സര്വ്വോത്തമമായസ്നേഹം,
സംബന്ധം, സ്നേഹം
ഇന്ന് ബാപ്ദാദാ സര്വ്വ
കുട്ടികളുടെ സ്നേഹം നിറഞ്ഞ ഉപഹാരങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ
കുട്ടിയുടെയും സ്നേഹ സമ്പന്നമായ ഓര്മ്മയാകുന്ന ഉപഹാരം വ്യത്യസ്ഥ
പ്രകാരത്തിലുള്ളതായിരുന്നു.ഒരേയൊരു ബാപ്ദാദായ്ക്ക് അനേക കുട്ടികളുടെ ഉപഹാരങ്ങള്
അനേക സംഖ്യകളില് ലഭിച്ചു. ഇങ്ങനെയുള്ള ഉപഹാരങ്ങള്, ഇത്രയും ഉപഹാരങ്ങള്
വിശ്വത്തില് മറ്റാര്ക്കും ലഭ്യമാകില്ല. ഇതായിരുന്നു ദിലാരാമനുള്ള ഹൃദയത്തിന്റെ
ഉപഹാരങ്ങള്. മനുഷ്യര് സ്ഥൂലമായ ഉപഹാരങ്ങളാണ് നല്കുന്നത്. എന്നാല് സംഗമയുഗത്തില്
വിചിത്രനായ ബാബ വിചിത്രമായ ഉപഹാരങ്ങളാണ് നല്കുന്നത്. അതിനാല് ബാപ്ദാദാ
സര്വ്വരുടെയും സ്നേഹത്തിന്റെ ഉപഹാരങ്ങള് കണ്ട്
ഹര്ഷിതമായിക്കൊണ്ടിരിക്കുകയായിരുന്നു. ബാബയുടെ അടുത്ത് ഉപഹാരങ്ങള് അയയ്ക്കാത്ത
കുട്ടികള് ആരും തന്നെയുണ്ടായിരുന്നില്ല. തീര്ച്ചയായും ഭിന്ന ഭിന്ന
പ്രകാരത്തിലുള്ള മൂല്യങ്ങളുടേതായിരുന്നു. ചിലരുടെത് മൂല്യം കൂടുതലായിരുന്നു,
ചിലരുടേത് കുറവും. എത്രത്തോളം അളവറ്റ സര്വ്വ സംബന്ധങ്ങളുടെ സ്നേഹമായിരുന്നുവോ
അത്രയും മൂല്യമുള്ള ഉപഹാരമായിരുന്നു. സ്നേഹത്തിന്റെയും സംബന്ധത്തിന്റെയും
നമ്പറിന്റെ ആധാരത്തിലായിരുന്നു ഹൃദയത്തിന്റെ ഉപഹാരം. രണ്ട് ബാബയും ഉപഹാരങ്ങളില്
നിന്നും നമ്പറനുസരിച്ച് മൂല്യമുള്ളവരുടെ മാല ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു,
മാലയെ കണ്ട് ചെക്ക് ചെയ്യുകയായിരുന്നു- ഏത് കാര്യം കൊണ്ടാണ് മൂല്യത്തില്
വ്യത്യാസം ഉണ്ടാകുന്നത്?അപ്പോള് എന്ത് കണ്ടു? സര്വ്വര്ക്കും സ്നേഹമുണ്ട്,
സംബന്ധവുമുണ്ട്, സര്വ്വരും സേവനവും ചെയ്തിട്ടുണ്ട് എന്നാല് സ്നേഹത്തില് ആദി
മുതല് ഇപ്പോള് വരെ സങ്കല്പത്തിലൂടെ അഥവാ സ്വപ്നത്തിലെങ്കിലും ഏതെങ്കിലും വ്യക്തി,
വൈഭവത്തിലേക്ക് ബുദ്ധി ആകര്ഷിതമായില്ലല്ലോ. ഒരേയൊരു ബാബയുടെ ഏകരസമായ അളവറ്റ
സ്നേഹത്തില് സദാ ലയിച്ചിരിക്കണം. സദാ സ്നേഹത്തിന്റെ അനുഭവങ്ങളുടെ സാഗരത്തില്
അങ്ങനെ മുഴുകിയിരിക്കണം- ആ ലോകമല്ലാതെ മറ്റൊരു വ്യക്തി അഥവാ വസ്തു കാണപ്പെടരുത്.
പരിധിയില്ലാത്ത സ്നേഹത്തിന്റെ ആകാശവും, പരിധിയില്ലാത്ത അനുഭവങ്ങളുടെ സാഗരവും. ഈ
ആകാശവും സാഗരവുമല്ലാതെ മറ്റൊരു ആകര്ഷണവും പാടില്ല. അങ്ങനെയുള്ള അളവറ്റ
സ്നേഹത്തിന്റെ ഉപഹാരം നമ്പറനുസരിച്ച് മൂല്യമുള്ളതായിരുന്നു. എത്ര വര്ഷം
കഴിഞ്ഞുവൊ അത്രയും വര്ഷങ്ങളുടെ സ്നേഹത്തിന്റെ മൂല്യം സ്വതവേ ശേഖരിക്കപ്പെട്ടു
കൊണ്ടിരിക്കുകയായിരുന്നു, അത്രയും മൂല്യമുള്ള ഉപഹാരങ്ങള് ബാപ്ദാദായുടെ മുന്നില്
പ്രത്യക്ഷപ്പെട്ടു. സര്വ്വരുടെയും മൂന്ന് കാര്യങ്ങളുടെ വിശേഷതകള് കണ്ടു-
1. സ്നേഹം അളവറ്റതാണ് - ഹൃദയം കൊണ്ടുള്ള സ്നേഹമാണോ അതോ സമയത്തിനനുസരിച്ച് ആവശ്യം
കാരണം, തന്റെ കാര്യത്തെ തെളിയിക്കുന്നതിനുള്ള സ്നേഹമല്ലല്ലോ? 2) സ്നേഹത്തിന്റെ
സ്വരൂപം സദാ പ്രത്യക്ഷ രൂപത്തിലുണ്ടോ അതോ സമയത്ത് പ്രത്യക്ഷമാകുകയും ബാക്കി സമയം
അപ്രത്യക്ഷമാകുകയും ചെയ്യുന്നുണ്ടോ? 3) ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള സ്നേഹമാണോ
അതോ ഹൃദയത്തില് നിന്നുള്ള സ്നേഹമാണൊ? അപ്പോള് സ്നേഹത്തില് ഈ സര്വ്വ കാര്യങ്ങളും
ചെക്ക് ചെയ്തു.
2. സംബന്ധത്തില് - ആദ്യത്തെ കാര്യം സര്വ്വ സംബന്ധമാണോ അതോ ഏതെങ്കിലും വിശേഷ
സംബന്ധമാണോ? ഏതെങ്കിലും സംബന്ധത്തിന്റെ അനുഭൂതി അഥവാ കുറവാണെങ്കില് സമ്പന്നതയില്
കുറവുണ്ട്, സമയത്തിനനുസരിച്ച് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന ഓരോ സംബന്ധവും തന്റെ
നേര്ക്ക് ആകര്ഷിക്കുന്നു. എങ്ങനെയാണോ അച്ഛന് ,ടീച്ചര്, സത്ഗുരു എന്ന വിശേഷ
സംബന്ധങ്ങള് യോജിപ്പിച്ചു എന്നാല് പേരക്കുട്ടിയെന്ന ചെറിയ സംബന്ധം
യോജിപ്പിച്ചില്ലയെങ്കില് ആ സംബന്ധവും തന്റെ നേര്ക്ക് ആകര്ഷിക്കും. അതിനാല്
സംബന്ധത്തില് സര്വ്വ സംബന്ധമുണ്ടോ?
രണ്ടാമത്തെ കാര്യം- ബാബയുമായി ഓരോ സംബന്ധവും 100 ശതമാനമാണോ അതോ ഏതെങ്കിലും ഒന്ന്
100, ചിലത് 50 അഥവാ നമ്പര്വാറാണൊ? ശതമാനത്തില് ഫുള് ആണൊ അതോ കുറച്ച് അലൗകീകം,
കുറച്ച് ലൗകീകം, രണ്ടിലും ശതമാനം വിഭജിച്ചിരിക്കുകയാണൊ?
മൂന്നാമത്തേത് -
സര്വ്വ സംബന്ധത്തിന്റെ അനുഭവത്തിന്റെ ആത്മീയ രസം സദാ അനുഭവിക്കുന്നുണ്ടോ അതോ
ആവശ്യമുള്ളപ്പോഴാണോ അനുഭവിക്കുന്നത്? സദാ സര്വ്വ സംബന്ധങ്ങളുടെ രസം
എടുക്കുന്നവരല്ലേ അതോ ഇടയ്ക്കിടയ്ക്കാണോ?
3. സേവനത്തില് - സേവനത്തില് വിശേഷിച്ചും എന്ത് ചെക്ക് ചെയ്തിട്ടുണ്ടാകും? വലിയ
രൂപത്തിലുള്ള ചെക്കിംഗാണ്- മനസ്സാ, വാചാ, കര്മ്മണാ അഥവാ ശരീരം- മനസ്സ്- ധനം
സര്വ്വ പ്രകാരത്തിലുള്ള സേവനത്തിന്റെ ശേഖരണം ഉണ്ടോ? രണ്ടാമത്തെ കാര്യം- ശരീരം-
മനസ്സ്- ധനം, മനസ്സാ-വാചാ-കര്മ്മണാ ഈ 6 കാര്യങ്ങളില് ചെയ്യാന് പറ്റുന്ന അത്രയും
ചെയ്തോ അതോ ചെയ്യാന് പറ്റുന്ന അത്രയും ചെയ്യാതെ, യഥാ ശക്തി സ്ഥിതിക്കനുസരിച്ച്
ചെയ്തോ? ഇന്ന് സ്ഥിതി വളരെ നല്ലതാണ്, അപ്പോള് സേവനത്തിന്റെ ശതമാനവും നല്ലതാണ്,
നാളെ ഏതെങ്കിലും കാരണവശാല് സ്ഥിതി ശക്തിഹീനമാകുകയാണെങ്കില് സേവനത്തിന്റെ ശതമാനവും
ശക്തിഹീനമാകുന്നു. ഇത് കാരണം യഥാശക്തി സമ്പര്വാറായി തീരുന്നു.
മൂന്നാമത്തെ കാര്യം -
ബാപ്ദാദായിലൂടെ ജ്ഞാനത്തിന്റെ ഖജനാവ്, ശക്തികളുടെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്,
ശ്രേഷ്ഠമായ സമയത്തിന്റെ ഖജനാവ്, ശുദ്ധ സങ്കല്പങ്ങളുടെ ഖജനാവ് ലഭിച്ചു, ഈ സര്വ്വ
ഖജനാക്കളിലൂടെ സേവനം ചെയ്തോ അതോ ചില ഖജനാക്കളിലൂടെ മാത്രം സേവനം ചെയ്തോ?
ഏതെങ്കിലും ഒരു ഖജനാവ് കൊണ്ട് സേവനം ചെയ്യുന്നതില് കുറവുണ്ടെങ്കില് അഥവാ വിശാല
മനസ്സോടെ ഖജനാക്കളെ കാര്യത്തില് ഉപയോഗിച്ചില്ലായെങ്കില്, കുറച്ച് ചെയ്തു അര്ത്ഥം
പിശുക്ക് കാണിച്ചുവെങ്കിലും ഇതിന്റെയും ഫലത്തില് വ്യത്യാസം ഉണ്ടാകുന്നു.
നാലാമത്തെ കാര്യം -
ഹൃദയം കൊണ്ട് ചെയ്തോ അതോ ഡ്യൂട്ടിയനുസരിച്ച് ചെയ്തോ, സേവനത്തിന്റെ സദാ ഒഴുകുന്ന
ഗംഗയാണോ അതോ സേവനത്തില് ഇടയ്ക്ക് ഒഴുക്കുണ്ട് ഇടയ്ക്ക് നിന്നു പോകുന്നു.
മൂഡുണ്ടെങ്കില് സേവനം ചെയ്തു, മൂഡില്ലായെങ്കില് ചെയ്തില്ല. അങ്ങനെ നിന്നു
പോകുന്ന കുളമല്ലല്ലോ. അങ്ങനെ 3 കാര്യങ്ങളുടെയും ചെക്കിംഗിനനുസരിച്ച്
ഓരോരുത്തരുടെയും മൂല്യത്തെ ചെക്ക് ചെയ്തു. അതിനാല് ഇങ്ങനെ വിധിപൂര്വ്വമായി
ഓരോരുത്തരും സ്വയം സ്വയത്തെ ചെക്ക് ചെയ്യൂ. ഈ പുതു വര്ഷത്തില് ഇതേ ദൃഢ സങ്കല്പം
ചെയ്യൂ- കുറവുകളെ സദാ കാലത്തേക്ക് സമാപ്തമാക്കി സമ്പന്നമായി, നമ്പര്വണ്
മൂല്യമുള്ള ഉപഹാരം ബാബയുടെ മുന്നില് കൊണ്ടു വരും. ചെക്ക് ചെയ്യാനും
പരിവര്ത്തനപ്പെടുത്താനും അറിയാമല്ലോ. റിസള്ട്ടനുസരിച്ച് ഇപ്പോള് ഏതെങ്കിലും
കാര്യത്തില് ഭൂരിപക്ഷം യഥാശക്തിയാണ്. സമ്പന്ന ശക്തി സ്വരൂപരല്ല അതിനാല് ഇപ്പോള്
കഴിഞ്ഞതിനെ വിരാമ ബിന്ദുവിട്ട് വര്ത്തമാനവും, ഭാവിയും സമ്പന്നമാക്കി,
ശക്തിശാലിയാകൂ.
നിങ്ങളുടെയടുത്തും ഉപഹാരങ്ങള് കൂടുമ്പോള് നിങ്ങള് അതില് ഏതെല്ലാമാണ്
മൂല്യമുള്ളതെന്ന് ചെക്ക് ചെയ്യാറില്ലേ. ബാപ്ദാദായും കുട്ടികളുമായി ഇതേ കളിയാണ്
കളിച്ചു കൊണ്ടിരുന്നത്. ഉപഹാരങ്ങള് നിറയെയുണ്ടായിരുന്നു. ഓരോരുത്തരും നല്ലതിലും
വച്ച് നല്ല ഉണര്വ്വും ഉത്സാഹവും നിറഞ്ഞ സങ്കല്പം, ശക്തിശാലി സങ്കല്പം ബാബയുടെ
മുന്നില് വച്ചു. ഇപ്പോള് യഥാശക്തിക്ക് പകരം ശക്തിശാലി- ഈ പരിവര്ത്തനം കൊണ്ടു
വരണം. മനസ്സിലായോ. ശരി.
സര്വ്വ സദാ സ്നേഹി, ഹൃദയത്തിന്റെ സ്നേഹി, സര്വ്വ സംബന്ധങ്ങളുടെ സ്നേഹി, ആത്മീയ
രസത്തിന്റെ അനുഭവി ആത്മാക്കള്, സര്വ്വ ഖജനാക്കളിലൂടെ ശക്തിശാലി, സദാ സേവാധാരി,
സര്വ്വ കാര്യങ്ങളില് യഥാശക്തിയെ സദാ ശക്തിശാലി എന്നതില് പരിവര്ത്തനം ചെയ്യുന്ന,
വിശേഷ സ്നേഹി, സമീപ സംബന്ധി ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും
നമസ്കാരവും.
ദാദി ജാനകിജിയോട്-
മധുബന്റെ അലങ്കാരം മധുബനിലെത്തി ചേര്ന്നു. വന്നാലും. ബാപ്ദാദായുടെയും മധുബന്റെയും
വിശേഷ അലങ്കാരമാണ്, വിശേഷ അലങ്കാരത്തിലൂടെ എന്ത് സംഭവിക്കുന്നു?
തിളക്കമുണ്ടാകുന്നില്ലേ. അതിനാല് ബാപ്ദാദായും മധുബനും വിശേഷ അലങ്കാരത്തെ കണ്ട്
ഹര്ഷിതമായിക്കൊണ്ടിരിക്കുന്നു. വിശേഷ സേവനത്തില് ബാബയുടെ സ്നേഹത്തെയും
സംബന്ധത്തെയും പ്രത്യക്ഷമാക്കി, ഈ വിശേഷ സേവനം സര്വ്വരുടെയും ഹൃദയത്തെ
സമീപത്തേക്ക് കൊണ്ടു വരുന്നു. റിസള്ട്ട് സദാ നല്ലത് തന്നെയാണ്. എന്നാലും
സമയത്തിന്റെ വിശേഷതയുടെ റിസള്ട്ടും ഉണ്ടാകുന്നു, അതിനാല് ബാബയുടെ സ്നേഹത്തെ
തന്റെ സ്നേഹം നിറഞ്ഞ മുഖത്തിലൂടെ, നയനങ്ങളിലൂടെ പ്രത്യക്ഷമാക്കി, ഈ വിശേഷ സേവനം
ചെയ്തു. കേള്ക്കുന്നവരാക്കുക എന്നത് വലിയ കാര്യമല്ല എന്നാല് സ്നേഹിയാക്കുക
എന്നതാണ് വിശേഷ സേവനം. അത് സദാ നടന്നു കൊണ്ടിരിക്കും. പ്രകാശത്തില്
അര്പ്പണമാകുന്നതിന്റെ ഇച്ഛയുള്ള എത്ര ശലബങ്ങളെ കണ്ടു. ഇപ്പോള് നയനങ്ങളുടെ
ദൃഷ്ടിയിലൂടെ പ്രകാശത്തിന്റെ നേര്ക്ക് സൂചന നല്കുന്നതിനുള്ള വിശേഷ സമയമാണ്.
സൂചന ലഭിച്ചാല്, പൊയ്ക്കൊണ്ടിരിക്കും. പറന്ന് പറന്ന് എത്തിച്ചേരും. ഈ വിശേഷ
സേവനം ആവശ്യമുള്ളതാണ്, ചെയ്തിട്ടുമുണ്ട്. അങ്ങനെയുള്ള റിസള്ട്ടല്ലേ. നല്ലത്, ഓരോ
ചുവടിലും അനേക ആത്മാക്കളുടെ സേവനം അടങ്ങിയിട്ടുണ്ട്, എത്ര ചുവട് വച്ചു? അതിനാല്
എത്ര ചുവടാണോ അത്രയും ആത്മാക്കളുടെ സേവനവും. നല്ല കറക്കമായിരുന്നു. ഇപ്പോള്
അവരുടെയും ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും സീസണാണ്. സംഭവിക്കുന്നതെല്ലാം
നല്ലതിലും വച്ച് നല്ലതിനാണ്. ബാപ്ദാദായുടെ പ്രിയപ്പെട്ട കുട്ടികളുടെ ഓരോ
കര്മ്മത്തിന്റെ രേഖയിലൂടെ അനേകം പേരുടെ കര്മ്മത്തിന്റെ രേഖ പരിവര്ത്തനപ്പെടുന്നു.
അതിനാല് ഓരോ കര്മ്മത്തിന്റെ രേഖയിലൂടെ അനേകരുടെ ഭാഗ്യത്തിന്റെ രേഖ വരച്ചു.
നടക്കുക അര്ത്ഥം ഭാഗ്യം ഉണ്ടാക്കുക. എവിടെയെല്ലാം പോകുന്നുവോ തന്റെ
കര്മ്മമാകുന്ന പേനയിലൂടെ അനേകം പേരുടെ ഭാഗ്യത്തിന്റെ രേഖയെ വരയ്ക്കുന്നു.
ഇപ്പോള് അവസാനത്തെ ശബ്ദമാണ്- ഇത് തന്നെയാണ്, ഇത് തന്നെയാണ്, ആരെയാണോ
അന്വേഷിച്ചിരുന്നത് ഇത് അത് തന്നെയാണ്. ഇപ്പോള് ചിന്തിക്കുന്നുണ്ട്- ഇതാണോ അതോ
അതാണോ എന്ന്. എന്നാല് കേവലം ഇത് തന്നെയാണ് എന്ന ഒരു ശബ്ദം തന്നെ മുഴങ്ങണം.
ഇപ്പോള് ആ സമയം സമീപത്ത് വന്നുകൊണ്ടിരിക്കുന്നു. ഭാഗ്യത്തിന്റെ രേഖ നീണ്ട്
നീണ്ട്, അടഞ്ഞ് കിടക്കുന്ന ബുദ്ധിയുടെ പൂട്ട് കുറച്ച് തുറക്കപ്പെടും.
താക്കോലുപയോഗിച്ചു, തുറക്കുകയും ചെയ്തു എന്നാല് ഇപ്പോഴും കുറച്ച് അടഞ്ഞ്
കിടക്കുന്നു, ആ ദിനവും വന്നെത്തും.
ടീച്ചേഴ്സിനോട്-
ടീച്ചര് അര്ത്ഥം സദാ സമ്പന്നം. അതിനാല്
സമ്പന്നതയുടെ അനുഭവം ചെയ്യുന്നവരല്ലേ. സ്വയം സര്വ്വ ഖജനാക്കളാലും സമ്പന്നമായാലേ
മറ്റുള്ളവരുടെ സേവനം ചെയ്യാന് സാധിക്കൂ. സ്വയത്തില് സമ്പന്നതയില്ലായെങ്കില്
മറ്റുള്ളവര്ക്ക് എന്ത് നല്കും. സേവാധാരിയുടെ അര്ത്ഥം തന്നെയാണ് സര്വ്വ ഖജനാക്കളും
കൊണ്ട് സമ്പന്നം. സദാ സമ്പന്നതയുടെ ലഹരിയും സന്തോഷവും. ഒരു ഖജനാവിന്റെ പോലും
കുറവില്ല. ശക്തിയുണ്ട്, ഗുണമില്ല. ഗുണമുണ്ട്, ശക്തിയില്ല- അങ്ങനെയല്ല, സര്വ്വ
ഖജനാക്കളാലും സമ്പന്നം. ഏത് ശക്തിയെ ഏത് സമയത്ത് ആഹ്വാനം ചെയ്താലും, ശക്തി
സ്വരൂപരാകണം- ഇതിനെയാണ് പറയുന്നത് സമ്പന്നത. അങ്ങനെയല്ലേ? ഓര്മ്മയുടെയും
സേവനത്തിന്റെയും ബാലന്സിലിരിക്കുന്നവര്, ഇടയ്ക്ക് ഓര്മ്മ കൂടുതല്, ഇടയ്ക്ക്
സേവനം കൂടുതല്-അങ്ങനെയാകരുത്, ബാലന്സിലിരിക്കുന്നവരാകണം, അവര് തന്നെയാണ്
സമ്പന്നതയുടെ ആശീര്വാദങ്ങളുടെ അധികാരിയാകുന്നത്. അങ്ങനെയുള്ള സേവാധാരികളല്ലേ,
എന്ത് ലക്ഷ്യമാണ് വയ്ക്കുന്നത്? സര്വ്വ ഖജനാക്കളാലും സമ്പന്നം, ഒരു ഗുണമെങ്കിലും
കുറഞ്ഞാല് സമ്പന്നമല്ല. ഒരു ശക്തിയെങ്കിലും കുറഞ്ഞുവെങ്കിലും സമ്പന്നമല്ല. സദാ
സമ്പന്നവും സര്വ്വതിലും സമ്പന്നം, രണ്ടും ആകണം. അങ്ങനെയുള്ളവരെയാണ് യോഗ്യതയുള്ള
സേവാധാരിയെന്നാണ് പറയുന്നത്. മനസ്സിലായോ. ഓരോ ചുവടിലും സമ്പന്നത. അങ്ങനെയുള്ള
അനുഭവി ആത്മാക്കള് അനുഭവത്തിന്റെ അധികാരികളാണ്. സദാ ബാബയുടെ കൂട്ട്കെട്ടിന്റെ
അനുഭവമുണ്ടാകണം.
കുമാരിമാരോട്- സദാ
ഭാഗ്യമുള്ള കുമാരിമാരല്ലേ. സദാ തന്റെ ഭാഗ്യത്തിന്റെ തിളങ്ങുന്ന നക്ഷത്രത്തെ
തന്റെ മസ്തകത്തില് അനുഭവം ചെയ്യുന്നുണ്ടോ. മസ്തകത്തില് ഭാഗ്യത്തിന്റെ നക്ഷത്രം
തിളങ്ങിക്കൊണ്ടിരിക്കുകയല്ലേ അതോ തിളക്കം കൊണ്ടു വരുന്നവരാണോ? ബാബയുടേതാകുക
അര്ത്ഥം നക്ഷത്രം തിളങ്ങുക. അതിനാല് ആയോ അതോ ഇപ്പോള് ആകാന് ചിന്തിക്കുകയാണോ?
ചിന്തിക്കുന്നവരാണോ അതോ ചെയ്യുന്നവരാണോ? ആരെങ്കിലും ബാബയുമായുള്ള ബന്ധത്തെ
വിച്ഛേദ്ദിക്കാന് ശ്രമിച്ചാല് വിച്ഛേദ്ദിക്കപ്പെടുമോ? ബാബയുമായി ബന്ധം വച്ച് ഇനി
മറ്റൊരു ബന്ധം വച്ചുവെങ്കില് എന്ത് സംഭവിക്കും? പിന്നെ തന്റെ ഭാഗ്യത്തെ കാണേണ്ടി
വരും. ആരെങ്കിലും ലക്ഷപതിയുടേതായതിനു ശേഷം ദരിദ്രന്റേതാകില്ല. ദരിദ്രന്
സമ്പന്നന്റേതായി തീരുന്നു. സമ്പന്നര് ദരിദ്രരാകുന്നില്ല. ബാബയുടേതായതിന് ശേഷം
എങ്ങും സങ്കല്പം പോലും പോകാന് സാധിക്കില്ല. അങ്ങനെ പക്കായാണോ?
കൂട്ടുകെട്ടിനനുസരിച്ച് പ്രഭാവമുണ്ടാകുന്നു. കൂട്ടുകെട്ട് മോശമാണെങ്കില്
പ്രഭാവവും മോശമായിരിക്കും അതിനാല് പഠിത്തവും സേവനവും രണ്ടിന്റെയും കൂട്ട്
ഉണ്ടാകണം. അതിനാല് സദാ പക്കാ അചഞ്ചലരായിരിക്കും. ചഞ്ചലതയില് വരില്ല. പക്കാ
പ്രഭാവമുണ്ടായിയെങ്കില് ഇത്രയും ഭുജങ്ങളിലൂടെ അത്രയും സേവാ കേന്ദ്രങ്ങള്
തുറക്കാന് സാധിക്കും കാരണം കുമാരിമാര് നിര്ബന്ധനരാണ്. മറ്റുള്ളവരുടെയും
ബന്ധനങ്ങളെ സമാപ്തമാക്കില്ലേ. ധൈര്യമുണ്ടെങ്കില് ബാബയുടെ സഹായവും ലഭിക്കും.
ധൈര്യം കുറവാണെങ്കില് സഹായവും കുറവ്. ശരി. ഓം ശാന്തി.
വരദാനം :-
പരമാത്മ
ലാളന പ്രാപ്തമാക്കുന്ന ഇപ്പോഴത്തെയും ഭാവിയിലെയും രാജ്യ സ്നേഹികളായി ഭവിക്കട്ടെ.
സംഗമയുഗത്തില് നിങ്ങള് ഭാഗ്യശാലി കുട്ടികള് തന്നെയാണ് ദിലാരാമന്റെ ലാളനയ്ക്ക്
പാത്രമായിട്ടുള്ളവര്. ഈ പരമാത്മ ലാളന കോടിയില് ചില ആത്മാക്കള്ക്കേ
പ്രാപ്തമാകുന്നുള്ളൂ.ഈ ദിവ്യമായ ലാളന
യിലൂടെ രാജകുമാരനായി മാറുന്നു.രാജ്യാധികാരി അര്ത്ഥം ഇപ്പോഴും രാജാവ്, ഭാവിയിലെയും
രാജാവ്. ഭാവിയേക്കാളും മുമ്പ് ഇപ്പോള് സ്വരാജ്യ അധികാരിയായി. എങ്ങനെയാണോ ഭാവി
രാജ്യത്തിന് ഒരു രാജ്യം, ഒരു ധര്മ്മം.....എന്ന മഹിമയുള്ളത് അതേപോലെ ഇപ്പോള്
സര്വ്വ കര്മ്മേന്ദ്രിയങ്ങളുടെ മേല് ആത്മാവിന് ഒരു രാജ്യമാണുള്ളത്.
സ്ലോഗന് :-
തന്റെ
മുഖത്തിലൂടെ ബാബയുടെ സംസ്ക്കാരത്തെ പ്രത്യക്ഷമാക്കുന്നവര് തന്നെയാണ് പരമാത്മ
സ്നേഹി.
സൂചന -
ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്വ്വരും സംഘടിത രൂപത്തില്
വൈകുന്നേരം 6.30 മുതല് 7.30 വരെ അന്താരാഷ്ട്ര യോഗയില് പങ്കെടുത്താലും. ബീജ
രൂപനായ ബാബയോടൊപ്പം തന്റെ പൂര്വ്വജ സ്വരൂപത്തിന്റെ സ്മൃതിയില് സ്ഥിതി ചെയ്ത്
മുഴുവന് വൃക്ഷത്തിന് സ്നേഹവും, ശക്തിയും നല്കുന്നതിനുള്ള സേവനം ചെയ്താലും.
മുഴുവന് ദിനത്തില് ഞാന് പൂര്വ്വജ ആത്മാവാണ് എന്ന സ്വമാനത്തിലിരിക്കുന്നതിന്
അഭ്യസിച്ചാലും.