മധുരമായ കുട്ടികളേ -
ആദ്യമാദ്യം എല്ലാവര്ക്കും ബാബയുട െശരിയായ പരിചയം നല്കി ഗീതയുട െഭഗവാനെ തെളിയിക്കൂ,
പിന്നീട്നിങ്ങളു ടെപേര്പ്ര ശസ്തമാകും.
ചോദ്യം :-
നിങ്ങള്‍
കുട്ടികള്‍ നാലു യുഗങ്ങളില്‍ ചക്രം കറങ്ങിയിട്ടുണ്ട്, അതിന്റെ ആചാരങ്ങള്‍ ഭക്തിയില്‍
നടന്നുകൊണ്ടിരിക്കുകയാണ്, അതേതാണ്?
ഉത്തരം :-
നിങ്ങള്‍
നാലു യുഗങ്ങളിലും ചക്രം കറങ്ങി, അവര്‍ പിന്നീട് ശാസ്ത്രങ്ങളും ചിത്രങ്ങളുമെല്ലാം
വാഹനത്തില്‍ വെച്ച് നാലു ഭാഗത്തും ചുറ്റിക്കറക്കുന്നു, പിന്നീട് വീട്ടിലേയ്ക്ക്
കൊണ്ടു വന്ന് ഉറക്കുന്നു. നിങ്ങള്‍ ബ്രാഹ്മണര്‍, ദേവത, ക്ഷത്രിയര്‍......... ആയി
മാറുന്നു. ഈ ചക്രത്തിന് പകരമായാണ് അവര്‍ ചുറ്റികറങ്ങല്‍ തുടങ്ങിയത്. ഇതും ആചാരമാണ്.
ഓംശാന്തി.
ആത്മീയ
അച്ഛനിരുന്ന് ആത്മീയ കുട്ടികള്‍ക്ക് മനസ്സിലാക്കി തരുകയാണ്, എപ്പോഴാണോ
ആര്‍ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുന്നത് അപ്പോള്‍ ആദ്യം ഇത് ക്ലിയറാക്കി
കൊടുക്കൂ, അച്ഛന് ഒന്നാണ്. ചോദിക്കേണ്ട ആവശ്യമില്ല അച്ഛന് ഒന്നാണോ അതോ
ഒരുപാടുണ്ടോ. അങ്ങനെയാണെങ്കില്‍ പിന്നീട് ഒരുപാടുണ്ടെന്ന് പറയും. പറയുകയും വേണം
അച്ഛനാകുന്ന രചയിതാവ് ഗോഡ് ഫാദര്‍ ഒന്നാണ്. ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്.
ആദ്യമാദ്യം ഇങ്ങനെയും പറയാന്‍ പാടില്ല, ബാബ ബിന്ദുവാണ്, ഇതില്‍ പിന്നീട് സംശയിക്കും.
ആദ്യമാദ്യം ഇത് നല്ല രീതിയില്‍ മനസ്സിലാക്കി കൊടുക്കൂ രണ്ടച്ഛന്മാരുണ്ട് -ലൗകികവും
പാരലൗകികവും. ലൗകികമാണെങ്കില്‍ ഓരോരുത്തര്‍ക്കുമുണ്ട്. പാരലൗകികത്തെ ചിലര്‍
ഈശ്വരെനെന്നും ചിലര്‍ ഗോഡ് എന്നും പറയുന്നു. ഉള്ളത് ഒന്ന് തന്നെയാണ്. എല്ലാവരും
ഒന്നിനെ തന്നെയാണ് ഓര്‍മ്മിക്കുന്നത്. ആദ്യമാദ്യം ഇത് ഉറച്ച നിശ്ചയം
ചെയ്യിപ്പിക്കൂ, അച്ഛനാണ് സ്വര്‍ഗ്ഗത്തിന്റെ രചന ചെയ്യുന്നയാള്‍. അച്ഛന് ഇവിടെ
വരുന്നത് സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനാണ് അതിനെ ശിവജയന്തിയെന്നും
പറയുന്നു. ഇതും നിങ്ങള്‍ കുട്ടികള്‍ക്കറിയാം സ്വര്‍ഗ്ഗത്തിന്റെ രചയിതാവ് ഭാരതത്തില്‍
തന്നെയാണ് സ്വര്‍ഗ്ഗം രചിക്കുന്നത്, ഏതിലാണോ ദേവീ ദേവതകളുടെ തന്നെ
രാജ്യമുണ്ടായിരിക്കുക. അതിനാല്‍ ആദ്യമാദ്യം ബാബയുടെ തന്നെ പരിചയം നല്‍കണം. ബാബയുടെ
പേരാണ് ശിവന്. ഗീതയില്‍ ഭഗവാനുവാചയെന്നുണ്ടല്ലോ. ആദ്യമാദ്യം ഇത് നിശ്ചയിപ്പിച്ച്
എഴുതിപ്പിക്കണം ഗീതയിലുണ്ട് ഭഗവാന്റെ വാക്കുകളാണ് ഞാന്‍ നിങ്ങളെ രാജയോഗം
പഠിപ്പിക്കുകയാണ് അര്‍ത്ഥം നരനില്‍ നിന്ന് നാരായണനാക്കി മാറ്റുന്നു. ഇതാര്‍ക്കാണ്
ആക്കി മാറ്റാന്‍ സാധിക്കുന്നത്? തീര്‍ച്ചയായും മനസ്സിലാക്കി കൊടുക്കുക തന്നെ വേണം.
ഭഗവാന് ആരാണ്, പിന്നീട് ഇതും മനസ്സിലാക്കി കൊടുക്കണം, സത്യയുഗത്തില്‍ ആദ്യത്തെ
നമ്പറില്‍ ഏതൊരു ലക്ഷ്മീ നാരായണാനാണുള്ളത്, തീര്‍ച്ചയായും അവര്‍ തന്നെയായരിക്കും
84 ജന്മങ്ങള് എടുക്കുന്നുണ്ടായിരിക്കുക. പുറകില്‍ പിന്നീട് ബാക്കി എല്ലാ
ധര്മ്മത്തിലുള്ളവരും വരും. അവരുടെത് ഇത്രയും ജന്മങ്ങള് ഉണ്ടായിരിക്കാന്‍
സാധിക്കില്ല. ആദ്യം വരുന്നവരുടെ തന്നെയാണ് 84 ജന്മങ്ങള് ഉണ്ടാവുന്നത്.
സത്യയുഗത്തിലാണെങ്കില് ഒന്നും പഠിക്കുന്നില്ല. തീര്‍ച്ചയായും സംഗമത്തില്‍
തന്നെയായിരിക്കും പഠിക്കുന്നുണ്ടായിരിക്കുക. അതിനാല്‍ ആദ്യമാദ്യം ബാബയുടെ പരിചയം
നല്‍കണം. ഏതു പോലെയാണോ ആത്മാവിനെ കാണാന്‍ സാധിക്കാത്തത്, മനസ്സിലാക്കാന്‍
സാധിക്കുന്നത് അതുപോലെ പരമാത്മാവിനെയും കാണാന്‍ സാധിക്കില്ല. ബുദ്ധികൊണ്ട്
മനസ്സിലാക്കുന്നുണ്ട് ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്, ബാബയെ പരം
ആത്മാവെന്ന് പറയുന്നു. ബാബ സദാ പാവനമാണ്. ബാബയ്ക്ക് വന്ന് പതിതമായ ലോകത്തെ
പാവനമാക്കി മാറ്റണം. അതിനാല്‍ ആദ്യം ബാബ ഒന്നാണ്, ഇത് തെളിയിച്ച്
പറഞ്ഞുകൊടുക്കുന്നതിലൂടെ ഗീതയിലെ ഭഗവാന് കൃഷ്ണനല്ല, അതുപോലും തെളിയിക്കപ്പെടും.
നിങ്ങള്‍ കുട്ടികള്‍ക്ക് തെളിയിച്ച് പറഞ്ഞുകൊടുക്കണം ഒരു ബാബയെ തന്നെയാണ്
സത്യമെന്ന് പറയുന്നത്. ബാക്കി കര്മ്മകാണ്ഡത്തിന്റെയും തീര്‍ത്ഥം മുതലായ
കാര്യങ്ങളെല്ലാം ഭക്തിമാര്‍ഗ്ഗത്തിലെ ശാസ്ത്രങ്ങളിലാണുള്ളത്. ജ്ഞാനത്തിലാണെങ്കില്
ഇതിന്റെ ഒരു വര്ണ്ണനയുമില്ല. ഇവിടെ ഒരു ശാസ്ത്രങ്ങളുമില്ല. ബാബ വന്ന് മുഴുവന്‍
രഹസ്യവും മനസ്സിലാക്കി തരുന്നു. ആദ്യമാദ്യം നിങ്ങള്‍ കുട്ടികള്‍ ഈ കാര്യത്തില്‍
വിജയം പ്രാപ്തമാക്കും ഭഗവാന് ഒരു നിരാകാരനാണ് അല്ലാതെ സാകാരനല്ല. പരംപിതാ
പരമാത്മാ ശിവ ഭഗവാനുവാച, ജ്ഞാനത്തിന്റെ സാഗരനും എല്ലാവരുടെയും പിതാവ് അദ്ദേഹമാണ്.
ശ്രീകൃഷ്ണന് എല്ലാവരുടെയും അച്ഛനാകാന്‍ സാധിക്കില്ല. അവര്‍ക്കാരോടും പറയാന്‍
സാധിക്കില്ല ദൈവത്തിന്റെ എല്ലാ ധര്‍മ്മത്തെയും ഉപേക്ഷിച്ച് എന്നെ ഓര്‍മ്മിക്കൂ.
വളരെ സഹജമായ കാര്യമാണ്. എന്നാല്‍ മനുഷ്യര്‍ ശാസ്ത്രങ്ങള്‍ മുതലായവ പഠിച്ച്
ഭക്തിയില്‍ ഉറച്ചു പോയിരിക്കുന്നു. ഇന്നത്തെക്കാലത്ത് ശാസ്ത്രങ്ങള്‍ മുതലായവ
വെച്ച് വണ്ടിയില്‍ ചുറ്റിക്കറക്കുന്നു. ചിത്രങ്ങളെയും ഗ്രന്ഥങ്ങളെ പോലും
ചുറ്റിക്കറക്കുന്നു. പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വന്ന് ഉറക്കുന്നു. ഇപ്പോള്‍
നിങ്ങള്‍ കുട്ടികള്‍ക്കറിയാം നമ്മള് ദേവതയില്‍ നിന്ന് ക്ഷത്രിയരും, വൈശ്യരും
ശൂദ്രരും ആയി മാറുകയാണ്, ഈ ചക്രമാണ് കറങ്ങുന്നത്. ചക്രത്തിന് പകരം അവര്‍ പിന്നീട്
ചുറ്റിക്കറക്കി വീട്ടില്‍ കൊണ്ടു വന്ന് വെയ്ക്കുന്നു. അവര്‍ക്ക് ഒരു പ്രത്യേക
ദിവസമുണ്ടായിരിക്കും, അപ്പോഴാണ് ചുറ്റിക്കറക്കുന്നത്. അതിനാല്‍ ആദ്യമാദ്യം ഇത്
തെളിയിച്ച് പറഞ്ഞുകൊടുക്കണം, ശ്രീകൃഷ്ണനാകുന്ന ഭഗവാന്റെ വാക്കുകളല്ല,
ശിവഭഗവാന്റെ വാക്കുകകളാണ്. ശിവന് തന്നെയാണ് പുനര്ജന്മ രഹിതന്. ശിവന് തീര്‍ച്ചയായും
വരുന്നുണ്ട്. എന്നാല്‍ അവരുടെത് ദിവ്യമായ ജന്മമാണ്. ഭാഗീരഥന്‍ വന്ന് സവാരി
ചെയ്യുന്നു. പതിതരെ പാവനമാക്കി മാറ്റുന്നു. രചയിതാവിന്റെയും രചനയുടെയും
ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നു, ഏതൊരു ജ്ഞാനമാണോ
മറ്റാര്‍ക്കും അറിയാത്തത്. ബാബയ്ക്ക് സ്വയം തന്നെ വന്ന് തന്റെ പരിചയം നല്‍കണം.
മുഖ്യമായ കാര്യം തന്നെ ബാബയുടെ പരിചയത്തിന്റെയാണ്. ബാബ തന്നെയാണ് ഗീതയുടെ ഭഗവാന്
ഇത് നിങ്ങള്‍ തെളിയിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ പേര് വളരെയധികം പ്രസിദ്ധമാകും
അതിനാല്‍ ഇങ്ങനെയുള്ള നോട്ടീസുകള്‍ ഉണ്ടാക്കി അതില്‍ ചിത്രങ്ങള്‍ മുതലായവ വെച്ച്
പിന്നീട് വിമാനത്തിലൂടെ താഴെയ്ക്ക് വീഴ്ത്തണം. ബാബ മുഖ്യ-മുഖ്യമായ കാര്യങ്ങള്‍
മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെത് മുഖ്യമായും ഒരു കാര്യത്തില്‍
വിജയമുണ്ടായി എങ്കില്‍ നിങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ഇതിലൂടെ നിങ്ങളുടെ പേര്
വളരെയധികം പ്രസിദ്ധമാകും. ഇതിലാരും എതിര്‍പ്പ് നടത്തില്ല. ഇത് വളരെ ക്ലിയറായ
കാര്യമാണ്. ബാബ പറയുന്നു എനിക്കെങ്ങനെ സര്‍വ്വവ്യാപിയായി മാറാന്‍ സാധിക്കും. ഞാന്‍
വന്ന് കുട്ടികള്‍ക്ക് ജ്ഞാനം കേള്‍പ്പിക്കുന്നു. വിളിക്കുന്നുപോലുമുണ്ട് വന്ന്
പാവനമാക്കി മാറ്റൂ. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം കേള്‍പ്പിക്കൂ. മഹിമയും
ബാബയുടെ വേറെ കൃഷ്ണന്റെ വേറെയാണ്. ഇങ്ങനെയല്ല, ശിവബാബ വന്ന് പിന്നീട് കൃഷ്ണന്
അഥവാ നാരായണനായി മാറുകയാണ്, 84 ജന്മങ്ങളിലേയ്ക്ക് വരുന്നുണ്ട്! ഇല്ല. നിങ്ങളുടെ
ബുദ്ധി മഴുവന്‍ ഈ കാര്യങ്ങളില്‍ മനസ്സിലാക്കി കൊടുക്കുന്നതില്‍ മുഴുകിയിരിക്കണം.
മുഖ്യമായത് തന്നെ ഗീതയാണ്. ഭഗവാന്റെ വാക്കുകളാണ്, അപ്പോള്‍ തീര്‍ച്ചയായും ഭഗവാന്
മുഖം വേണമല്ലോ. ഭഗവാനാണെങ്കില്‍ നിരാകാരനാണ്. ആത്മാവ് മുഖമില്ലാതെങ്ങനെ പറയും.
അപ്പോഴാണ് പറയുന്നത് ഞാന്‍ സാധാരണ ശരീരത്തിന്റെ ആധാരമെടുക്കുന്നു. കൃഷ്ണന്റെ
ഒരുപാട് ജന്മങ്ങളുടെ അവസാനം വരുന്നു. ഇങ്ങനെയിങ്ങനെ വിചാരസാഗര മനനം ചെയ്യൂ.
ആര്‍ക്ക് എങ്ങനെ മനസ്സിലാക്കി കൊടുക്കണം. ഒരു കാര്യത്തില്‍ തന്നെ നിങ്ങളുടെ പേര്
പ്രശസ്തമാകും, രചയിതാവാകുന്ന ബാബയെ കുറിച്ച് എല്ലാവരും അറിയും. പിന്നീട്
നിങ്ങളുടെയടുത്ത് ഒരുപാട് പേര് വരും. നിങ്ങളെ വിളിക്കും ഇവിടെ വന്ന് പ്രഭാഷണം
ചെയ്യൂ. അതിനാല്‍ ആദ്യമാദ്യം അല്ലാഹുവിനെ തെളിയിച്ച് മനസ്സിലാക്കി കൊടുക്കൂ.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം ബാബയില്‍ നിന്ന് നമ്മള് സ്വര്‍ഗ്ഗത്തിന്റെ
സമ്പത്തെടുത്തുകൊണ്ടിരിക്കുന്നു. ബാബ ഓരോ 5000 വര്‍ഷത്തിന് ശേഷം ഭാരതത്തില്‍
തന്നെയാണ് ഭാഗ്യശാലിയായ രഥത്തില്‍ വരുന്നത്. ബ്രഹ്മാബാബയാണ് സൗഭാഗ്യശാലി, ഏത്
രഥത്തിലാണോ ഭഗവാന് വന്ന് ഇരിക്കുന്നത്. ചെറിയ കാര്യമാണോ. ഭവവാന് ഇതിലിരുന്ന്
കുട്ടികള്‍ക്ക് മനസ്സിലാക്കി തരുന്നു ഞാന്‍ ഒരുപാട് ജന്മങ്ങളുടെ അവസാനം ഇതില്‍
പ്രവേശിക്കുന്നു. ശ്രീകൃഷ്ണന്റെ ആത്മാവിന്റെ രഥമല്ലേ. ബ്രഹ്മാബാബ സ്വയം
കൃഷ്ണനൊന്നുമല്ല. ഒരുപാട് ജന്മങ്ങളുടെ അവസാനമാണ്. ഓരോ ജന്മത്തിലും സ്വഭാവവും
കര്‍ത്തവ്യവും മുതലായവ മാറികൊണ്ടേയിരിക്കുന്നു. ഒരുപാട് ജന്മങ്ങളുടെ അവസാനം
ഏതിലാണോ പ്രവേശിക്കുന്നത്, അവര്‍ പിന്നീട് കൃഷ്ണനായി മാറുന്നു. വരുന്നത്
സംഗമയുഗത്തിലാണ്. നമ്മളും ബാബയുടെതായി മാറി ബാബയില്‍ നിന്ന് സമ്പത്തെടുക്കുന്നു.
ബാബ പഠിപ്പിച്ച് കൂടെ കൊണ്ടു പോകുന്നു. വേറൊരു ബുദ്ധിമുട്ടിന്റെയും കാര്യമില്ല.
ബാബ വെറും ഇത്രയേ പറയുന്നുള്ളൂ എന്നെ ഓര്‍മ്മിക്കൂ, അതിനാല്‍ ഇത് നല്ല രീതിയില്‍
ചിന്തിക്കണം എങ്ങനെ എങ്ങനെ എഴുതാം. ഇത് തന്നെയാണ് മുഖ്യമായ തെറ്റ്. ഏതൊരു കാരണം
കൊണ്ടാണോ ഭാരതം ധര്‍മ്മ ഭ്രഷ്ടരും കര്‍മ്മ ഭ്രഷ്ടരും, അപവിത്രവുമായി മാറിയത്. ബാബ
പിന്നീട് വന്ന് രാജയോഗം പഠിപ്പിക്കുന്നു. ഭാരതത്തെ സാത്വികവും സമ്പന്നവുമാക്കി
മാറ്റുന്നു. മുഴുവന്‍ ലോകത്തെ സാത്വികമാക്കി മാറ്റുന്നു. ആ സമയം മുഴുവന്‍
വിശ്വത്തിന്റെയും അധികാരി നിങ്ങള്‍ തന്നെയാണ്. പറയാറില്ലേ - ദീര്‍ഘായുസ്സും
അഭിവൃദ്ധിയും നേരുന്നു എന്ന്. ബാബ സദാ ദീര്‍ഘായുസ്സുണ്ടാവട്ടെ എന്ന് ആശിര്‍വാദം
നല്‍കുന്നില്ല, ഈ സന്യാസിമാര്‍ പറയുകയാണ് അമരന്മാരായിരിക്കൂ. നിങ്ങള്‍ കുട്ടികള്‍
മനസ്സിലാക്കുന്നു അമരന്മാര് തീര്‍ച്ചയായും അമരപുരിയിലായിരിക്കും. മൃത്യൂ
ലോകത്തില്‍ പിന്നീട് എങ്ങനെ അമരന്മാരെന്ന് പറയും. കുട്ടികള്‍ മീറ്റിംഗ് മുതലായവ
വെയ്ക്കുമ്പോള്‍ ബാബയോട് നിര്‍ദ്ദേശം ചോദിക്കുന്നു. ബാബ മുന്‍കൂട്ടി നിര്‍ദ്ദേശം
നല്കുന്നു എല്ലാവരും അവരവരുടെ നിര്‍ദ്ദേശം എഴുതിയറിയിക്കൂ , ഒന്നിച്ചുമാവാം.
നിര്‍ദ്ദേശം മുരളിയിലെഴുതുന്നതിലൂടെ എല്ലാവരുടെയടുത്തേയ്ക്കും എത്തിച്ചേരാന്‍
സാധിക്കും. രണ്ടായിരവും മുവായിരവും ചിലവ് ചുരുങ്ങും. ഈ 2000 കൊണ്ടോ 3000 കൊണ്ടോ
രണ്ടോ മുന്നോ സെന്റെര് തുറക്കാന്‍ സാധിക്കും. ഗ്രാമ ഗ്രാമങ്ങളിലേയ്ക്ക്
ചിത്രങ്ങളെല്ലാമെടുത്ത് പോകണം.
നിങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം സൂക്ഷ്മവതനത്തിന്റെ
കാര്യത്തിലുണ്ടാവാന് പാടില്ല. ബ്രഹ്മാ വിഷ്ണു ശങ്കരന്റെയെല്ലാം
ചിത്രങ്ങളുണ്ടെങ്കില്‍ ഇതില്‍ അല്പം മനസ്സിലാക്കി കൊടുക്കാം. ഇവരുടെത് ഇടയ്ക്ക്
കുറച്ച് പാര്‍ട്ടുണ്ട്. നിങ്ങള്‍ പോകുന്നുണ്ട്, കണ്ടുമുട്ടുന്നുണ്ട് ബാക്കി വേറെ
ഒന്നും തന്നെയില്ല. അതിനാല്‍ ഇതില്‍ കൂടുതല്‍ താല്പര്യം കാണിക്കേണ്ടതില്ല. ഇവിടെ
ആത്മാവിനെയാണ് വിളിക്കുന്നത്, അവരെ കാണിക്കുന്നു. ചിലര്‍ വന്ന് കരയുന്നു, ചിലര്‍
സ്നേഹത്തോടുകൂടി കാണുന്നു, ചിലര്‍ ദുഖത്തിന്റെ കണ്ണുനീര് പൊഴിക്കുന്നു. ഇതെല്ലാം
ഡ്രാമയിലെ പാര്‍ട്ടാണ്, ഇതിനെ ആശയവിനിമയമെന്ന് പറയാം. അവര്‍ ബ്രാഹ്മണനില്‍
ആരുടെയെങ്കിലും ആത്മാവിനെ വിളിക്കുന്നു. പിന്നീട് അവര്‍ക്ക് വസ്ത്രങ്ങളെല്ലാം
അണിയിച്ചുകൊടുക്കുന്നു. ഇപ്പോള്‍ ശരീരമില്ലാതായി, ബാക്കി ധരിക്കുന്നതാരാണ്?
നിങ്ങളുടെയടുത്ത് ആ ആചാരമില്ല. കരയുന്നതിന്റെയൊന്നും കാര്യമേ ഇല്ല. അതിനാല്‍
ഉയര്‍ന്നതിലും ഉയര്‍ന്നതായി മാറണം, അതെങ്ങനെ മാറാം. തീര്‍ച്ചയായും ഇടയില്‍
സംഗമയുഗമുണ്ട് അപ്പോള്‍ പവിത്രമായി മാറുന്നു. നിങ്ങള്‍ ഒരു കാര്യം
തെളിയിക്കുകയാണെങ്കില്‍ പറയും ഇവര്‍ വളരെ ശരിയാണ് പറയുന്നത്, ഭഗവാനെപ്പോഴെങ്കിലും
അസത്യം പറയാന്‍ സാധിക്കുമോ. പിന്നീട് പലരും ഇഷ്ടപ്പെടും , ഒരുപാട് പേര് വരും.
സമയമനുസരിച്ച് കുട്ടികള്‍ക്ക് എല്ലാ പോയിന്റുകളും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അവസാനം എന്തെല്ലാം സംഭവിക്കണം, അതും കാണും, യുദ്ധമുണ്ടാകും, ബോംബുകള്‍ വീഴും,
ആദ്യം മരണം വിദേശത്താണ്. ഇവിടെയാണെങ്കില്‍ രക്തത്തിന്റെ നദികളൊഴുകണം, പിന്നീടാണ്
നെയ്യിന്റെയും പാലിന്റെയും നദി. ആദ്യമാദ്യം പുക വിദേശത്തു നിന്ന് വരും. പേടിയും
അവിടെയാണ്. എത്ര വലിയ വലിയ ബോംബുകളാണ് ഉണ്ടാക്കുന്നത്. എന്തെല്ലാമാണ് അതില്‍
ഇടുന്നത്, അത് തീര്‍ത്തും പട്ടണങ്ങളെ ഇല്ലാതാക്കുന്നു. ഇതും പറയണം, ആരാണ്
സ്വര്‍ഗ്ഗത്തിന്റെ രാജ്യഭാഗ്യം സ്ഥാപിച്ചത്, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തീര്‍ച്ചയായും
സംഗമത്തില്‍ തന്നെയാണ് വരുന്നത്. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ സംഗമമാണ്. നിങ്ങള്‍ക്ക്
മുഖ്യമായ കാര്യം മനസ്സിലാക്കി തരുകയാണ് ബാബയുടെ ഓര്‍മ്മയുടെ, ഏതിലൂടെ മാത്രമാണോ
പാപങ്ങള്‍ ഇല്ലാതാകുന്നത്. ഭഗവാനെപ്പോഴാണോ വന്നിരുന്നത് അപ്പോള്‍ പറഞ്ഞിരുന്നു
എന്നെ ഓര്‍മ്മിക്കൂ, എന്നാല്‍ നിങ്ങള്‍ സതോപ്രധാനമായി മാറും, മുക്തിധാമത്തിലേയ്ക്ക്
പോകും. പിന്നീട് ആദ്യം മുതല്‍ ചക്രം ആവര്‍ത്തിക്കപ്പെടും. പവിത്രമായ ധര്‍മ്മം,
ഇസ്ലാം ധര്‍മ്മം, ബുദ്ധ ധര്‍മ്മം......... നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിയില്‍
ഈ മുഴുവന്‍ ജ്ഞാനവും ഉണ്ടായിരിക്കണമല്ലോ. സന്തോഷമുണ്ടാകുന്നു, നമ്മളെത്രയാണ്
സമ്പാദിക്കുന്നത്. ഈ അമരകഥ അമരനായ ബാബയാണ് നിങ്ങള്‍ക്ക് കേള്‍പ്പിച്ചു തരുന്നത്.
നിങ്ങള്‍ക്ക് ഒരുപാട് പേരുകള്‍ വെച്ചിട്ടുണ്ട്, മുഖ്യമായത് ആദ്യമാദ്യം പവിത്രമായ
ധര്‍മ്മം പിന്നീട് എല്ലാവരുടെയും അഭിവൃദ്ധി ഉണ്ടായി ഉണ്ടായി വൃക്ഷം വലുതായി
കൊണ്ടിരിക്കുന്നു. ഒരുപാടധികം ധര്‍മ്മങ്ങള്‍ ഒരുപാട് മതങ്ങളാകുന്നു. ഈ ഒരു ധര്‍മ്മം
ഒരു ശ്രീമത്തിലൂടെയാണ് സ്ഥാപിക്കപ്പെടുന്നത്, രണ്ടാമത്തെതിന്റെ കാര്യമില്ല. ഈ
ആത്മീയ ജ്ഞാനം ആത്മീയ അച്ഛനാണിരുന്ന് മനസ്സിലാക്കി തരുന്നത്. നിങ്ങള്‍
കുട്ടികള്‍ക്ക് സന്തോഷത്തിലുമിരിക്കണം.
നിങ്ങള്‍ക്കറിയാം ബാബ നമ്മേ പഠിപ്പിക്കുകയാണ്, നിങ്ങള്‍ അനുഭവം കൊണ്ട് പറയുന്നു
അതിനാല്‍ ഈ ശുദ്ധ അഹങ്കാരമുണ്ടായിരിക്കണം ഭഗവാന് നമ്മേ പഠിപ്പിക്കുകയാണ്
വേറെന്താണ് വേണ്ടത്! എപ്പോള്‍ നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുന്നോ അപ്പോള്‍
എന്തുകൊണ്ട് സന്തോഷമുണ്ടായിരിക്കുന്നില്ല, അഥവാ നിശ്ചയത്തില്‍ എവിടെയോ സംശയമുണ്ട്.
ബാബയില്‍ സംശയിക്കരുത്. മായ സംശയത്തില്‍ കൊണ്ട് വന്ന് മറപ്പിക്കും. ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട് മായ കണ്ണുകളിലൂടെ ഒരുപാട് ചതിക്കും. നല്ല വസ്തു
കണ്ടാല്‍ പിന്നെ ഹൃദയം ആഗ്രഹിച്ചുകൊണ്ടേയിരിക്കും കഴിക്കാം, കണ്ണുകളിലൂടെ
കാണുമ്പോള്‍ ക്രോധം വരുന്നു വധിക്കുന്നതിന് വേണ്ടി. കാണുന്നതേയില്ലായെങ്കില്
എങ്ങനെ വധിക്കും. കണ്ണുകളിലൂടെ കാണുമ്പോഴാണ് ലോഭവും മോഹവുമുണ്ടാകുന്നത്.
മുഖ്യമായും ചതിക്കുന്നത് കണ്ണുകളാണ്. ഇതില്‍ പൂര്‍ണ്ണമായ ശ്രദ്ധ വെയ്ക്കണം.
ആത്മാവിന് ജ്ഞാനം ലഭിക്കുകയാണ്, അപ്പോള്‍ പിന്നെ ആ ക്രിമിനല്‍ ചിന്ത
ഇല്ലാതാവുകയാണ്. കണ്ണുകളേ എടുത്തുകളയണം എന്നല്ല. നിങ്ങള്‍ക്ക് ക്രിമിനലായ
കണ്ണുകളെ സിവില്‍ ദൃഷ്ടിയാക്കി മാറ്റണം. ശരി!
വളരെക്കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ ഈ
ലഹരിയില്‍ അഥവാ സന്തോഷത്തിലിരിക്കണെം നമ്മേ ഭഗവാനാണ് പഠിപ്പിക്കുന്നത്. ഒരു
കാര്യത്തിലും സംശയ ബുദ്ധികളായി മാറരുത്. ശുദ്ധമായ അഹങ്കാരം വെയ്ക്കണം. സൂക്ഷ്മ
വതനത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം വെയ്ക്കരുത്.
2) ആത്മാവിനെ സതോപ്രധാനമാക്കി മാറ്റാനുള്ള പൂര്‍ണ്ണമായ പുരുഷാര്‍ത്ഥം ചെയ്യണം.
പരസ്പരം നിര്ദ്ദേശമെടുത്ത് എല്ലാവര്ക്കും ബാബയുടെ ശരിയായ പരിചയം നല്‍കണം.
വരദാനം :-
സംഗമയുഗത്തിന്റെ മഹത്വത്തെ അറിഞ്ഞ് ഒന്നിന് അസംഖ്യം തവണ റിട്ടേണ്‍
പ്രാപ്തമാക്കുന്ന സര്‍വ്വ പ്രാപ്തി സമ്പന്നരായി ഭവിക്കൂ
സംഗമയുഗത്തില്‍ ബാപ്ദാദയുടെ
വാഗ്ദാനമാണ് - ഒന്ന് നല്‍കൂ ലക്ഷം നേടൂ. ഏതുപോലെയാണോ സര്‍വ്വ ശ്രേഷ്ഠ സമയവും,
സര്‍വ്വ ശ്രേഷ്ഠ ജന്മവും, സര്‍വ്വ ശ്രേഷ്ഠ ടൈറ്റിലും ഈ സമയത്തേതായിരിക്കുന്നത്
അതുപോലെ സര്‍വ്വ പ്രാപ്തികളുടെയും അനുഭവവും ഇപ്പോള്‍ തന്നെ ഉണ്ടാകുന്നു. ഇപ്പോള്‍
ഒന്നിന് കേവലം ലക്ഷം മടങ്ങല്ല ലഭിക്കുന്നത് എന്നാല്‍ എപ്പോള്‍ ആഗ്രഹിക്കുന്നോ
എങ്ങനെ ആഗ്രഹിക്കുന്നോ, എന്താഗ്രഹിക്കുന്നോ ബാബ സേവകന്റെ രൂപത്തില്‍ ബന്ധിതനാണ്.
ഒന്നിന് അസഖ്യം തവണ റിട്ടേണ്‍ ലഭിക്കുന്നു എന്തുകൊണ്ടെന്നാല്‍ വര്‍ത്തമാന സമയം
വരദാതാവ് തന്നെ താങ്കളുടേതാണ്. എപ്പോള്‍ വിത്ത് താങ്കളുടെ കൈകളിലാണോ അപ്പോള്‍
വിത്തിലൂടെ എന്താഗ്രഹിക്കുന്നോ അത് സെക്കന്റില്‍ നേടി സര്‍വ്വ പ്രാപ്തികളാലും
സമ്പന്നമാകാന്‍ സാധിക്കും.
സ്ലോഗന് :-
എങ്ങനെയുള്ള പരിസ്ഥിതിയുമാകട്ടെ, പരിസ്ഥിതി പോകും എന്നാല്‍ സന്തോഷം പോകരുത്.