മധുരമായ കുട്ടികളെ,
നിങ്ങള് സത്യം സത്യമായ ബാബയില് നിന്നും സത്യമായ കഥ കേട്ട് നരനില് നിന്നും
നാരായണനായി മാറുകയാണ്. നിങ്ങള്ക്ക് 21 ജന്മത്തേക്ക് വേണ്ടി പരിധിയില്ലാത്ത
ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു.
ചോദ്യം :-
ബാബയുടെ ഏതു ആജ്ഞ പാലിക്കുന്ന കുട്ടികളാണ് പവിഴബുദ്ധികളായി മാറുന്നത്?
ഉത്തരം :-
ബാബയുടെ ആജ്ഞയാണ് ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് ബാബയെയും
രാജ്യപദവിയേയും ഓര്മ്മിക്കൂ. ഇത് സദ്ഗതിക്കുള്ള സദ്ഗുരുവിന്റെ ശ്രീമതമാണ്. ആരാണോ
ഈ ശ്രീമതത്തെ പാലിക്കുന്നത്, അര്ത്ഥം ദേഹീഅഭിമാനിയായിമാറുന്നത്, അവരാണ്
പവിഴബുദ്ധിയായി മാറു ന്നത്.
ഗീതം :-
ഇന്നത്തെ മനുഷ്യര് ഇരുട്ടിലാണ്........
ഓംശാന്തി.
ഇത് കലിയുഗീലോകമാണ്. എല്ലാവരും ഇരുട്ടിലാണ്, ഇതേ ഭാരതം വെളിച്ചത്തിലായിരുന്നു.
അപ്പോള് ഭാരതം സ്വര്ഗമായിരുന്നു. ഭാരതവാസികള് ആരെല്ലാമാണോ സ്വയത്തെ ഹിന്ദു എന്നു
പറയുന്നത്, വാസ്തവത്തില് അവരെല്ലാം ദേവീദേവതകള് ആയിരുന്നു. ഭാരതവാസികള്
സ്വര്ഗവാസികള്ആയിരുന്നു. ഒരു ധര്മ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റൊരു
ധര്മ്മവും ഉണ്ടായിരുന്നില്ല. സ്വര്ഗം, വൈകുണ്ഠം, ബഹിശ്ത്, ഹെവന് എല്ലാം
ഭാരതത്തിന്റെ പേരുകള് തന്നെയാണ്. ഭാരതം പ്രാചീനവും പവിത്രവും വളരെ വളരെ
ധനവാനുമായിരുന്നു. ഇപ്പോഴാണെങ്കില് ഭാരതം ദരിദ്രമായിമാറി, എന്തുകൊണ്ടെന്നാല്
ഇപ്പോള് കലിയുഗമാണ്. അവിടെ സത്യയുഗമായിരുന്നു. നിങ്ങള് എല്ലാവരും ഭാരതവാസികളാണ്.
നിങ്ങള്ക്കറിയാമല്ലോ ഭാരതം ഇരുട്ടിലാണ്. എപ്പോള് സ്വര്ഗമായിരുന്നോ അപ്പോള്
വെളിച്ചത്തിലായിരുന്നു. സ്വര്ഗത്തിലെ രാജരാജേശ്വരന് -രാജരാജേശ്വരി
ലക്ഷ്മീനാരായണനായിരുന്നു. അതിനെയാണ് സുഖധാമമെന്നു പറയുന്നത്. പുതിയവര് വരുമ്പോള്
ബാബ വീണ്ടും മനസ്സിലാക്കിത്തരും. ബാബയില് നിന്നു തന്നെ നിങ്ങള്ക്കു
സ്വര്ഗത്തിന്റെ സമ്പത്തു നേടണം. ഇതിനെയാണ് ജീവന്മുക്തി എന്നു പറയുന്നത്. ഇപ്പോള്
എല്ലാവരും ജീവന് ബന്ധനത്തിലാണ്. മുഴുവന് ലോകവും പ്രത്യേകിച്ച് ഭാരതം രാവണന്റെ
ജയില്, ശോകവാടികയിലാണ്. രാവണന് ലങ്കയിലായിരുന്നു, രാമന് ഭാരതത്തിലുമായിരുന്നു,
രാവണന് വന്ന് സീതയെ മോഷ്ടിച്ചു, ഇങ്ങനെയൊന്നുമല്ല. ഇതെല്ലാം കെട്ടുകഥകളാണ്.
മുഖ്യമായത് ഗീതയാണ്. സര്വ്വശാസ്ത്രങ്ങളിലും ശിരോമണിയായ ശ്രീമതം അര്ത്ഥം ഭഗവാന്
കേള്പ്പിച്ച ഗീത. മനുഷ്യന് ഒരാളുടെയും സദ്ഗതി ചെയ്യാന് സാധിക്കുകയില്ല.
സത്യയുഗത്തില് ജീവന്മുക്ത ദേവീ- ദേവതകളായിരുന്നു. അവര് ഈ സമ്പത്ത്
കലിയുഗത്തിന്റെ അന്തിമസമയത്ത് നേടിയിട്ടുണ്ടായിരുന്നു. ഭാരതത്തിന് ഇത്
അറിയുമായിരുന്നില്ല. ശാസ്ത്രത്തിലും ഉണ്ടായിരുന്നില്ല. ശാസ്ത്രങ്ങളെല്ലാം
ഭക്തിമാര്ഗത്തിലേക്കുവേണ്ടിയുള്ളതാണ്. അതെല്ലാം തന്നെ ഭക്തി മാര്ഗത്തിലെ
ജ്ഞാനങ്ങളാണ്. സദ്ഗതിക്കുവേണ്ടിയുള്ള ജ്ഞാനം മനുഷ്യരില് ഉണ്ടാവുകയില്ല. ബാബ
പറയുന്നു മനുഷ്യന് മനുഷ്യന്റെ ഗുരുവാകാന് സാധിക്കുകയില്ല. ഗുരുവിന് ഒരിക്കലും
സദ്ഗതി നല്കാനും സാധിക്കുകയില്ല. ഭക്തി ചെയ്യൂ, ദാനപുണ്യകര്മങ്ങള് ചെയ്യൂ എന്ന്
ആ ഗുരുക്കന്മാര് പറയും. ഭക്തി ദ്വാപരയുഗം മുതലാണ് നടന്നുവന്നിരുന്നത്.
സത്യ-ത്രേതായുഗത്തില് ജ്ഞാനത്തിന്റെ പ്രാലബ്ധമാണ്. അവിടെ ഈ ജ്ഞാനം
നടന്നുകൊണ്ടിരിക്കും എന്നല്ല. ഈ സമ്പത്ത് ഭാരതത്തിന്റേതായിരുന്നു. ബാബയില്
നിന്നും സംഗമത്തില് തന്നെയാണ് ഇത് ലഭിച്ചിട്ടുണ്ടായിരുന്നത്. അത് വീണ്ടും
നിങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതവാസി, നരകവാസി, മഹാദുഃഖിയായി
മാറുമ്പോഴാണ് വിളിക്കുന്നത്, അല്ലയോ പതീത പാവനാ ദുഃഖത്തെ ഹരിച്ച് സുഖം
നല്കുന്നവനേ, ആരുടെ? സര്വ്വരുടെയും, എന്തുകൊണ്ടെന്നാല് മുഴുവന് ലോകവും
പ്രത്യേകിച്ച് ഭാരതത്തില് 5 വികാരങ്ങള് തന്നെയാണുള്ളത്. ബാബ തന്നെയാണ്
പതീതപാവനന്. ബാബ പറയുന്നു, ഞാന് കല്പകല്പം, കല്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്.
സര്വ്വരുടെയും സദ്ഗതി ദാതാവായി മാറുന്നത്. അബലകളും അഹല്യകളും ഗണികകളും
ഗുരുക്കന്മാരെയുമെല്ലാം എനിക്ക് ഉദ്ധരിക്കണം. എന്തുകൊണ്ടെന്നാല് ഇതുതന്നെയാണ്
പതീതലോകം. പാവനലോകമെന്ന് സത്യയുഗത്തെ തന്നെയാണ് പറയുന്നത്. ഭാരതത്തില് ഈ ലക്ഷ്മീ
നാരായണന്റെ രാജ്യമായിരുന്നു. ഇവര് സ്വര്ഗത്തിന്റെ അധികാരികളായിരുന്നു എന്ന്
ഭാരതവാസികള്ക്ക് അറിയില്ല. പതീത ഖണ്ഡം അര്ത്ഥം അസത്യ ഖണ്ഡം. പാവനഖണ്ഡം അര്ത്ഥം
സത്യഖണ്ഡം. ഭാരതം പാവനഖണ്ഡമായിരുന്നു. ഈ ലക്ഷ്മീ - നാരായണന്
സൂര്യവംശീകുലത്തിലുള്ളവരായിരുന്നു. ഈ ഭാരതം അവിനാശീ ഖണ്ഡമാണ്. ഇത് ഒരിക്കലും
വിനാശമാവുകയില്ല. ഇവരുടെ രാജ്യമായിരുന്നപ്പോള് മറ്റൊരു ഖണ്ഡവുമുണ്ടായിരുന്നില്ല.
അതെല്ലാം ശേഷം വരുന്നതാണ്. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിനു വര്ഷം എന്ന്
എഴുതിവെച്ചതാണ്, ശാസ്ത്രങ്ങളില് സംഭവിച്ച ഏറ്റവും വലിയ തെറ്റ്. ബാബ പറയുന്നു,
കല്പം ലക്ഷക്കണക്കിനു വര്ഷമൊന്നുമില്ല. സത്യയുഗവും ലക്ഷക്കണക്കിനു
വര്ഷത്തിന്റേതല്ല. കല്പത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്. ഇതും മനുഷ്യര് പറയുന്നു
84 ലക്ഷം ജന്മമെടുക്കുമെന്ന്. മനുഷ്യനെ നായയിലും പൂച്ചയിലുമൊക്കെയാക്കി മാറ്റി.
പക്ഷേ അവയുടെ ജന്മം വേറെയാണ്. 84 ലക്ഷം തരമാണ്. ഇതില് മനുഷ്യന്റേത് ഒരു തരമാണ്,
മനുഷ്യനു തന്നെയാണ് 84 ജന്മമുള്ളത്.
ബാബ പറയുന്നു, കുട്ടികളെ, നിങ്ങള് ആദി-സനാതന ദേവീ-ദേവതാ ധര്മ്മത്തിലേതായിരുന്നു.
ഭാരതവാസികള് ഡ്രാമ പ്ലാന് അനുസരിച്ച് തന്റെ ധര്മ്മത്തെ മറന്നിരിക്കുകയാണ്.
കലിയുഗ അന്ത്യത്തില് പൂര്ണ്ണമായും പതീതമായി മാറിക്കഴിഞ്ഞു. പിന്നീട് ബാബ
സംഗമത്തില് പാവനമാക്കി മാറ്റാന് വരുന്നു. ഇതിനെയാണ് ദുഃഖധാമമെന്ന് പറയുന്നത്.
പിന്നീട് പാര്ട്ടില് സുഖധാമമാകും. ബാബ പറയുന്നു, കുട്ടികളെ നിങ്ങള് ഭാരതവാസികള്
തന്നെയാണ് സ്വര്ഗവാസി. പിന്നീട് നിങ്ങള് 84 ജന്മങ്ങളുടെ ഏണിപ്പടി ഇറങ്ങിവന്നു.
സതോയില് നിന്നും രജോ, രജോയില് നിന്നും തമോയിലേക്ക് തീര്ച്ചയായും വരണം. നിങ്ങള്
ദേവതകളേക്കാള് ധനവാനോ, ആരോഗ്യമുള്ളവരോ, സന്തോഷമുള്ളവരോ ആയി മറ്റാരും തന്നെ
ഉണ്ടാവുകയില്ല. ഭാരതം എത്ര ധനവാനായിരുന്നു. വജ്രങ്ങളും വൈഢൂര്യങ്ങളും വലിയ വലിയ
കല്ലുകളെ പോലെയായിരുന്നു, എത്രയോ കഷണങ്ങളായിപ്പോയി. ബാബ നിങ്ങള് കുട്ടികള്ക്ക്
സ്മൃതി ഉണര്ത്തി തരികയാണ്, നിങ്ങളെ എത്ര ധനവാനാക്കി മാറ്റിയിട്ടുണ്ടായിരുന്നു.
നിങ്ങള് സര്വ്വഗുണസമ്പന്നന്, 16 കലാ സമ്പൂര്ണ്ണരായിരുന്നു. യഥാ രാജാ - റാണീ.
.... ഇവരെ ഭഗവാന് ഭഗവതി എന്നും പറയാം. പക്ഷേ ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്
ഭഗവാന് ഒന്നാണ്, അത് അച്ഛനാണ്. കേവലം ഈശ്വരന് അല്ലെങ്കില് പ്രഭു എന്നു
പറയുന്നതിലൂടെയും ഓര്മ്മ വരുകയില്ല, ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ് എന്ന്.
ഇത് പരധിയില്ലാത്ത അച്ഛനാണ്. ബാബ മനസ്സിലാക്കി തരുകയാണ്, ഭാരതവാസികളെ നിങ്ങള്
ജയന്തിയെല്ലാം ആഘോഷിക്കുന്നു, പക്ഷേ യഥാര്ത്ഥത്തില്ബാബ എപ്പോഴാണ് വന്നിരുന്നത്,
ഇതാര്ക്കും അറിയുക തന്നെ ഇല്ലായിരുന്നു. കലിയുഗീ കല്ലുബുദ്ധികള് തന്നെയാണ്.
പവിഴനാഥനായിരുന്നു, ഈ സമയം കല്ലുനാഥനാണ്. നാഥന് എന്നും പറയാന് സാധിക്കില്ല,
കാരണം രാജാ - റാണിയല്ലല്ലോ. ആദ്യം ഇവിടെ ദൈവീകരാജ്യമായിരുന്നു, പിന്നീട് ആസുരീയ
രാജ്യമായി മാറി. ഇത് കളിയാണ്. അത് പരിധിയുള്ള ഡ്രാമയാണ്. ഇത് പരിധിയില്ലാത്ത
ഡ്രാമയാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആദ്യം മുതല് അവസാനം വരെ
നിങ്ങള്ക്ക് അറിയാം, മറ്റാര്ക്കും അറിയുകയില്ല. ഭാരതത്തില് എപ്പോള് ദേവീ -
ദേവതകള് ഉണ്ടായിരുന്നപ്പോള് മുഴുവന് സൃഷ്ടിയുടെയും അധികാരിയായിരുന്നു , അത്
ഭാരതത്തില് തന്നെയായിരുന്നു. ബാബ ഭാരതവാസികള്ക്ക് സ്മൃതിയുണര്ത്തിത്തരികയാണ്.
സത്യയുഗത്തില് ആദി സനാതന ദേവീ-ദേവത, അവരുടേത് ശ്രേഷ്ഠധര്മ്മം അവിടെ
ശ്രേഷ്ഠകര്മ്മമായിരുന്നു, പിന്നീട് 84 ജന്മങ്ങളിലൂടെ ഇറങ്ങേണ്ടി വന്നു. ഇവിടെ
ബാബയിരുന്ന് കഥ കേള്പ്പിക്കുകയാണ് ഇത് നിങ്ങളുടെ വളരെ ജന്മങ്ങളുടെ
അന്തിമജന്മമാണ്. ഒരാളുടെ കാര്യം മാത്രമല്ല, യുദ്ധമൈതാനം ഒന്നും തന്നെയില്ല.
ലക്ഷ്മീ - നാരായണന്റെ രാജ്യമായിരുന്നു എന്ന് ഭാരതവാസികള് മറന്നുപോയി.
സത്യയുഗത്തിന്റെ ആയുസ്സ് വലുതാക്കിയതിലൂടെ വളരെ ദൂരേക്ക് കൊണ്ടുപോയി.
ബാബ മനസ്സിലാക്കി തരികയാണ്, മനുഷ്യനെ ഭഗവാനെന്ന് പറയാന് സാധിക്കില്ല. മനുഷ്യന്
മനുഷ്യന്റെ സദ്ഗതി ചെയ്യാന് സാധിക്കില്ല. പറയാറുണ്ട് സര്വ്വരുടെയും സദ്ഗതി
ദാതാവ്, പതീതരെ പാവനമാക്കി മാറ്റുന്ന കര്ത്തവ്യവും ഒരാളുടേതാണ്. ഇത്
അസത്യഖണ്ഡമാണ്. സത്യമായ ബാബ സത്യഖണ്ഡത്തെ സ്ഥാപിക്കുന്ന ആളാണ്. ഭക്തര് പൂജ
ചെയ്യുന്നുണ്ട്, പക്ഷേ ഭക്തീമാര്ഗത്തില് ആരുടെ പൂജയാണോ ചെയ്യുന്നത്, ഒരാളുടെ
പോലും ജീവചരിത്രം അറിയുന്നില്ല. ശിവജയന്തിയെല്ലാം ആഘോഷിക്കുന്നുണ്ട്. ബാബ പുതിയ
ലോകത്തിന്റെ രചയിതാവാണ്. സ്വര്ഗസ്ഥനായ പിതാവാണ്. പരിധിയില്ലാത്ത സുഖം
നല്കുന്നവനാണ്. സത്യയുഗത്തില് സുഖമായിരുന്നു. അത് ആര് എങ്ങനെയാണ്
സ്ഥാപനചെയ്യുന്നത്? നരകവാസികളെ സ്വര്ഗവാസിയാക്കിമാറ്റിയിരിക്കുകയാണ്.
ഭ്രഷ്ടാചാരികളെ, ശ്രേഷ്ഠാചാരി ദേവതകളാക്കി മാറ്റുകയാണ്. ഇത് ബാബയുടെ തന്നെ
ജോലിയാണ്, നിങ്ങള് കുട്ടികളെ പാവനമാക്കി മാറ്റുന്നു. നിങ്ങള് സ്വര്ഗത്തിലെ
അധികാരിയായാണ് മറുന്നത്. പിന്നെ ആരാണ് നിങ്ങളെ പതീതമാക്കി മാറ്റിയത്? ഈ രാവണന്.
മനുഷ്യര് പറയുന്നു- സുഖവും ദുഃഖവും ഈശ്വരനാണ് നല്കുന്നത്. ബാബ പറയുന്നു ഞാനാണ്
എല്ലാവര്ക്കും സുഖം നല്കുന്നത്. അരകല്പം പിന്നീട് നിങ്ങള് ബാബയെ
ഓര്മ്മിക്കുകയില്ല. പിന്നീട് എപ്പോഴാണോ രാവണരാജ്യമാകുന്നത് അപ്പോള് എല്ലാവരുടെയും
പൂജ ചെയ്യാന് ആരംഭിക്കുന്നു. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ബാബാ ഞങ്ങള് എത്ര
ജന്മമെടുത്തു എന്ന് ചോദിക്കാറുണ്ട്. ബാബ പറയുന്നു, കുട്ടികളെ നിങ്ങള്
പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു. നിങ്ങള് 21 ജന്മത്തേക്കു വേണ്ടി
പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്തെടുക്കാന് വന്നിരിക്കുകയാണ്. അതായത്
സത്യം സത്യമായ ബാബയില് നിന്നും സത്യകഥ നരനില് നിന്നും നാരായണനായി മാറാനുള്ള
ജ്ഞാനം കേള്ക്കുകയാണ്. ഇത് ജ്ഞാനമാണ്. അത് ഭക്തിയാണ്. ഈ ആത്മീയജ്ഞാനം
ആത്മീയബാബയാണ് വന്നു നല്കുന്നത്. കുട്ടികള്ക്ക് ദേഹീഅഭിമാനിയായി മാറണം. സ്വയത്തെ
ആത്മാവാണെന്ന നിശ്ചയം ചെയ്ത് എന്നെ മാത്രം ഓര്മ്മിക്കൂ. ശിവബാബ എല്ലാ
ആത്മാക്കളുടെയും അച്ഛനാണ്. ആത്മാക്കളെല്ലാവരും ശരീരത്തിലേക്ക്
പാര്ട്ടഭിനയിക്കാന് വന്നിരിക്കുകയാണ്. ഇതിനെയാണ് കര്മ്മക്ഷേത്രം എന്നു പറയുന്നത്.
ഇത് വളരെ വലിയ കളിയാണ്. ആത്മാവിലാണ് നല്ലതും മോശവുമായ സംസ്കാരം
അടങ്ങിയിട്ടുള്ളത്. ഇതനുസരിച്ചു തന്നെയാണ് നല്ലതും മോശവുമായ ജന്മം ആത്മാവിന്
ലഭിക്കുന്നത്. ആരാണോ പാവനമായിരുന്നത് അവര് തന്നെയാണ് പതീതമായി മാറിയത്, തതത്വം.
അച്ഛനായ എനിക്ക് ഈ രാവണന്റെ പരദേശത്തേക്ക്, പതീതശരീരത്തിലേക്ക് വരുക തന്നെ വേണം.
ആരാണോ ആദ്യ നമ്പറിലേക്കു പോകുന്നത് അവരില് തന്നെ വരണം. സൂര്യവംശികളാണ്
പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നത്. ഇത് ബ്രഹ്മാവും ബ്രാഹ്മണരുമാണ്. ദിവസവും
ബാബ മനസ്സിലാക്കിത്തരുന്നുണ്ട്, എന്നാല്കല്ലു ബുദ്ധിയില് നിന്നും
പവിഴബുദ്ധിയാക്കി മാറ്റുക എന്നത് ചിറ്റമ്മയുടെ വീടുപോലെയല്ല. ഹേയ്, ആത്മാക്കളേ
ഇപ്പോള് ദേഹീ അഭിമാനിയായി മാറൂ. ഹേ ആത്മാക്കളേ ഒരു ബാബയെ മാത്രം ഓര്മ്മിക്കൂ.
രാജ്യപദവിയെ ഓര്മ്മിക്കൂ. ദേഹത്തിന്റെ സംബന്ധങ്ങളെ ഉപേക്ഷിക്കുകയാണെങ്കില്
പവിഴബുദ്ധിയായി മാറും. എല്ലാവര്ക്കും മരിക്കണം. ഇപ്പോള് എല്ലാവരുടെയും
വാനപ്രസ്ഥ അവസ്ഥയാണ്. ഒരു സദ്ഗുരുവിനല്ലാതെ മറ്റാര്ക്കും സര്വ്വരുടെയും സദ്ഗതി
ദാതാവായി മാറാന് സാധിക്കില്ല. ബാബ പറയുന്നു, അല്ലയോ ഭാരതവാസി കുട്ടികളെ, നിങ്ങള്
ആദ്യം പവിഴബുദ്ധികളായിരുന്നു. പാടാറുണ്ട്, ആത്മാവും പരമാത്മാവും വളരെക്കാലം
വേറിട്ടിരുന്നു.... ആദ്യമാദ്യം നിങ്ങള് ഭാരതവാസി ദേവീ ദേവതാ
ധര്മ്മത്തിലുള്ളവരായിരുന്നു ആദ്യം വന്നത്. മറ്റു ധര്മ്മത്തിലുള്ളവര് പിന്നാലെ
വന്നവരായതുകൊണ്ട് അവര്ക്ക് ജന്മവും കുറവാണ്. മുഴുവന് സൃഷ്ടിവൃക്ഷവും എങ്ങനെയാണ്
കറങ്ങുന്നത്. ഇത് ബാബയിരുന്നാണ് മനസ്സിലാക്കി തരുന്നത്. ആര്ക്കാണോ ധാരണ ചെയ്യാന്
സാധിക്കുന്നത്, അവര്ക്ക് വളരെ സഹജമാണ്. ആത്മാവാണ് ധാരണ ചെയ്യുന്നത്.
പുണ്യാത്മാവും പാപാത്മാവുമായി മാറുന്നത് ആത്മാവു തന്നെയാണ്. നിങ്ങളുടേത്
84-ാമത്തെ ജന്മമാണ്. നിങ്ങള് വാനപ്രസ്ഥ അവസ്ഥയിലാണ്. വാനപ്രസ്ഥ അവസ്ഥയിലുള്ളവര്
മന്ത്രം സ്വീകരിക്കുന്നതിനുവേണ്ടി ഗുരുവിന്റെ അടുത്തു പോകും നിങ്ങള്ക്ക്
പുറത്തുള്ള മനുഷ്യഗുരുവിന്റെ ആവശ്യമില്ല. നിങ്ങളെല്ലാവരുടെയും അച്ഛന്, ടീച്ചര്,
സദ്ഗുരു ഒരു ബാബയാണ്. എന്നെ പറയുന്നത് തന്നെ അല്ലയോ പതീതപാവനാ ശിവബാബ എന്നാണ്.
ഇപ്പോള് ഓര്മ്മ വന്നു എല്ലാ ആത്മാക്കളുടെയും പിതാവ് ഒരു ബാബയാണ്. ആത്മാവ്
സത്യമാണ്, ചൈതന്യമാണ്. എന്തുകൊണ്ടെന്നാല് അമരനാണ്. എല്ലാ ആത്മാക്കളിലും പാര്ട്ട്
നിറഞ്ഞിട്ടുണ്ട്. ബാബയും സത്യവും ചൈതന്യവുമാണ്. ബാബ മനുഷ്യ സൃഷ്ടിയുടെ
ബീജരൂപമായതുകാരണം പറയാറുണ്ട്, എനിക്ക് മുഴുവന് വൃക്ഷത്തിന്റേയും ആദി-മദ്ധ്യ
അന്ത്യത്തെക്കുറിച്ച് അറിയാം. അതിനാലാണ് എന്നെ ജ്ഞാനസാഗരന് എന്നു പറയുന്നത്.
ബീജത്തില് നിന്നും എങ്ങനെ വൃക്ഷമുണ്ടാകുന്നു എന്നതിന്റെ മുഴുവന് ജ്ഞാനവും
നിങ്ങളില് ഉണ്ട്. വൃക്ഷം വലുതാകാന് സമയമെടുക്കും. ബാബ പറയുന്നു, ഞാന് ബീജരൂപമാണ്.
അവസാനം മുഴുവന് ജീര്ണ്ണിച്ച അവസ്ഥയില് എത്തും. ഇപ്പോള് നോക്കൂ ദേവീ ദേവതാ
ധര്മ്മത്തിന്റെ അടിത്തറ തന്നെയില്ല. പ്രായലോപപ്പെട്ടു. എപ്പോഴാണോ ദേവീ ദേവതാ
ധര്മ്മം ഗുപ്തമാകുന്നത് അപ്പോള് എനിക്ക് വരേണ്ടി വരുന്നു. ഒരു ധര്മ്മത്തിന്റെ
സ്ഥാപന ചെയ്ത് ബാക്കി എല്ലാറ്റിന്റേയും വിനാശം ചെയ്യിപ്പിക്കുന്നു. പ്രജാപിതാ
ബ്രഹ്മാവിലൂടെ ബാബ സ്ഥാപന ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദി - സനാതന ദേവീ-
ദേവതാ ധര്മ്മത്തിന്റെ. നിങ്ങള് ഭ്രഷ്ടാചാരിയില് നിന്നും ശ്രേഷ്ഠാചാരീ ദേവതയാകാന്
വന്നിരിക്കയാണ്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇത് ഒരിക്കലും അവസാനിക്കുകയില്ല.
ബാബയും വരുന്നു. ആത്മാക്കളെല്ലാവരും സഹോദരങ്ങളാണ്, മൂലവതനത്തില്
വന്നിരിക്കുന്നവരാണ്. എല്ലാവരും ഈ ഒരു ബാബയെയാണ് ഓര്മ്മിക്കുന്നത്. ബാബയുടെ
മഹിമയാണുള്ളത്. ബാബ വന്നില്ലെങ്കില് ആര് പാവനമാക്കി മാറ്റും. കൃസ്ത്യന്സ്, ഇസ്ലാം
മുതലായവര് ആരെല്ലാമാണോ, ഈ സമയം എല്ലാവരും തമോപ്രധാനമാണ്. എല്ലാവര്ക്കും
തീര്ച്ചയായും പുനര്ജന്മം എടുക്കണം. ഇപ്പോള് പുനര്ജന്മം നരകത്തിലാണ്,
സുഖത്തിലേക്ക് പോകുന്നൂ എന്നല്ല. എങ്ങനെയാണോ ഹിന്ദു ധര്ത്തിലുളളവര് പറയുന്നു,
സ്വര്ഗവാസിയായെങ്കില് തീര്ച്ചയായും നരകവാസിയായിരുന്നല്ലോ. ഇപ്പോള്
സ്വര്ഗത്തില്പ്പോയാല് നിങ്ങളുടെ വായില് റോസാപുഷ്പമാണ്. സ്വര്ഗവാസിയായി മാറി
പിന്നീട് നരകത്തിലെ ആസുരീയ വൈഭവങ്ങള് എന്തിന് കഴിപ്പിക്കണം. പിതൃക്കളെ
കഴിപ്പിക്കാറുണ്ടല്ലോ. ബംഗാളില് മത്സ്യം, മുട്ട മുതലായവ കഴിപ്പിക്കുന്നു.
നിങ്ങള്ക്ക് ഇതെല്ലാം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണ്. തിരിച്ചാര്ക്കും പോകാന്
സാധിക്കില്ല. ആദ്യ നമ്പറില് വരുന്നവര്ക്ക് 84 ജന്മങ്ങള് എടുക്കണം. ഈ ജ്ഞാനത്തില്
ഒരു ബുദ്ധിമുട്ടിന്റെയും ആവശ്യമില്ല. ഭക്തീമാര്ഗത്തില് എത്ര പരിശ്രമമാണ്.
രാമ-രാമ എന്നു ജപിച്ച് രോമാഞ്ചമുണ്ടാകുന്നു. ഇതെല്ലാം ഭക്തിമാര്ഗമാണ്. ഈ സൂര്യനും
ചന്ദ്രനുമെല്ലാം വെളിച്ചം നല്കുന്നവയാണ്, ഇവയൊന്നും തന്നെ ദേവതകളല്ല.
വാസ്തവത്തില് ജ്ഞാനസൂര്യന്, ജ്ഞാനചന്ദ്രന്, ജ്ഞാനനക്ഷത്രങ്ങളെല്ലാം ഇവിടെയുള്ള
മഹിമയാണ്.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
അന്തിമ 84-ാം ജന്മത്തില് ഒരു പാപകര്മ്മവും ചെയ്യരുത്. പുണ്യാത്മാവായി മാറാനുള്ള
പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. സമ്പൂര്ണ്ണ പാവനമായി മാറണം.
2. തന്റെ ബുദ്ധിയെ പവിഴമാക്കി മാറ്റുന്നതിനുവേണ്ടി ദേഹസംബന്ധങ്ങളെയെല്ലാം മറന്ന്
ദേഹീ അഭിമാനിയായി മാറാനുള്ള അഭ്യാസം ചെയ്യണം.
വരദാനം :-
കൂട്ടിനെയും കൂട്ടുകാരനെയും മനസ്സിലാക്കി കൂട്ട്കെട്ട് നിറവേറ്റുന്നവരായ
ശ്രേഷ്ഠ ഭാഗ്യവാനായി ഭവിക്കട്ടെ.
ഡ്രാമയുടെ ഭാഗ്യപ്രമാണം
താങ്കള് വളരെക്കുറച്ച് ആത്മാക്കള്ക്കാണ് സര്വ്വ പ്രാപ്തി ചെയ്യിപ്പിക്കുന്ന
ശ്രേഷ്ഠ ബ്രാഹ്മണരുടെ കൂട്ട് ലഭിച്ചിരിക്കുന്നത്. സത്യമായ ബ്രാഹ്മണരുടെ
കൂട്ടുകെട്ട് ഉയരുന്ന കലയുള്ളതായിരിക്കും, അവര് ഒരിക്കലും താഴ്ത്തുന്ന
കലയിലേക്ക് കൊണ്ടുപോകുന്നവരുമായി കൂട്ടുകൂടുകയില്ല. ആരാണോ സദാ ശ്രേഷ്ഠമായ
സംഗത്തില് ഇരിക്കുകയും ഒരു ബാബയെ തന്റെ കൂട്ടുകാരനാക്കി ആ ബാബയുമായിത്തന്നെ
സ്നേഹത്തിന്റെ രീതി നിറവേറ്റുന്നത,് അവര് തന്നെയാണ് ശ്രേഷ്ഠ ഭാഗ്യവാന്മാര്.
സ്ലോഗന് :-
മനസ്സിനെയും ബുദ്ധിയെയും ഒരേഒരു ശക്തിശാലി സ്ഥിതിയില് സ്ഥിതി ചെയ്യിക്കുന്നത്
തന്നെയാണ് ഏകാന്തവാസിയാകുക.