആയുസ്സ് വര്ദ്ധിക്കുകയോ ചെയ്യുന്നില്ല. ഇവിടെ യോഗബലത്തിലൂടെ നിങ്ങള് കുട്ടികളുടെ ആയുസ്സ് വര്ദ്ധിക്കുന്നു, പാപം നശിക്കുന്നു. ജന്മജന്മാന്തരത്തേക്ക് ആയുസ്സ് അവിനാശിയായിത്തീരുന്നു.

മനുഷ്യനില് നിന്നും ദേവനായിത്തീരുക ഇതിനെത്തന്നെയാണ് ജീവിതം ഉണ്ടാക്കുക എന്നു പറയുന്നത്. ദേവതകള്ക്ക് എത്ര മഹിമയാണ്. സ്വയത്തെ ഞാന് നീചനാണ്.....പാപിയാണ്..... എന്നൊക്കെ പറയുന്നു. അപ്പോള് തീര്ച്ചയായും എല്ലാവരും അതുപോലെത്തന്നെയായിരിക്കുമല്ലോ. പറയുന്നു ഞങ്ങള് ഒരുഗുണവും ഇല്ലാത്തവരാണ്...... അങ്ങ് ദയാസാഗരന് ഞങ്ങളുടെമേല് ദയ കാണിക്കണമെന്ന്....... ഇത് പരമാത്മാവിന്റെ മഹിമയാണ്. പരമാത്മാവ് നിങ്ങളെ സര്വ്വഗുണ സമ്പന്നരും ശ്രീകൃഷ്ണനു സമാനവുമാക്കിമാറ്റുന്നു. നിങ്ങള് ഇപ്പോള് ആയിത്തീര്ന്നുകൊണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണനോളം ഗുണസമ്പന്നനായി മറ്റാരും തന്നെയില്ല. ഒരു നിര്ഗുണ ബാലകന്റെ പ്രസ്ഥാനമുണ്ട്. നിര്ഗുണം എന്നതിന്റെ അര്ത്ഥത്തെക്കുറിച്ച് മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കറിയാം ശ്രീകൃഷ്ണന് അഥവാ ലക്ഷ്മി-നാരായണന്റെ മഹിമയാണ് പാടുന്നത് സര്വ്വഗുണസമ്പന്നനെന്ന്..... ഇപ്പോള് നിങ്ങളും അവര്ക്കു സമാനമായിത്തീര്ന്നുകൊണ്ടിരിക്കുകയാണ്. ഇതുപോലെ പഠിപ്പിക്കുന്ന മറ്റു സത്സംഗങ്ങല് ഉണ്ടാവുകയില്ല. ഇവിടെ ബാബ നിങ്ങളോട് ചോദിക്കുന്നു ലക്ഷ്മി-നാരായണനെയാണോ വരിക്കുന്നത് അതോ സീതാരാമനെയാണോ? കുട്ടികളും വിവേകഹീനരൊന്നുമല്ലല്ലോ. പെട്ടെന്നു തന്നെ പറയും ബാബാ ഞങ്ങള് മുഴുവനും പരീക്ഷ പാസ്സാകുമെന്ന്. ശുഭമേ പറയൂ. എല്ലാവരും ഒരേപോലെയായിത്തീരണമെന്നില്ല. പിന്നെയും ധൈര്യം കാണിക്കുന്നു. മമ്മാ-ബാബാ ശിവബാബയുടെ അനന്യ സന്താനങ്ങളാണ്. നമ്മള് അവരെ പൂര്ണ്ണമായും ഫോളോ ചെയ്ത് സിംഹാസനത്തിലിരിക്കും. ഈ ശുഭകാമന നല്ലതാണ്. പിന്നീട് നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്യണം. ഈ സമയത്തെ പുരുഷാര്ത്ഥമാണ് കല്പകല്പത്തെക്കുണ്ടാവുക. ഗാരന്റിയാണ്. ഇപ്പോഴത്തെ പുരുഷാര്ത്ഥത്തിലൂടെ മനസ്സിലാക്കാന് സാധിക്കുന്നു, കല്പം മുമ്പും ഇതുപോലെ ചെയ്തിരുന്നു എന്ന്. കല്പകല്പവും ഇതുപോലെയുളള പുരുഷാര്ത്ഥമാണ് ഉണ്ടാവുക. എപ്പോഴാണോ പരീക്ഷയുടെ സമയം അടുക്കുന്നത് അപ്പോള് മനസ്സിലാക്കാന് സാധിക്കും നമ്മള് എത്രത്തോളം പാസ്സായിത്തീരുന്നു എന്ന്. ടീച്ചര്ക്ക് പെട്ടെന്ന് മനസ്സിലാകുന്നു. ഇത് നരനില് നാരായണനായിത്തീരുന്നതിനുളള ഗീതാപാഠശാലയാണ്. മറ്റുളള ഗീതാപാഠശാലയിലൊന്നും തന്നെ ഇങ്ങനെ ഒരിക്കലും പറയില്ല നരനില് നിന്നും നാരായണനാകുന്നതിനുവേണ്ടി വന്നിരിക്കുകയാണെന്ന്. ടീച്ചര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല ഞാന് നിങ്ങളെ നരനില് നിന്നും നാരായണനാക്കി മാറ്റുമെന്ന്. ആദ്യം പഠിപ്പിക്കുന്ന ടീച്ചര്ക്ക് ഈ ലഹരിയുണ്ടാകണം ഞാനും നരനില് നിന്നും നാരായണനാകുമെന്ന്. ഗീതയുടെ പ്രഭാഷണം ചെയ്യുന്നവര് ധാരാളമുണ്ട്. പക്ഷേ മറ്റെവിടെയും ഇങ്ങനെ പറയുകയില്ല ഞങ്ങള് ശിവബാബയിലൂടെയാണ് പഠിക്കുന്നതെന്ന്. അവര് മനുഷ്യരിലൂടെയാണ് പഠിക്കുന്നത്. നിങ്ങള്ക്ക് അറിയാം ഉയര്ന്നതിലും ഉയര്ന്നതാണ് പരമപിതാവായ പരമാത്മാവ് ശിവന്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ് ജ്ഞാനസാഗരനാണ്. അവര് തന്നെയാണ് പതിതരെ പാവനമാക്കിമാറ്റുന്നതും. ഗുരുനാനാക്കും അവരുടെ മഹിമ പാടുന്നുണ്ട് - സാഹേബിനെ(പ്രഭുവിനെ) ജപിക്കുകയാണെങ്കില് സുഖം ലഭിക്കുമെന്ന്. ഇപ്പോള് നിങ്ങള്ക്കറിയാം ഉയര്ന്നതിലും ഉയര്ന്ന സത്യമായ പ്രഭു അവരാണെന്ന്. അവര് സ്വയം പറയുന്നു എന്നെ ഓര്മ്മിക്കൂ എന്ന്. ഞാന് നിങ്ങള്ക്ക് സത്യമായ അമരകഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥയാണ് കേള്പ്പിക്കുന്നത്. ഈജ്ഞാനത്തിലൂടെ നിങ്ങള്ക്ക് മൂന്നാമത്തെ നേത്രം ലഭിക്കുന്നു, നരനില് നിന്നും നാരായണനായിത്തീരുന്നു. അല്ലയോ പാര്വ്വതിമാരേ, ഞാന് അമരനാഥന് നിങ്ങള്ക്ക് അമരകഥ കേള്പ്പിച്ചു തരുന്നു. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ് പിന്നീടാണ് ബ്രഹ്മാ വിഷ്ണു ശങ്കരന്. പിന്നെ സ്വര്ഗ്ഗത്തില് ലക്ഷ്മിനാരായണന്, വീണ്ടും ചന്ദ്രവംശി......നമ്പര്വൈസായി താഴേക്കു വരുന്നു. സമയവും സതോ രജോ തമോ ആയിത്തീരുന്നു. പക്ഷേ ഈ കാര്യങ്ങളൊന്നും തന്നെ ആര്ക്കും അറിയുന്നില്ല. ബാബ വളരെയധികം ഗുഹ്യമായ കാര്യങ്ങളാണ് കേള്പ്പിച്ചുതരുന്നത്. ആത്മാവില് അവിനാശി പാര്ട്ടാണുളളത്. ഓരോരോ ജന്മത്തിലെയും പാര്ട്ട് അടങ്ങിയിട്ടുണ്ട്. അത് ഒരിക്കലും നശിക്കുന്നില്ല. ബാബ പറയുന്നു എന്റെ പാര്ട്ടും ഇതില് അടങ്ങിയിട്ടുണ്ട്. നിങ്ങള് സുഖധാമത്തിലിരിക്കുമ്പോള് ഞാന് ശാന്തിധാമത്തിലായിരിക്കും. നിങ്ങളുടെ ഭാഗ്യത്തില് സുഖവും ദുഖവുമുണ്ട്. സുഖത്തിലും ദുഖത്തിലും എത്ര ജന്മങ്ങളെടുക്കുന്നു എന്നുളളതും മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഞാന് നിങ്ങളുടെ നിഷ്കാമിയായ അച്ഛനാണ്. നിങ്ങള് എല്ലാവരെയും സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കിമാറ്റുന്നു. അഥവാ ഞാനും പതിതമായിത്തീരുന്നു എങ്കില് നിങ്ങളെ ആരാണ് പാവനമാക്കിത്തീര്ക്കുക? എല്ലാവരുടെയും വിളി ആരാണ് കേള്ക്കുക? ആരെയാണ് പതിതപാവനന് എന്ന് പറയുന്നത്? ബാബ മനസ്സിലാക്കിത്തരുന്നു ഒരു ഗീതാപാഠിയ്ക്കും ഇങ്ങനെ മനസ്സിലാക്കിത്തരാന് സാധിക്കില്ല. അവര് ത്രിലോകി എന്നതിന്റെ അര്ത്ഥം തന്നെ ഭിന്ന-ഭിന്ന പ്രകാരത്തില് വ്യാഖ്യാനിക്കുന്നു. മനുഷ്യര് പറയുന്നു വേദശാസ്ത്രങ്ങളിലൂടെ ഭഗവാനെ മിലനം ചെയ്യാനുളള വഴി ലഭിക്കുന്നു എന്ന്. ബാബ പറയുന്നു ഈ ശാസ്ത്രങ്ങളെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെതാണ്. ജ്ഞാനമാര്ഗ്ഗത്തിലുളളവര്ക്ക് ശാസ്ത്രങ്ങളില്ല. ജ്ഞാനം കേള്പ്പിക്കുന്ന ആള് ജ്ഞാനസാഗരനായ ബാബയാണ്. ബാക്കിയെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. ഞാന് തന്നെയാണ് വന്ന് ഈ ജ്ഞാനത്തിലൂടെ സര്വ്വര്ക്കും സദ്ഗതി നല്കുന്നത്. അവര് മനസ്സിലാക്കുന്നു നീര്കുമിളകള് വെളളത്തില് നിന്നും ഉണ്ടായി പിന്നെ അതില് തന്നെ ലയിക്കുന്നതുപോലെയാണെന്ന്. അപ്പോള് മിലനം ചെയ്യുന്ന കാര്യം തന്നെ വരുന്നില്ല. ആത്മാവ് അവിനാശിയാണ്, അത് ഒരിക്കലും കത്തിനശിക്കുകയോ, മുറിയുകയോ, ലയിക്കുകയോ ഇല്ല. ബാബ ഈ കാര്യങ്ങളെക്കുറിച്ചെല്ലാമുളള തിരിച്ചറിവ് നല്കുന്നു. നിങ്ങള് കുട്ടികള്ക്ക് കാലു മുതല് നെറുക വരെ സന്തോഷം ഉണ്ടായിരിക്കണം - നമ്മള് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായിത്തീരുകാണ് എന്നുളളത്. പക്ഷേ ഈ സന്തോഷവും നമ്പര്വൈസാണ്. ഏകരസമല്ല. പരീക്ഷ ഒന്നേയുളളൂ എങ്കിലും അത് പാസ്സാകണമല്ലോ. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയല്ലേ. അതിന്റെ പദ്ധതിയാണ് പറയുന്നത്. സൂര്യവംശിയില് ഇത്ര സിംഹാസനം, ചന്ദ്രവംശിയില് ഇത്രസിംഹാസനം, ആരെല്ലാമാണോ തോറ്റു പോകുന്നത് അവര് ദാസ-ദാസിമാരാണ്. ദാസദാസിമാരില് നിന്നും പിന്നീട് നമ്പര്വൈസായ രാജാറാണിയായിത്തീരുന്നു. പഠിക്കാത്തവര് അന്തിമത്തില് പദവി നേടുന്നു. ബാബ വളരെ നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്, ഒന്നും മനസ്സിലായിട്ടില്ലെങ്കില് ചോദിക്കാന് സാധിക്കും. വിവേകത്തിലുണ്ടാവുമല്ലോ, ഇല്ലെങ്കില് ഇവിടെ എവിടെയാണ് ജന്മം ലഭിക്കുന്നത്, അവിടെ ചെറിയ സുഖമൊന്നുമല്ലല്ലോ. വളരെയധികം ബഹുമാനമുണ്ടാകുന്നു. വലിയ കൊട്ടാരങ്ങള്ക്കുളളിലാണ് വസിക്കുന്നത്. വലിയ വലിയ പൂന്തോട്ടങ്ങളായിരിക്കും. അവിടെ രണ്ടു മൂന്നു നിലകളുണ്ടാക്കേണ്ട ആവശ്യമില്ല. ഭൂമി ധാരാളമുണ്ടായിരിക്കും. പൈസയ്ക്ക് കുറവില്ലാത്തതുകൊണ്ട്, ഉണ്ടാക്കാനും വലിയ താല്പര്യമായിരിക്കും, ഇവിടെ ഇപ്പോഴത്തെ മനുഷ്യരെപ്പോലെ. പുതിയദില്ലി ഉണ്ടാക്കുമ്പോള് എല്ലാവരും പറഞ്ഞിരുന്നു പുതിയ ഭാരതമാണെന്ന്. വാസ്തവത്തില് പുതിയ ഭാരതം എന്നുളളത് സ്വര്ഗ്ഗത്തെയും, പഴയത് നരകത്തെയുമാണ് പറയുന്നത്. അവിടെ ആര്ക്ക് എത്രവേണമോ....... എല്ലാം ഡ്രാമാ അനുസരിച്ചായിരിക്കും. കൊട്ടാരങ്ങളെല്ലാം തന്നെ എന്താണോ കല്പം മുമ്പ് ഉണ്ടാക്കിയിട്ടുളളത് അതുമാത്രമേ ഉണ്ടാക്കപ്പെടുകയുളളൂ. ഈ ജ്ഞാനമെല്ലാം തന്നെ മറ്റാര്ക്കും തന്നെ മനസ്സിലാക്കാന് സാധിക്കില്ല, പക്ഷേ ആരുടെ ഭാഗ്യത്തിലുണ്ടോ അവരുടെ ബുദ്ധിയില് മാത്രമേ ഇരിക്കൂ. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം പൂര്ണ്ണ യോഗത്തിലിരിക്കണം. ഭക്തിമാര്ഗ്ഗത്തില് ശ്രീകൃഷ്ണനുമായുളള യോഗത്തിലായിരുന്നു, എന്നിട്ടും സ്വര്ഗ്ഗത്തിലെ അധികാരിയായിത്തീര്ന്നില്ല. ഇപ്പോള് സ്വര്ഗ്ഗം നിങ്ങള്ക്കു മുന്നിലാണ്. നിങ്ങള്ക്ക് പരമാത്മാവിന്റെ ജീവചരിത്രം, ബ്രഹ്മാ വിഷ്ണുവിന്റെ ചരിത്രം എല്ലാം തന്നെ അറിയാം. ബ്രഹ്മാവ് എത്ര ജന്മങ്ങള് എടുക്കുന്നു എന്നത് നിങ്ങള്ക്കറിയാം.

ബാബ പറയുന്നു മാതാക്കള് സ്വര്ഗ്ഗത്തിലെ വാതില് തുറക്കാന് നിമിത്തമാണ്. ബാക്കി എല്ലാവരും നരകത്തിലാണ്. മാതാക്കളാണ് എല്ലാവരെയും ഉദ്ധരിക്കുന്നത്. നമ്മള് പരമാത്മാവിന്റെ മഹിമയാണ് പാടുന്നത്. നിങ്ങള് മനസ്സിലാക്കിയാണ് പറയുന്നത് ശിവബാബാ നമസ്തേ എന്ന്. താങ്കള് വന്ന് ഞങ്ങളെ അവകാശികളാക്കി മാറ്റുന്നു. സ്വര്ഗ്ഗത്തിലെ അധികാരിയാക്കി മാറ്റുന്നു. ഇങ്ങനെയുളള ശിവബാബയ്ക്ക് നമസ്കാരം അച്ഛന് കുട്ടികള് നമസ്കാരം പറയുമല്ലോ. പിന്നീട് ബാബയും പറയുന്നു കുട്ടികളേ നമസ്കാരമെന്ന്. നിങ്ങള് എന്നെ ചില്ലറ പൈസയുടെ അവകാശിയാക്കി മാറ്റുന്നു, കക്കയുടെ അവകാശിയാക്കി മാറ്റുന്നു, ഞാന് നിങ്ങളെ വജ്രസമാനമുളള അവകാശികളാക്കി മാറ്റുന്നു. ശിവനാകുന്ന ബാലകനെ അവകാശിയാക്കി മാറ്റുകയാണല്ലോ. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനം, നമസ്തെ, സലാം മാലേക്കും. വന്ദേമാതരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശിവബാബയുടെ വീടിന്റെ അവ്യഭിചാരിയായ വഴികാട്ടിയായിത്തീര്ന്ന് യോഗബലത്തിലൂടെ വികര്മ്മത്തെ ഭസ്മമാക്കണം. ജ്ഞാനത്തെ സ്മരിച്ച് അപാര സന്തോഷത്തിലിരിക്കണം.

2. ബാബയ്ക്കു സമാനം സിംഹാസനധാരിയാകുന്നതിന്റെ ശുഭകാമന വെച്ചുകൊണ്ട് ബാബയെ പൂര്ണ്ണമായും ഫോളോ ചെയ്യണം.

വരദാനം :-

ക്ലിയര് ബുദ്ധിയിലൂടെ ഓരോ കാര്യത്തെയും തിരിച്ചറിഞ്ഞ് യഥാര്ത്ഥ നിര്ണ്ണയം നടത്തുന്ന സഫലതാ മൂര്ത്തിയായി ഭവിക്കൂ

എത്രത്തോളം ബുദ്ധി ക്ലിയറാണോ അത്രത്തോളം വേര്തിരിച്ചറിയുന്നതിനുള്ള ശക്തി പ്രാപ്തമാകും. കൂടുതല് കാര്യങ്ങള് ചിന്തിക്കുന്നതിന് പകരം ഒരു ബാബയുടെ ഓര്മ്മയിലിരിക്കൂ, ബാബയോട് ക്ലിയറായി ഇരിക്കുകയാണെങ്കില് ഓരോ കാര്യത്തെയും സഹജമായി തന്നെ വേര്തിരിച്ചറിഞ്ഞ് യഥാര്ത്ഥ നിര്ണ്ണയം നടത്താന് സാധിക്കും. ഏത് സമയം ഏതുപോലെയാണോ പരിസ്ഥിതി, ഏതുപോലെയാണോ സമ്പര്ക്കത്തില് വരുന്നവരുടെ അവസ്ഥ, അതനുസരിച്ച് ആ സമയം പ്രവര്ത്തിക്കുക, അത് തിരിച്ചറിഞ്ഞ് നിര്ണ്ണയം നടത്തുക ഇത് വളരെ വലിയ ശക്തിയാണ്. ഇത് സഫതലാമൂര്ത്തിയാക്കി മാറ്റുന്നു.

സ്ലോഗന് :-
ജ്ഞാന സൂര്യനായ ബാബയോടൊപ്പമുള്ള ഭാഗ്യ നക്ഷത്രങ്ങള് അവരാണ് ആരാണോ ജഗത്തില് നിന്ന് അന്ധകാരത്തെ അകറ്റുന്നവര്, അന്ധകാരത്തിലേക്ക് വരുന്നവരല്ല.