10.05.20    Avyakt Bapdada     Malayalam Murli     08.01.86     Om Shanti     Madhuban


ഭൂമിയിലെ പവിത്രമായ നക്ഷത്രങ്ങള്


ഇന്ന് ജ്ഞാന സൂര്യനായ ബാബ തന്റെ അനേക പ്രകാരത്തിലുള്ള വിശേഷതകള് കൊണ്ട് സമ്പന്നമായ വിശേഷ നക്ഷത്രങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ നക്ഷത്രത്തിന്റെയും വിശേഷത വിശ്വത്തെ പരിവര്ത്തനം ചെയ്യുന്നതിന്റെ പ്രകാശം നല്കുന്നതായിരുന്നു. ഇന്നത്തെ കാലത്ത് വിശ്വത്തില് നക്ഷത്രങ്ങളുടെ അന്വേഷണങ്ങല് നടത്തുന്നു കാരണം നക്ഷത്രങ്ങളുടെ പ്രഭാവം ഭൂമിയിലുണ്ടാകുന്നു. സയന്സ് പഠിച്ചവര് ആകാശത്തിലെ നക്ഷത്രങ്ങളെയാണ് അന്വേഷിക്കുന്നത്, ബാപ്ദാദ തന്റെ പവിത്രമായ നക്ഷത്രങ്ങളുടെ വിശേഷതകളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങള്ക്ക് ഇത്രയും ദൂരത്ത് നിന്ന് നല്ലതോ മോശമോ ആയ തന്റെ പ്രഭാവം ചെലുത്താന് സാധിക്കുന്നുവെങ്കില് നിങ്ങള് പവിത്രമായ നക്ഷത്രങ്ങള്ക്ക് ഈ വിശ്വത്തെ പരിവര്ത്തനം ചെയ്യുന്നതിന്റെ, പവിത്രത-സുഖം-ശാന്തി നിറഞ്ഞ ലോകം സ്ഥാപിക്കുന്നതിന്റെ പ്രഭാവം എത്ര സഹജമായി ചെലുത്താന് സാധിക്കും. നിങ്ങള് ഭൂമിയിലെ നക്ഷത്രങ്ങള്, അത് ആകാശത്തിലെ നക്ഷത്രങ്ങള്. ഭൂമിയിലെ നക്ഷത്രങ്ങള് ഈ വിശ്വത്തെ ചഞ്ചലതയില് നിന്നും മുക്തമാക്കി സുഖിയും, സ്വര്ണ്ണിമ ലോകവുമാക്കുന്നവരാണ്. ഈ സമയത്ത് പ്രകൃതിയും വ്യക്തിയും രണ്ടും ചഞ്ചലത കൊണ്ടു വരുന്നതിന് നിമിത്തമാണ് എന്നാല് നിങ്ങള് പുരുഷോത്തമ ആത്മാക്കള് വിശ്വത്തിന് സുഖത്തിന്റെ ശ്വാസം, ശാന്തിയുടെ ശ്വാസം നല്കുന്നതിന് നിമിത്തമായവരാണ്. നിങ്ങള് ഭൂമിയിലെ നക്ഷത്രങ്ങള് സര്വ്വാത്മാക്കളുടെ സര്വ്വ ആഗ്രഹങ്ങളും പൂര്ത്തീകരിക്കുന്ന പ്രാപ്തി സ്വരൂപരായ നക്ഷത്രങ്ങള്, സര്വ്വരുടെ നിരാശയെ പ്രതീക്ഷയിലേക്ക് പരിവര്ത്തനപ്പെടുത്തുന്ന ശ്രേഷ്ഠമായ പ്രതീക്ഷയുടെ നക്ഷത്രങ്ങളാണ്. അതിനാല് തന്റെ ശ്രേഷ്ഠമായ പ്രഭാവത്തെ ചെക്ക് ചെയ്യൂ-ശാന്തിയുടെ നക്ഷത്രം, പവിത്രതയുടെ നക്ഷത്രം, സുഖ സ്വരൂപമായ നക്ഷത്രത്തിന്റെ, സദാ സഫലതയുടെ നക്ഷത്രത്തിന്റെ, സര്വ്വരുടെയും ആഗ്രഹങ്ങളെ പൂര്ത്തീകരിക്കുന്ന നക്ഷത്രത്തിന്റെ, സന്തുഷ്ടതയുടെ നക്ഷത്രത്തിന്റെ പ്രഭാവത്തിന്റെ തിളക്കം എത്രത്തോളമുണ്ട്? എത്രത്തോളം പ്രഭാവം ചെലുത്തി കൊണ്ടിരിക്കുന്നു? പ്രഭാവത്തിന്റെ തീവ്രത എത്രത്തോളമാണ്? ആ നക്ഷത്രങ്ങളുടെ തീവ്രത ചെക്ക് ചെയ്യുന്നു, അതേപോലെ തന്റെ പ്രഭാവത്തിന്റെ തീവ്രത സ്വയം ചെക്ക് ചെയ്യൂ കാരണം വിശ്വത്തില് ഈ സമയത്ത് നിങ്ങള് പവിത്രമായ നക്ഷത്രങ്ങളുടെ ആവശ്യമാണുള്ളത്. അതിനാല് ബാപ്ദാദ സര്വ്വ വ്യത്യസ്ഥമായ നക്ഷത്രങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.

ഈ ആത്മീയ നക്ഷത്രങ്ങളുടെ സംഘഠന എത്ര ശ്രേഷ്ഠമാണ്, എത്ര സുഖദായിയാണ്. അതേപോലെ സ്വയത്തെ തിളങ്ങുന്ന നക്ഷത്രമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ആ നക്ഷ്ത്രങ്ങളെ കാണാന് എത്ര ഇച്ഛയുണ്ടാകുന്നുണ്ട്. ഇപ്പോള് അങ്ങനെയുള്ള സമയം വരികയാണ്- നിങ്ങള് പവിത്രമായ നക്ഷത്രങ്ങള കാണാന് സര്വ്വര്ക്കും ഇച്ഛയുണ്ടാകും. നിങ്ങള് നക്ഷത്രങ്ങളെ അന്വേഷിക്കും- ഈ ശാന്തിയുടെ പ്രഭാവം, സുഖത്തിന്റെ പ്രഭാവം, അചഞ്ചലമാക്കുന്നതിന്റെ പ്രഭാവം എവിടെ നിന്നാണ് വന്നു കൊണ്ടിരിക്കുന്നത് എന്ന്. ഇതിന്റെയും ഗവേഷണം നടത്തും. ഇപ്പോള് പ്രകൃതിയുടെ അന്വേഷത്തില് മുഴുകിയിരിക്കുന്നു, പ്രകൃതിയുടെ അന്വേഷണം ചെയ്ത് ക്ഷീണിക്കുമ്പോള് ഈ ആത്മീയ ഗവേഷണം നടത്തണം എന്ന സങ്കല്പം ഉണ്ടാകും. അതിനു മുമ്പ് നിങ്ങള് പവിത്രമായ നക്ഷത്രങ്ങള് സ്വയത്തെ സമ്പന്നമാക്കൂ. ഏതെങ്കിലും ഗുണത്തിന്റെ, ശാന്തിയുടെ, ശക്തിയുടെ വിശേഷത സ്വയത്തില് നിറയ്ക്കുന്നതിന്റെ വിശേഷ തീവ്രത കൊണ്ടു വരൂ. നിങ്ങളും ഗവേഷണം നടത്തൂ. സര്വ്വ ഗുണങ്ങളും ഉണ്ട് എന്നാലും ഏതെങ്കിലും ഒരു ഗുണത്തിന്റെ വിശേഷതയിലൂടെ സ്വയത്തെ വിശേഷിച്ചും ആ ഗുണത്തില് സമ്പന്നമാക്കൂ. ഡോക്ടേഴ്സിന് സാധാരണ രോഗങ്ങള കുറിച്ചുള്ള അറിവുണ്ട് എന്നാല് അതോടൊപ്പം ഏതെങ്കിലും ഒന്നില് വിശേഷ അറിവുണ്ടായിരിക്കും. ആ വിശേഷത കാരണം പ്രശസ്തരായി തീരുന്നു. അതിനാല് സര്വ്വ ഗുണ സമ്പന്നരാകുക തന്നെ വേണം. എന്നാലും ഒരു വിശേഷതയെ വിശേഷ രൂപത്തിലൂടെ അനുഭവിച്ച്, സേവനത്തിലുപയോഗിച്ച് മുന്നോട്ടുയരൂ. ഭക്തിയില് ഓരോ ദേവിയുടെ മഹിമയില്, ഓരോരുത്തരുടെയും വിശേഷത വ്യത്യസ്ഥമായാണ് പാടുന്നത്. ആ വിശേഷതക്കനുസരിച്ച് പൂജിക്കുന്നു, സരസ്വതിയെ വിദ്യാ ദേവിയായി മാനിക്കുന്നു, പൂജിക്കുന്നു. ശക്തി സ്വരൂപിണിയാണ് എന്നാലും വിദ്യാ ദേവിയായി പൂജിക്കുന്നു. ലക്ഷ്മിയെ ധന ദേവിയായി കണ്ട് പൂജിക്കുന്നു. അതേപോലെ സ്വയത്തില് സര്വ്വ ഗുണങ്ങള്, സര്വ്വ ശക്തികള് ഉണ്ടായിട്ടും ഒരു വിശേഷതയില് വിശേഷിച്ച് ഗവേഷണം നടത്തി സ്വയത്തെ പ്രഭാവശാലിയാക്കൂ. ഈ വര്ഷത്തില് ഓരോ ഗുണത്തിന്റെ, ഓരോ ശക്തിയുടെയും ഗവേഷണം നടത്തൂ. ഓരോ ഗുണത്തിന്റെയും മഹീനതയിലേക്ക് പോകൂ. മഹീനതയിലൂടെ അതിന്റെ മഹാനതയുടെ അനുഭവം ചെയ്യാന് സാധിക്കും. ഓര്മ്മയുടെ സ്ഥിതിയെ, പുരുഷാര്ത്ഥത്തിന്റെ സ്ഥിതിയെ മഹീനതയിലൂടെ ഗവേഷണം നടത്തൂ. ആഴത്തിലേക്ക് പോകൂ, ആഴമേറിയ അനുഭവം ചെയ്യൂ. അനുഭവത്തിന്റെ സാഗരത്തിന്റെ അടിത്തട്ടിലേക്ക് പോകൂ. കേവലം മുകളിലൂള്ള അലകളില് ആറാടുന്നതിന്റെ അനുഭവിയാകുക എന്നത് സമ്പൂര്ണ്ണ അനുഭവമല്ല. അന്തര്മുഖിയായി ഗുഹ്യമായ അനുഭവങ്ങളുടെ രത്നങ്ങളിലൂടെ ബുദ്ധിയെ സമ്പന്നമാക്കൂ കാരണം പ്രത്യക്ഷതയുടെ സമയം സമീപത്ത് വന്നു കൊണ്ടിരിക്കുന്നു. സമ്പന്നമാകൂ, സമ്പൂര്ണ്ണമാകൂ എങ്കില് സര്വ്വാത്മാക്കളുടെയും മുന്നിലൂള്ള മൂടുപടം ഇല്ലാതാകും. നിങ്ങളുടെ സമ്പൂര്ണ്ണതയുടെ പ്രകാശത്തിലൂടെ ഈ കര്ട്ടന് താനേ തുറക്കപ്പെടും അതിനാല് ഗവേഷണം നടത്തൂ. സര്ച്ച് ലൈറ്റ് ആകൂ, എന്നാലേ ഗോള്ഡന് ജൂബിലി ആഘോഷിച്ചുവെന്ന് പറയുകയുള്ളൂ.

ഗോള്ഡന് ജൂബിലിയുടെ വിശേഷത, ഓരോരുത്തരിലൂടെ സര്വര്ക്കും ഇതേ അനുഭവം ഉണ്ടാകണം, ദൃഷ്ടിയിലൂടെയും സ്വര്ണ്ണിമ ശക്തികളുടെ അനുഭവമുണ്ടാകണം. പ്രകാശ കിരണങ്ങള് ആത്മാവിനെ ഗോള്ഡന് ആക്കുന്നതിന്റെ ശക്തി നല്കി കൊണ്ടിരിക്കുന്നു. അതിനാല് ഓരോ സങ്കല്പവും, ഓരോ കര്മ്മവും ഗോള്ഡന് ആയിരിക്കണം. ഗോള്ഡാക്കുന്നതിന് നിമിത്തമാകണം. ഈ ഗോള്ഡന് ജൂബിലിയുടെ വര്ഷം സ്വയത്തെ പാരസ്നാഥന്റെ മക്കള് മാസ്റ്റര് പാരസ്നാഥനാണെന്ന് മനസ്സിലാക്കൂ. എങ്ങനെയുള്ള ഇരുമ്പിന് സമാനമായ ആത്മാവായിക്കോട്ടെ എന്നാല് പാരസിന്റെ കൂട്ട്ക്കെട്ടിലൂടെ ഇരുമ്പും പാരസ് ആകണം. ഇത് ഇരുമ്പാണെന്ന് ചിന്തിക്കരുത്. ഞാന് പാരസാണ് എന്ന് ചിന്തിക്കൂ. പാരസിന്റെ കര്ത്തവ്യം തന്നെയാണ് ഇരുമ്പിനെ പാരസാക്കുക എന്നത്. ഇതേ ലക്ഷ്യവും ലക്ഷണവും സദാ സ്മൃതിയില് വയ്ക്കണം, അപ്പോള് പവിത്രമായ നക്ഷത്രങ്ങളുടെ പ്രഭാവം വിശ്വത്തിന്റെ ദൃഷ്ടിയില്പ്പെടും. ഇപ്പോള് മനുഷ്യര് ഭയപ്പെടുന്നു- ഇന്ന നക്ഷത്രം വന്നു കൊണ്ടിരിക്കുന്നുവെന്ന്. പവിത്രമായ നക്ഷത്രങ്ങള് വന്നു കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള് സന്തോഷിക്കും. നാല് ഭാഗത്തും വിശ്വത്തില് പവിത്രമായ നക്ഷത്രങ്ങളുടെ തിളക്കം അനുഭവപ്പെടും. സര്വ്വരുടെയും മുഖത്തിലൂടെ ഇതേ ശബ്ദം വരും- ഭാഗ്യ നക്ഷത്രങ്ങള്, സഫലതയുടെ നക്ഷത്രങ്ങള് വന്നു എന്ന്. സുഖത്തിന്റെയും ശാന്തിയുടെയും നക്ഷത്രങ്ങള് വന്നു എന്ന്. ഇപ്പോള് ദൂരദര്ശിനി യന്ത്രത്തിലൂടെ(ടെലസ്ക്കോപ്പ്)യല്ലേ കാണുന്നത്. പിന്നീട് മൂന്നാമത്തെ നേത്രം, ദിവ്യ നേത്രത്തിലൂടെ കാണും. ഈ വര്ഷം തയ്യാറാകണം. നല്ല രീതിയില് തയ്യാറാകണം. ശരി- പ്രോഗ്രാമിലൂടെ എന്ത് ചെയ്യും! ബാപ്ദാദായും വതനത്തില് ദൃശ്യം ഇമര്ജ് ചെയ്തു, ദൃശ്യം എന്തായിരുന്നു?

സമ്മേളനത്തിന്റെ സ്റ്റേജില് പ്രാസംഗികരേയല്ലേ ഇരുത്തുന്നത്. സമ്മേളനത്തിന്റെ സ്റ്റേജ് അര്ത്ഥം പ്രാസംഗികരുടെ സ്റ്റേജ്. ഈ രൂപരേഖ ഉണ്ടാക്കാറില്ലേ. ടോപ്പിക്കിനനുസരിച്ച് സദാ പ്രഭാഷണം ചെയ്യാറുണ്ട്- നന്നായി ചെയ്യുന്നുമുണ്ട് എന്നാല് ഈ ഗോള്ഡന് ജൂബിലിയില് പ്രഭാഷണത്തിന്റെ സമയം കുറയണം, പ്രഭാവം കൂടിതലായിരിക്കണം. ആ സമയത്ത് വ്യത്യസ്ഥമായ പ്രാസംഗികര്ക്ക് തന്റെ പ്രഭാഷണത്തെ പ്രഭവമുള്ളതാക്കി മാറ്റാന് സാധിക്കും, അതിന്റെ രൂപ രേഖ എന്താകണം. ഒരു ദിവസം വിശേഷിച്ച് അര മണിക്കൂറത്തേക്ക് ഈ പ്രോഗ്രാം വയ്ക്കൂ, പുറമേയുള്ളവര് അഥവാ വിശേഷിച്ചും പ്രഭാഷണം ചെയ്യുന്നവര് അത് ചെയ്യട്ടെ, എന്നാല് അര മണിക്കൂറത്തേക്ക് ഒരു ദിവസം സ്റ്റേജിന്റെയും മുന്നില് വ്യത്യസ്ഥ വയസ്സുള്ളവര് അര്ത്ഥം ഒരു ചെറിയ കുട്ടി, ഒരു കുമാരി, ഒരു പവിത്രമായ യുഗള് ഉണ്ടാകണം. ഒരു കുടുംബത്തിലിരിക്കുന്ന യുഗള് ഉണ്ടാകണം. പിന്നെ വയസ്സായവര്. അവര് വ്യത്യസ്ഥമായി ചന്ദ്രനെ പോലെ സ്റ്റേജില് ഇരിക്കണം, സ്റ്റേജിലെ പ്രകാശം തീവ്രമാകരുത്. സാധാരണമായിരിക്കണം. ഓരോരുത്തരും മൂന്ന് മിനിറ്റില് തന്റെ ഗോള്ഡന് വാക്കുകള് കേള്പ്പിക്കണം- ഏതേ സ്വര്ണ്ണിമ നിര്ദ്ദേശങ്ങളാണ് എന്റെ ജീവിതത്തെ ശ്രേഷ്ഠമാക്കിയത് എന്ന്. ചെറിയ കുമാരന് അഥവാ കുമാരി കേള്പ്പിക്കണം, കുട്ടികള്ക്ക് എന്ത് സ്വര്ണ്ണിമ നിര്ദ്ദേശങ്ങള് ലഭിച്ചു. കുമാരി ജീവിതത്തിനുള്ള ഗോള്ഡന് നിര്ദ്ദേശങ്ങളെന്ത്, ബാല ബ്രഹ്മചാരികള്ക്ക് എന്ത് ഗോള്ഡന് നിര്ദ്ദേശങ്ങല് ലഭിച്ചു. കുടുംബത്തിലിരിക്കുന്ന ട്രസ്റ്റി ആത്മാക്കള്ക്ക് ഗോള്ഡന് നിര്ദ്ദേശങ്ങളെന്ത് ലഭിച്ചു, വൃദ്ധര്ക്ക് ഗോള്ഡന് നിര്ദ്ദേശങ്ങളെന്ത് ലഭിച്ചു. 3-3 മിനിറ്റ് സംസാരിക്കട്ടെ. അവസാനം ഈ സ്വര്ണ്ണിമ വചനങ്ങള് സ്ലോഗന്റെ രൂപത്തില് മുഴുവന് സഭയിലുള്ളവരും ആവര്ത്തിച്ച് പറയണം. പ്രാസംഗികന് പറയുന്ന സമയത്ത് അവരുടെ മേല് പ്രത്യേക ലൈറ്റ് അടിക്കണം. അപ്പോള് സര്വ്വരുടെയും ശ്രദ്ധ സ്വതവേ അവരുടെ മേല് ആകും. സൈലന്സിന്റെ പ്രഭാവമുണ്ടായിരിക്കണം. ഡ്രാമയിലെ ദൃശ്യം പോലെയായിരിക്കണം. പ്രഭാഷണമാകാം എന്നാല് ദൃശ്യത്തിന്റെ രൂപത്തിലാകണം. കുറച്ച് സംസാരിക്കണം. 3 മിനിറ്റിനേക്കാള് കൂടുതല് സംസാരിക്കരുത്. നേരത്തെ തന്നെ തയ്യാറാകൂ. അടുത്ത ദിവസം ഇതേ രൂപത്തിലൂടെ മറ്റ് വിഭാഗങ്ങളിലൂം ചെയ്യൂ. ഡോക്ടറാകാം, ബിസിനസ്സ്ക്കാരാകാം, ഓഫീസറാകാം...അങ്ങനെ വ്യത്യസ്ഥ വിഭാഗങ്ങളിലുള്ളവര് 3 മിനിറ്റ് സംസാരിക്കണം- ഓഫീസറിന്റെ കര്ത്തവ്യം ചെയ്യുമ്പോഴും ഏതൊരു മുഖ്യമായ ഗോള്ഡന് ധാരണയിലൂടെയാണ് കാര്യത്തില് സഫലമായി കൊണ്ടിരിക്കുന്നത്. ആ സഫലതയുടെ മുഖ്യമായ പോയിന്റ് ഗോള്ഡന് വചനങ്ങളുടെ രൂപത്തില് കേള്പ്പിക്കണം. പ്രഭാഷണം തന്നെയാകാം എന്നാല് കുറച്ച് അതിന്റെ രൂപം വ്യത്യസ്ഥമായ രൂപത്തിലാ കുന്നതിലൂടെ ഈ ജ്ഞാനം എത്ര വിശാലമാണ്, ഓരോ വിഭാഗത്തിലുള്ളവരുടെയും വിശേഷതയെന്താണ് അത് 3 മിനിറ്റില് അനുഭവം, അനുഭവത്തിന്റെ രീതിയിലൂടെ കേള്പ്പിക്കരുത് എന്നാല് അനേകം പേര് അനുഭവിക്കണം. സൈലന്സിന്റെ അന്തരീക്ഷമായിരിക്കണം കേള്ക്കുന്നവര്ക്ക് പറയുന്നതിനുള്ള ചഞ്ചലതയുടെ ധൈര്യം ഉണ്ടാകരുത്. ഓരോ ബ്രാഹ്മണരും ഈ ലക്ഷ്യം വയ്ക്കണം- പ്രോഗ്രാം നടക്കുന്ന അത്രയും സമയം ട്രാഫിക്ക് കണ്ട്രോളിന്റെ പാട്ട് മുഴങ്ങുമ്പോള് സര്വ്വരും ഒരേയൊരു സൈലന്സിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നു, അതേപോലെ ഈ അന്തരീക്ഷത്തെ ശക്തിശാലിയാക്കുന്നതിന് വായിലൂടെ പ്രഭാഷണമല്ല, ശാന്തിയുടെ പ്രഭാഷണം ചെയ്യണം. ഞാനും ഒരു പ്രാസംഗികനാണ്, ബന്ധിക്കപ്പെട്ടിരിക്കുന്നു. ശാന്തിയുടെ ഭാഷയും കുറവൊന്നുമല്ല, ബ്രാഹ്മണരുടെ ഈ അന്തരീക്ഷം മറ്റുള്ളവരെയും അതേ അനുഭവത്തില് കൊണ്ടു വരുന്നു. സാധിക്കുന്ന അത്രയും ജോലിയെല്ലാം സമാപ്തമാക്കി സഭയുടെ സമയത്ത് സര്വ്വ ബ്രാഹ്മണരും അന്തരീക്ഷത്തെ ശക്തിശാലിയാക്കുന്നതിനുള്ള സഹയോഗം നല്കുക തന്നെ വേണം. ആര്ക്കെങ്കിലും ഡ്യൂട്ടിയുണ്ടെങ്കില് അവര് മുന്നിലിരിക്കരുത്. മുന്നില് ചഞ്ചലതയുണ്ടാകാന് പാടില്ല. 3 മണിക്കൂറിന്റെ ഭട്ഠിയാണെങ്കില് അപ്പോള് പ്രഭാഷണം നല്ലതാണെന്ന് പറയില്ല, എന്നാല് നല്ല അനുഭവമുണ്ടായിയെന്ന് പറയും. പ്രഭാഷണത്തിനോടൊപ്പം അനുഭവമുമുണ്ടാകണം. ഭട്ഠിയിലാണ് വരുന്നത് എന്ന് വരുന്ന ബ്രാഹ്മണര് മനസ്സിലാക്കണം. സമ്മേളനം കാണാനല്ല, എന്നാല് സഹയോഗിയായി വരണം. അതേപോലെ അന്തരീക്ഷത്തെ അത്രയും ശക്തിശാലിയാക്കണം എങ്ങനെയുള്ള ചഞ്ചലതയുള്ള ആത്മാക്കളും കുറച്ച് സമയത്തേക്ക് ശാന്തിയുടെയും ശക്തിയുടെയും അനുഭവം ചെയ്തിട്ട് പോകണം. ഇത് 3000 പേരുടെ സഭയല്ല, ഫരിസ്ഥകളുടെ സഭയാണെന്ന് അനുഭവപ്പെടണം. കലാപരിപാടികളുടെ സമയത്ത് ചിരിച്ചോളൂ, ആസ്വദിച്ചോളു എന്നാല് സമ്മേളനത്തിന്റെ സമയത്ത് ശക്തിശാലി അന്തരീക്ഷമുണ്ടായിരിക്കണം. അപ്പോള് വരുന്നവരും അതേ രീതിയില് സംസാരിക്കും. അന്തരീക്ഷം എങ്ങനെയാണോ അതിനനുസരിച്ച് സംസാരിക്കുന്നവരും അതേ അന്തരീക്ഷത്തില് വരുന്നു. അതിനാല് കുറച്ച് സമയം കൊണ്ട് കൂടുതല് ഖജനാവ് നല്കുന്ന പ്രോഗ്രാം ഉണ്ടാക്കൂ. കുറച്ചായിരിക്കണം എന്നാല് മധുരവും. നിങ്ങള് ബ്രാഹ്മണര് പതുക്കെ സംസാരിക്കുകയാണെങ്കില് പുറമേയുള്ളവരും പതുക്കെ സംസാരിക്കും. ശരി- ഇനിയെന്ത് ചെയ്യും? സ്വയത്തെ വിശേഷ നക്ഷത്രമായി പ്രത്യക്ഷമാക്കില്ലേ. അതിനാല് ഈ ഗോള്ഡന് ജൂബിലി വര്ഷം വിശേഷിച്ചും സ്വയത്തെ സമ്പന്നവും സപൂര്ണ്ണവുമാക്കുന്നതിന്റെ വര്ഷമായി ആഘോഷിക്കൂ. സ്വയം ചഞ്ചലതയില് വരരുത്, മറ്റുള്ളവരെയും ചഞ്ചലമാക്കരുത്. ചഞ്ചലത കൂടുതല് കാണിക്കുന്നത് പ്രകൃതിയാണ്. പ്രകൃതി തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. നിങ്ങള് നിങ്ങളുടെ ജോലി ചെയ്യൂ. ശരി.

സദാ പവിത്രമായ നക്ഷത്രമായി വിശ്വത്തെ സുഖവും ശാന്തിയും നിറഞ്ഞതാക്കുന്ന, മാസ്റ്റര് പാരസ്നാഥനായി പാരസ് ലോകത്തെ സ്ഥാപിക്കുന്ന, സര്വ്വരെയും പാരസ് ആക്കുന്ന, സദാ അനുഭവങ്ങളുടെ സാഗരത്തിന്റെ അടിത്തട്ടില് അനുഭവങ്ങളാകുന്ന രത്നങ്ങള് സ്വയത്തില് ശേഖരിക്കുന്ന, സര്ച്ച് ലൈറ്റായി അജ്ഞാനത്തിന്റെ കര്ട്ടന് അകറ്റുന്ന- അങ്ങനെ ബാബയെ പ്രത്യക്ഷമാക്കുന്ന വിശേഷ നക്ഷത്രങ്ങള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ. ശരി.

ടീച്ചേഴ്സിനോട്- പുതിയ ലോകത്തെ നിര്മ്മിക്കുന്ന ഉത്തരവാദിത്വം എടുത്തില്ലേ. സദാ പുതിയ ലോകത്തെ സ്ഥാപിക്കുന്നതിന്, പുതിയ ഉത്സാഹം, ഉണര്വ്വ് സദാ ഉണ്ടോ അതോ വിശേഷ സന്ദര്ഭത്തില് മാത്രമാണോ ഉത്സാഹം ഉണ്ടാകുന്നത്? ഇടയ്ക്കിടയ്ക്കുള്ള ഉണര്വ്വും ഉത്സാഹത്തിലൂടെ പുതിയ ലോകം സ്ഥാപിക്കപ്പെടില്ല. സദാ ഉണര്വ്വും ഉത്സാഹവുമുള്ളവരാണ് പുതിയ ലോക്തതിന്റെ സ്ഥാപനയ്ക്ക് നിമിത്തമാകുന്നത്. എത്രത്തോളം പുതിയ ലോകത്തിന്റെ സമീപത്ത് വരുന്നുവൊ അത്രത്തോളം പുതിയ ലോകത്തിന്റെ വിശേഷ വസ്തുക്കളുടെ വിസ്താരം ഉണ്ടായി കൊണ്ടിരിക്കും. പുതിയ ലോകത്തില് വരുന്നവരും നിങ്ങള് തന്നെ, സ്ഥാപിക്കുന്നവരും നിങ്ങള് തന്നെ. സ്ഥാപനയില് ശക്തികളും, സമയവും ആവശ്യമുണ്ട് എന്നാല് ശക്തിശാലി ആത്മാക്കള് സദാ വിഘ്നങ്ങളെ സമാപ്തമാക്കി മുന്നോട്ടുയര്ന്നു കൊണ്ടിരിക്കും. അതിനാല് അങ്ങനെയുള്ള പുതിയ ലോകത്തിന്റെ അടിത്തറയാകണം. അടിത്തറ പാകമല്ലായെങ്കില് കെട്ടിടത്തിന് എന്ത് സംഭവിക്കും. അതിനാല് പുതിയ ലോകം സ്ഥാപിക്കുന്നതിന് ഡ്യൂട്ടിയുള്ളവര് പരിശ്രമിച്ച് പക്കാ ആക്കണം. 21 ജന്മം കെട്ടിടം നിലനില്ക്കുന്ന രീതിയില് പക്കാ ആക്കൂ. അതിനാല് തന്റെ 21 ജന്മത്തെ കെട്ടിടം തയ്യാറാക്കിയില്ലേ. ശരി.

2) ബാബയുടെ ഹൃദയ സിംഹാസനസ്തരായ ആത്മാക്കളാണെന്ന അനുഭവം ചെയ്യുന്നില്ലേ? ഈ സമയത്ത് ഹൃദയ സിംഹാസനസ്തരാണ് പിന്നീട് വിശ്വത്തിലെ രാജ്യ സിംഹാസനസ്തരും. ഹൃദയത്തില് ഒരേയൊരു ബാബയുടെ തന്നെ ഓര്മ്മയുള്ളവരാണ് ഹൃദയ സിംഹാസനസ്തരാകുന്നത്. ബാബയുടെ ഹൃദയത്തില് സദാ കുട്ടികള് ലയിച്ചിരിക്കുന്നത് പോലെ കുട്ടികളുടെ ഹൃദയത്തില് ഒരു ബാബയുടെ ഓര്മ്മ സദാ സ്വതവേയുണ്ടായിരിക്കണം. ബാബയല്ലാതെ എന്തുണ്ട്. അതിനാല് സിംഹാസനസ്തരാണ് എന്ന സന്തോഷത്തിലും ലഹരിയിലുമിരിക്കൂ. ശരി.

വിട പറയുന്ന സമയത്ത്- രാവിലെ 6ന് വ്യാഴാഴ്ച്ച

നാല് ഭാഗത്തുമുള്ള സ്നേഹി സഹയോഗി കുട്ടികളുടെ മേല് സദാ വൃക്ഷപതിയുടെ വ്യാഴ ദശയുണ്ട്. ഈ വ്യാഴ ദശയിലൂടെ ശ്രേഷ്ഠമാക്കുന്നതിന്റെ സേവനത്തില് സദാ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സേവനത്തിലും ഓര്മ്മയിലും രണ്ടിലും വിശേഷ സഫലത പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു, പ്രാപ്തമാക്കും. കുട്ടികള്ക്ക് സംഗമയുഗം തന്നെ ബൃഹസ്പതിയുടെ സമയമാണ്. സംഗമയുഗത്തിലെ ഓരോ നിമിഷവും ബ്രഹസ്പതി അര്ത്ഥം ഭാഗ്യവാനാണ് അതിനാല് ഭാഗ്യവാനാണ്, ഭഗവാന്റേതാണ്, ഭാഗ്യമുണ്ടാക്കുന്നവരാണ്. ഭാഗ്യവാനായ ലോകത്തിന്റെ അധികാരിയാണ്. അങ്ങനെയുള്ള സദാ ഭാഗ്യശാലി കുട്ടികള്ക്ക് സ്നേഹ സ്മരണയും നമസ്തേ.

വരദാനം :-
ഈശ്വരീയ മര്യാദകളുടെ ആധാരത്തില് വിശ്വത്തിന് മുന്നില് ഉദാഹരണമായി തീരുന്ന സഹജയോഗിയായി ഭവിക്കട്ടെ.

വിശ്വത്തിന് മുന്നില് ഉദാഹരണമായി തീരുന്നതിന് അമൃതവേള മുതല് രാത്രി വരെയുള്ള ഈശ്വരീയ മര്യാദകളുനസരിച്ച് നടക്കൂ. വിശേഷിച്ചും അമൃതവേളയുടെ മഹത്വത്തെ മനസ്സിലാക്കി ആ സമയത്ത് സ്ഥിതിയെ ശക്തിശാലിയാക്കൂ എങ്കില് മുഴുവന് ദിനം മഹാനായി മാറും. അമൃതവേളയില് വിശേഷിച്ചും ബാബയിലൂടെ ശക്തി നിറയ്ക്കുമ്പോള്, ശക്തി സ്വരൂപരായി നടക്കുമ്പോള് ഒരു കാര്യത്തിലും പ്രയാസത്തിന്റെ അനുഭവമുണ്ടായില്ല. മര്യാദാ പൂര്വ്വമായ ജീവിതം നയിക്കുന്നതിലൂടെ സഹജയോഗി സ്ഥിതി സ്വതവേ ഉണ്ടാകും, വിശ്വം നിങ്ങളുടെ ജീവിതത്തെ കണ്ട് സ്വന്തം ജീവിതം ഉണ്ടാക്കും.

സ്ലോഗന് :-
തന്റെ ചലനത്തിലൂടെയും മുഖത്തിലൂടെയും പവിത്രതയുടെ ശ്രേഷ്ഠതയുടെ അനുഭവം ചെയ്യിക്കൂ.