മധുരമായ കുട്ടികളെ,
ഇത് കണക്കെടുപ്പിന്റെ സമയമാണ്.
രാവണന് എല്ലാവരെയും ശവത്തിന് തുല്യമാക്കി മാറ്റിയിരിക്കുന്നു,
ബാബ വന്നിരിക്കുകയാണ് അമൃതം വര്ഷിച്ച് കൂടെകൊണ്ടുപോകാന്.
ചോദ്യം :-
ശിവബാബയെ ഭോലാഭണ്ഡാരിയെന്നും (നിഷ്കളങ്ക ഭണ്ഡാരം) പറയാറുണ്ട് എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാല് ശിവഭോലാനാഥന് (നിഷ്കളങ്കരുടെ നാഥന്) വരുമ്പോള് വേശ്യകളെയും,
അഹല്യകളെയും കൂനികളുടെയുമെല്ലാം മംഗളം ചെയ്ത് അവരെയും വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. വരുന്നതും നോക്കൂ പതിതലോകത്തില് പതിതശരീരത്തിലാണല്ലോ!
അതിനാല് നിഷ്കളങ്കനായില്ലേ! നിഷ്കളങ്കനായ അച്ഛന്റെ ആജ്ഞയാണ്-മധുരമായ കുട്ടികളെ,
ഇപ്പോള് അമൃതം കുടിക്കൂ, വികാരങ്ങളാകുന്ന വിഷത്തെ ഉപേക്ഷിക്കൂ.
ഗീതം :-
ദൂരദേശത്ത്
വസിക്കുന്നവനേ.....
ഓംശാന്തി.
ആത്മീയ കുട്ടികള് ഗീതം കേട്ടു അര്ത്ഥം ആത്മാക്കള് ഈ ശരീരത്തിലെ
കര്മ്മേന്ദ്രിയമാകുന്ന കാതിലൂടെ ഗീതം കേട്ടു. ദൂരദേശത്തെ വഴിയാത്രക്കാരനാണ്
വരുന്നത്, നിങ്ങളും വഴിയാത്രക്കാരല്ലേ! എല്ലാ മനുഷ്യാത്മാക്കളും
വഴിയാത്രക്കാരാണ്. ആത്മാക്കള്ക്ക് തന്റേതായ വീടില്ല. ആത്മാവ് നിരാകാരിയാണ്.
നിരാകാരി ലോകത്തില് വസിക്കുന്നത് നിരാകാരി ആത്മാക്കളാണ്. ആ ലോകത്തെ നിരാകാരി
ആത്മാക്കളുടെ വീട്, ദേശം അല്ലെങ്കില് ലോകം എന്ന് പറയുന്നു. ഈ ലോകത്തെ
ജീവാത്മാക്കളുടെ ലോകമെന്ന് പറയുന്നു. ആത്മാക്കള് ആത്മലോകത്തില് നിന്ന് ഈ
ലോകത്തില് വന്ന് ശരീരത്തില് പ്രവേശിക്കുമ്പോള് നിരാകാരിയില് നിന്നും സാകാരിയായി
മാറുന്നു. ആത്മാവിന് ഒരു രൂപവുമില്ല എന്നല്ല. തീര്ച്ചയായും രൂപവുമുണ്ട്,
നാമവുമുണ്ട്. ഇത്രയും ചെറിയ ആത്മാവ് ഈ ശരീരത്തിലൂടെ എത്ര പാര്ട്ടാണ്
അഭിനയിക്കുന്നത്. ഓരോ ആത്മാവിലും പാര്ട്ടഭിനയിക്കുന്നതിന്റെ റിക്കോര്ഡ്
ചെയ്തിട്ടുണ്ട്. ഒരു തവണ റിക്കോര്ഡ് ചെയ്താല് പിന്നെ എത്ര തവണ ആവര്ത്തിച്ചാലും
അതു മാത്രമെ ആവര്ത്തിക്കുകയുള്ളൂ. അതേപോലെ ആത്മാവും ഈ ശരീരത്തിനുളളിലെ
റിക്കോര്ഡാണ്. അതില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ബാബ നിരാകാരനാണ്
അതേപോലെ ആത്മാവും നിരാകാരിയാണ്. ശാസ്ത്രങ്ങളില് ചിലതില് ബാബ നാമ-രൂപത്തില്
നിന്നും വേറിട്ടതാണെന്ന് എഴുതി വെച്ചിട്ടുണ്ട്. എന്നാല് നാമ-രൂപത്തില് നിന്ന്
വേറിട്ടതായി ഒരു വസ്തുവുമില്ല. ആകാശവും അനന്തമാണ്. ആകാശമെന്ന പേരുണ്ടല്ലോ!
പേരില്ലാത്ത ഒരു വസ്തുവുമില്ല. മനുഷ്യര് പറയുന്നു-പരമപിതാ പരമാത്മാവെന്ന്.
സര്വ്വാത്മാക്കളും വസിക്കുന്നത് ദൂരദേശത്താണ്. ഇത് സാകാര ദേശമാണ്. ഇവിടെ രണ്ട്
രാജ്യങ്ങളുണ്ട്-രാമരാജ്യവും രാവണരാജ്യവും. പകുതി കല്പം രാമരാജ്യവും ബാക്കി പകുതി
കല്പം രാവണരാജ്യവും. അച്ഛന് ഒരിക്കലും കുട്ടികള്ക്ക് വേണ്ടി ദുഃഖത്തിന്റെ ലോകം
സ്ഥാപിക്കില്ലല്ലോ. ഈശ്വരന് തന്നെയാണ് ദുഃഖവും സുഖവും നല്കുന്നതെന്ന് പറയുന്നു.
ബാബ മനസ്സിലാക്കി തരുന്നു- ഞാന് ഒരിക്കലും കുട്ടികള്ക്ക് ദുഃഖം നല്കുന്നില്ല.
എന്റെ പേരു തന്നെ ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവന് എന്നാണ്. ഇത് മനുഷ്യര്ക്കു
പറ്റിയ തെറ്റാണ്. ഈശ്വരന് ഒരിക്കലും ദുഃഖം നല്കില്ല. ഈ സമയം ദുഃഖധാമമാണ്.
അരകല്പം രാവണരാജ്യത്തില് ദുഃഖം തന്നെയാണ് ലഭിക്കുന്നത്. സുഖത്തിന്റെ
തരിപോലുമില്ല. സുഖധാമത്തില് ദുഃഖവുമില്ല. ബാബ സ്വര്ഗ്ഗത്തിന്റെ രചന രചിക്കുന്നു.
ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. സംഗമയുഗത്തെ പുതിയ ലോകമെന്ന് ഒരിക്കലും പറയില്ല.
പുതിയ ലോകത്തിന്റെ പേരാണ് സത്യയുഗം. സത്യയുഗം പഴയതാകുമ്പോള് അതിനെ കലിയുഗമെന്ന്
പറയുന്നു. പുതിയ വസ്തു നല്ലതും പഴയ വസ്തു മോശവുമായാണ് കാണപ്പെടുന്നത്. അപ്പോള്
പഴയ വസ്തുവിനെ നശിപ്പിക്കുന്നു. മനുഷ്യര് വിഷത്തെ തന്നെയാണ് സുഖമെന്ന്
മനസ്സിലാക്കുന്നത്. അമൃതം ഉപേക്ഷിച്ച് എന്തിനാണ് വിഷം കുടിക്കുന്നതെന്നൊരു
ചൊല്ലുണ്ട്. പിന്നീട് പറയാറുണ്ട്, ഈശ്വരനിലൂടെയാണ് എല്ലാവരുടെയും
നന്മയുണ്ടാകുന്നതെന്ന്. അങ്ങ് വന്ന് എന്ത് ചെയ്യുകയാണെങ്കിലും അതിലൂടെ നന്മ
മാത്രമെ ഉണ്ടാവുകയുള്ളൂ. ഇല്ലായെന്നുണ്ടെങ്കില് രാവണരാജ്യത്തില് മനുഷ്യര്
മോശമായ കര്മ്മം മാത്രമെ ചെയ്യുകയുള്ളൂ. ഇത് കുട്ടികള്ക്ക് ഇപ്പോള്
മനസ്സിലായിക്കഴിഞ്ഞു-ഗുരുനാനാക്ക് വന്നുപോയിട്ട് 500 വര്ഷമായി ഇനി എപ്പോള് വരും?
അപ്പോള് പറയും അദ്ദേഹത്തിന്റെ ആത്മാവാകുന്ന ജ്യോതി ജ്യോതിയില് ലയിച്ചു എന്ന്.
പിന്നെ എങ്ങനെ വരാനാണ്. നിങ്ങള് പറയുന്നു, ഇന്നേയ്ക്ക് 4500 വര്ഷത്തിനുശേഷം
വീണ്ടും ഗുരുനാനാക്ക് വരും. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ലോകത്തിന്റെയും
ചരിത്രവും ഭൂമിശാസ്ത്രവും ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ സമയം എല്ലാവരും
തമോപ്രധാനമാണ്. ഇതിനെ കണക്കെടുപ്പിന്റെ സമയമെന്നാണ് പറയുന്നത്. എല്ലാ മനുഷ്യരും
മരിച്ചതിനു സമാനമാണ്. എല്ലാവരുടെയും ജ്യോതി അണഞ്ഞിരിക്കുകയാണ്. ബാബ എല്ലാവരെയും
ഉണര്ത്താനാണ് വന്നിരിക്കുന്നത്. കാമ ചിതയിലിരുന്ന് ഭസ്മമായ കുട്ടികളുടെ മേല്
അമൃതം വര്ഷിച്ച് അവരെ ഉണര്ത്തി കൂടെകൊണ്ടുപോകുന്നു. മായാ രാവണന് കാമ
ചിതയിലിരുത്തി എല്ലാവരെയും ശവമാക്കി മാറ്റിയിരിക്കുകയാണ്. എല്ലാവരും
ഉറങ്ങിയിരിക്കുകയാണ്. ഇപ്പോള് ബാബ ജ്ഞാനമാകുന്ന അമൃതം കുടിപ്പിക്കുന്നു.
ജ്ഞാനാമൃതവും സാധാരണ വെളളവും തമ്മില് എത്ര വ്യത്യാസമാണ്. സിക്കുകാര്ക്ക്
ഏതെങ്കിലും വിശേഷദിനങ്ങള് ഉണ്ടെങ്കില് വളരെ ആഘോഷത്തോടു കൂടി കുളം
വൃത്തിയാക്കുന്നു, അതിലെ മണ്ണെടുക്കുന്നു. അതുകൊണ്ടാണ് അതിന് അമൃതസര് എന്ന്
പേരുള്ളത്. അമൃതിന്റെ കുളം. ഗുരുനാനാക്കും ബാബയുടെ മഹിമ പാടിയിട്ടുണ്ട്. സ്വയം
പറയുന്നു-ഒരേ ഒരു ഓംകാരം സത്യമായ നാമം... ബാബ സദാ സത്യം മാത്രമേ പറയൂ.
സത്യനാരായണന്റെ കഥയുണ്ടല്ലോ! മനുഷ്യര് ഭക്തിമാര്ഗ്ഗത്തില് എത്ര കഥകളാണ്
കേട്ടുവന്നത്. അമരകഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥ.....ശങ്കരന് പാര്വതിയ്ക്ക്
അമരകഥ കേള്പ്പിച്ചുകൊടുത്തു എന്ന് പറയുന്നു. അവര് സൂക്ഷ്മവതനത്തില്
വസിക്കുന്നവരാണ്. അവിടെ എങ്ങനെ കഥ കേള്പ്പിക്കും? ഈ കാര്യങ്ങളെല്ലാം ബാബ
മനസ്സിലാക്കി തരുന്നു, വാസ്തവത്തില് ഞാന് നിങ്ങളെ അമരകഥ കേള്പ്പിച്ച്
അമരലോകത്തിലേക്ക് കൊണ്ടുപോകാന് വന്നിരിക്കുകയാണ്. മൃത്യുലോകത്തില് നിന്ന്
അമരലോകത്തിലേക്ക് കൊണ്ടുപോകുന്നു. ബാക്കി സൂക്ഷ്മവതനത്തില് പാര്വ്വതി എന്ത്
തെറ്റ് ചെയ്തിട്ടാണ് അമരകഥ കേള്ക്കുന്നത്! ശാസ്ത്രങ്ങളില് അനേക കഥകള്
എഴുതിയിട്ടുണ്ട്. പക്ഷേ അതൊന്നും സത്യനാരായണന്റെ സത്യമായ കഥയല്ല. നിങ്ങള്
ഭക്തിയില് സത്യനാരായണന്റെ കഥ എത്രയധികം കേട്ടിട്ടുണ്ടായിരിക്കും. എന്നിട്ട്
ആരെങ്കിലും സത്യനാരായണനായി മാറുന്നുണ്ടോ! ഒന്നുകൂടി താഴേക്ക് വീഴുന്നു. ഇപ്പോള്
നിങ്ങള് മനസ്സിലാക്കുന്നു നമ്മള് നരനില് നിന്ന് നാരായണനും നാരിയില് നിന്ന്
ലക്ഷ്മിയുമായാണ് മാറുന്നത്. ഇതാണ് അമരലോകത്തിലേക്കു പോകുന്നതിനുവേണ്ടിയുള്ള
സത്യമായ സത്യനാരായണന്റെ കഥ, മൂന്നാം നേത്രത്തിന്റെ കഥ. നിങ്ങള്ക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുന്നു
നിങ്ങള് തന്നെയാണ് പവിത്രരും പൂജ്യരുമായിരുന്നത് പിന്നീട് 84 ജന്മങ്ങള്ക്കുശേഷം
നിങ്ങള് തന്നെയാണ് പൂജാരിമാരായി മാറിയത്. മഹിമയുണ്ട്, അങ്ങുതന്നെ പൂജ്യരും
അങ്ങ്തന്നെ പൂജാരിയും. ബാബ പറയുന്നു-ഞാന് സദാ പൂജ്യനാണ്. നിങ്ങളെ വന്ന്
പൂജാരിയില് നിന്നും പൂജ്യരാക്കി മാറ്റുന്നു. ഇത് പതിതമായ ലോകമാണ്. സത്യയുഗത്തില്
പൂജ്യരും പാവനരുമായ മനുഷ്യരാണ്. ഈ സമയത്ത് പൂജാരിയും പതിതരുമായ മനുഷ്യരാണ്.
സന്യാസിമാരെല്ലാം പാടിക്കൊണ്ടിരിക്കുന്നു-പതിതപാവന സീതാറാം. ഈ വാക്കുകള് ശരിയാണ്.
എല്ലാ സീതമാരും വധുക്കളാണ്. പറയുന്നുണ്ട്, അല്ലയോ രാമാ വന്ന് നമ്മളെ പവനമാക്കി
മാറ്റൂ എന്ന്. എല്ലാ ഭക്തരും വിളിക്കുന്നുണ്ട്. ആത്മാവാണ് വിളിക്കുന്നത്- അല്ലയോ
രാമാ.... ഗാന്ധിജി പോലും ഗീത കേള്പ്പിച്ച് പൂര്ത്തിയാക്കുമ്പോള് പറയുമായിരുന്നു,
അല്ലയോ പതിതപാവന സീതാറാം. ഗീത കേള്പ്പിച്ചിട്ടുളളത് കൃഷ്ണനല്ല എന്ന് ഇപ്പോള്
നിങ്ങള്ക്ക് മനസ്സിലായി. ബാബ പറയുന്നു, ഈശ്വരന് സര്വ്വവ്യാപിയല്ല എന്നതിന്റെ
അഭിപ്രായം മറ്റുളളവരില് നിന്നും സ്വീകരിച്ചുകൊണ്ടിരിക്കൂ. ഗീതയിലെ ഭഗവാന്
ശിവനാണ്, അല്ലാതെ കൃഷ്ണനല്ല. ഗീതയിലെ ഭഗവാനെന്ന് ആരെയാണ് പറയുന്നത്, ഇത് ആദ്യം
ചോദിക്കൂ. ഭഗവാന് എന്ന് നിരാകാരനെയാണോ അതോ സാകാരിയെയാണോ പറയുന്നത്? കൃഷ്ണന്
സാകാരത്തിലാണ്. ശിവന് നിരാകാരനാണ്. ശിവന് ഈ ശരീരത്തെ മാത്രമാണ് കടമായി
എടുക്കുന്നത്. ബാക്കി മാതാവിന്റെ ശരീരത്തിലൂടെയല്ല ജന്മമെടുക്കുന്നത്. ശിവന്
ശരീരമില്ല. ഇവിടെ ഈ മനുഷ്യ ലോകത്തില് സ്ഥൂലമായ ശരീരമാണുള്ളത്. ബാബ വന്നാണ്
സത്യമായ സത്യനാരായണന്റെ കഥ കേള്പ്പിക്കുന്നത്. ബാബയുടെ മഹിമയാണ്-പതിതപാവനന്,
സര്വ്വരുടെ സദ്ഗതി ദാതാവ്. സര്വ്വരുടെ മുക്തിദാതാവ് ദുഃഖത്തെ ഹരിച്ച് സുഖം
നല്കുന്നവന്. ശരി, സുഖം എവിടെയാണ്? ഇവിടെയുണ്ടാകില്ലല്ലോ. സുഖം ലഭിക്കുന്നത്
അടുത്ത ജന്മത്തിലാണ് എപ്പോഴാണോ പഴയ ലോകം അവസാനിച്ച് സ്വര്ഗ്ഗത്തിന്റെ
സ്ഥാപനയുണ്ടാകുന്നത്. ശരി. എന്തില് നിന്നാണ് മുക്തമാക്കുന്നത്? രാവണന്റെ
ദുഃഖങ്ങളില് നിന്ന്. ഇത് ദുഃഖധാമമല്ലേ! ശരി. പിന്നീട് വഴികാട്ടിയുമായി
മാറുന്നുണ്ട്. ഈ ശരീരം ഇവിടെ ഇല്ലാതാകുന്നു. ആത്മാക്കളെ മാത്രമാണ്
കൊണ്ടുപോകുന്നത്. ആദ്യം പ്രിയതമന് പിന്നീടാണ് പ്രിയതമകള് പോകുന്നത്. ബാബ
അവിനാശിയും സുന്ദരനുമായ പ്രിയതമനാണ്. എല്ലാവരെയും ദുഃഖത്തില് നിന്നും
മോചിപ്പിച്ച് പവിത്രമാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നു. വിവാഹം കഴിച്ച്
കൊണ്ടുപോകുമ്പോള് മുന്നിലുണ്ടാകുന്നത് പതിയാണ്. പിറകിലായിരിക്കും വധു പിന്നീടാണ്
ഘോഷയാത്രയുണ്ടാകുക. നിങ്ങളുടെ മാലയും ഇങ്ങനെയാണ്. മുകളിലുളള ശിവബാബയാകുന്ന
പുഷ്പത്തെ നമിക്കുന്നു. പിന്നീട് ഇരട്ട മണിയാകുന്ന ബ്രഹ്മാവും സരസ്വതിയും.
പിന്നീടുളളത് ബാബയുടെ സഹയോഗികളായ നിങ്ങളാണ്. പുഷ്പമാകുന്ന ശിവബാബയുടെ
ഓര്മ്മയിലൂടെ തന്നെയാണ് സൂര്യവംശി, വിഷ്ണുവിന്റെ മാലയുമുണ്ടാകുന്നത്. ബ്രഹ്മാവും-
സരസ്വതിയുമാണ് ലക്ഷ്മി-നാരായണനുമാകുന്നത്. ലക്ഷ്മീ-നാരായണന് തന്നെയാണ്
ബ്രഹ്മാവും-സരസ്വതിയുമാകുന്നത്. ഇവര് പരിശ്രമിച്ചതുകൊണ്ടാണ് പൂജിക്കപ്പെടുന്നത്.
മാല എന്താണെന്നുള്ളത് ആര്ക്കും അറിയില്ല. അര്ത്ഥമറിയാതെ മാല
തിരിച്ചുകൊണ്ടേയിരിക്കും. 16108 ന്റെയും മാലയുണ്ട്. വലിയ-വലിയ ക്ഷേത്രങ്ങളില് ഈ
മാലയുണ്ടാകും പിന്നീട് പലരും പല ഭാഗത്തു നിന്നും മാലയെ വലിക്കുന്നു. ബ്രഹ്മാബാബ
ബോംബെയില് ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തില് പോകുമായിരുന്നു, മാല
തിരിക്കുമായിരുന്നു, രാമ-രാമ എന്ന് ജപിക്കുമായിരുന്നു എന്തുകൊണ്ടെന്നാല് പൂവ്
ഒരു ശിവബാബയാണല്ലോ! പുഷ്പത്തെ തന്നെയാണ് രാമ-രാമ എന്ന് പറയുന്നത്. പിന്നീട്
മുഴുവന് മാലയെയും നമസ്കരിക്കുന്നു. അപ്പോള് ജ്ഞാനമൊന്നുമില്ലല്ലോ. പള്ളിയിലെ
അച്ചന്മാരും കൈയ്യില് മാല തിരിച്ചുകൊണ്ടിരിക്കുന്നു. ആരുടെ മാലയാണ്
ജപിക്കുന്നതെന്ന് ചോദിച്ചാല് അവര്ക്കറിയില്ല. അപ്പോള് പറയും ക്രിസ്തുവിന്റെ
ഓര്മ്മയിലാണ് തിരിക്കുന്നതെന്ന്. ക്രിസ്തുവിന്റെ ആത്മാവ് എവിടെയാണെന്നുപോലും
അവര്ക്കറിയില്ല. നിങ്ങള്ക്കറിയാം ക്രിസ്തുവിന്റെ ആത്മാവ് ഇപ്പോള് തമോപ്രധാനമാണ്.
നിങ്ങളും തമോപ്രധാന യാചകരായിരിക്കുന്നു. ഇപ്പോള് യാചകനില് നിന്ന് രാജാവാകുന്നു.
ഭാരതം രാജാവായിരുന്നു, ഇപ്പോള് യാചകനാണ്, വീണ്ടും രാജാവായി മാറുന്നു. ബാബയാണ്
ഇങ്ങനെയാക്കുന്നത്. നിങ്ങള്മനുഷ്യനില് നിന്ന് രാജകുമാരനായി മാറുന്നു.
രാജകുമാരി-കുമാരന്മാര്ക്ക് മാത്രം പഠിക്കാനുളള ഒരു കോളേജ് ആദ്യമുണ്ടായിരുന്നു.
നിങ്ങള് ഇവിടെ പഠിച്ച് 21 ജന്മത്തേക്കുവേണ്ടി സ്വര്ഗ്ഗത്തില്
രാജകുമാരനും-കുമാരിയുമായി മാറുന്നു. ശ്രീകൃഷ്ണന് രാജകുമാരനാണല്ലോ!
ശ്രീകൃഷ്ണന്റെയാണ് 84 ജന്മങ്ങളുടെ കഥ എഴുതിയിട്ടുള്ളത്. മനുഷ്യര്ക്ക്
ഇതിനെക്കുറിച്ച് എന്തറിയാനാണ്. ഈ കാര്യങ്ങള് നിങ്ങള്ക്കുമാത്രമെ അറിയൂ. ഭഗവാന്റെ
വാക്കുകളാണ്-ബാബ എല്ലാവരുടെയും അച്ഛനാണ്. സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്ന
ഈശ്വരനാകുന്ന അച്ഛനില് നിന്നാണ് നിങ്ങള് കേള്ക്കുന്നത്. സ്വര്ഗ്ഗീയ ലോകത്തെ
സത്യഖണ്ഡമെന്നാണ് പറയുന്നത്. ഈ ലോകം അസത്യഖണ്ഡമാണ്. സത്യഖണ്ഡമാണ് ബാബ
സ്ഥാപിക്കുന്നത്. അസത്യഖണ്ഡം രാവണനാണ് സ്ഥാപിക്കുന്നത്. രാവണന്റെ
രൂപമുണ്ടാക്കുന്നു എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. രാവണന് ആരാണ്
എന്ന് ആര്ക്കും അറിയില്ല. രാവണനെ കത്തിക്കുന്നുണ്ടെങ്കിലും പിന്നെയും
ജീവിക്കുന്നു. വാസ്തവത്തില് രാവണന് അര്ത്ഥം സ്ത്രീയുടെ അഞ്ച് വികാരങ്ങളും
പുരുഷന്റെ അഞ്ച് വികാരങ്ങളുമാണ്. ഈ വികാരങ്ങളെയാണ് വധിക്കുന്നത്. രാവണനെ
വധിച്ചതിനുശേഷം പിന്നീട് സ്വര്ണ്ണവും മോഷ്ടിക്കുന്നു.
നിങ്ങള് കുട്ടികള്ക്കറിയാം കലിയുഗം മുള്കാടാണ്. ബോംബെയില് ബബുള്നാഥന്റെ
ക്ഷേത്രമുണ്ട്. ബാബ വന്ന് മുള്ളുകളെ പൂവാക്കി മാറ്റുന്നു. എല്ലാവരും പരസ്പരം
മുളളുകള് ഏല്പ്പിക്കുന്നു അര്ത്ഥം കാമ വികാരത്തില് പോകുന്നു. അതുകൊണ്ടാണ് ഈ
ലോകത്തെ മുള്കാടെന്ന് പറയുന്നത്. സത്യയുഗത്തെ അളളാഹുവിന്റെ പൂന്തോട്ടമെന്നാണ്
പറയുന്നത്. ഈ പുഷ്പങ്ങള് തന്നെയാണ് മുള്ളുകളാകുന്നത് പിന്നീട് വീണ്ടും മുള്ളില്
നിന്നും പുഷ്പമായി മാറുന്നു. ഇപ്പോള് നിങ്ങള് 5 വികാരങ്ങളുടെ മേല് വിജയം
പ്രാപ്തമാക്കുന്നു. ഈ രാവണരാജ്യം നശിക്കുക തന്നെ വേണം. അവസാനം വലിയ
യുദ്ധമുണ്ടാകും. സത്യം-സത്യമായ ദസറയുമുണ്ടാകണം. രാവണരാജ്യം തന്നെ നശിക്കുന്നു,
പിന്നീട് നിങ്ങള് ലങ്ക കൊള്ളയടിക്കും. നിങ്ങള്ക്ക് സ്വര്ണ്ണകൊട്ടാരം ലഭിക്കും.
ഇപ്പോള് നിങ്ങള് രാവണനുമേല് വിജയം പ്രാപിച്ച് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നു.
ബാബ മുഴുവന് വിശ്വത്തിന്റെയും രാജ്യഭാഗ്യം നല്കുന്നു. അതുകൊണ്ടാണ് ബാബയെ
ശിവഭോലാഭണ്ഡാരിയെന്ന് പറയുന്നത്. വേശ്യകളേയും കൂനികളെയും അഹല്യകളെയുമെല്ലാം ബാബ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. എത്ര നിഷ്കളങ്കനാണ്. പതിതലോകത്തില്
പതിതശരീരത്തിലേക്കാണ് വരുന്നത്. ബാക്കി ആരെല്ലാമാണോ സ്വര്ഗ്ഗത്തിലേക്ക്
യോഗ്യതയില്ലാത്തവര് അവര് വിഷം കുടിക്കുന്നത് ഉപേക്ഷിക്കുകയില്ല. ബാബ പറയുന്നു-ഈ
അന്തിമ ജന്മം പവിത്രമായി മാറൂ. ഈ വികാരം നിങ്ങളെ ആദി-മദ്ധ്യ-അന്ത്യം ദുഃഖിയാക്കി
മാറ്റുന്നു. ഈ ഒരു ജന്മത്തേക്കുവേണ്ടി വിഷം കുടിക്കുന്നത് ഉപേക്ഷിക്കുവാന്
നിങ്ങള്ക്ക് സാധിക്കുകയില്ലേ! ഞാന് നിങ്ങളെ അമൃതം കുടിപ്പിച്ച് അമരനാക്കി
മാറ്റുന്നു എന്നാലും നിങ്ങള് പാവനമായി മാറുന്നില്ല. വിഷമില്ലാതെയും സിഗററ്റും
മദ്യവുമില്ലാതെയും ജീവിക്കാന് സാധിക്കില്ലേ! പരിധിയില്ലാത്ത ബാബ നിങ്ങളോട്
പറയുന്നു-കുട്ടികളെ, ഈ ഒരു ജന്മത്തേക്കു വേണ്ടി പാവനമാകൂ എന്നാല് ഞാന് നിങ്ങളെ
സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റും. പഴയ ലോകത്തിന്റെ വിനാശവും പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്യുക എന്നതും ബാബയുടെ മാത്രം കര്ത്തവ്യമാണ്. ബാബ
വന്നിരിക്കുകയാണ് മുഴുവന് ലോകത്തെയും ദുഃഖത്തില് നിന്നും മുക്തമാക്കി
സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും കൊണ്ടുപോകുന്നതിനായി. ഇപ്പോള് എല്ലാ
ധര്മ്മവും നശിക്കുന്നു. വീണ്ടും ഒരേ ഒരു ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ
സ്ഥാപനയുണ്ടാകുന്നു. സിക്കുകാരുടെ ഗ്രന്ഥത്തിലും പരമപിതാ പരമാത്മാവിനെ
അകാലമൂര്ത്തി എന്ന് പറയുന്നു. ബാബ മഹാകാലനാണ്, കാലന്റെയും കാലനാണ്. ആ കാലന്(മരണം)
ഒന്ന് രണ്ടുപേരെ മാത്രമെ കൊണ്ടുപോകുകയുള്ളൂ. ഞാന് എല്ലാ ആത്മാക്കളെയും
കൊണ്ടുപോകും. അതുകൊണ്ടാണ് മഹാകാലനെന്ന് പറയുന്നത്. ബാബ വന്ന് കുട്ടികളെ
എത്രത്തോളം വിവേകശാലികളാക്കി മാറ്റുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
അന്തിമ ജന്മത്തില് വിഷത്തെ ത്യാഗം ചെയ്ത് അമൃതം കുടിക്കുകയും കുടിപ്പിക്കുകയും
വേണം. പാവനമായി മാറണം. മുള്ളുകളെ പുഷ്പമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.
2. വിഷ്ണുവിന്റെ കഴുത്തിലെ മാലയിലെ മുത്തായി മാറണമെങ്കില് ബാബയുടെ ഓര്മ്മയില്
ഇരിക്കണം. പൂര്ണ്ണ സഹയോഗികളായി മാറി ബാബക്ക് സമാനം ദുഃഖഹര്ത്താവായി മാറണം.
വരദാനം :-
ഡ്രാമയാകുന്ന പരിചയെ കൂടെ വെച്ച് സന്തോഷമാകുന്ന ഔഷധം കഴിക്കുന്നവരായ സദാ
ശക്തിശാലിയായി ഭവിക്കട്ടെ.
സന്തോഷമാകുന്ന ഭോജനം
ആത്മാവിനെ ശക്തിശാലിയാക്കി മാറ്റുന്നു, പറയാറുമുണ്ട്-സന്തോഷം പോലെ മറ്റൊരു
ഔഷധമില്ല. ഇതിന് വേണ്ടി ഡ്രാമയാകുന്ന പരിചയെ നല്ലപോലെ കാര്യത്തില് ഉപയോഗിക്കൂ.
അഥവാ എപ്പോഴും ഡ്രാമയുടെ സ്മൃതി ഇരിക്കുമെങ്കില് ഒരിക്കലും വാടിപ്പോവുകയില്ല,
സന്തോഷം നഷ്ടപ്പെടുകയില്ല, എന്തുകൊണ്ടെന്നാല് ഡ്രാമ മംഗളകാരിയാണ്. അതിനാല്
അമംഗളകരമായ ദൃശ്യത്തിലും മംഗളം അടങ്ങിയിട്ടുണ്ട്. ഇങ്ങനെ മനസ്സിലാക്കിയാല് സദാ
സന്തോഷത്തോടെയിരിക്കാം.
സ്ലോഗന് :-
പരചിന്തനത്തിന്റെയും പരദര്ശനത്തിന്റെയും പൊടിയില് നിന്ന് ദൂരെയിരിക്കുന്നവര്
തന്നെയാണ് സത്യമായ അമൂല്യ രത്നം.