കാമജീത്ത് -
സര്വപരിധിയുള്ള കാമനകള്ക്കുപരി
ബാപ്ദാദ തന്റെ കൊച്ചു
ശ്രേഷ്ഠമായ സുഖീലോകത്തെ കാണുകയാണ്. ഒരു വശത്തുണ്ട് വളരെ വലിയ സാരമില്ലാത്ത ലോകം.
മറ്റേ വശത്ത് ചെറിയ സുഖീലോകം. ഈ സുഖീലോകത്ത് സദാ സുഖശാന്തി സമ്പന്ന
ബ്രാഹ്മണത്മാക്കളാണ്. എന്തുകൊണ്ടെന്നാല് പവിത്രതയുടെയും, സ്വച്ഛതയുടെയും
ആധാരത്തിലാണ് ഈ സുഖശാന്തിമയജീവിതം. എവിടെ പവിത്രത അഥവാ സ്വച്ഛതയുണ്ടോ അവിടെ ഒരു
ദു:ഖ അശാന്തിയുടെ പേരോ അടയാളമോ ഇല്ല. പവിത്രതയുടെ കോട്ടയ്ക്കകത്ത് ഈ കൊച്ചു
സുഖീലോകമാണ്. അഥവാ പവിത്രതയുടെ കോട്ടയില് നിന്ന് സങ്കല്പം വഴിയും പുറത്തു
കടന്നാല് ദു:ഖഅശാന്തിയുടെ പ്രഭാവം അനുഭവിക്കുന്നു. ഈ ബുദ്ധിയാകുന്ന കാല്
കോട്ടയ്ക്കകത്താണങ്കില് സങ്കല്പമോ സ്വപ്നത്തിലോ പോലും ദു:ഖഅശാന്തിയുടെ അലകള്ക്ക്
വരാനാവില്ല. ദുഖത്തിന്റെയും അശാന്തിയുടെയും അല്പമെങ്കിലും
അനുഭവമുണ്ടാകുന്നുവെങ്കില് അവശ്യം എന്തെങ്കിലുമെന്തെങ്കിലും അപവിത്രതയുടെ
പ്രഭാവമാണ്. പവിത്രത, കേവലം കാമജീത്ത് ജഗത്ജീത്താകുകയല്ല. എന്നാല്
കാമവികാരത്തിന്റെ അംശം സര്വ പരിധിയുള്ള കാമനകളാണ്. കാമജീത്ത് അര്ഥം സര്വ
പരിധിയുള്ള കാമനകളുടെ ജീത്ത്. എന്തുകൊണ്ടെന്നാല് കാമനകള്
അനേകവിസ്താരത്തിലുള്ളതാണ്. കാമന ഒന്ന്-വസ്തുക്കളുടെ, രണ്ട്-വ്യക്തിയിലൂടെ
പരിധിയുള്ള പ്രാപ്തിക്കുള്ള കാമന. മൂന്നാമത്- സംബന്ധം നിറവേറ്റുന്നതിലും
പരിധിയുള്ള കാമനകള് അനേകപ്രകാരത്തില് ഉത്പന്നമാകുന്നു. നാലാമത്- സേവാഭാവനയിലും
പരിധിയുള്ള കാമനയുടെ ഭാവം ഉത്പന്നമാകുന്നു. ഈ നാലു പ്രകാരത്തിലുമുള്ള കാമനകളെ
സമാപ്തമാക്കുക അര്ഥം സദാകാലത്തേക്ക് ദു:ഖഅശാന്തിയെ ജയിക്കുക. ഇപ്പോള് സ്വയം
അവനവനോട് ചോദിക്കൂ- ഈ നാലു പ്രകാരത്തിലുമുള്ള കാമനകളെ സമാപ്തമാക്കിയോ? ഏതെങ്കിലും
വിനാശി വസ്തു അഥവാ ബുദ്ധിയെ തന്റെ നേര്ക്ക് ആകര്ഷിക്കുന്നുവെങ്കില് തീര്ച്ചയായും
കാമനയുടെ രൂപം ആകര്ഷണമായി. റോയല് രൂപത്തില് വാക്കിനെ പരിവര്ത്തനപ്പെടുത്തി
പറയുന്നു-ഇച്ഛയില്ല, എന്നാല് നല്ലതായി തോന്നുന്നു. വസ്തുവാകട്ടെ, വ്യക്തിയാകട്ടെ
എന്നാല് എന്തിനെ പ്രതി വിശേഷ ആകര്ഷണമുണ്ടോ, അതു തന്നെ വസ്തു അല്ലെങ്കില് വ്യക്തി
തന്നെ നല്ലതായി തോന്നുന്നു അര്ഥം കാമനയാണ്. ഇച്ഛയാണ്. എല്ലാം നല്ലതായി
തോന്നുക-ഇതാണ് യഥാര്ഥം. എന്നാല് ഇതു തന്നെ നല്ലതായി തോന്നുന്നു ഇതാണ് അയഥാര്ഥം.
ഇത് ഇച്ഛയുടെ റോയല്രൂപമാണ്. ആരുടെയങ്കിലും സേവനം നല്ലതായി തോന്നുക,
ആരുടെയെങ്കിലും പാലന നല്ലതായി തോന്നുക, ആരുടെയെങ്കിലും ഗുണങ്ങള് നല്ലതായി
തോന്നുക, ആരുടെയെങ്കിലും പരിശ്രമം നല്ലതായി തോന്നുക, ആരുടെയെങ്കിലും ത്യാഗം
നല്ലതായി തോന്നുക, ആരുടെയെങ്കിലും സ്വഭാവം നല്ലതായി തോന്നുക എന്നാല് നല്ലതിന്റെ
സുഗന്ധമെടുക്കുക, നല്ലതിനെ സ്വയം ധാരണ ചെയ്യുന്നത് വേറെ കാര്യമാണ്. എന്നാല് ഈ
നല്ലതിന്റെ കാരണത്താല് ഇതു തന്നെയാണ് നല്ലത്-ഈ നല്ലതെന്നു പറയുന്നത് ഇച്ഛയായി
മാറുന്നു. ഇത് കാമനയാണ്. അവര്ക്ക് ദു;ഖഅശാന്തിയെ നേരിടാനാവില്ല. ഒന്ന് നല്ലതിനു
പുറകെ സ്വയം നല്ലതാവുന്നതില് നിന്ന് വഞ്ചിതരാകുന്നു. രണ്ടാമത്-ശത്രുതയുടെ കാമനയും
താഴേക്കു കൊണ്ടുവരുന്നു. ഒന്ന് പ്രഭാവിതരാകുന്നതിന്റെ കാമന. രണ്ട്-ആരോടെങ്കിലും
വൈരം അഥവാ ഈര്ഷ്യയുടെ ഭാവനയുടെ കാമന. ഇതും സുഖത്തെയും ശാന്തിയെയും
സമാപ്തമാക്കുന്നു. സദാ മനസ് ഇളക്കത്തിലേക്കു വരുന്നു. പ്രഭാവിതരാകുന്നതിന്റെ
ലക്ഷണം ആകര്ഷണവും ചായ്വുമാണ്. ഇങ്ങനെ ഈര്ഷ്യയുടെ ശത്രുതയുടെ ഭാവത്തിന്റെ
അടയാളമാണ്-നിര്ബന്ധിക്കുക, തെളിയിക്കുക. രണ്ടു ഭാവത്തിലും എത്ര ഊര്ജം, എത്ര സമയം
ഇല്ലാതാക്കുന്നു, ഇതറിയാനാകുന്നില്ല. രണ്ടും വളരെ നഷ്ടം നല്കുന്നവയാണ്. സ്വയവും
പരവശരാകുന്നു മറ്റുള്ളവരെയും പരവശരാക്കുന്നതാണ്. ഇങ്ങനെയുള്ള സ്ഥിതിയുടെ സമയത്ത്
ഇങ്ങനെയുള്ള ആത്മാക്കള്ക്ക് ഇതുതന്നെ ലക്ഷ്യമാകുന്നു- ദു:ഖം എടുക്കുക, ദു:ഖം
നല്കുക. എന്തു സംഭവിച്ചാലും ശരി-ചെയ്യുക തന്നെ വേണം. ഈ കാമന ആ സമയത്ത് പറയുന്നു.
ബ്രാഹ്മണാത്മാവല്ല പറയുന്നത്, അതിനാല് എന്തു സംഭവിക്കുന്നു സുഖശാന്തിയുടെ
ലോകത്തു നിന്ന് ബുദ്ധിയാകുന്ന കാല് പുറത്താകുന്നു, അതിനാല് ഈ റോയല് കാമനകള്ക്കു
മുകളിലും വിജയിയാകൂ. ഈ ഇച്ഛകളില് നിന്നും ഇച്ഛാ മാത്രം അവിദ്യയുടെ സ്ഥിതിയില്
വരൂ.
ഈ രണ്ടു ഭാവത്തിലും വെക്കുന്ന സങ്കല്പങ്ങള് അതായത് ഇക്കാര്യം ചെയ്തു കാണിക്കുക
തന്നെ ചെയ്യും, ആരെ കാണിക്കും? ബാബയെയോ ബ്രാഹ്മണപരിവാരത്തെയോ? ആരെ കാണിക്കും?
ഇങ്ങനെ മനസിലാക്കൂ-ഇതു ചെയ്തു കാണിക്കുമെന്നല്ല എന്നാല് വീണു കാണിക്കും. ഇതു
കാണിക്കുമെന്നത് അത്ഭുതമാണ്! വീഴുന്നത് കാണിക്കേണ്ട കാര്യമാണോ! ഈ പരിധിയുള്ള
നേട്ടത്തിന്റെ ലഹരി-ഞാന് സേവനം ചെയ്തുകാണിക്കും. ഞാന് പേരു പ്രശസ്തമാക്കി
കാണിക്കും, ഈ വാക്കു പരിശോധിക്കൂ റോയലാണോ? പറയുന്നു സിംഹത്തിന്റെ ഭാഷ എന്നാല്
ആകുന്നത് ആട്. ഇന്നത്തെക്കാലത്ത് പലരും സിംഹത്തിന്റെ, ആനയുടെ, രാവണന്റെ, രാമന്റെ
മുഖംമൂടിയിടാറുണ്ടല്ലോ. അപ്പോള് മായാസിംഹത്തിന്റെ മുഖമിടുന്നു. ഞാന് ഇതു
ചെയ്തുകാണിക്കും, ഇതു ചെയ്യും, എന്നാല് മായ തന്റെ വശത്താക്കി ആടാക്കുന്നു. ഞാന്
എന്ന ഭാവം വരിക അര്ഥം ഏതോ പരിധിയുള്ള കാമനയ്ക്ക് വശീഭൂതരാകുക. ഈ ഭാഷ
യുക്തിയുക്തം സംസാരിക്കൂ, ഭാവനയും യുക്തിയുക്തമാക്കൂ. ഇത് സാമര്ഥ്യമല്ല, എന്നാല്
ഓരോ കല്പത്തിലും സൂര്യവംശിയില് നിന്നു ചന്ദ്രവംശിയാക്കുന്ന തോല്വിയാണ്.
കല്പകല്പം ചന്ദ്രവംശിയാകേണ്ടിവരും. അപ്പോള് ഇതു തോല്വിയാണോ സാമര്ഥ്യമാണോ?
അപ്പോള് ഇങ്ങനെയുള്ള സാമര്ഥ്യം കാണിക്കാതിരിക്കൂ. അഭിമാനത്തിലും വരരുത്,
അപമാനിക്കുന്നതിലും വരരുത്. രണ്ടു ഭാവനകളും ശുഭഭാവന, ശുഭകാമനയില് നിന്നു
ദൂരെയാക്കുന്നു. അപ്പോള് പരിശോധിക്കൂ-അല്പമെങ്കിലും സങ്കല്പമാത്രയിലും
അഭിമാനത്തിന്റെയോ അപമാനിക്കുന്നതിന്റെയോ ഭാവന വെച്ചിട്ടില്ലല്ലോ? എവിടെ
അഭിമാനത്തിന്റെയോ അപമാനത്തിന്റെയോ ഭാവന അവിടെ ഒരിക്കലും സ്വമാനത്തിന്റെ
സ്ഥിതിയില് സ്ഥിതി ചെയ്യാനാവില്ല. സ്വമാനം സര്വകാമനകളില് നിന്നും അകറ്റിത്തരും,
സദാ സുഖത്തിന്റെ ലോകത്ത് സുഖശാന്തിയുടെ ഊഞ്ഞാലിലാടിക്കൊണ്ടിരിക്കും. ഇതിനെയാണ്
പറയുന്നത് സര്വകാമനാജീത്ത്, ജഗത്ജീത്ത്. അപ്പോള് ബാപ്ദാദ കാണുകയായിരുന്നു
കൊച്ചുസുഖീലോകത്തെ. സുഖത്തിന്റെ ലോകത്തു നിന്ന് തന്റെ ദേശത്തു നിന്ന് പരദേശത്ത്
ബുദ്ധിയാകുന്ന കാല് വെച്ച് എന്തിനു പോകുന്നു. പരധര്മം, പരദേശം ദു:ഖം തരുന്നവയാണ്.
സ്വധര്മം, സ്വദേശം സുഖം തരുന്നവയാണ്. അപ്പോള് സുഖത്തിന്റെ സാഗരന് ബാബയുടെ
കുട്ടികളാണ്, സുഖത്തിന്റെ ലോകത്തിന്റെ അനുഭവിആത്മാക്കളാണ്.
അധികാരിആത്മാക്കളാണെങ്കില് സദാ സുഖിയായിരിക്കൂ, ശാന്തമായിരിക്കൂ. മനസിലായോ!
രണ്ടും ദേശവിദേശത്തെയും സ്നേഹികുട്ടികള് തന്റെ വീട്ടില് അഥവാ ബാബയുടെ വീട്ടില്
തന്റെ അധികാരം നേടുന്നതിനായി എത്തിച്ചേര്ന്നിരിക്കുന്നു. അധികാരികുട്ടികളെ കണ്ട്
ബാപ്ദാദയും ഹര്ഷിതനാകുന്നു. എങ്ങനെ സന്തോഷത്തില് വന്നോ അങ്ങനെത്തന്നെ സദാ
സന്തോഷത്തിലിരിക്കാനുള്ള വിധി, ഈ രണ്ടു കാര്യങ്ങളെ സങ്കല്പത്തില് നിന്നും പോലും
ത്യജിച്ച് സദാ ഭാഗ്യവാനായി പോകുക. ഭാഗ്യമെടുക്കാനായി വന്നിരിക്കുന്നു, എന്നാല്
ഭാഗ്യമെടുക്കുന്നതിനൊപ്പം മനസാ ഏതെങ്കിലും ദുര്ബലത പറക്കുന്ന കലയില്
വിഘ്നരൂപമാകുന്നോ അതിനെ ഉപേക്ഷിച്ചിട്ടു പോകണം. ഈ ഉപേക്ഷിക്കലാണ് നേടല്.ശരി.
സദാ സുഖത്തിന്റെ ലോകത്ത് വസിക്കുന്ന സര്വകാമനാജീത്ത്, സദാ സര്വആത്മാക്കളെ പ്രതി
ശുഭഭാവനയും ശുഭകാമനയും വെക്കുന്ന ശ്രേഷ്ഠആത്മാക്കള്ക്ക് , സദാ സ്വമാനത്തിന്റെ
സീറ്റില് സ്ഥിതി ചെയ്യുന്നവരായ വിശേഷആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും
നമസ്തേയും.
മധുരതയിലൂടെ കയ്പുള്ള ഭൂമിയെ മധുരമാക്കൂ
ഇന്ന് വലുതിലും വലിയ ബാബ , മുത്തച്ഛന് തന്റെ പേരക്കുട്ടികളെ സ്നേഹി മക്കളെ
കാണാന് വന്നിരിക്കുകയാണ്. മുതുമുതുമുത്തച്ഛനെന്നു ബ്രഹ്മാവിനെ പാടിയിട്ടുണ്ട്.
നിരാകാരബാബ സാകാര സൃഷ്ടിയുടെ രചനയ്ക്ക് ബ്രഹ്മാവിനെ നിമിത്തമാക്കി.
മനുഷ്യസൃഷ്ടിയുടെ രചയിതാവാകയാല് മനുഷ്യസൃഷ്ടിയുടെ ഓര്മചിഹ്നം വൃക്ഷരൂപത്തില്
കാണിച്ചിരിക്കുന്നു. ബീജം ഗുപ്തമാകുന്നു, ആദ്യ രണ്ടിലകള് ഏതിലൂടെയാണ്
തായ്ത്തടിയുണ്ടാകുന്നത്- അതു തന്നെയാണ് വൃക്ഷത്തിന്റെ ആദിദേവന് ആദിദേവി
മാതാപിതാവിന്റെ രൂപത്തില് വൃക്ഷത്തിന്റെ അടിത്തറ ബ്രഹ്മാനിമിത്തമുണ്ടാകുന്നു.
അതിലൂടെ ബ്രാഹ്മണകാണ്ഡം പ്രകടമാകുന്നു, ബ്രാഹ്മണകാണ്ഡത്തിലൂടെ അനേകം ശാഖകള്
ഉത്പന്നമാകുന്നു, അതിനാല് മുതുമുതു മുത്തച്ഛനെന്നു ബ്രഹ്മാവിനെ പാടിയിരിക്കുന്നു.
ബ്രഹ്മാവിന്റെ അവതരണമുണ്ടാകുക അര്ഥം മോശം ദിനമവസാനിച്ച് വലിയ ദിനം തുടങ്ങുക.
രാത്രി അവസാനിക്കുന്നു, ബ്രഹ്മാമുഹൂര്ത്തം ആരംഭിക്കുന്നു, വാസ്തവത്തില് ബ്രഹ്മാ
മുഹൂര്ത്തമാണ്, പറയുന്നതില് ബ്രഹ്മമുഹൂര്ത്തം വരുന്നു. അതിനാല് ബ്രഹ്മാവിന്റെ
വൃദ്ധരൂപം കാണിക്കുന്നു. മുത്തച്ഛന് നിരാകാരി അച്ഛന് പേരക്കുട്ടികള്ക്ക് 21
ജന്മത്തേക്ക് കഴിച്ചുകൊണ്ടേയിരിക്കാവുന്ന സമ്മാനം തരുന്നു. ദാതാവുമാണ്,
വിധാതാവുമാണ്. ജ്ഞാനരത്നങ്ങളുടെ തളികകള് നിറച്ചുനിറച്ച് നല്കുന്നു. ഗുണങ്ങളുടെ
ആഴമുള്ള പെട്ടികള് നിറച്ചുനിറച്ചു നല്കുന്നു. എത്ര അലങ്കരിക്കപ്പെട്ട
പെട്ടികളാണ് നിങ്ങളുടെ കയ്യില്! പതിവായി പുതിയ അലങ്കാരം ചെയ്യൂ എന്നാലും
അളവറ്റതാണ്. ഈ സമ്മാനം സദാ കൂടെ വരുന്നതാണ്. ആ സ്ഥൂലസമ്മാനം
ഇവിടെത്തന്നെയിരിക്കുന്നു, എന്നാല് ഇത് ഒപ്പമുണ്ടാകും. ഇത്ര
ഈശ്വരീയസമ്മാനങ്ങളാല് സമ്പന്നമാകുന്നു ഒന്നും തന്നെ സമ്പാദിക്കേണ്ടിവരുന്നില്ല.
സമ്മാനം കൊണ്ടേ കഴിച്ചുകൊണ്ടിരിക്കാം. പരിശ്രമത്തില് നിന്നു മുക്തമാകുന്നു.
എല്ലാവരും വിശേഷിച്ച് ക്രിസ്മസ് ദിവസമാചരിക്കാന് വന്നിരിക്കുകയല്ലേ. ബാപ്ദാദ
കിസ്മിസ് ദിവസമെന്നു പറയും. കിസ്മിസ് ദിവസമെന്നാല് മധുരതയുടെ ദിവസം. സദാ
മധുരമായിരിക്കേണ്ട ദിനം. മധുരം തന്നെ കൂടുതലും കഴിക്കുന്നു
കഴിപ്പിക്കുന്നുണ്ടല്ലോ. വായ് അല്പസമയത്തേക്കാണു മധുരമാകുന്നത് എന്നാല് സ്വയമേ
മധുരമായാല് സദാ വായില് മധുരമായ വാക്കുണ്ടായിരിക്കും. മധുരം കഴിക്കുമ്പോഴും
കഴിപ്പിക്കുമ്പോഴും സന്തോഷിക്കാറുണ്ടല്ലോ, ഇങ്ങനെ മധുരവാക്ക് സ്വയവും
സന്തോഷിപ്പിക്കുന്നു, മറ്റുള്ളവരെയും സന്തോഷിപ്പിക്കുന്നു. അതിനാല് ഇതിലൂടെ
സര്വരുടെയും വായയ മധുരിപ്പിക്കൂ. സദാ മധുരദൃഷ്ടി, മധുരവാക്ക്, മധുരകര്മം. ഇതാണ്
കിസ്മിസ് ഡേ ആഘോഷിക്കുക. ആഘോഷിക്കുക എന്നാല് ആയിത്തീരുക. ആര്ക്കെങ്കിലും രണ്ടു
മിനിറ്റ് മധുരദൃഷ്ടി നല്കൂ, മധുരവാക്ക് പറഞ്ഞുകൊടുക്കൂ എങ്കില് ആ ആത്മാവ്
സദാകാലത്തേക്ക് നിറയും. ഈ രണ്ടു മിനിറ്റിന്റെ മധുരദൃഷ്ടി , വാക്ക് ആ ആത്മാവിന്റെ
സൃഷ്ടിയെ മാറ്റും. മധുരത ഇങ്ങനെയുള്ള വിശേഷധാരണയാണ് കയ്പുള്ള ഭൂമിയെയും അത്
മധുരമാക്കിത്തീര്ക്കുന്നു. താങ്കളെല്ലാവരെയും മാറ്റുവാനുള്ള ആധാരം ബാബയുടെ രണ്ടു
മധുരവാക്കായിരുന്നില്ലേ. മധുരമായ കുട്ടികളേ, നിങ്ങള് മധുരശുദ്ധ ആത്മാക്കളാണ്. ഈ
രണ്ടു മധുരവാക്ക് മാറ്റിയെടുത്തില്ലേ. മധുരദൃഷ്ടി മാറ്റിത്തീര്ത്തു.
ഇങ്ങനെത്തന്നെ മധുരതയിലൂടെ മറ്റുള്ളവരെയും മധുരമാക്കൂ. ഈ വായ് മധുരമാക്കൂ.
മനസിലായോ-കിസ്മസ് ഡേ ആചരിച്ചില്ലേ. സദാ ഈ സമ്മാനങ്ങളാല് തന്റെ സഞ്ചി നിറച്ചുവോ?
സദാ മധുരതയുടെ സമ്മാനത്തെ കൂടെ വെക്കണം. ഇതിലൂടെ തന്നെ സദാ മധുരമായിരിക്കണം
മധുരമാക്കണം. ശരി.
സദാ ജ്ഞാനരത്നങ്ങളാല് ബുദ്ധിയാകുന്നസഞ്ചി നിറക്കുന്നവരായ, സദാ സര്വശക്തികളാലും
ശക്തിശാലി ആത്മാവായി ശക്തികളാല് സദാ സമ്പന്നമാകുന്നവരായ, സര്വഗുണങ്ങളുടെ
ആഴങ്ങളാല് സദാ അലങ്കരിക്കപ്പെട്ട ശ്രേഷ്ഠആത്മാക്കള്ക്ക് , സദാ മധുരതയിലൂടെ മുഖം
മധുരമാക്കുന്ന മധുരമായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
അവ്യക്തബാപ്ദാദയുടെ കുമാരന്മാരോടുള്ള സംഭാഷണം:കുമാരന് അര്ത്ഥം തീവ്രഗതിയില്
മുന്നേറുന്നവര്. നില്ക്കുക, നടക്കുക, നില്ക്കുക-നടക്കുക ഇങ്ങനെയല്ല.
എങ്ങനെയുള്ള പരിതസ്ഥിതിയാകട്ടെ എന്നാല് സ്വയത്തെ സദാ ശക്തിശാലി ആത്മാവെന്നു
മനസിലാക്കി മുന്നേറിക്കൊണ്ടിരിക്കൂ. പരിതസ്ഥിതിയുടെയോ വായുമണ്ഡലത്തിന്റെയോ
പ്രഭാവത്തില് വരുന്നവരല്ല, എന്നാല് തന്റെ ശ്രേഷ്ഠപ്രഭാവം മറ്റുള്ളവരില്
ചാര്ത്തുന്നവര്. ശ്രേഷ്ഠപ്രഭാവം അര്ഥം ആത്മീയപ്രഭാവം. മറ്റൊന്നല്ല. ഇങ്ങനെയുള്ള
കുമാരനാണോ? പേപ്പര് വന്നാല് ഇളകുന്നവരല്ല. പേപ്പറില് പാസാകുന്നവരല്ലേ!സദാ
ധൈര്യശാലികളല്ലേ! എവിടെ ധൈര്യമുണ്ടോ അവിടെ ബാബയുടെ സഹായമുണ്ട്. ധൈര്യം
കുട്ടിയുടെ സഹായം ബാബയുടെ. ഓരോ കാര്യത്തിലും സ്വയത്തെ മുന്നോട്ടു വെച്ച്
മറ്റുള്ളവരെയും ശക്തിശാലിയാക്കിക്കൊണ്ട് പോകൂ.
കുമാരന്മാരാണ് പറക്കുന്ന കലയിലുള്ളവര്. സദാ നിര്ബന്ധനരായവരാണ് പറക്കുന്ന
കലയിലുള്ളവര്. അപ്പോള് നിര്ബന്ധന കുമാരനല്ലേ. മനസിന്റെ ബന്ധനവുമില്ല. സദാ
ബന്ധനങ്ങളെ സമാപ്തമാക്കി നിര്ബന്ധനരായി പറക്കുന്ന കലയിലുള്ളവരായ കുമാരന്മാരല്ലേ.
കുമാരന് തന്റെ ശരീരത്തിന്റെ ശക്തി, ബുദ്ധിയുടെ ശക്തി രണ്ടിനെയും സഫലമാക്കുന്നുവോ?
ലൗകികജീവിതത്തില് തന്റെ ശരീരശക്തിയെയും ബുദ്ധിയുടെ ശക്തിയെയും വിനാശകാരി
കാര്യങ്ങള്ക്കുപയോഗിക്കുന്നു. ഇപ്പോഴാണെങ്കില്
ശ്രേഷ്ഠകാര്യങ്ങള്ക്കുപയോഗിക്കുന്നവരാണ്. ഇളക്കങ്ങള് സൃഷ്ടിക്കുന്നവരല്ല.
എന്നാല് ശാന്തി സ്ഥാപിക്കുന്നവര്. ഇങ്ങനെയുള്ള കുമാരന്മാരാണോ? ഒരിക്കലും
ലൗകികജീവിതത്തിന്റെ സംസ്കാരം എമര്ജാകുന്നില്ലല്ലോ? അലൗകികജീവിതമുള്ളവര് അര്ത്ഥം
പുതിയ ജന്മമെടുത്തവര്. പുതിയ ജന്മത്തില് പഴയ കാര്യങ്ങളുണ്ടാകില്ല.
താങ്കളെല്ലാവരും പുതിയ ജന്മമെടുത്ത ശ്രേഷ്ഠആത്മാക്കളാണ്. ഒരിക്കലും സ്വയം
സാധാരണമെന്നു മനസിലാക്കാതെ ശക്തിശാലിയെന്നു മനസിലാക്കൂ. സങ്കല്പത്തില് പോലും
ഇളക്കത്തിലേക്കു വരരുത്. ഇങ്ങനെ ചോദ്യം ചെയ്യുന്നില്ലല്ലോ-വ്യര്ത്ഥസങ്കല്പം
വന്നാല് എന്തു ചെയ്യും? ഭാഗ്യവാന് കുമാരനാണ്. 21 ജന്മത്തെ ഭാഗ്യത്തിന്റെ
ശേഖരണമുണ്ടാകും. സ്ഥൂലവും സൂക്ഷ്മവുമായ രണ്ടും സമ്പാദിക്കുന്നതില് നിന്ന്
മുക്തമാവും. ശരി
വിട പറയുന്ന സമയത്തെ സ്നേഹസ്മരണ: എല്ലാ ദേശവിദേശങ്ങളിലെ കുട്ടികള്ക്ക് ഈ
വിശേഷദിനത്തെ പ്രതി കാര്ഡും കിട്ടി, കത്തും കിട്ടി, ഓര്മയും കിട്ടി. ബാപ്ദാദ
എല്ലാ മധുരത്തിലും മധുരമായ കുട്ടികള്ക്ക് ഈ വലിയ ദിവസം സദാ മധുരതയിലൂടെ
ശ്രേഷ്ഠമാകൂ, ശ്രേഷ്ഠമാക്കൂ ഇതേ വരദാനത്തിനൊപ്പം സ്വയവും വൃദ്ധി
പ്രാപിച്ചുകൊണ്ടിരിക്കൂ, സേവനത്തിലും വൃദ്ധി കൊണ്ടുവരൂ. എല്ലാ കുട്ടികള്ക്കും
വലിയ വലിയ ബാബയുടെ വലിയ വലിയ സ്നേഹസ്മരണയും ഒപ്പമൊപ്പം സ്നേഹം നിറഞ്ഞ ആശംസകള്.
ഗുഡ്മോണിംഗ്. സദാ മധുരമായിരിക്കുവാനുള്ള ആശംസകള്.
വരദാനം :-
സഹനശക്തിയിലൂടെ അവിനാശിയും മധുരവുമായ ഫലം പ്രാപ്തമാക്കുന്ന സര്വരുടെയും
സ്നേഹിയായി ഭവിക്കട്ടെ.
സഹിക്കുക മരിക്കുകയല്ല
എന്നാല് എല്ലാവരുടെ മനസും സ്നേഹത്താല് ജയിക്കുക. എങ്ങനെയുള്ള വിരോധിയുമാകട്ടെ,
രാവണനെക്കാള് തീവ്രം, ഒരു പ്രാവശ്യമല്ല, 10 പ്രാവശ്യം സഹിക്കേണ്ടി വന്നാലും
സഹനശക്തിയുടെ ഫലം അവിനാശിയും മധുരവുമാണ്. കേവലം ഈ ഭാവന വെക്കരുത് ഞാന് ഇത്രയും
സഹിച്ചു ഇനി ഇവരും ചെയ്യട്ടെ. അല്പകാലത്തെ ഫലത്തിന്റെ ഭാവന വെക്കരുത്. ദയാഭാവം
വെക്കൂ-ഇതാണ് സേവാഭാവം. സേവാഭാവമുള്ളവര് സര്വരുടെയും കുറവുകളെ ഉള്ക്കൊള്ളുന്നു.
അവയെ എതിരിടുകയല്ല.
സ്ലോഗന് :-
എന്തു
കഴിഞ്ഞുപോയോ മറക്കൂ, കഴിഞ്ഞ കാര്യങ്ങളില് നിന്ന് പാഠമെടുത്ത് മുന്നോട്ട് സദാ
ശ്രദ്ധ വെക്കൂ.