മധുരമായ കുട്ടികളെ-
നിങ്ങള്ക്ക് പുഷ്പമായി എല്ലാവര്ക്കും സുഖം നല്കണം, പുഷ്പങ്ങളായ കുട്ടികളുടെ
വായില് നിന്ന് രത്നങ്ങള് പുറത്തേക്ക് വരണം.
ചോദ്യം :-
ഭഗവാന്റെ ഏതൊരു പഠിപ്പിലൂടെയാണ് പുഷ്പമാകുന്ന കുട്ടികള് സദാ
സുഗന്ധമുള്ളതായിത്തീരുക?
ഉത്തരം :-
അല്ലയോ എന്റെ പുഷ്പങ്ങളായ കുട്ടികളേ, നിങ്ങള് തന്റെ ഉള്ളിലേക്കു നോക്കൂ-എന്റെ
ഉള്ളില് ആസുരീയ അവഗുണമാകുന്ന മുള്ളൊന്നുമില്ലല്ലോ! അഥവാ ഉള്ളില് എന്തെങ്കിലും
മുള്ളുണ്ടെങ്കില് മറ്റുള്ളവരിലുള്ള അവഗുണങ്ങളില് വെറുപ്പുണ്ടാകുന്നതു പോലെ
അവനവന്റെ ആസുരീയ അവഗുണങ്ങളോട് വെറുപ്പുണ്ടാകണം എന്നാല് മുള്ള് ഇല്ലാതാകും.
സ്വയത്തെ നോക്കി കൊണ്ടേയിരിക്കൂ -ശിക്ഷയനുഭവിക്കുന്ന തരത്തിലുള്ള
വികര്മ്മങ്ങളൊന്നും മനസാ- വാചാ- കര്മ്മണാ ഉണ്ടാകുന്നില്ലല്ലോ!
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് മനസ്സിലാക്കി തരുകയാണ്. ഈ സമയം രാവണ
രാജ്യമായതു കാരണം മനുഷ്യരെല്ലാവരും ദേഹാഭിമാനികളാണ്. അതിനാല് അവരെ കാട്ടിലെ
മുള്ളെന്ന് പറയും. ഇത് ആരാണ് മനസ്സിലാക്കി തരുന്നത്? പരിധിയില്ലാത്ത ബാബ. ബാബ
ഇപ്പോള് മുള്ളുകളെ പൂക്കളാക്കി മാറ്റുകയാണ്. ചില സമയങ്ങളില് പുഷ്പമായി
മാറിക്കൊണ്ടിരിക്കവേ പെട്ടെന്ന് തന്നെ മായ മുള്ളാക്കി മാറ്റുന്നു. ഈ ലോകത്തെ
മുള്കാടെന്നാണ് പറയുന്നത്. ഈ കാട്ടില് മൃഗങ്ങള്ക്കു സാമാനമായ മനുഷ്യരുണ്ട്.
മനുഷ്യരാണെങ്കിലും പരസ്പരം മൃഗങ്ങളെപ്പോലെ വഴക്കുണ്ടാക്കി കൊണ്ടേയിരിക്കുന്നു.
വീട്-വീടുകളില് ബഹളങ്ങളാണ്. എല്ലാവരും വിഷയ സാഗരത്തില് തന്നെയാണ്. ഈ മുഴുവന്
ലോകവും വളരെ വലിയ വിഷത്തിന്റെ സാഗരമാണ്. ഈ സാഗരത്തിലാണ് മനുഷ്യര് മുങ്ങിത്താണു
കൊണ്ടിരിക്കുന്നത്. ഇതിനെ തന്നെയാണ് പതിതവും ഭ്രഷ്ടാചാരിയുമായ ലോകമെന്ന്
പറയുന്നത്. ഇപ്പോള് നിങ്ങള് മുള്ളില് നിന്നും പുഷ്പമാവുകയാണ്. ബാബയെ
തോട്ടക്കാരനെന്നും പറയുന്നു. ബാബ മനസ്സിലാക്കി തരുന്നു-ഗീതയില് ജ്ഞാനത്തിന്റെ
കാര്യങ്ങളാണ്. മനുഷ്യരുടെ പെരുമാറ്റം എങ്ങനെയാണെന്നുളളത് ഭാഗവതത്തില്
വര്ണ്ണിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് എഴുതിയിട്ടുള്ളത്. സത്യയുഗത്തില്
ഇങ്ങനെ ഒരിക്കലും പറയില്ല. സത്യയുഗം പൂക്കളുടെ പൂന്തോട്ടമാണ്. ഇപ്പോള് നിങ്ങള്
പുഷ്പമായി മാറുകയാണ്. പുഷ്പമായി പിന്നീട് മുള്ളാകുന്നു. ഇന്ന് വളരെ നല്ല
രീതിയില് മുന്നോട്ട് പോകുന്നു. പിന്നീട് മായയുടെ കൊടുങ്കാറ്റും വരുന്നു. ഇരിക്കെ
തന്നെ മായ നമ്മുടെ അവസ്ഥയെ എന്താക്കിയാണ് മാറ്റുന്നത്. ബാബ പറയുന്നു -ഞാന്
നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നു. ഭാരതവാസികളോട് പറയുന്നു -
നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇന്നലത്തെ കാര്യമാണ്.
ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. വജ്രങ്ങളുടേയും വൈഡൂര്യങ്ങളുടേയും
കൊട്ടാരങ്ങളായിരുന്നു. സത്യയുഗത്തെ പറയുന്നത് ഈശ്വരന്റെ പൂന്തോട്ടമെന്നാണ്. കാട്
ഈ ലോകത്തിലാണെങ്കില് പൂന്തോട്ടവും ഈ ലോകത്തിലായിരിക്കുമല്ലോ. ഭാരതം
സ്വര്ഗ്ഗമായിരുന്നു. അതില് പൂക്കള് മാത്രമെയുണ്ടായിരുന്നുള്ളൂ. ബാബ തന്നെയാണ്
പൂക്കളുടെ പൂന്തോട്ടമാക്കി മാറ്റുന്നത്. പുഷ്പമാകവേ പിന്നീട് സംഗദോഷത്തില് വന്ന്
മോശമായി മാറുന്നു. മതി ബാബാ, ഞങ്ങള് വിവാഹം കഴിക്കാന് പോകുന്നു. മായയുടെ ഷോ
കാണുന്നുണ്ടല്ലോ! ഇവിടെ തികച്ചും ശാന്തിയാണ്. എന്നാല് ഈ മുഴുവന് ലോകവും കാടാണ്.
കാട് തീര്ച്ചയായും അഗ്നിയ്ക്കിരയാകും. അപ്പോള് കാട്ടില് ജീവിക്കുന്നവരും
നശിക്കുമല്ലോ. 5000 വര്ഷങ്ങള്ക്കു മുമ്പുണ്ടായതു പോലെ അഗ്നി ബാധിക്കും. അതിന്റെ
പേരാണ് മഹാഭാരത യുദ്ധം. അണുബോംബുകളുടെ യുദ്ധം ചെയ്തത് ആദ്യം യാദവന്മാരാണ്.
അതിന്റെയും മഹിമയുണ്ട്. സയന്സിലൂടെ മിസൈലുകള് ഉണ്ടാക്കി എന്ന്. ശാസ്ത്രങ്ങളില്
ഒരുപാട് കഥകളുണ്ട്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു- ഉദരത്തില് നിന്ന്
മിസൈലുകള്ക്കൊന്നും വരാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് കാണുന്നുണ്ടല്ലോ
സയന്സിലൂടെ എത്ര ബോംബുകളാണ് ഉണ്ടാക്കുന്നത്. കേവലം രണ്ട് ബോംബിലൂടെ തന്നെ എത്ര
പട്ടണങ്ങളാണ് നശിച്ചത്. എത്ര മനുഷ്യര് മരിച്ചു. ലക്ഷക്കണക്കിന് പേര്
മരിച്ചിട്ടുണ്ടായിരിക്കും. ഇപ്പോള് ഇത്രയും വലിയ കാട്ടില് ലക്ഷക്കണക്കിന്
മനുഷ്യരാണ് വസിക്കുന്നത്. ഇത് തന്നെയാണ് അഗ്നി ബാധിക്കേണ്ടത്.
ശിവബാബ മനസ്സിലാക്കി തരുന്നു- ബാബ ദയാമനസ്കനാണ്. ബാബക്ക് എല്ലാവരുടെയും മംഗളം
ചെയ്യണം. എല്ലാവരും എവിടെ പോകാനാണ്! അഗ്നി ബാധിക്കുന്നു എന്നു കാണുമ്പോള് ബാബയെ
ശരണം പ്രാപിക്കും. ബാബ സര്വ്വരുടേയും സദ്ഗതി ദാതാവും പുനര്ജന്മ രഹിതനുമാണ്.
ബാബയെ പിന്നീട് സര്വ്വവ്യാപിയെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്.
നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. മിത്ര-സംബന്ധികളുമായുളള കടമ
നിറവേറ്റണം. അവരില് ആസുരീയ അവഗുണമാണുള്ളത്. നിങ്ങളില് ദൈവീക ഗുണങ്ങളും.
മറ്റുള്ളവര്ക്കും ഇത് തന്നെ പഠിപ്പിച്ചുക്കൊടുക്കുക എന്നത് നിങ്ങളുടെ കടമയാണ്.
മന്ത്രം നല്കി കൊണ്ടേയിരിക്കൂ. പ്രദര്ശിനിയിലൂടെയെല്ലാം നിങ്ങള് എത്രയാണ്
മനസ്സിലാക്കി കൊടുക്കുന്നത്. ഭാരതവാസികളുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള്
ബാബ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റാനാണ് വന്നിരിക്കുന്നത് അര്ത്ഥം
നരകവാസികളായ മനുഷ്യരെ സ്വര്ഗ്ഗവാസികളാക്കി മാറ്റുന്നു. ദേവതകള് സ്വര്ഗ്ഗത്തിലാണ്
വസിക്കുന്നത്. ഇപ്പോള് തന്റെ ആസുരീയ അവഗുണങ്ങളോട് വെറുപ്പുണ്ടാകണം. സ്വയം നോക്കൂ,
നമ്മള് ദൈവീക ഗുണമുളളവരാണോ? ഞങ്ങളില് അവഗുണങ്ങളൊന്നുമില്ലല്ലോ.
മനസാ-വാചാ-കര്മ്മണാ ഒരു ആസുരീയ കര്മ്മവും നമ്മള് ചെയ്തിട്ടില്ലല്ലോ? നമ്മള്
മുള്ളില് നിന്ന് പുഷ്പമാക്കി മാറ്റുന്ന കര്ത്തവ്യം ചെയ്യുന്നുണ്ടോ അതോ ഇല്ലയോ?
ബാബ പൂന്തോട്ട ഉടമസ്ഥനാണ്. നിങ്ങള് ബ്രഹ്മാകുമാരനും കുമാരിമാരും തോട്ടക്കാരനാണ്.
ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള തോട്ടക്കാരുണ്ട്. ചിലര് തനിക്ക് സമാനമാക്കി
മാറ്റാന് സാധിക്കാത്ത ബുദ്ധിശൂന്യരുണ്ട്. പൂന്തോട്ട ഉടമസ്ഥന് പ്രദര്ശിനിയില്
പോകാന് സാധിക്കില്ലല്ലോ. തോട്ടക്കാരാണ് പോകുന്നത്. ഈ ബ്രഹ്മാവാകുന്ന
തോട്ടക്കാരനും ശിവബാബയുടെ കൂടെയാണ്. അതിനാല് ബ്രഹ്മാബാബക്കും പോകാന്
സാധിക്കില്ല. നിങ്ങള് തോട്ടക്കാരാണ് സേവനത്തിനായി പോകുന്നത്. നല്ല-നല്ല
തോട്ടക്കാരെയാണ് വിളിക്കുന്നത്. ബാബയും പറയുന്നു ബുദ്ധി ശൂന്യരായ കുട്ടികളെ
വിളിക്കരുത്. ബാബ പേര് പറയുന്നില്ല. മൂന്നാന്തരത്തിലുള്ള തോട്ടക്കാരുമുണ്ട്.
നല്ല-നല്ല പൂക്കളാക്കുന്നവരെയാണ് പൂന്തോട്ട ഉടമസ്ഥന് സ്നേഹിക്കുന്നത്. അവരില്
തോട്ട ഉടമസ്ഥന് സന്തോഷിക്കും. അവരുടെ വായിലൂടെ സദാ രത്നങ്ങള് മാത്രമാണ് വരുന്നത്.
ചിലരുടെ വായില് നിന്നും രത്നങ്ങള്ക്കു പകരം കല്ലുകള് വന്നാല് ബാബ എന്തു പറയും.
ശിവനില് എരിക്കിന് പുഷ്പങ്ങളും അര്പ്പിക്കാറുണ്ട്. ഇങ്ങനെയുളളവരും ബാബയില്
അര്പ്പണം ചെയ്യാറുണ്ട്. പെരുമാറ്റം നോക്കൂ എങ്ങനെയാണെന്ന്! മുള്ളുകളായവരും സ്വയം
അര്പ്പണം ചെയ്യാറുണ്ട്. എന്നിട്ട് അവര് കാട്ടിലേക്ക് പോകുന്നു.
സതോപ്രധാനമാകുന്നതിനു പകരം വീണ്ടും തമോപ്രധാനമാകുന്നു. അവരുടെ ഗതി എന്തായിത്തീരും?
ബാബ പറയുന്നു- ഒന്ന്, ഞാന് നിഷ്കാമിയാണ്. രണ്ടാമത് പരോപകാരിയാണ്. ബാബയെ
ആക്ഷേപിച്ച ഭാരതവാസികളോടാണ് ഉപകാരം ചെയ്യുന്നത്. ബാബ പറയുന്നു-ഞാന് ഈ സമയം
വന്നാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ആരോടെങ്കിലും സ്വര്ഗ്ഗത്തിലേക്ക്
പോകാം എന്ന് പറയുകയാണെങ്കില് പറയും സ്വര്ഗ്ഗം ഇവിടെയല്ലേ എന്ന്. നോക്കൂ,
സ്വര്ഗ്ഗം സത്യയുഗത്തിലാണ്. കലിയുഗത്തില് സ്വര്ഗ്ഗം എവിടെ നിന്ന് വന്നു.
കലിയുഗത്തെ പറയുന്നതു തന്നെ നരകമെന്നാണ്. പഴയ തമോപ്രധാനമായ ലോകം. മനുഷ്യര്ക്ക്
സ്വര്ഗ്ഗം എവിടെയാണെന്ന് പോലും അറിയില്ല. സ്വര്ഗ്ഗം ആകാശത്തിലാണെന്ന്
മനസ്സിലാക്കുന്നു. ദില്വാഡാ ക്ഷേത്രത്തിലും സ്വര്ഗ്ഗത്തെ മുകളിലാണ്
കാണിച്ചിട്ടുള്ളത്. താഴെ തപസ്സ് ചെയ്യുന്നു. അതിനാല് മനുഷ്യരും പറയുന്നു-
ഇന്നയാള് സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന്. സ്വര്ഗ്ഗം എവിടെയാണ്?
എല്ലാവരെക്കുറിച്ചും പറയുന്നു- സ്വര്ഗ്ഗവാസികളായി. ഈ ലോകം വിഷയസാഗരമാണ്.
ക്ഷീരസാഗരം എന്ന് വിഷ്ണുപുരിയെയാണ് പറയുന്നത്. മനുഷ്യര് പൂജക്കു വേണ്ടി വലിയ ഒരു
കുളമുണ്ടാക്കിയിട്ടുണ്ട്. അതിലാണ് വിഷ്ണുവിനെ ഇരുത്തിയിരിക്കുന്നത്. ഇപ്പോള്
നിങ്ങള് കുട്ടികള് സ്വര്ഗ്ഗത്തിലേക്ക് പോകാന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
അവിടെ പാലിന്റെ നദിയായിരിക്കും. ഇപ്പോള് നിങ്ങള് കുട്ടികള് പൂക്കളായി
മാറിക്കൊണ്ടിരിക്കൂ. ഇവര് മുള്ളാണ് എന്നു പറയുന്ന തരത്തിലുള്ള ഒരു
പെരുമാറ്റവുമുണ്ടാകാന് പാടില്ല. എപ്പോഴും പുക്കളായി മാറുന്നതിനുള്ള പരിശ്രമം
ചെയ്തു കൊണ്ടിരിക്കണം. മായ മുള്ളാക്കി മാറ്റുന്നു. അതിനാല് സ്വയത്തെ വളരെയധികം
സംരക്ഷിക്കണം.
ബാബ പറയുന്നു- ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നു കൊണ്ടും കമലപുഷ്പത്തിനു സമാനം
പവിത്രമായിരിക്കണം. തോട്ടത്തിലെ യജമാനനായ ബാബ മുള്ളില് നിന്ന് പൂവാക്കി
മാറ്റാനാണ് വന്നിരിക്കുന്നത്. നമ്മള് പൂവായി മാറിയോ എന്ന് നോക്കണം. പൂക്കളെ
തന്നെയാണ് സേവനത്തിനു വേണ്ടി അവിടെയും ഇവിടെയും വിളിക്കുന്നത്. ബാബാ റോസാ
പുഷ്പത്തെ അയക്കൂ. അറിയാനും സാധിക്കുമല്ലോ-ആര് ഏത് പുഷ്പമാണെന്ന്! ബാബ
പറയുന്നു-ഞാന് വരുന്നത് തന്നെ നിങ്ങളെ രാജയോഗം പഠിപ്പിക്കാനാണ്. ഇത്
സത്യനാരായണന്റെ കഥയാണ്. സത്യപ്രജയുടേതല്ല. രാജാവും റാണിയുമായി മാറുകയാണെങ്കില്
പ്രജയും തീര്ച്ചയായും ഉണ്ടാകും. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് രാജാവും
റാണിയും പ്രജകളുമെല്ലാം എങ്ങനെയാണ് സംഖ്യാക്രമമനുസരിച്ചുണ്ടാകുന്നത്. രണ്ടോ
അഞ്ചോ രൂപ പോലും കൈയ്യിലില്ലാത്ത പാവപ്പെട്ടവര് എന്ത് നല്കാനാണ്. ആയിരം
നല്കുന്നവര്ക്ക് ലഭിക്കുന്നത്ര തന്നെയാണ് പാവപ്പെട്ടവര്ക്കും ലഭിക്കുന്നത്.
ഏറ്റവും ദരിദ്രം ഭാരതമാണ്. നമ്മള് ഭാരതവാസികള് സ്വര്ഗ്ഗവാസികളായിരുന്നു എന്ന്
ആര്ക്കും അറിയില്ല. ദേവതകളുടെ മഹിമ പാടുന്നുണ്ടെങ്കിലും അവരെക്കുറിച്ച്
അറിയുന്നില്ല. തവള കരയുന്നത് പോലെ. കിളിയുടെ ശബ്ദം എത്ര മധുരമാണ്, എന്നാല്
അര്ത്ഥമൊന്നുമില്ല. ഇന്നത്തെ കാലത്ത് ഗീത കേള്പ്പിക്കുന്നവര് ഒരുപാടുണ്ട്.
മാതാക്കളും ഗീത കേള്പ്പിക്കുന്നവരുണ്ട്. ഗീതയിലൂടെ ഏത് ധര്മ്മമാണ്
സ്ഥാപിക്കപ്പെട്ടത്? എന്ന് ചോദിച്ചാലൊന്നും അറിയില്ല. അല്പം ആരെങ്കിലും
മന്ത്ര-തന്ത്രങ്ങള് കാണിച്ചാല് അവര് ഭഗവാനാണെന്ന് മനസ്സിലാക്കും. പതിത-പാവനാ
എന്ന് പാടുന്നുണ്ട്. അപ്പോള് പതിതരല്ലേ! ബാബ പറയുന്നു- വികാരത്തില് പോകുക എന്നത്
ഒന്നാന്തരമായ പതിതമായ കാര്യമാണ്. ഈ മുഴുവന് ലോകവും പതിതമാണ്. എല്ലാവരും
വിളിക്കുന്നു, അല്ലയോ പതിത-പാവനാ വരൂ എന്ന്. ഇപ്പോള് പതിത-പാവനായ ബാബക്ക് വരണമോ
അതോ ഗംഗാ സ്നാനത്തിലൂടെ പാവനമായി മാറണമോ? മനുഷ്യനില് നിന്ന് ദേവതയാക്കി
മാറ്റുന്നതിനു വേണ്ടി ബാബക്ക് എത്ര പ്രയത്നിക്കേണ്ടി വരുന്നു. ബാബ പറയുന്നു-
എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് മുള്ളില് നിന്ന് പുഷ്പമായി മാറും. വായിലൂടെ
ഒരിക്കലും കല്ലുകള് വീഴരുത്. പുഷ്പമാകൂ. ഇതും പഠിപ്പല്ലേ! മുന്നോട്ട് പോകുന്തോറും
ഗ്രഹപ്പിഴ ബാധിക്കുമ്പോള് തോറ്റു പോകുന്നു. പ്രതീക്ഷയുള്ളവരില് നിന്നും
പ്രതീക്ഷയില്ലാത്തവരായി മാറുന്നു. പിന്നീട് പറയുന്നു- നമുക്ക് ബാബയുടെ അടുത്ത്
പോകണമെന്ന്. ഇന്ദ്രന്റെ സഭയിലേക്ക് മോശമായവര്ക്ക് വരാന് സാധിക്കില്ലല്ലോ. ഇത്
ഇന്ദ്ര സഭയല്ലേ. കൊണ്ടു വരുന്ന ബ്രാഹ്മണിമാരിലും വളരെ വലിയ ഉത്തരവാദിത്വമുണ്ട്.
വികാരത്തിലേക്ക് പോയി എങ്കില് ബ്രാഹ്മണിയിലും ഭാരം വര്ദ്ധിക്കും. അതിനാല്
സൂക്ഷിച്ചിട്ടു വേണം ആരെയെങ്കിലും കൊണ്ടു വരാന്. മുന്നോട്ട് പോകവേ
സാധു-സന്യാസിമാരെല്ലാം വരി-വരിയായി നില്ക്കുന്നത് നിങ്ങള്ക്ക് കാണാന് സാധിക്കും.
ഭീഷ്മപിതാമഹന് എന്നിവരുടെ പേരുണ്ടല്ലോ. കുട്ടികളുടെ വിശാല ബുദ്ധിയായിരിക്കണം.
ഭാരതം പൂക്കളുടെ പൂന്തോട്ടമായിരുന്നു എന്ന് നിങ്ങള്ക്ക് ആര്ക്കു വേണമെങ്കിലും
പറഞ്ഞു കൊടുക്കാന് സാധിക്കും. ദേവീ-ദേവതകളായിരുന്നു. ഇപ്പോള് മുള്ളായി
മാറിയിരിക്കുന്നു. നിങ്ങളില് 5 വികാരങ്ങളുണ്ടല്ലോ. രാവണ രാജ്യം എന്നാല് കാട്.
ബാബ വന്നാണ് മുള്ളുകളെ പൂവാക്കി മാറ്റുന്നത്. ഇപ്പോള് നമ്മള് റോസാ പുഷ്പമായി
മാറിയിട്ടില്ല എങ്കില് ജന്മ-ജന്മാന്തരമായി എരിക്കിന് പൂവായി തന്നെയിരിക്കും
എന്ന് ചിന്തിക്കണം. ഓരോരുത്തര്ക്കും അവനവന്റെ മംഗളം ചെയ്യണം. ശിവബാബയോടല്ലല്ലോ
ദയ കാണിക്കേണ്ടത്. ദയ കാണിക്കേണ്ടത് അവനവനോടാണ്. ഇപ്പോള് ശ്രീമതമനുസരിച്ച്
മുന്നേറണം. പൂന്തോട്ടത്തില് ആരെങ്കിലും പോവുകയാണെങ്കില് സുഗന്ധമുള്ള പൂക്കളെ
മാത്രമെ കാണുകയുള്ളൂ. എരിക്കിന് പൂക്കളെ നോക്കില്ലല്ലോ. പുഷ്പങ്ങളുടെ പ്രദര്ശനം
ഉണ്ടാകാറുണ്ടല്ലോ. ഇതും പുഷ്പങ്ങളുടെ മേള അഥവാ പ്രദര്ശനമാണ്. അതിന് വളരെ
ഉയര്ന്ന സമ്മാനമാണ് ലഭിക്കുന്നത്. വളരെ ഒന്നാന്തരമായ പൂവായി മാറണം. വളരെ
മധുരമായ പെരുമാറ്റം വേണം. ക്രോധികളോട് വളരെ വിനയത്തോടെ പെരുമാറണം. നമ്മള്
ശ്രീമതമനുസരിച്ച് പവിത്രമായി പവിത്ര ലോകമായ സ്വര്ഗ്ഗത്തിന്റേയും അധികാരിയാവാനാണ്
ആഗ്രഹിക്കുന്നത്. ഒരുപാട് യുക്തികളുണ്ടല്ലോ. മാതാക്കള്ക്ക് നിര്ബന്ധബുദ്ധി
കൂടുതലുണ്ട്. സാമര്ത്ഥ്യത്തോടു കൂടി പവിത്രതയിലിരിക്കാനുളള പുരുഷാര്ത്ഥം ചെയ്യണം.
നിങ്ങള്ക്ക് പറയാന് സാധിക്കും, ഭഗവാന്റെ വാക്കുകളാണ് കാമം മഹാശത്രുവാണ്.
പവിത്രമായി മാറിയാല് സതോപ്രധാനമായി മാറാം.അപ്പോള് നമ്മള് ഭഗവാന് പറയുന്നത്
അംഗീകരിക്കേണ്ടേ! യുക്തിയോടു കൂടി സ്വയത്തെ രക്ഷപ്പെടുത്തണം. വിശ്വത്തിന്റെ
അധികാരിയായി മാറുന്നതിനായി അല്പം സഹിക്കേണ്ടി വന്നാല് എന്താണ്? നിങ്ങള്
നിങ്ങള്ക്ക് വേണ്ടിയല്ലേ ചെയ്യുന്നത്! മനുഷ്യര് രാജ്യഭാഗ്യത്തിനു വേണ്ടി
അടിയുണ്ടാക്കുന്നു. നിങ്ങള് അവനവനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. പുരുഷാര്ത്ഥം
ചെയ്യണം. ബാബയെ മറക്കുന്നതിലൂടെ തന്നെയാണ് താഴെ വീഴുന്നത്. എങ്ങനെ ദേവതയായി മാറും
എന്ന് പിന്നീട് ലജ്ജ തോന്നും! ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ
ഗ്രഹപ്പിഴയില് നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി വായിലൂടെ സദാ ജ്ഞാനരത്നങ്ങള്
മാത്രം വീഴണം. സംഗദോഷത്താല് സ്വയത്തെ സംരക്ഷിക്കണം.
2. സുഗന്ധമുള്ള പൂക്കളായി മാറുന്നതിനു വേണ്ടി അവഗുണങ്ങളെ ഇല്ലാതാക്കി
കൊണ്ടിരിക്കണം. ശ്രീമതത്തിലൂടെ വളരെ-വളരെ വിനയമുള്ളവരായി മാറണം. കാമമാകുന്ന
മഹാശത്രുവിനു മേല് വിജയം പ്രാപ്തമാക്കണം. യുക്തിയോടു കൂടി സ്വയത്തെ സംരക്ഷിക്കണം.
വരദാനം :-
സദാ ശക്തിശാലി വൃത്തിയിലൂടെ പരിധിയില്ലാത്ത സേവനത്തില് തല്പരരായിരിക്കുന്ന
പരിധിയുള്ള കാര്യങ്ങളില് നിന്ന് മുക്തരായി ഭവിക്കട്ടെ.
ഏതുപോലെയാണോ സാകാര ബാബക്ക്
സേവനമല്ലാതെ മറ്റൊന്നും കാണപ്പെട്ടിരുന്നില്ല, അതുപോലെ താങ്കള് കുട്ടികളും തന്റെ
ശക്തിശാലി വൃത്തിയിലൂടെ പരിധിയില്ലാത്ത സേവനത്തില് സദാ തല്പരരായിരിക്കണം,
അപ്പോള് പരിധിയുള്ള കാര്യങ്ങള് സ്വതവെ ഇല്ലാതാകും. പരിധിയുള്ള കാര്യങ്ങളില് സമയം
കൊടുക്കുക - ഇതും പാവകളിയാണ് ഇതില് സമയവും ഊര്ജ്ജവും പാഴാകും. അതിനാല് ചെറിയ
ചെറിയ കാര്യങ്ങളില് സമയം അഥവാ സമ്പാദിക്കപ്പെട്ട ശക്തികളെ വ്യര്ത്ഥമാക്കരുത്.
സ്ലോഗന് :-
സേവനത്തില് സഫലത പ്രാപ്തമാകണമെങ്കില് വാക്കും പെരുമാറ്റവും പ്രഭാവശാലിയാകണം.