24.06.2020           Morning Malayalam Murli       Om Shanti           BapDada Madhuban


എപ്പോള് താങ്കള് ആത്മാക്കള് സ്വച്ഛമാ കുന്നോ അപ്പോള് ഈല ോകം സുഖദായിയാ കും, ദുഃഖങ്ങളുടെകാരണം - പഞ്ച വികാരങ്ങള്ക്കും വശപ്പ െട്ട്ചെയ്ത കര്മ്മങ്ങള്. (മാതേശ്വരിജീയുടെ അമൂല്യ മഹാവാക്യങ്ങള്).

ഗീതം :-
കണ്ണുള്ക്കറിയില്ല, തിരിച്ചറിയുന്നത് ഹൃദയമാണ്....

തന്റെ പരിധിയില്ലാത്ത അച്ഛന്റെ മഹിമ കേട്ടില്ലേ. സാധാരണ മനുഷ്യര്ക്ക് ഇങ്ങനെയൊരു മഹിമ ഉണ്ടാകില്ല. ആ ഒരേയൊരു പിതാവാണ് ഈ മഹിമയ്ക്ക് അധികാരി, എന്തുകൊണ്ടെന്നാല് ബാബയുടെ മഹിമ ബാബയുടെ കര്ത്തവ്യത്തിനനുസരിച്ചാണ് പാടുന്നത്. അവരുടെ കര്ത്തവ്യം സര്വ്വ മനുഷ്യാത്മാക്കളിലും വെച്ച് മഹാനാണ്. എന്തുകൊണ്ടെന്നാല് എല്ലാ മനുഷ്യാത്മാക്കള്ക്കും വേണ്ടിയാണ് ബാബയുടെ കര്ത്തവ്യം. അപ്പോള് എറ്റവും ഉയര്ന്നതായില്ലേ. എന്തുകൊണ്ടെന്നാല് എല്ലാവര്ക്കുമുളള ഗതി-സദ്ഗതി ദാതാവ് ഈയൊരാള് മാത്രമാണ്. അല്ലാതെ വളരെ കുറച്ചു പേരുടെ ഗതി -സത്ഗതിയല്ല ചെയ്യുന്നത്. സര്വ്വരുടെയും ഗതി-സദ്ഗതി ചെയ്തുവെങ്കില് എല്ലാവരുടെയും അധികാരിയായില്ലേ. സാധാരണ ഗതിയില് നോക്കിയാല്, എന്തെങ്കിലും കര്ത്തവ്യം ചെയ്യുമ്പോഴല്ലേ മഹിമയുണ്ടാകൂ. ആരെല്ലാമാണോ മഹിമയ്ക്ക് യോഗ്യരായ എന്തെങ്കിലും കാര്യങ്ങള് ചെയ്യുന്നത് അവരുടെ പേര് പ്രശസ്തമാകുന്നു. അപ്പോള് ബാബയുടെ മഹിമ എറ്റവും ഉയര്ന്നതാണ്. അപ്പോള് തീര്ച്ചയായും ബാബ ഇവിടേക്ക് വന്ന് മഹത്തായ കര്ത്തവ്യം ചെയ്തിട്ടുണ്ട്. ബാബ നമുക്കു വേണ്ടി, മനുഷ്യ സൃഷ്ടിക്കു വേണ്ടി മഹത്തായ കര്ത്തവ്യം ചെയ്തിട്ടുണ്ട്, എന്തുകൊണ്ടെന്നാല് ബാബ തന്നെയാണ് ഈ സൃഷ്ടിയുടെ ഹര്ത്താവും കര്ത്താവും. പ്രകൃതി സഹിതം സര്വ്വതിനെയും പരിവര്ത്തനപ്പെടുത്തുന്നു. എന്നാല് ഏതു യുക്തിയോടെയാണ് പരിവര്ത്തനം കൊണ്ടുവരുന്നത്? അതാണ് മനസ്സിലാക്കിത്തരുന്നത്. മനുഷ്യാത്മാവിന്റെ പരിവര്ത്തനം സംഭവിക്കുന്നതിലൂടെ, ആത്മാവിന്റെ ബലത്തിലൂടെ തന്റെ കര്മ്മത്തിന്റെ ബലത്തിലൂടെ പിന്നീട് ഈ പ്രകൃതി തത്വത്തിനുമേലും ആത്മാവിന്റെ ബലമാണ് സ്വാധീനിക്കുന്നത്. എന്നാല് പരിവര്ത്തനപ്പെടുത്തുന്നത് ബാബ തന്നെയാണല്ലോ. എന്നാല് ബാബ എങ്ങനെയാണ് പരിവര്ത്തനം കൊണ്ടു വരുന്നത്? ഏതു വരെ മനുഷ്യാത്മാവ് ഉയര്ന്നതായി മാറുന്നില്ലയോ അതുവരെ ആത്മാവിന്റെ ആധാരത്തില് പ്രകൃതി തത്വമായ ശരീരത്തിനും അതനുസരിച്ചായിരിക്കും നമ്പര്ക്രമത്തില് ശക്തി പ്രാപിക്കുന്നത്. അതിലൂടെ പിന്നീട് മുഴുവന് സൃഷ്ടിയും പച്ചപ്പു നിറഞ്ഞ് സുഖദായിയായിത്തീരുന്നു.

അപ്പോള് മനുഷ്യ സൃഷ്ടിയെ സുഖദായിയാക്കി മാറ്റുന്ന ബാബക്കറിയാം മനുഷ്യ സൃഷ്ടിയെ എങ്ങനെ സുഖദായിയാക്കി മാറ്റാം? ഏതുവരെ മനുഷ്യാത്മാക്കള് സ്വച്ഛമാകുന്നില്ലയോ അതുവരെയ്ക്കും ലോകം സുഖദായിയാകുകയില്ല. അതിനാല് ബാബ വന്ന് ആദ്യമാദ്യം ആത്മാക്കളെയാണ് സ്വച്ഛമാക്കുന്നത്. ഇപ്പോള് സര്വ്വാത്മാക്കളിലും അപവിത്രത അടങ്ങിയിരിക്കുന്നു. ആദ്യം ഈ അപവിത്രതയെ ഇല്ലാതാക്കണം. പിന്നീട് ആത്മാവിന്റെ ബലത്തിലൂടെ സര്വ്വ വസ്തുക്കളും അതിന്റെ തമോപ്രധാന അവസ്ഥയില് നിന്നും സതോപ്രധാമായി മാറുന്നു. ഇങ്ങനെയും പറയാം എല്ലാവരും സ്വര്ണ്ണിമ യുഗത്തിലേക്ക് വരുന്നു. എന്നാല് ആദ്യം ആത്മാവിന്റെ അവസ്ഥ മാറണം. അപ്പോള് ആത്മാവിനെ പരിവര്ത്തനപ്പെടുത്തുന്ന അഥവാ ആത്മാവിനെ പരിശുദ്ധമാക്കി മാറ്റുന്നവര് തന്നെയല്ലേ സര്വ്വാധികാരിയും. നിങ്ങള് ഇപ്പോള് കാണുന്നുണ്ടാകും, ലോകം പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആദ്യം നാം സ്വയം പരിവര്ത്തനപ്പെടണം, എപ്പോള് നാം സ്വയത്തെ പരിവര്ത്തനപ്പെടുത്തുന്നുവോ അപ്പോള് അതിന്റെ ആധാരത്തില് ലോകം മുഴുവനും പരിവര്ത്തനപ്പെടുന്നു. അഥവാ ഇപ്പോഴും നമ്മളില് വ്യത്യാസമൊന്നുമില്ല, സ്വയത്തെ തന്നെ പരിവര്ത്തനപ്പെടുത്തിയില്ല എങ്കില് പിന്നീട് ലോകം എങ്ങനെ പരിവര്ത്തനപ്പെടും? അതിനാല് ആദ്യം അവനവനെ പരിശോധിക്കൂ. എങ്ങനെയാണോ കണക്ക് പരിശോധിക്കുന്ന ആള്, ദിവസേന രാത്രി തന്റെ കണക്ക് നോക്കുന്നത്, ഇന്ന് എത്രത്തോളം ശേഖരണം ഉണ്ടായി? എല്ലാവരും തന്റെ കണക്ക് വെക്കാറുണ്ട്. അപ്പോള് നിങ്ങളും തന്റെ കണക്ക് പരിശോധിക്കണം, മുഴുവന് ദിവസത്തിലും നമുക്ക് എത്രത്തോളം ലാഭമുണ്ടായി, എത്ര നഷ്ടമുണ്ടായി? അഥവാ കൂടുതല് നഷ്ടമാണ് സംഭവിച്ചതെങ്കില് പിന്നീട് അടുത്ത ദിവസത്തേക്ക് നമ്മള് ശ്രദ്ധിക്കണം. ഈ രീതിയില് തന്റെ ശ്രദ്ധ വെക്കുകയാണെങ്കില് നേട്ടത്തിലേക്ക് പോകുന്നതിലൂടെ തന്റെ പദവി അല്ലെങ്കില് പ്രാപ്തി നേടാന് സാധിക്കുന്നു. ഈ രീതിയില് തന്റെ ശ്രദ്ധ വെക്കുകയാണെങ്കില് സ്വയം പരിവര്ത്തനപ്പെടുന്നതായി അനുഭവിക്കാം. അല്ലാതെ ഇങ്ങനെയൊരിക്കലും ചിന്തിക്കരുത്, ഞാന് എന്തായാലും ദേവതയാകുമല്ലോ... അതെന്തായാലും അവസാനമാകുമല്ലോ, ഇപ്പോള് എങ്ങനെയാണോ ആ രീതീയില് ഞാന് ശരിയാണ്... എന്ന് വിചാരിക്കരുത്. ഇപ്പോള് തന്നെ ആ ദേവതാ സംസ്കാരത്തെ ഉണ്ടാക്കണം. ഇതുവരെയും നമ്മളിലുണ്ടായിരുന്ന പഞ്ച വികാരങ്ങള്ക്കു വശപ്പെട്ട സംസ്കാരങ്ങള് എത്രത്തോളം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് പരിശോധിക്കൂ. നമ്മളിലുളള ക്രോധം ഇല്ലാതായോ? ലോഭം, മോഹം എന്നീ വികാരീ സംസ്കാരങ്ങള് ഇല്ലാതായോ? അഥവാ ഇതെല്ലാം തന്നെ ഇല്ലാതാകുന്നു എങ്കില് മനസ്സിലാക്കിക്കോളൂ, നമ്മള് പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുകയാണ്. അഥവാ ഇനിയും അതൊന്നും തന്നെ മുക്തമായിട്ടില്ലെങ്കില് മനസ്സിലാക്കിക്കോളൂ നമ്മള് ഇനിയും പരിവര്ത്തനപ്പെട്ടിട്ടില്ല. അപ്പോള് സ്വയം തന്നില് പരിവര്ത്തനത്തിന്റെ വ്യത്യാസം അനുഭവപ്പെടണം. തന്നില് മാറ്റമുണ്ടാകണം. അല്ലാതെ മുഴുവന് ദിവസവും വികാരി കണക്കുകള് തന്നെ ഉണ്ടാക്കി വെച്ച്, ബാക്കി കുറച്ച് സമയം മാത്രം ദാന-പുണ്യ കര്മ്മങ്ങള് ചെയ്തിട്ട് കാര്യമില്ല. നമ്മുടെ കര്മ്മക്കണക്കുകള്ക്കു മേല് നമുക്ക് ശ്രദ്ധ പുലര്ത്തണം. നമ്മള് ഏതെങ്കിലും വികാരത്തിനു വശപ്പെട്ടുളള കര്മ്മങ്ങള് ചെയ്ത്, വികാരി കണക്ക് ഉണ്ടാക്കി വെക്കുന്നില്ലല്ലോ? ഇതില് സ്വയം തന്നെ സംരക്ഷിക്കണം. ഈ കണക്കുകളെല്ലാം തന്നെ പരിശോധിച്ച്, ഉറങ്ങുന്നതിനു മുമ്പ് 10-15 മിനിട്ട് സ്വയത്തെ നോക്കണം, നമ്മുടെ മുഴുവന് ദിവസവും എങ്ങനെ ഞാന് ചിലവഴിച്ചു? ചിലര് ഇതെല്ലാം തന്നെ പരിശോധിക്കുന്നുണ്ട്, എന്തുകൊണ്ടെന്നാല് ശിരസ്സിലുളള കഴിഞ്ഞുപോയ പാപങ്ങളുടെ കണക്കിന്റെ ഭാരത്തെയും ഇല്ലാതാക്കണമല്ലോ. അതിനുവേണ്ടിയുളള ബാബയുടെ ആജ്ഞയാണ് - എന്നെ മാത്രം ഓര്മ്മിക്കൂ. അതും ഞാന് എത്ര സമയം ഓര്മ്മിച്ചു? എന്തുകൊണ്ടെന്നാല് ഈ ചാര്ട്ട് വെക്കുന്നതിലൂടെ അടുത്ത ദിവസത്തേക്ക് ശ്രദ്ധ വെക്കുമല്ലോ? ഈ രീതിയില് ശ്രദ്ധ വെക്കുന്നതിലൂടെ പിന്നീട് തനിയെ നമ്മുടെ കര്മ്മം നല്ലതാകും. പാപ കര്മ്മങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. പാപങ്ങളില് നിന്നല്ലേ നമുക്ക് രക്ഷ നേടേണ്ടത്. നമ്മെ ഈ വികാരങ്ങള് തന്നെയാണ് മോശമാക്കിയത്. വികാരങ്ങള് കാരണമാണ് നമ്മള് ദുഃഖിയായത്. ഇപ്പോള് നമുക്ക് ദുഃഖത്തില് നിന്നും മുക്തമാകണം, ഇതാണ് മുഖ്യമായത്. ഭക്തിയിലാണെങ്കിലും പരമാത്മാവിനെ നമ്മള് ഓര്മ്മിച്ചതും, വിളിച്ചതും, എന്തെല്ലാം തന്നെ പുരുഷാര്ത്ഥം ചെയ്തോ അതെല്ലാം എന്തിനു വേണ്ടിയാണ് ചെയ്തത്? സുഖ-ശാന്തിക്കു തന്നെയല്ലേ ചെയ്തത്. അതിന്റെ പ്രത്യക്ഷ അഭ്യാസം ഇപ്പോള് ചെയ്യിക്കുകയാണ്. ഇവിടെ എല്ലാം പ്രത്യക്ഷമാക്കുന്നതിനുളള കോളേജാണ്. ഈ അഭ്യാസത്തിലൂടെ നമ്മള് സ്വച്ഛം അഥവാ പവിത്രമാകുന്നു. പിന്നീട് നമ്മുടെ ആദി സനാതനാ പവിത്രമായ പ്രവൃത്തിയുടെ ലക്ഷ്യത്തെ പ്രാപിക്കുവാന് സാധിക്കുന്നു. എങ്ങനെയാണോ ഡോക്ടറാകുന്നതിനായി മെഡിക്കല് കോളേജില് പഠിച്ച് ഡോക്ടറിന്റെ പ്രാക്ടീസ് ചെയ്യുന്നതിലൂടെ ഡോക്ടറാകുന്നത്. അതുപോലെ നമ്മളും ഈ കോളേജിലെ പഠിപ്പിലൂടെ, അഥവാ പ്രാക്ടീസിലൂടെ ഈ വികാരങ്ങളില് നിന്നും അഥവാ പാപ കര്മ്മങ്ങളില് നിന്നും മുക്തമായി സ്വച്ഛമായിത്തീരുന്നു. പിന്നീട് സ്വച്ഛതയുടെ ഡിഗ്രി എന്താണ്? ദേവത.

ദേവതകളുടെ മഹിമ കേട്ടിട്ടില്ലേ, സര്വ്വഗുണ സമ്പന്നര്, 16 കലാ സമ്പൂര്ണ്ണര്, സമ്പൂര്ണ്ണ നിര്വ്വികാരി... എങ്ങനെ നമുക്കും ഇതുപോലെയാകാം? അല്ലാതെ ഞങ്ങള് ആയിത്തീര്ന്നവരാണല്ലോ എന്ന് ചിന്തിക്കരുത്. നമുക്ക് ആയിത്തീരണം, എന്തുകൊണ്ടെന്നാല് നമ്മള് തന്നെയാണ് മോശമായിരിക്കുന്നത്, നമുക്കു തന്നെ നല്ലതായിത്തീരണം. അല്ലാതെ ദേവതകള്ക്ക് മറ്റൊരു ലോകമില്ല. നമ്മള് മനുഷ്യര് തന്നെ ദേവതയായിത്തീണം. ദേവതകള് തന്നെ അദ്ധപതിക്കപ്പെട്ടു. ദേവതകള് തന്നെ ഉദ്ധരിക്കപ്പെടണം. കയറേണ്ട വിധിയാണ് ബാബ പഠിപ്പിച്ചു തരുന്നത്. ഇപ്പോള് ബാബയുമായി നമുക്ക് തന്റെ ബന്ധം യോജിപ്പിക്കണം. ഇപ്പോള് ബാബ വന്ന് പ്രകാശം നല്കുന്നു. അവസാനം നിങ്ങള് എന്റെതു തന്നെയാണ്, ഇനി എന്റെതായശേഷം എങ്ങനെ ജീവിക്കണം. ലൗകികത്തില് എങ്ങനെയാണോ അച്ഛന് കുട്ടിയുടേതായും, കുട്ടി അച്ഛന്റെതായും ജീവിക്കുന്നത്. അതുപോലെ നിങ്ങള് കുട്ടികളും തന്റെ ശരീരം, മനസ്സ്, ധനം കൊണ്ട് എന്റെതായി ജീവിക്കൂ. എങ്ങനെ ജീവിക്കണം, എന്നതിന്റെ മാതൃകയാണ് ഈ ബ്രഹ്മാബാബ. ആരുടെ ശരീരത്തിലാണോ ഭഗവാന് വരുന്നത്, അവര് തന്റെ ശരീരം, മനസ്സ്, ധനം സര്വ്വസ്വവും ഭഗവാന് സമര്പ്പിച്ച് ഭഗവാന്റെതായി ജീവിക്കുന്നു. അതുപോലെ ബാബയെ അനുകരിക്കൂ. ഇതില് മറ്റൊന്നും തന്നെ ചോദിക്കേണ്ടതായോ അഥവാ സംശയിക്കേണ്ടതായോ ഉളള കാര്യമില്ല. നേരായ കാര്യമാണ്. അപ്പോള് ഈ രീതിയില് ജീവിക്കണം. ഒരുപാട് കേട്ട്, വളരെ കുറച്ചു മാത്രം ധാരണ ചെയ്തിട്ട് കാര്യമില്ല. കുറച്ച് കേട്ട്, കൂടുതല് ധാരണ ചെയ്യൂ. എന്താണോ കേള്ക്കുന്നത്, അതിനെ എങ്ങനെ പ്രത്യക്ഷത്തിലേക്ക് കൊണ്ടു വരണം എന്നതിനെക്കുറിച്ച് ചിന്തിക്കണം. തന്റെ അഭ്യാസത്തെ വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കൂ. അല്ലാതെ വെറുതേ കുറെയധികം കേട്ടിട്ട് മാത്രം കാര്യമില്ല. ഇന്ന് എന്താണോ കേള്ക്കുന്നത്, അതിനെ പ്രത്യക്ഷത്തിലേക്ക് കൊണ്ടു വരൂ, ഇന്ന് ഞാന് അതേ സ്വരൂപത്തില് തന്നെ സ്ഥിതി ചെയ്യും. വികാരത്തിനു വശപ്പെട്ടിട്ടുളള കര്മ്മങ്ങളൊന്നും തന്നെ ചെയ്യില്ല. തന്റെ ചാര്ട്ടും ദിനചര്യയും ആ രീതിയില് വെക്കണം. അഥവാ ഈ രീതിയില് പ്രത്യക്ഷത്തില് ആരെങ്കിലും അഭ്യസിച്ചു നോക്കൂ, എന്തു സംഭവിക്കുമെന്നു കാണാം. ഇപ്പോള് പറഞ്ഞതിനെ പ്രത്യക്ഷ തലത്തിലേക്ക് കൊണ്ടുവരൂ. എന്താണോ പറയുന്നത്, കേള്ക്കുന്നത്, അത് പ്രാവര്ത്തികമാക്കൂ. കേവലം പ്രവര്ത്തിക്കു മേല് ഊന്നല് കൊടുക്കൂ. മനസ്സിലായോ. ബാബയെയും ദാദയെയും നല്ല രീതിയില് അറിയാമല്ലോ, അവരെ അനുകരിക്കൂ. ആ രീതിയില് ഫോളോ ചെയ്യുന്ന സത്പുത്രന്മാര്ക്ക് മധുര-മധുരമായ കുട്ടികള്ക്ക് സ്നേഹസ്മരണകളും സുപ്രഭാതവും.

രണ്ടാമത്തെ മുരളി - 1957

ഗീതം -
എന്റെ ചെറിയ ലോകത്തെ കണ്ടാലും...

ഈ ഗീതം ഏത് സമയത്തെ മഹിമയാണ്. എന്തുകൊണ്ടെന്നാല് ഈ സംഗമസമയം തന്നെയാണ് നമ്മള് ബ്രാഹ്മണ കുലത്തിലുളളവരുടെ ചെറിയ ലോകം. ഇത് നമ്മുടെ എങ്ങനെയുളള പരിവാരമാണ് എന്നുളളത് നമ്പര്ക്രമത്തിലാണ് പറയുന്നത്. നമ്മള് പരംപിതാ പരമാത്മാവായ ശിവന്റെ പേരക്കുട്ടികളാണ്. ബ്രഹ്മാ- സരസ്വതിയുടെ മുഖ സന്താനങ്ങളാണ്, ശങ്കരനും വിഷ്ണുവും നമ്മുടെ വലിയച്ഛന്മാരാണ്. നമ്മളെല്ലാവരും പരസ്പരം സഹോദരങ്ങളാണ്. ഇത് നമ്മുടെ ചെറിയൊരു ലോകമാണ്... ഇതല്ലാതെ മറ്റൊരു സംബന്ധം രചിച്ചിട്ടില്ല. ഇത് ഈ സമയത്തെ മാത്രം സംബന്ധമാണ്. നമ്മുടെ സംബന്ധത്തിന് എത്ര വലിയ ആധികാരികതയാണ്. നമ്മുടെ മുത്തശ്ശന് ശിവബാബയാണ്. ബാബയുടെ പേര് വളരെ പ്രശസ്തമാണ്. മുഴുവന് മനുഷ്യ സൃഷ്ടിയുടെയും ബീജരൂപനാണ്. സര്വ്വാത്മാക്കളുടെയും മംഗളകാരിയായതിനാല് വിളിക്കുന്നത്, ഹരഹര ഭോലാനാഥനായ ശിവമഹാദേവ് എന്നാണ്. അവര് മുഴുവന് മനുഷ്യ സൃഷ്ടിയുടെയും ദുഃഖഹര്ത്താ, സുഖകര്ത്താവാണ്. ബാബയിലൂടെ നമുക്ക് സുഖ-ശാന്തി-പവിത്രതയുടെ മുഴുവന് സമ്പത്തും ലഭിക്കുന്നു. ശാന്തിയിലിരിക്കുന്ന സമയത്ത് മറ്റൊരു കര്മ്മബന്ധനത്തിന്റെ കണക്കുകളുമില്ല. എന്നാല് സുഖവും ശാന്തിയും ലഭിക്കുന്നത്, പവിത്രതയുടെ ആധാരത്തിലാണ്. ഏതുവരെ പിതാവിന്റെ പാലനയുടെ പൂര്ണ്ണ സമ്പത്ത് നേടുന്നില്ലയോ, പിതാവില് നിന്നുമുളള സര്ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലയോ, അതുവരെയും സുഖ-ശാന്തിയുടെ സമ്പത്ത് ലഭിക്കുകയില്ല. ബ്രഹ്മാവിന് എത്ര വലിയ ജോലിയാണ്- അശുദ്ധമായ അഴുക്ക് നിറഞ്ഞ അപവിത്രമായ ആത്മാക്കളെ പുഷ്പങ്ങളാക്കി മാറ്റുന്നു. ഈ അലൗകിക കാര്യത്തിന്റെ പ്രാപ്തിയായി സത്യയുഗത്തിലെ ആദ്യ നമ്പറായ ശ്രീകൃഷ്ണന്റെ പദവി ലഭിക്കുന്നു. ഇപ്പോള് ആ പിതാവിനൊപ്പമുളള നിങ്ങളുടെ സംബന്ധം എങ്ങനെയുളളതാണെന്നു നോക്കൂ. അപ്പോള് നിങ്ങള്ക്ക് എത്രത്തോളം നിശ്ചിന്തവും സന്തോഷവുമുണ്ടായിരിക്കണം. ഇപ്പോള് ഓരോരുത്തരും തന്റെ ഹൃദയത്തോട് ചോദിക്കണം, നമ്മള് പൂര്ണ്ണ രീതിയില് അവരുടെതായി മാറിയോ?

പരമാത്മാ പിതാവ് വന്നു എങ്കില് അവരില് നിന്നുമുളള പൂര്ണ്ണ സമ്പത്ത് നേടണം എന്ന ചിന്ത വേണം. വിദ്യാര്ത്ഥികളുടെ ജോലിയാണ് സമ്പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്ത് സ്കോളര്ഷിപ്പ് നേടുക എന്നത്, അപ്പോള് നമുക്ക് എന്തുകൊണ്ട് ആദ്യ നമ്പരിലുളള ലോട്ടറി നേടി ജയിച്ചുകൂടാ. അതായത് വിജയ മാലയില് കോര്ക്കപ്പെട്ടുകൂടാ. ബാക്കി ചിലര് രണ്ട് ലഡു കയ്യില് പിടിച്ചിരിക്കുന്നവരാണ്, ഇവിടത്തെ പരിധിയുളള സുഖവും എടുക്കാം, അവിടെ വൈകുണ്ഡത്തിലുളള സുഖവും കുറച്ചൊക്കെ എടുക്കാം. ഇങ്ങനെയുളള ചിന്തയുളളവരെ മദ്ധ്യമം അഥവാ കനിഷ്ഠ പുരുഷാര്ത്ഥി എന്നു പറയാം. അല്ലാതെ അവര് സര്വ്വോത്തമ പുരുഷാര്ത്ഥിയല്ല. ബാബ നല്കുന്ന കാര്യത്തില് ഇളവുവരുത്തുന്നില്ലെങ്കില് പിന്നെ എടുക്കുന്ന കാര്യത്തിലെന്തിനാണ് കുറയ്ക്കുന്നത്? അതിനാലാണ് ഗുരുനാനാക്ക് ഈശ്വരനെ ദാതാവ് എന്ന് പറഞ്ഞത്. ഈശ്വരന് സമര്ത്ഥനാണ്, എന്നാല് ആത്മാക്കള്ക്ക് അത് സ്വീകരിക്കുവാനുളള ശക്തിയില്ല. ഇങ്ങനെയൊരു ചൊല്ലുമുണ്ട് - നല്കുന്നയാള് നല്കിക്കൊണ്ടിരിക്കും, എടുക്കുന്നുവര് ക്ഷീണിച്ചു പോകും.

താങ്കളുടെ ഹൃദയത്തിലുണ്ടാകും, എനിക്കും ഈ പദവി നേടണമെന്ന് നമുക്കെന്തുകൊണ്ട് ആഗ്രഹിച്ചുകൂടാ? നോക്കൂ, ബാബാ എത്രയാണ് പ്രയത്നിക്കുന്നത്, എന്നിട്ടും മായ എത്ര വിഘ്നമിടുന്നു, എന്തുകൊണ്ട്? ഇപ്പോള് മായയുടെ രാജ്യം സമാപ്തമാകുവാന് പോകുന്നു. ഇപ്പോള് മായ മുഴുവന് സാരവും എടുത്തു കളഞ്ഞു, അപ്പോഴാണ് പരമാത്മാവ് വരുന്നത്. പരമാത്മാവില് സര്വ്വ രസങ്ങളും അടങ്ങിയിട്ടുണ്ട്. അവരില് നിന്നും സര്വ്വസംബന്ധങ്ങളുടെയും രസം ലഭിക്കുന്നു. അതുകൊണ്ടല്ലേ ത്വമേവമാതാശ്ച പിതാ ത്വമേവ എന്ന മഹിമ പരമാത്മാവിനെ പ്രതി പാടുന്നത്. ഈ മഹിമയും ഈ സമയത്തേക്കുളള ബലിയര്പ്പണമാണ്. എപ്പോഴാണോ നമ്മള് സര്വ്വ സംബന്ധവും പരമാത്മാവുമായി യോജിപ്പിച്ചത്.

അപ്പോള് പരമാത്മാവുമായി സമ്പൂര്ണ്ണ സംബന്ധവും യോജിപ്പിക്കണം, 21 ജന്മത്തേക്കുളള സുഖം പ്രാപ്തമാക്കുവാനായി. ഇതാണ് പുരുഷാര്ത്ഥത്തിന്റെ സിദ്ധി. എന്നാല് 21 ജന്മത്തിന്റെ പേര് കേട്ട് തണുത്തിരിക്കരുത്. ഇങ്ങനെയൊരിക്കലും ചിന്തിക്കരുത്, 21 ജന്മത്തേക്ക് ഇത്രയും സമയം പുരുഷാര്ത്ഥവും ചെയ്ത്, വീണ്ടും 21 ജന്മത്തിനു ശേഷം താഴേക്ക് അദ്ധപതിക്കുകയും വേണ്ടേ, അപ്പോള് ഇതിലൂടെ എന്ത് പ്രയോജനമാണുളളത്? എന്നാല് ഡ്രാമയില് ആത്മാക്കളിലടങ്ങിയിരിക്കുന്ന സര്വ്വോത്തമ സിദ്ധി തിരിച്ചു ലഭിക്കുമല്ലോ. ബാബ വന്ന് നമ്മെ സമ്പൂര്ണ്ണ സ്ഥിതിയിലേക്ക് എത്തിക്കുകയാണ്. എന്നാല് നമ്മള് കുട്ടികള് എപ്പോഴാണോ ബാബയെ മറക്കുന്നത്, അപ്പോഴാണ് അധഃപതിക്കുന്നത്. ഇതില് ഒരിക്കലും ബാബയുടെ ദോഷമില്ല. നമ്മള് കുട്ടികളിലാണ് കുറവുളളത്. സത്യ-ത്രേതായുഗത്തിലെ മുഴുവന് സുഖവും ഈ ജന്മത്തില് ചെയ്യുന്ന പുരുഷാര്ത്ഥത്തിന്റെ ആധാരത്തിലാണ്. അപ്പോള് എന്തുകൊണ്ട് സമ്പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്ത് തന്റെ സര്വ്വോത്തമ പാര്ട്ട് അഭിനയിച്ചുകൂടാ.... പുരുഷാര്ത്ഥം ചെയ്ത് സമ്പത്ത് പ്രാപ്തമാക്കിക്കൂടാ... സദാ സുഖത്തിനു വേണ്ടിയാണ് മനുഷ്യര് പുരുഷാര്ത്ഥം ചെയ്യുക. സുഖ-ദുഃഖത്തില് നിന്നും വേറിടാനായി ആരും ഒരിക്കലും പുരുഷാര്ത്ഥം ചെയ്യുന്നില്ല. അത് ഡ്രാമയുടെ അന്ത്യത്തില് പരമാത്മാവ് വന്ന് സര്വ്വാത്മാക്കള്ക്കും ശിക്ഷകള് നല്കി, പവിത്രമാക്കി അവരവരുടെ പാര്ട്ടില്നിന്നും മുക്തമാക്കും. പരമാത്മാവിന്റെ ഈ കാര്യം, സ്വയം ഭഗവാന് തനിക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് വന്ന് സ്വതവേ വന്ന് പറയുന്നു. എന്തായാലും ആത്മാക്കള്ക്ക് വീണ്ടും പാര്ട്ടിലേക്ക് വരണമല്ലോ, അപ്പോള് എന്തുകൊണ്ട് സര്വ്വോത്തമ പാര്ട്ട് അഭിനയിച്ചുകൂടാ.

ശരി, മധുര-മധുരമായ കുട്ടികളെ പ്രതി അമ്മയുടെ സ്നേഹസ്മരണകള്. ഓം ശാന്തി.

വരദാനം :-
ബാബ എന്ന ശബ്ദത്തിന്റെ സ്മൃതിയിലൂടെ കാരണത്തെ നിവാരണത്തിലേക്ക് പരിവര്ത്തനപ്പെടുത്തുന്ന, സദാ അചഞ്ചലരും ദൃഢതയുളളവരുമായി ഭവിക്കൂ.

എത്ര ചഞ്ചലപ്പെട്ട പരിസ്ഥിതിയാണെങ്കിലും ബാബാ എന്നു പറയുമ്പോഴേക്കും അചഞ്ചലമാകണം. എപ്പോഴാണോ പരിസ്ഥിതികളുടെ ചിന്തനത്തിലേക്ക് പോകുന്നത്, അപ്പോഴാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അഥവാ കാരണത്തിനു പകരം നിവാരണത്തിലേക്ക് പോകുന്നു എങ്കില് കാരണം തന്നെ നിവാരണമായി തീരും. എന്തുകൊണ്ടെന്നാല് മാസ്റ്റര് സര്വ്വശക്തരായ ബ്രാഹ്മണര്ക്കു മുന്നില് പരിതസ്ഥിതികള് ഉറുമ്പിനു സമാനം പോലുമില്ല. കേവലം എന്തു സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നതിനു പകരം, എന്ത് സംഭവിച്ചോ അതില് മംഗളം അടങ്ങിയിട്ടുണ്ട്.... സേവനം അടങ്ങിയിട്ടുണ്ട്.... പല രൂപത്തിലുളള പരിസ്ഥിതികളാണെങ്കിലും അതില് സേവനം അടങ്ങിയിട്ടുണ്ട്. ഈ രൂപത്തില് കാണുകയാണെങ്കില് സദാ അചഞ്ചലവും ദൃഢതയുളളതുമായിരിക്കും.

സ്ലോഗന് :-
ഒരേയൊരു ബാബയുടെ പ്രഭാവത്തില് ഇരിക്കുന്നവര്ക്ക് ഏതൊരു ആത്മാവിന്റെയും പ്രഭാവത്തിലേക്ക് വരാന് സാധിക്കില്ല.