26.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബ്രഹ്മാബ ാബശിവബാബയുടെ രഥമാണ്, രണ്ടുപേരുടെയും ഒരുമിച്ചുളള പാര്ട്ടാണ് നടക്കുന്നത്, ഇതില് അല്പം പോലും സംശയം വരരുത്.

ചോദ്യം :-
ദുഖത്തില് നിന്നും മുക്തമാകുവാന് വേണ്ടി മഹാപാപകര്മ്മം എന്നു പറയപ്പെടുന്ന ഏതൊരു യുക്തിയാണ് മനുഷ്യര് രചിക്കുന്നത്?

ഉത്തരം :-
മനുഷ്യര് ദുഖിയായിത്തീരുമ്പോള് സ്വയത്തെ ഹത്യ ചെയ്യാനുളള അനേക ഉപായങ്ങള് രചിക്കാറുണ്ട്. ജീവഹത്യയെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇതിലൂടെ ഞങ്ങള് ദുഖത്തില് നിന്നും മുക്തമാകും എന്നു ചിന്തിക്കുന്നു. പക്ഷേ ഇതിനെക്കാളും വലിയ മഹാപാപം മറ്റൊന്നും തന്നെയില്ല. ഇതിലൂടെ വീണ്ടും ദുഖങ്ങളില് ചെന്ന് അകപ്പെടുന്നു, കാരണം ഇത് അപാര ദുഖത്തിന്റെ ലോകം തന്നെയാണ്.

ഓംശാന്തി.
കുട്ടികളോട് അച്ഛന് ചോദിക്കുന്നു, ആത്മാക്കളോട് പരമാത്മാവ് ചോദിക്കുന്നു - നമ്മള് പരമപിതാവായ പരമാത്മാവിന്റെ മുന്നിലാണ് എന്നുളളത് അറിയാമല്ലോ. ബാബയ്ക്ക് തന്റെതായ രഥമില്ലല്ലോ. ഈ ഭൃഗുടി മദ്ധ്യത്തില് ബാബ വസിക്കുന്നുണ്ട് എന്നുളളത് അറിയാമല്ലോ. ഞാന് ബ്രഹ്മാവിന്റെ ഭൃഗുടി മദ്ധ്യത്തിലാണ് വസിക്കുന്നതെന്ന് ശിവബാബ സ്വയം പറയുന്നു. ഞാന് ബ്രഹ്മാവിന്റെ ശരീരത്തെ കടമായി എടുത്തിരിക്കുന്നു. ആത്മാവിന്റെ വാസസ്ഥാനം ഭൃഗുടി മധ്യത്തിലാണെങ്കില് ബാബയും അവിടെത്തന്നെയല്ലേ വസിക്കൂ. ബ്രഹ്മാബാബയുണ്ടെങ്കില് തീര്ച്ചയായും ശിവബാബയുമുണ്ട്. ബ്രഹ്മാബാബ ഇല്ലെങ്കില് ശിവബാബ എങ്ങനെ സംസാരിക്കാനാണ്. മുകളിലുളള ശിവബാബയെ എല്ലാവരും ഓര്മ്മിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി നമ്മളിപ്പോള് ബാബയുടെ മുന്നിലാണ് ഇവിടെയിരിക്കുന്നത്. ഈ സമയത്ത് ശിവബാബ മുകളിലുണ്ടെന്നല്ല. ശിവലിംഗമുണ്ടാക്കി ഇവിടെ പൂജിച്ചു വരുന്നു. ഇതെല്ലാം തന്നെ വളരെയധികം മനസ്സിലാക്കുവാനുളള കാര്യങ്ങളാണ്. ബാബ ജ്ഞാനസാഗരനാണെന്നുളള കാര്യം നിങ്ങള്ക്ക് അറിയാമല്ലോ. ജ്ഞാനം മുകളില് നിന്നും കേള്പ്പിക്കുവാന് സാധിക്കില്ലല്ലോ? അതുകൊണ്ടാണ് ഇവിടെ താഴേക്കു വന്ന് ബ്രഹ്മാവിന്റെ ശരീരത്തിലൂടെ കേള്പ്പിക്കുന്നത്. ബ്രഹ്മാവിനെ ഞങ്ങള് അംഗീകരിക്കുന്നില്ലെന്ന് പലരും പറയാറുണ്ട്. പക്ഷേ ശിവബാബ പറയുന്നു ബ്രഹ്മാവിന്റെ ശരീരത്തിലൂടെ നിങ്ങള് എന്നെ ഓര്മ്മിക്കണം. ഇതെല്ലാം തന്നെ മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. പക്ഷേ മായ വളരെയധികം ശക്തിശാലിയാണ്, ഒറ്റയടിക്ക് മുഖത്തെ തിരിപ്പിച്ച് പിന്നിലാക്കുന്നു. ഇപ്പോള് നിങ്ങളുടെ മുഖത്തെ ശിവബാബ നേരെയാക്കിയിട്ടുണ്ട്, പക്ഷേ ആരാണോ ഇവിടെ മുന്നിലിരുന്നു കൊണ്ടും ബ്രഹ്മാവ് ആരും തന്നെയല്ലെന്നു മനസ്സിലാക്കുന്നത്, അവരുടെ ഗതി എന്തായിരിക്കും! അവര് ദുര്ഗതി പ്രാപിക്കുന്നതാണ്. മനുഷ്യര് വിളിക്കുന്നുമുണ്ട് - അല്ലയോ ഗോഡ്ഫാദര്. ഗോഡ്ഫാദര് വിളി കേള്ക്കുന്നുണ്ടോ? മുക്തിദാതാവേ വരൂ എന്നു പറഞ്ഞല്ലേ വിളിക്കുന്നത്, അതോ അവിടെ ഇരുന്നുകൊണ്ട് മുക്തി നല്കുമോ? കല്പ കല്പം ഈ പുരുഷോത്തമ സംഗമയുഗത്തില് തന്നെയാണ് ബാബ വരുന്നത്, ആരിലേക്കാണോ ബാബ പ്രവേശിക്കുന്നത് അവരെത്തന്നെ അംഗീകരിക്കുന്നില്ലെങ്കില്, നമ്പര്വണ് തമോപ്രധാനം എന്നേ പറയൂ. നിശ്ചയം ഉണ്ടായിട്ടും മായ ഒറ്റയടിക്ക് മുഖത്തെ തിരിപ്പിക്കുകയാണ്. നമ്മെ ഒറ്റയടിക്ക് കാല്ക്കാശിനു പോലും വിലയില്ലാത്തവരാക്കി മാറ്റുവാനുളള ശക്തി മായയിലുണ്ട്. ഇതുപോലുളള കുട്ടികളും ചില-ചില സെന്ററുകളിലുണ്ട് അതുകൊണ്ടാണ് ബാബ ശ്രദ്ധയോടെയിരിക്കുവാന് പറയുന്നത്. കേട്ടിട്ടുളള കാര്യങ്ങള് മറ്റുളളവര്ക്ക് വെറുതെ കേള്പ്പിക്കുന്നുണ്ടെങ്കിലും അവര് പണ്ഡിതനു സമാനമാണ്. ബാബ പണ്ഡിതന്റെ ഒരു കഥ പറഞ്ഞു തരാറുണ്ടല്ലോ. പണ്ഡിതന് പറഞ്ഞു, രാമ-രാമ എന്നു പറഞ്ഞാല് നദിയുടെ മറുകര എത്തുവാന് സാധിക്കുമെന്ന്. ഈ സമയം നിങ്ങള് ബാബയുടെ ഓര്മ്മയില് വിഷയസാഗരത്തില് നിന്നും ക്ഷീരസാഗരത്തിലേക്ക് പോകുകയാണ്. അവര് ഇതിനെക്കുറിച്ച് ഭക്തിമാര്ഗ്ഗത്തില് ധാരാളം കഥകള് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇതുപോലുളള കഥകളൊന്നും തന്നെ ഉണ്ടായിട്ടില്ല. പണ്ഡിതര് എന്നു പറയുന്നത് മറ്റുളളവരെയാണ്, ആരാണോ സ്വയം വികാരത്തിലേക്കു പോയി മറ്റുളളവരോട് നിര്വ്വികാരിയായിരിക്കുവാന് പറയുന്നത്, അവര് ജ്ഞാനം പറഞ്ഞു കൊടുത്താലും എന്ത് പ്രഭാവമാണുണ്ടാകുക. ഇതുപോലെ സ്വയം നിശ്ചയമില്ലാത്തവരായ ബ്രഹ്മാകുമാര് - കുമാരിമാരുണ്ട്, അവര് മറ്റുളളവര്ക്കും കേള്പ്പിച്ചു കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. ഇതിലൂടെ കേള്ക്കുന്നവര് കേള്പ്പിക്കുന്നവരെക്കാളും തീവ്ര ഗതിയില് മുന്നോട്ട് പോകുന്നു. ആരാണോ ധാരാളം പേരുടെ സേവനങ്ങള് ചെയ്യുന്നത്, അവര് തീര്ച്ചയായും സ്നേഹിയായി തോന്നുകയില്ലേ. കപട പണ്ഡിതനാണെങ്കില് അവരെ ആരു സ്നേഹിക്കുവാനാണ്. പിന്നീട് ആരാണോ നല്ല രീതിയില് എന്നെ ഓര്മ്മിക്കുന്നത് അവരോട് വളരെ സ്നേഹമുണ്ടാകുന്നു. നല്ല-നല്ല മഹാരഥികളെപ്പോലും മായ വിഴുങ്ങുന്നു. അങ്ങനെ ധാരാളം പേരെ മായ വിഴുങ്ങിയിട്ടുണ്ട്. ഇപ്പോള് തന്നെ ആരുടെയും കര്മ്മാതീത അവസ്ഥ ആയിട്ടില്ലല്ലോ. ഒരു വശത്ത് യുദ്ധമുണ്ടാകുമ്പോള് മറുവശത്ത് നിങ്ങള് കര്മ്മാതീത അവസ്ഥ പ്രാപിക്കുന്നു. ഇവ രണ്ടിലും പൂര്ണ്ണമായ സംബന്ധമുണ്ട്. പിന്നീട് യുദ്ധം പൂര്ത്തിയാകുമ്പോള് നിങ്ങള് സത്യയുഗത്തിലേക്ക് ട്രാന്സ്ഫറാകുന്നു. ആദ്യം രുദ്രമാലയുണ്ടാകുന്നു. പക്ഷേ ഈ കാര്യങ്ങളൊന്നും തന്നെ ആര്ക്കും അറിയില്ല. വിനാശം തൊട്ടു മുന്നിലാണെന്നുളളത് നിങ്ങള് മനസ്സിലാക്കുന്നു. പക്ഷേ നിങ്ങള് കുട്ടികള് ഇവിടെ ന്യൂനപക്ഷമേയുളളൂ, അവരാണെങ്കില് ഭൂരിപക്ഷമുണ്ട്. അപ്പോള് നിങ്ങള് ഇതിനെക്കുറിച്ച് പറഞ്ഞു കൊടുക്കുകയാണെങ്കിലും ആര് അംഗീകരിക്കുവാനാണ്. എപ്പോഴാണോ നിങ്ങളുടെ വൃദ്ധിയുണ്ടാകുന്നത്, അപ്പോള് യോഗബലത്തിലൂടെ ധാരാളം പേര് ഇങ്ങോട്ട് ആകര്ഷിച്ച് വരുന്നതാണ്. എത്രത്തോളം നിങ്ങള് ആത്മാക്കളില് നിന്നും തുരുമ്പ് ഇല്ലാതാകുന്നുവോ അത്രയും ശക്തി നിറയുന്നു. അല്ലാതെ ബാബയ്ക്ക് എല്ലാവരുടേയും ഉള്ളറിയാം എന്ന് ചിന്തിക്കരുത്. ഇവിടേക്ക് വരുമ്പോള് ബാബ എല്ലാവരെയും കാണുന്നു, എല്ലാവരുടെയും അവസ്ഥ മനസ്സിലാക്കുന്നു. അച്ഛനെന്താ കുട്ടികളുടെ അവസ്ഥ മനസ്സിലാക്കാന് സാധിക്കില്ലേ? സര്വ്വതും അറിയുവാന് സാധിക്കുന്നു. ഈ കാര്യത്തില് ഒരിക്കലും ബാബയെ അന്തര്യാമി എന്നു പറയുവാന് സാധിക്കില്ല. ഇപ്പോള്വരെ ആരും കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കിയിട്ടില്ലല്ലോ. ആസുരീയ സംസാരവും, പെരുമാറ്റ ശൈലിയും ഇപ്പോഴും കാണപ്പെടുന്നുണ്ട്. നിങ്ങള്ക്ക് തന്റെ പെരുമാറ്റത്തെ ദൈവീകമാക്കി മാറ്റണം. ദേവതകള് സര്വ്വഗുണസമ്പന്നരല്ലേ. നിങ്ങള്ക്കും അതുപോലെയായിത്തീരണം. ദേവതകളും അസുരന്മാരും തമ്മില് എത്ര വ്യത്യാസമാണ്! പക്ഷേ മായ ആരെയും വെറുതെ വിടില്ല, തൊട്ടാവാടിയാക്കി മാറ്റുന്നു. ഒറ്റയടിക്കു അടിച്ച് താഴേക്ക് വീഴ്ത്തുന്നു. അഞ്ച് നിലകള്(വികാരങ്ങള്) ഉണ്ടല്ലോ. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ മുകളില് നിന്നും താഴേക്ക് പതിക്കുന്നു. താഴേക്ക് വീണു എങ്കില് തീര്ച്ചയായും മരണം സംഭവിക്കുന്നതാണ്. ഇന്നത്തെക്കാലത്ത് സ്വയത്തെ ഹത്യ ചെയ്യുന്നതിനായുളള ഉപായങ്ങള് എന്തെല്ലാമാണ് കണ്ടെത്തുന്നത്. ഇരുപത്തിയൊന്നാം(21) നിലയില് നിന്നും താഴേക്ക് ചാടുമ്പോള് പെട്ടെന്നു തന്നെ മരിക്കുന്നു. ആശുപത്രിയില് പോയി കിടന്ന് ദുഖം അനുഭവിക്കാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്, അപ്പോള് തന്നെ മരിക്കുമല്ലോ. അഞ്ചാമത്തെ നിലയില് നിന്നും വീണ് പിന്നീട് മരിച്ചില്ലെങ്കില് ദുഖം അനുഭവിക്കേണ്ടി വരുമല്ലോ. ചിലര് സ്വയത്തെ അഗ്നിയ്ക്ക് ഇരയാക്കുന്നു. അഥവാ ആരെങ്കിലും അവരെ രക്ഷിക്കുകയാണെങ്കില് തീര്ച്ചയായും അവര്ക്ക് എത്ര ദുഖമാണ് സഹിക്കേണ്ടി വരിക. ശരീരം കത്തിച്ചാല് ആത്മാവ് ശരീരത്തില്നിന്ന് ഓടിപ്പോകുമല്ലോ. അതുകൊണ്ടാണ് അവര് ജീവഹത്യ ചെയ്യുന്നത്, ശരീരത്തെ നശിപ്പിക്കുന്നത്. ശരീരത്തെ ഉപേക്ഷിക്കുന്നതിലൂടെ ദുഖത്തില് നിന്നും മുക്തമാകും എന്ന് വിചാരിക്കുന്നു. പക്ഷേ ഇത് ഏറ്റവും വലിയ മഹാപാപമാണ്, വീണ്ടും കൂടുതല് ദുഖം അനുഭവിക്കേണ്ടതായി വരുന്നു കാരണം ഇത് അപാര ദുഖത്തിന്റെ ലോകമാണ്, സത്യയുഗത്തെ അപാര സുഖത്തിന്റെ ലോകമെന്നു പറയുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് മടക്കയാത്രയിലാണ് ദുഖധാമത്തില് നിന്നും സുഖധാമത്തിലേക്ക് പോവുകയാണ്. സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ ഓര്മ്മിക്കണം. ബ്രഹ്മാവിലൂടെയാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന നിര്വ്വഹിക്കുന്നതിന്റെ ചിത്രവുമുണ്ട്. നിങ്ങള് പറയുന്നു, ബാബാ ഞങ്ങള് അനേക തവണ അങ്ങയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടാന് വന്നിരുന്നു. ബാബയും ഈ സംഗമയുഗത്തില് തന്നെയാണ് വരുന്നത്, അപ്പോഴാണ് ലോകത്തിന്റെ പരിവര്ത്തനമുണ്ടാകുന്നത്. ബാബ പറയുന്നു, ഞാന് വരുന്നതു തന്നെ നിങ്ങള് കുട്ടികളെ ദുഖത്തില് നിന്നും മുക്തമാക്കി സുഖത്തിന്റെ പാവനലോകത്തേക്ക് കൊണ്ടു പോകുന്നതിനായാണ്. അല്ലയോ പതിതപാവനാ.... എന്നു പറഞ്ഞാണ് വിളിക്കുന്നത്, നമ്മെ ഈ മോശമായ അഴുക്ക് ലോകത്തില് നിന്നും മുക്തമാക്കൂ എന്ന് പറഞ്ഞ് മഹാകാലനെയാണ് വിളിക്കുന്നതെന്ന് ആരും തന്നെ മനസ്സിലാക്കുന്നില്ല. അപ്പോള് തീര്ച്ചയായും ബാബ വരുമല്ലോ. നമ്മള് മരിച്ചുകഴിഞ്ഞാലല്ലേ പൂര്ണ്ണ ശാന്തി ലഭിക്കൂ. ശാന്തി വേണം-വേണമെന്നു പറഞ്ഞ് യാചിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശാന്തിയുണ്ടാകുന്നത് ശാന്തിധാമത്തിലാണ്. പക്ഷേ എങ്ങനെ ശാന്തി ലഭിക്കാനാണ്- ഈ ലോകത്തില് ഇത്രയും മനുഷ്യരുണ്ടാകുമ്പോള് ! സത്യയുഗത്തില് സുഖവും ശാന്തിയും ഉണ്ടായിരുന്നു. ഇപ്പോള് കലിയുഗത്തില് അനേകധര്മ്മങ്ങളാണ്. എപ്പോഴാണോ ഈ അനേകധര്മ്മങ്ങളും നശിക്കുന്നത്, അപ്പോഴാണ് ഒരുധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്, സുഖ-ശാന്തിയുണ്ടാകുന്നത്. അയ്യോ-അയ്യോ നിലവിളിയ്ക്കുശേഷം ജയാരവം മുഴങ്ങുന്നതാണ്. ഇനി മുന്നോട്ട് പോകവേ നോക്കിക്കോളൂ മരണത്തിന്റെ ഗതി അതിവേഗത്തിലായിരിക്കും. തീര്ച്ചയായും വിനാശം ഉണ്ടാകണം. ബാബ വന്ന് ഒരു ധര്മ്മത്തിന്റെ സ്ഥാപന നിര്വ്വഹിക്കുന്നു. രാജയോഗവും പഠിപ്പിക്കുന്നു. ബാക്കി മറ്റ് അനേക ധര്മ്മങ്ങളെല്ലാം നശിക്കുന്നതാണ്. ഗീതയില് ഇതിനെക്കുറിച്ചൊന്നും തന്നെ എഴുതപ്പെട്ടിട്ടില്ല. പഞ്ചപാണ്ഡവരും ഒരു നായയും ഹിമാലയത്തില് കയറി മരിച്ചു വീണു എന്നാണ് പറയുന്നത്. പിന്നീട് അതിന്റെ പരിണാമഫലമെന്താണ്? പ്രളയം സംഭവിച്ചതായി കാണിച്ചിട്ടുണ്ട്. പ്രളയം ഉണ്ടാകും പക്ഷേ മുഴുവന് സൃഷ്ടിയും ജലമയമാകുന്നില്ല. ഭാരതം അവിനാശിയായ പവിത്ര ഖണ്ഡമാണ്. അതിലും ആബുവാണ് പരമപവിത്രമായ തീര്ത്ഥ സ്ഥാനം. ഇവിടെ ബാബ വന്ന് നിങ്ങള് കുട്ടികളിലൂടെ സര്വ്വരുടെയും സദ്ഗതി ചെയ്യുന്നു. ദില്വാഡാ ക്ഷേത്രം എത്ര നല്ല ഓര്മ്മചിഹ്നമാണ്. അര്ത്ഥ സഹിതമായതാണ്. പക്ഷേ അതിന്റെ പണി കഴിച്ചവര്ക്ക് അതിന്റെ മഹത്വത്തെക്കുറിച്ച് അറിയില്ല. എന്നിരുന്നാലും ആ ക്ഷേത്രം പണിതവര് നല്ല വിവേകശാലികള് തന്നെയാണ്. ദ്വാപരയുഗത്തില് നല്ല വിവേകശാലികള് ഉണ്ടായിരുന്നു. കലിയുഗമാകുമ്പോഴേക്കും ബുദ്ധി തമോപ്രധാനമാകുന്നു. ദ്വാപരയുഗത്തില് ബുദ്ധി തമോ അവസ്ഥയില് ആയിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും വെച്ച് ഉയര്ന്നതും ഈ ക്ഷേത്രം തന്നെയാണ്. കാരണം ഇവിടെ നിങ്ങളുടെ ഓര്മ്മചിഹ്നമാണ്.

വിനാശ സമയത്ത് കൂട്ടമരണമുണ്ടാകുന്നത് നിങ്ങള് കാണാന് പോവുകയാണ്. മൊത്തമായ മഹായുദ്ധമാണ് സംഭവിക്കുവാന് പോകുന്നത്. സര്വ്വനാശം സംഭവിക്കും. ബാക്കി ഭാരതഖണ്ഡം മാത്രം അവശേഷിക്കുന്നു. ഭാരതം വളരെ ചെറുതായിരിക്കും, മറ്റെല്ലാ ഖണ്ഡങ്ങളും നശിക്കുന്നു. സ്വര്ഗ്ഗം എത്ര ചെറുതായിരിക്കും. ഇപ്പോള് ഈ ജ്ഞാനം നിങ്ങളുടെ ബുദ്ധിയില് മാത്രമാണുളളത്. ചിലര്ക്ക് ഈ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാനും സമയം എടുക്കുന്നു. ഇത് പുരുഷോത്തമ സംഗമയുമാണ്. ഇവിടെ എത്ര യധികം മനുഷ്യരാണുളളത്, പക്ഷേ സത്യയുഗത്തില് വളരെയധികം കുറച്ചു പേര് മാത്രമേയുണ്ടാകൂ, ബാക്കി എല്ലാം നശിക്കും. ആരംഭം മുതല്ക്കുളള വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവര്ത്തിക്കുന്നു. തീര്ച്ചയായും സ്വര്ഗ്ഗം മുതല്ക്ക് ആവര്ത്തിക്കുന്നു. ഈ ഡ്രാമയുടെ ചക്രം അനാദിയാണ്, കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ വശം കലിയുഗവും, മറുവശം സത്യയുഗവുമാണ്. നമ്മളിപ്പോള് സംഗമത്തിലാണ്. ഇതെല്ലാം തന്നെ നിങ്ങളാണ് മനസ്സിലാക്കുന്നത്, ബാബ വരുന്നു എങ്കില് തീര്ച്ചയായും ബാബയ്ക്ക് രഥം ആവശ്യമാണല്ലോ. അപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു, ഇപ്പോള് നിങ്ങള്ക്ക് തിരികെ വീട്ടിലേക്ക് പോകണം. പിന്നീട് ലക്ഷ്മി-നാരായണനായി മാറണം, അതിനാല് ദൈവീകഗുണങ്ങള് ധാരണ ചെയ്യൂ. മായ നിങ്ങളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കും. അപ്പോഴാണ് കുട്ടികള് എഴുതുന്നത് - ബാബാ, ഞങ്ങള് മുഖത്തെ കറുപ്പിച്ചു.

ഇതും നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്, രാമരാജ്യമെന്നും രാവണരാജ്യമെന്നും പറയുന്നത് ഏതിനെയാണ്? എങ്ങനെ പതിതത്തില് പാവനമായും, പാവന അവസ്ഥയില് നിന്നും എങ്ങനെ പതിതമായും മാറുന്നു? ഈ കളിയുടെ രഹസ്യത്തെക്കുറിച്ചാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ബാബ ജ്ഞാനസാഗരനും ബീജരൂപനുമല്ലേ! ചൈതന്യ സ്വരൂപനായ ബാബയാണ് വന്ന് മനസ്സിലാക്കിത്തരുന്നത്. മുഴുവന് കല്പവൃക്ഷത്തിന്റെയും രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിയോ എന്ന് ബാബ മാത്രമാണ് ചോദിക്കുക. ഇതില് എന്തെല്ലാമാണുണ്ടാകുക? നിങ്ങള് ഇതില് എത്രത്തോളം പാര്ട്ട് അഭിനയിച്ചിട്ടുണ്ട്? അരക്കല്പം ദൈവീക സ്വരാജ്യമാണ്. അരക്കല്പം ആസുരീയ രാജ്യമാണ്. നല്ല-നല്ല കുട്ടികളുടെ ബുദ്ധിയില് ജ്ഞാനമുണ്ടാകും. ബാബ തനിക്കു സമാനമാക്കിയാണ് മാറ്റുന്നത്. ടീച്ചര്മാരും നമ്പര്വൈസായാണ്. പലരും ടീച്ചറായി പിന്നീട് മോശമായി പോകുന്നവരുമുണ്ട്. പലരെയും പഠിപ്പിച്ച് സ്വയം നശിച്ചു പോകുന്നു. ചെറിയ കുട്ടികളില്പ്പോലും വിഭിന്ന സംസ്കാരത്തിലുളളവരുണ്ടാകില്ലേ. ചിലരുടെ സ്വഭാവം നമ്പര്വണ് ചെകുത്താനെപ്പോലെയായിരിക്കും, ചിലര് സ്വര്ഗ്ഗത്തിലേക്ക് പോകുവാന് യോഗ്യതയുളളവരുമുണ്ട്. ചിലര് ജ്ഞാനത്തെ ധാരണ ചെയ്യുകയുമില്ല, തന്റെ പെരുമാറ്റത്തെ നല്ലതാക്കില്ല, മറ്റുളളവര്ക്ക് ദുഖം നല്കിക്കൊണ്ടിരിക്കുന്നു. അസുരന് വന്ന് ഒളിച്ചിരുന്നു അമൃതപാനം ചെയ്തു എന്ന് ശാസ്ത്രങ്ങളില് പോലും കാണിച്ചിട്ടുണ്ട്. അസുരനായി എത്ര ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇതെല്ലാം തന്നെ സംഭവിക്കേണ്ടതു തന്നെയാണ്. ഉയര്ന്നതിലും ഉയര്ന്ന ബാബയ്ക്ക് സ്വര്ഗ്ഗീയ സ്ഥാപനയ്ക്കായി വരേണ്ടി വരുന്നു. മായയും വളരെയധികം ശക്തിശാലിയാണ്. ദാനം ചെയ്യുന്നുണ്ടെങ്കില് പോലും മായ ബുദ്ധിയെ തിരിപ്പിക്കുന്നു. പകുതി പേരെ തീര്ച്ചയായും മായ വിഴുങ്ങുക തന്നെ ചെയ്യും. അതുകൊണ്ടാണ് മായ വളരെ മോശമാണെന്ന് പറയുന്നത്. അരക്കല്പത്തോളം മായ രാജ്യം ഭരിക്കുന്നു എങ്കില് എത്ര വലിയ യോഗ്യനായിരിക്കും. മായയോട് തോല്ക്കുന്നവരുടെ ഗതി എന്തായിത്തീരും! ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരിക്കലും തൊട്ടാവാടിയാകരുത്. ദൈവീകഗുണത്തെ ധാരണ ചെയ്ത് തന്റെ പെരുമാറ്റത്തെ ഉദ്ധരിക്കണം.

2. ബാബയുടെ സ്നേഹം പ്രാപ്തമാക്കുന്നതിനായി സേവനം ചെയ്യണം. എന്താണോ മറ്റുളളവര്ക്ക് കേള്പ്പിച്ചു കൊടുക്കുന്നത് അത് സ്വയം ധാരണ ചെയ്യണം. കര്മ്മാതീത അവസ്ഥയിലേക്ക് പോകാനുളള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
പരിശ്രമത്തിന്റേയും മഹാനതയുടേയും ഒപ്പം ആത്മീയതയുടെ അനുഭവം ചെയ്യിപ്പിക്കുന്ന ശക്തിശാലി സേവാധാരിയായി ഭവിക്കട്ടെ.

ഏതെല്ലാം ആത്മാക്കള് താങ്കളുടെ സംബര്ക്കത്തിലേക്ക് വരുന്നുണ്ടോ അവര്ക്ക് ആത്മീയ ശക്തിയുടെ അനുഭവം ചെയ്യിപ്പിച്ച് കൊടുക്കൂ. ഇങ്ങനെ സ്ഥൂലത്തിലും സൂക്ഷ്മത്തിലും തന്റെ സ്ഥിതിയെ തയ്യാറാക്കണം അതിലൂടെ വരാനിരിക്കുന്ന ആത്മാക്കള് തന്റെ സ്വരൂപത്തിന്റെ അതോടൊപ്പം ആത്മീയതയുടേയും അനുഭവം ചെയ്യണം. അങ്ങനെയുള്ള ശക്തിശാലി സേവനം ചെയ്യുന്നതിന് സേവാധാരികളായ കുട്ടികള്ക്ക് വ്യര്ത്ഥ സങ്കല്പം, വ്യര്ത്ഥ ശബ്ദങ്ങള്, വ്യര്ത്ഥ കര്മ്മം ഈ ഇളക്കത്തില് നിന്നും ഉപരിയായി ഏകാഗ്രതാ അര്ത്ഥം ആത്മീയമായി കഴിയാനുള്ള വ്രതമെടുക്കണം. ഈ വ്രതത്തിലൂടെ ജ്ഞാന സൂര്യന്റെ തിളക്കം കാണപ്പെടും.

സ്ലോഗന് :-
ബാബയുടേയും സര്വ്വരുടേയും ആശീര്വ്വാദത്തിന്റെ വിമാനത്തില് പറക്കുന്നവര് തന്നെയാണ് പറക്കുന്ന യോഗികള്.