29.11.20    Avyakt Bapdada     Malayalam Murli     23.01.87     Om Shanti     Madhuban


സഫലതയുട െനക്ഷത്രങ്ങളുട െവിശേഷതകള്


ഇന്ന് ജ്ഞാനസൂര്യന്, ജ്ഞാന ചന്ദ്രന് തന്റെ തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അത് ആകാശത്തിലെ നക്ഷത്രങ്ങള്, ഇത് ഭൂമിയിലെ നക്ഷ്ത്രങ്ങള്. അത് പ്രകൃതിയുടെ ശക്തി, ഇത് പരമാത്മ നക്ഷ്ത്രമാണ്, ആത്മീയ നക്ഷത്രമാണ്. ആ നക്ഷത്രവും രാത്രിയിലാണ് പ്രകടമാകുന്നത്, ഈ ആത്മീയ നക്ഷത്രം, ജ്ഞാന നക്ഷത്രം, തിളങ്ങുന്ന നക്ഷത്രവും ബ്രഹ്മാവിന്റെ രാത്രിയില് തന്നെയാണ് പ്രകടമാകുന്നത്. ആ നക്ഷത്രം രാത്രിയെ ദിനമാക്കുന്നില്ല, കേവലം സൂര്യനാണ് രാത്രിയെ ദിനമാക്കുന്നത്. എന്നാല് നിങ്ങള് നക്ഷത്രങ്ങള് ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രനോടൊപ്പം കൂടെ ഇരുന്ന് രാത്രിയെ ദിനമാക്കുന്നു. പ്രകൃതിയുടെ താരാമണ്ഡലത്തില് അനേക പ്രകാരത്തിലുള്ള തിളങ്ങുന്ന നക്ഷത്രങ്ങള് കാണപ്പെടുന്നു, അതേപോലെ പരമാത്മ താരാമണ്ഡലത്തിലും വ്യത്യസ്ഥ പ്രകാരത്തിലുള്ള നക്ഷത്രങ്ങള് തിളങ്ങുന്നതായി കാണപ്പെടുന്നു. ചിലത് സമീപ നക്ഷ്ത്രങ്ങളാണ്, ചില ദൂരെയുള്ള നക്ഷ്ത്രങ്ങളും. ചിലത് സഫലതയുടെ നക്ഷ്ത്രമാണ് എന്നാല് ചിലത് പ്രതീക്ഷയുടെ നക്ഷത്രവും. ചിലത് ഒരു സ്ഥിതിയുള്ളതാണ്, ചിലരുടെ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.അത് സ്ഥാനം മാറുന്നു, ഇവിടെ സ്ഥിതി മാറുന്നു. പ്രകൃതിയുടെ താരാമണ്ഡലത്തില് വാല് നക്ഷ്ത്രങ്ങളുണ്ട് അര്ത്ഥം ഓരോ കാര്യത്തിലും ഇതെന്ത് കൊണ്ട്, ഇതെന്ത്- ഇങ്ങനെയുള്ള ചോദ്യങ്ങളാകുന്ന വാല് ഉള്ളവര് അര്ത്ഥം ചോദ്യ ചിഹ്നമാകുന്ന വാലുള്ളവര്. പ്രകൃതിയിലെ വാല് നക്ഷ്ത്രങ്ങളുടെ പ്രഭാവം ഭൂമിയില് വളരെ ശക്തമായിട്ടാണ് ഉണ്ടാകുന്നത്, അതേപോലെ അടിക്കടി ചോദിക്കുന്നവര് ഈ ബ്രാഹ്മണ പരിവാരത്തിലും അന്തരീക്ഷത്തെ ഭാരമുള്ളതാക്കി മാറ്റുന്നു. സര്വ്വരും അനുഭവികളാണ്. സ്വയത്തെ പ്രതി പോലും സങ്കല്പത്തില് എന്ത്, എന്തു കൊണ്ട് എന്നതിന്റെ വാല് ഉണ്ടാകുമ്പോള് മനസ്സിന്റെയും ബുദ്ധിയുടെയും സ്ഥിതി സ്വയത്തെ പ്രതി ഭാരമുള്ളതായി മാറുന്നു. അതോടൊപ്പം ഏതൊരു സംഘഠനയിലും അഥവാ സേവനത്തില് എന്ത്, എന്ത്കൊണ്ട്,, ഇങ്ങനെ, എങ്ങനെ.....ഈ ചോദ്യ ചിഹ്നത്തിന്റെ ക്യൂവിന്റെ വാല് ഉണ്ടാകുന്നു. അതിനാല് സംഘഠനയുടെ അന്തരീക്ഷം അഥവാ സേവനത്തിന്റെ അന്തരീക്ഷം ഉടന് ഭാരമുള്ളതായി മാറുന്നു. അതു കൊണ്ട് സ്വയത്തെ പ്രതി, സംഘഠന അഥവാ സേവനത്തെ പ്രതി പ്രഭാവമുണ്ടാകുന്നില്ലേ. കൂടെ ചില പ്രകൃതിയുടെ നക്ഷത്രം മുകളില് നിന്നും താഴേക്ക് വീഴുന്നുമുണ്ട്, അപ്പോള് എന്തായി മാറുന്നു? കല്ല്. പരമാത്മ നക്ഷത്രങ്ങളിലും നിശ്ചയം, സംബന്ധം അഥവാ സ്വ-ധാരണയുടെ ഉയര്ന്ന സ്ഥിതിയില് നിന്നും താഴേക്ക് വരുമ്പേള് കല്ലു ബുദ്ധിയായി മാറുന്നു. എങ്ങനെ കല്ല് ബുദ്ധിയായി മാറുന്നു? കല്ലിനെ എത്ര തന്നെ വെള്ളത്തിലിട്ടാലും കല്ല് തേഞ്ഞ് പോകില്ല, രൂപം പരിവര്ത്തനപ്പെടുന്നു എന്നാല് അലിഞ്ഞ് പോകുന്നില്ല. കല്ലിന് യാതൊന്നും ധാരണയുണ്ടാകുന്നില്ല. അതേപോലെ കല്ല് ബുദ്ധിയായി മാറുമ്പോള് ആ സമയത്ത് എത്ര തന്നെ, എത്ര നല്ല കാര്യങ്ങള് പറഞ്ഞു കൊടുത്താലും അത് തിരിച്ചറിയില്ല. എത്ര തന്നെ ജ്ഞാനമാകുന്ന ജലം തെളിച്ചാലും പരിവര്ത്തനപ്പെടില്ല. കാര്യങ്ങള് മാറി കൊണ്ടിരിക്കും എന്നാല് സ്വയം മാറില്ല. ഇതിനെയാണ് കല്ലു ബുദ്ധിയായി മാറുന്നുവെന്ന്. അതിനാല് സ്വയം സ്വയത്തോട് ചോദിക്കൂ- ഈ പരമാത്മ താരാമണ്ഡലത്തിലെ നക്ഷത്രങ്ങല്ക്കിടയില് ഞാന് എങ്ങനെയുള്ള നക്ഷത്രമാണ്?

ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രം സഫലതയുടെ നക്ഷത്രമാണ്. സഫലതയുടെ നക്ഷത്രം അര്ത്ഥം സദാ സ്വയത്തിന്റെ ഉന്നതിയില് സഫലത അനുഭവിച്ചു കൊണ്ടിരിക്കുന്നവര് അര്ത്ഥം തന്റെ പുരുഷാര്ത്ഥത്തിന്റെ വിധിയില് സദാ സഹജമായി സഫലത അനുഭവം ചെയ്തു കൊണ്ടിരിക്കുന്നവര്. സഫലതയുടെ നക്ഷത്രം സങ്കല്പത്തില് പോലും സ്വയത്തിന്റെ പുരുഷാര്ത്ഥത്തെ പ്രതി പോലും ഒരിക്കലും അറിഞ്ഞു കൂടാ ഇത് സംഭവിക്കുമോ ഇല്ലയോ, ചെയ്യാന് സാധിക്കുമോ ഇല്ലയോ- ഈ അസഫലതയുടെ അംശം മാത്രം പോലും ഉണ്ടാകില്ല. ഏതു പോലെ സ്ലോഗന് ആണ്- സഫലത ജന്മ സിദ്ധ അധികാരമാണ്, അതേപോലെ അവര് സ്വയത്തെ പ്രതി സദാ സഫലത അധികാരത്തിന്റെ രൂപത്തില് അനുഭവം ചെയ്യും. അധികാരത്തിന്റെ പരിഭാഷയാണ്- പരിശ്രമമില്ലാതെ, യാചിക്കാതെ തന്നെ പ്രാപ്തമാകുന്നത്. സഹജമായും സ്വതവേയും പ്രാപ്തമാകണം- ഇതിനെയാണ് അധികാരം എന്ന് പറയുന്നത്. അതേപോലെ ഒന്ന്- സ്വയത്തെ പ്രതി സഫലത, രണ്ട്- തന്റെ സംബന്ധ സമ്പര്ക്കത്തില് വന്നു കൊണ്ടും, ബ്രാഹ്മണ പരിവാരത്തിലെ ആത്മാക്കള്, ലൗകീക പരിവാരം അഥവാ ലൗകീക കാര്യത്തിന്റെ സംബന്ധത്തില്, സര്വ്വ സംബന്ധ സമ്പര്ക്കത്തില് , സംബന്ധത്തില് വന്നും, സമ്പര്ക്കത്തില് വന്നും എത്ര തന്നെ പ്രയാസമായ കാര്യത്തെയും സഫലതയുടെ അധികാരത്തിന്റെ ആധാരത്തിലൂടെ സഹജമായി അനുഭവം ചെയ്യും അര്ത്ഥം സഫലതയുടെ ഉന്നതിയില് മുന്നോട്ട് പോകും. എന്നാല് സമയമെടുക്കും പക്ഷെ സഫലതയുടെ അധികാരം പ്രാപ്തമാക്കുക തന്നെ ചെയ്യും. അതേപോലെ സ്ഥൂലമായ കാര്യം അഥവാ അലൗകീക സേവനത്തിന്റെ കാര്യം അര്ത്ഥം രണ്ടിലും കര്മ്മത്തില് സഫതയുടെ നിശ്ചയ ബുദ്ധി വിജയിയായിരിക്കും. ചില സമയത്ത് പരിതസ്ഥിതികളെ നേരിടേണ്ടി വരും, വ്യക്തികളിലൂടെ സഹിക്കേണ്ടിയും വരും എന്നാല് സഹിക്കുക എന്നത് ഉന്നതിയുടെ മാര്ഗ്ഗമായി മാറും. പരിതസ്ഥിതികളെ മറി കടന്ന്, പരിതസ്ഥിതി സ്വ സ്ഥിതിയുടെ പറക്കുന്ന കലയുടെ സാധനമായി മാറും അര്ത്ഥം ഓരോ കാര്യത്തിലും സഫലത സ്വതവേ സഹജവും സ്വതവേയും തീര്ച്ചയായും പ്രാപ്തമാകും.

സഫലതയുടെ നക്ഷത്രം, അതിന്റെ വിശേഷ ലക്ഷണമാണ്- ഒരിക്കലും സ്വയത്തിന്റെ സഫലതയുടെ അഭിമാനം ഉണ്ടായിരിക്കില്ല, വര്ണ്ണിക്കില്ല, സ്വയത്തിന്റെ പാട്ട് പാടില്ല എന്നാല് എത്രത്തോളം സഫലത അത്രത്തോളം വിനയം, നിര്മല സ്വഭാവമായിരിക്കും. മറ്റുള്ളവര് അവരെ പ്രതി പാട്ട് പാടും എന്നാല് അവര് സ്വയം സദാ ബാബയുടെ ഗുണം പാടി കൊണ്ടിരിക്കും. സഫലതയുടെ നക്ഷത്രത്തിന് ഒരിക്കലും ചോദ്യ ചിഹ്നമുണ്ടായിരിക്കില്ല. സദാ ബിന്ദു രൂപത്തില് സ്ഥിതി ചെയത് ഓരോ കാര്യത്തിലും, മറ്റുള്ളവര്ക്കും ഡ്രാമയുടെ ബിന്ദുവിന്റെ സ്മൃതി നല്കി, വിഘ്ന വിനാശകരാക്കി, സമര്ത്ഥരാക്കി സഫലതയുടെ ലക്ഷ്യത്തിന്റെ സമീപത്ത് കൊണ്ടു വരും. സഫലതയുടെ നക്ഷത്രം ഒരിക്കലും പരിധിയുള്ള സഫലതയുടെ പ്രാപ്തിയെ കണ്ട് പ്രാപ്തിയുടെ സ്ഥിതിയില് വളരെ സന്തോഷവും, പരിത സ്ഥിതി വന്നു അല്ലെങ്കില് പ്രാപ്തി കുറഞ്ഞുവെങ്കില് സന്തോഷം കുറഞ്ഞു- അങ്ങനെ സ്ഥിതി പരിവര്ത്തനപ്പെടുന്നവരായിരിക്കില്ല. സദാ പരിധിയില്ലാത്ത സഫലതമൂര്ത്തായിരിക്കും. ഏകരസം, ഒരേയൊരു ശ്രേഷ്ഠ സ്ഥിതിയില് സ്ഥിതി ചെയ്യും. പുറമേയുള്ള പരിതസ്ഥിതി അഥവാ കാര്യത്തില് പുറമേയുള്ള രൂപത്തില് അസഫലത അനുഭവപ്പെട്ടാലും സഫലതയുടെ നക്ഷത്രം അസഫലതയുടെ സ്ഥതിയുടെ പ്രഭാവത്തില് വരാതെ, സഫലതയുടെ സ്വ സ്ഥിതിയിലൂടെ അസഫലതയെയും പരിവര്ത്തനപ്പെടുത്തും. ഇതാണ് സഫലതയുടെ നക്ഷത്രങ്ങളുടെ വിശേഷതകള്. ഇപ്പോള് സ്വയത്തോട് ചോദിക്കൂ- ഞാന് ആര്? കേവലം പ്രതീക്ഷയുള്ളവരാണോ അതോ സഫലതാ സ്വരൂപമാണോ? പ്രതീക്ഷയുള്ളവരാകുന്നതും നല്ലതാണ് എന്നാല് കേവലം പ്രതീക്ഷ മാത്രം ഉള്ളവരായി മുന്നോട്ടു പോകുക, പ്രത്യക്ഷത്തില് സഫലതയുടെ അനുഭവം ചെയ്യാതിരിക്കുക, ഇതില് ഇട്യ്ക്ക് ശക്തിശാലി, ഇട്യക്ക് നിരാശരായവര്..... ഇത് കൂടിയും കുറഞ്ഞും അനുഭവിക്കുന്നു. ഏതെങ്കിലും കാര്യത്തില് ചഞ്ചലത ഉണ്ടായി കൊണ്ടിരിക്കുകയാണെങ്കില് ക്ഷീണിക്കില്ലേ. ഇതിലും ക്ഷീണത്തിന്റെ അനുഭവം നിരാശയുള്ളവരാക്കി മാറ്റുന്നു. അതിനാല് പ്രതീക്ഷയില്ലാത്തവരേക്കാള് നല്ലത് പ്രതീക്ഷയുള്ളവരാണ് എന്നാല് സഫലതാ സ്വരൂപത്തിന്റെ അനുഭവം ചെയ്യുന്നവര് സദാ ശ്രേഷ്ഠമാണ്. ശരി. കേട്ടോ- താരാമണ്ഡലത്തിന്റെ കഥ. കേവലം മധുബന്റെ ഹാള് മാത്രമല്ല താരാമണ്ഡലം, പരിധിയില്ലാത്ത ബ്രാഹ്മണ പരിവാരം താരാമണ്ഡലമാണ്. ശരി.

വന്നിരിക്കുന്നവരില് പുതിയവരുമുണ്ട്, പഴയവരും വളരെയധികമുണ്ട് കാരണം അനേക കല്പത്തിലേതാണ് അതിനാല് വളരെ പഴയവരുമാണ്. പുതിയ കുട്ടികളുടെ പുതിയ ഉണര്വ്വും ഉത്സാഹവും മിലനം ആഘോഷിക്കുന്നതിന്റെ ഡ്രാമയിലടങ്ങിയിരിക്കുന്നതനുസരിച്ച് പൂര്ത്തിയായി. വളരെ ഉത്സാഹമുണ്ടായിരുന്നില്ലേ. പോകണം...പോകണം എന്ന അത്രയും ഉത്സാഹമുണ്ടായിരുന്നു, നിര്ദ്ദേശം പോലും കേള്ക്കാന് നിന്നില്ല. മിലനത്തിന്റെ ലഹരിയില് മുഴുകിയിരുന്നില്ലേ. കുറച്ച് പേരെ വരാന് പാടുള്ളൂ എന്ന് എത്ര പറഞ്ഞു, ആരെങ്കും കേട്ടോ? ബാപ്ദാദ ഡ്രാമയുടെ ഓരോ ദൃശ്യത്തെയും കണ്ട് ഹര്ഷിതമാകുന്നു- ഇത്രയും സര്വ്വ കുട്ടികള് വരേണ്ടിയിരുന്നു, അതിനാല് വന്നു. സര്വ്വരും സഹജമായി മിലനം ചെയ്തു കൊണ്ടിരിക്കുകയല്ലേ? പ്രയാസമൊന്നുമില്ലല്ലോ? ഇതും ഡ്രാമയനുസരിച്ച്, സമയമനുസരിച്ച് റിഹേഴ്സല് നടന്നു കൊണ്ടിരിക്കുന്നു. സര്വ്വര്ക്കും സന്തോഷമല്ലേ? പ്രയാസത്തെ സഹജമാക്കുന്നവരല്ലേ? ഓരോ കാര്യത്തിലും സഹയോഗം നല്കുക, ലഭിക്കുന്ന നിര്ദ്ദേശത്തില് സഹയോഗിയാകുക അര്ത്ഥം സഹജമാക്കുക. സഹയോഗിയാകുന്നുവെങ്കില് 5000 പേരും ഉള്ക്കൊള്ളും, സഹയോഗിയാകുന്നില്ലായെങ്കില് അര്ത്ഥം വിധിപൂര്വ്വമായി പോകുന്നില്ലായെങ്കില് 500 പേരെ പോലും ഉള്ക്കൊള്ളിക്കാന് പ്രയാസമാകും, അതിനാല് ദാദിമാര്ക്ക് അങ്ങനെയുള്ള റിക്കാര്ഡ് കാണിക്കണം, സര്വ്വരുടെയും ഹൃദയത്തില് നിന്നും ഇത് തന്നെ വരണം, 5000 പേര് 500 പേര്ക്ക് സമാനമായി ഉള്ക്കൊണ്ടു. ഇതിനെയാണ് പറയുന്നത് പ്രയാസത്തെ സഹജമാക്കുക എന്ന്. അതിനാല് സര്വ്വരും തന്റെ റിക്കോഡ് ശരിയാക്കി വച്ചിട്ടില്ലേ? നല്ല സര്ട്ടിഫിക്കറ്റ് ലഭിച്ചു കൊണ്ടിരിക്കുന്നു. അതേപോലെ സദാ സന്തോഷത്തോടെയിരിക്കണം, സന്തോഷം നല്കണം എങ്കില് സദാ കൈയ്യടിച്ചു കൊണ്ടിരിക്കാം. നല്ല റിക്കോഡാണ്, അതിനാല് നോക്കൂ ഡ്രാമയനുസരിച്ച് രണ്ട് പ്രാവശ്യം നിലനം ചെയ്തു. പുതിയവര്ക്കുള്ള പാലന ഡ്രാമയനുസരിച്ച് നടന്നു. ശരി.

സദാ ആത്മീയ സഫലതയുടെ ശ്രേഷ്ഠമായ നക്ഷത്രങ്ങള്ക്ക്, സദാ ഏകരസ സ്ഥിതിയിലൂടെ വിശ്വത്തിന് പ്രകാശം നല്കുന്ന, ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രനോടൊപ്പമിരിക്കുന്ന, സദാ അധികാരത്തിന്റെ നിശ്ചയത്തിലൂടെ ലഹരിയിലും, വിനയത്തിന്റെ സ്ഥിതിയിലുമിരിക്കുന്ന, പരമാത്മ താരാമണ്ഡലത്തിലെ സര്വ്വ തിളങ്ങുന്ന നക്ഷത്രങ്ങള്ക്ക് ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രന് ബാപ്ദാദായുടെ ആത്മീയ സ്നേഹ സമ്പന്നമായ സ്നേഹ സ്മരണയും നമസ്തേയും.

പാര്ട്ടികളുമായുള്ള മിലനം:

1) സ്വയത്തെ സദാ നിര്വിഘ്നം, വിജയി രത്നമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? വിഘ്നം വരുന്നത് നല്ല കാര്യമാണ്, എന്നാല് വിഘ്നം തോല്പ്പിക്കരുത്. വിഘ്നങ്ങള് വരുക അര്ത്ഥം സദാ കാലത്തേക്ക് ശക്തിശാലിയാകുക. വിഘ്നത്തെ പോലും കളിയായി കണ്ട് മറി കടക്കുക- ഇതിനെയാണ് പറയുന്നത് നിര്വിഘ്ന വിജയി എന്ന്. അപ്പോള് വിഘ്നങ്ങളോട് ഭയമില്ലല്ലോ? ബാബ കൂടെയുണ്ടെങ്കില് ഭയക്കേണ്ട കാര്യമേയില്ല. ഒറ്റയ്ക്കാകുമ്പോഴാണ് ഭയക്കുന്നത്. ആരെങ്കിലും കൂടെയുള്ളപ്പോള് ഭയമുണ്ടാകില്ല, ധൈര്യശാലിയായി മാറുന്നു. അതിനാല് ബാബ കൂടെയുള്ളപ്പോള് വിഘ്നം ഭയപ്പെടുമോ അതോ നിങ്ങള് ഭയക്കുമോ? സര്വ്വശക്തിവാന്റെ മുന്നില് വിഘ്നമെന്ത്? ഒന്നുമേയല്ല അതിനാല് വിഘ്നം കളിയായി അനുഭവപ്പെടുന്നു, പ്രയാസമായി തോന്നുന്നില്ല. വിഘ്നം അനുഭവിയും ശക്തിശാലിയുമാക്കുന്നു. സദാ ബാബയുടെ ഓര്മ്മയിലും സേവനത്തിലും മുഴുകിയിരിക്കുന്നവര്, ബിസിയായിരിക്കുന്നവര് നിര്വിഘ്നരായിരിക്കും. ബുദ്ധി ബിസിയല്ലായെങ്കില് വിഘ്നം അഥവാ മായ വരുന്നു. ബിസിയായിട്ടിരിക്കുന്നുവെങ്കില് മായയും അകന്നു പോകും. വരില്ല, പോകും. മായക്കും അറിയാം- ഇവര് എന്റെ കൂട്ട്കാരല്ല, ഇപ്പോള് പരമാത്മവാണ് കൂട്ട് കാരനാണെന്ന്. അപ്പോള് വിട്ട് പോകും. അളവറ്റ പ്രാവശ്യം വിജയിയായിട്ടുണ്ട്, അതിനാല് വിജയം പ്രാപതമാക്കുക വലിയ കാര്യമല്ല. അനേക പ്രാവശ്യം ചെയ്തിട്ടുള്ള കാര്യം സഹജമായിരിക്കും. അതിനാല് അനേക പ്രാവശ്യത്തെ വിജയിയാണ്. സദാ സന്തുഷ്ടരായിട്ടിരക്കുന്നവരല്ലേ? മാതാക്കള് സദാ സന്തോഷത്തോടെയിരിക്കുന്നില്ലേ? ഒരിക്കലും കരയാറില്ലല്ലോ? എപ്പോഴെങ്കിലും അങ്ങനെയുള്ള പരിതസ്ഥിതി വന്നാല് കരയുമോ? ധൈര്യശാലികളാണ്. പാണ്ഡവര് മനസ്സ് കൊണ്ട് കരയാറില്ലല്ലോ? ഇത് എന്ത് കൊണ്ട് സംഭവിച്ചു, എന്ത് സംഭവിച്ചു- ഇങ്ങനെ കരയാറില്ലല്ലോ? ബാബയുടേതായിട്ടും സദാ സന്തോഷത്തോടെയിരിക്കുന്നില്ലായെങ്കില് പിന്നെ എപ്പോള് ഇരിക്കും? ബാബയുടേതാകുക അര്ത്ഥം സദാ സന്തോഷത്തിലിരിക്കുക. ദുഃഖവുമില്ല, ദുഃഖത്തില് കരയുകയുമില്ല. സര്വ്വ ദുഃഖങ്ങളും ദൂരെയായി. അതിനാല് തന്റെ ഈ വരദാനത്തെ സദാ ഓര്മ്മിക്കണം. ശരി.

2) സ്വയത്തെ ഈ ആത്മീയ പൂന്തോട്ടത്തിലെ ആത്മീയ റോസാ പുഷ്പമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? സര്വ്വ പുഷ്ങ്ങളില് വച്ച് റോസാ പുഷ്പത്തിന്റെ സുഗന്ധം കാരണം സര്വ്വര്ക്കും ഇഷ്ടപ്പെടുന്നു. അത് റോസാണ്, നിങ്ങള് ആത്മീയ റോസാണ്. ആത്മീയ റോസ് അര്ത്ഥം സദാ ആത്മീയ സുഗന്ധമുള്ളവര്. ആത്മീയ സുഗന്ധമുള്ളവര് എവിടെ നോക്കുമ്പോഴും, ആരെ നോക്കുമ്പോഴും ആത്മാവിനെ കാണൂ, ശരീരത്തെ കാണരുത്. സ്വയവും സദാ ആത്മീയ സ്ഥിതിയിലിരിക്കും, മറ്റുള്ളവരെയും ആത്മാവായി കാണും. ഇവരെയാണ് ആതമീയ റോസ് എന്ന് പറയുന്നത്. ഇത് ബാബയുടെ പൂന്തോട്ടമാണ്. ബാബ ഉയര്ന്നതിലും വച്ച് ഉയര്ന്നതാണ് അതേപോലെ പൂന്തോട്ടവും ഉയര്ന്നതിലും വച്ച് ഉയര്ന്നതാണ്, ആ പൂന്തോട്ടത്തിലെ വിശേഷ അലങ്കാരം നിങ്ങള് ആത്മീയ റോസാ പുഷ്പമാണ്, ഈ ആത്മീയ സുഗന്ധം അനേക ആത്മാക്കളുടെ മംഗളം ചെയ്യുന്നു.

ഇന്ന് വിശ്വത്തില് ഉണ്ടാകുന്ന പ്രയാസങ്ങളുടെ കാരണം തന്നെ പരസ്പരം ആത്മാവായി കാണാത്തതാണ്. ദേഹാഭിമാനം കാരണമാണ് സര്വ്വ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ദേഹിയഭിമാനിയായി മാറുകയാണെങ്കില് സര്വ്വ പ്രശ്നങ്ങളും സമാപ്തമാകും. അതിനാല് നിങ്ങള് ആത്മീയ റോസാപുഷ്പം വിശ്വത്തില്ആത്മീയ സുഗന്ധം വ്യാപിപ്പിക്കുന്നതിന് നിമിത്തമാണ്, അങ്ങനെയുള്ള ലഹരി സദായില്ലേ? ഇടയ്ക്ക് ഒന്ന്, ഇടയ്ക്ക് മറ്റൊന്ന് അങ്ങനെയല്ലല്ലോ. സദാ ഏകരസ സ്ഥിതിയിലാണ് ശക്തിയുള്ളത്. സ്ഥിതി മാറുമ്പോള് ശക്തി കുറയുന്നു. സദാ ബാബയുടെ ഓര്മ്മയില് സേവനത്തിന്റെ സാധനമുള്ളയിടത്ത് അവസരമെടുത്ത് മുന്നോട്ട് പോകൂ. പരമാത്മ പൂന്തോട്ടത്തിലെ ആത്മീയ റോസാപുഷ്പമാണെന്ന് മനസ്സിലാക്കി ആത്മീയ സുഗന്ധം വ്യാപിപ്പിച്ചു കൊണ്ടിരിക്കൂ. എത്രയോ മധുരമായ ആത്മീയ സുഗന്ധമാണ്, ആ സുഗന്ധം സര്വ്വരും ആഗ്രഹിക്കുന്നുണ്ട്. ഈ ആത്മീയ സുഗന്ധം അനേക ആത്മാക്കളോടൊപ്പം സ്വയത്തിന്റെയും മംഗളം ചെയ്യുന്നു. ബാപ്ദാദ കാണുന്നുണ്ട്- എത്ര ആത്മീയ സുഗന്ധം എവിടെ വരെ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു? ലേശമെങ്കിലും ദേഹാഭിമാനം കലര്ന്നുവെങ്കില് ആത്മീയ സുഗന്ധം ഒറിജിനല് ആയിരിക്കില്ല. സദാ ഈ ആത്മീയ സുഗന്ധത്തിലൂടെ മറ്റുള്ളവരെയും സുഗന്ധമുള്ളവരാക്കി മാറ്റൂ. സദാ അചഞ്ചലരല്ലേ? യാതൊരു ചഞ്ചലതയും കുലുക്കുന്നില്ലല്ലോ? പുതിയ കാര്യമാകുമ്പോഴാണ് ചഞ്ചലതയുണ്ടാകുന്നത്. ഇതെന്ത്, എന്ത് കൊണ്ട്.. അനേക കല്പം നടന്നിട്ടുള്ളതാണ്, ഇതിനെയാണ് പറയുന്നത് ഡ്രാമയുടെ മേല് നിശ്ചയ ബുദ്ധിയെന്ന്. സര്വ്വശക്തിവാന്റെ സാഥിയാണ്, അതിനാല് നിശ്ചിന്ത ചക്രവര്ത്തിയാണ്. സര്വ്വ ചിന്തകളും ബാബയ്ക്ക് നല്കി അതിനാല് സ്വയം സദാ നിശ്ചിന്ത ചക്രവര്ത്തിയായി. സദാ ആത്മീയ സുഗന്ധം വ്യാപിപ്പിച്ചു കൊണ്ടിരിക്കൂ എങ്കില് സര്വ്വ വിഘ്നങ്ങളും സമാപ്തമാകും.

വരദാനം :-
പ്രത്യക്ഷതയുടെ സമയത്തെ സമീപത്ത് കൊണ്ടു വരുന്ന സദാ ശുഭ ചിന്തകരും സ്വ ചിന്തകരുമായി ഭവിക്കട്ടെ.

സേവനത്തില് സഫലതയുടെ ആധാരം ശുഭചിന്തക വൃത്തിയാണ് കാരണം നിങ്ങളുടെ ഈ വൃത്തി ആത്മാക്കളുടെ ഗ്രഹണ ശക്തി അഥവാ ജിജ്ഞാസയെ വര്ദ്ധിപ്പിക്കുന്നു., ഇതിലൂടെ വാണിയുടെ സേവനം സഹജമായി സഫലമാകുന്നു. സ്വയത്തെ പ്രതി സ്വ ചിന്തനം ചെയ്യുന്ന സ്വചിന്തകരായ ആത്മാവ് സദാ മായാപ്രൂഫ്, ഏതൊരു ശക്തിഹീനതയെയും ഗ്രഹിക്കുന്നതിലൂടെ, വ്യക്തി അഥവാ വൈഭവത്തിന്റെ ആകര്ഷണത്തില് നിന്നും വേറിടുന്നു. അതിനാല് ഈ രണ്ട് വരദാനങ്ങളും പ്രാക്ടിക്കല് ജീവിതത്തില് കൊണ്ടു വരൂ എങ്കില് പ്രത്യക്ഷതയുടെ സമയം സമീപത്ത് വരും.

സ്ലോഗന് :-
തന്റെ സങ്കല്പത്തെ പോലും അര്പ്പണ്ണമാക്കൂ എങ്കില് സര്വ്വ കുറവുകളും സ്വതവേ ദൂരെയകലും.