09.08.20    Avyakt Bapdada     Malayalam Murli     04.03.86     Om Shanti     Madhuban


സര്വ്വശ്രേഷ്ഠരചനയുടെഅടിത്തറ - സ്നേഹം


ഇന്ന് ബാപ്ദാദ തന്റെ ശ്രേഷ്ഠ ആത്മാക്കളാകുന്ന രചനകളെ കണ്ട് സന്തോഷിക്കുകയാണ്. ഈ ശ്രേഷ്ഠമായ അഥവാ പുതിയ രചന, മുഴുവന് വിശ്വത്തിലും സര്വ്വശ്രേഷ്ഠമാണ്, അതി പ്രിയമാണ്. എന്തുകൊണ്ടെന്നാല് പവിത്ര ആത്മാക്കളുടെ രചനയാണ്. പവിത്രമായ ആത്മാക്കളായതിനാല് ഇപ്പോള് ബാപ്ദാദയ്ക്ക് പ്രിയങ്കരമാണ് കൂടാതെ തന്റെ രാജ്യത്തിലും സര്വ്വര്ക്കും പ്രിയപ്പെട്ടതാണ്. ദ്വാപരയുഗത്തില് ഭക്തര്ക്ക് പ്രിയപ്പെട്ട ദേവാത്മാക്കളായിരിക്കും. ഈ സമയത്ത് പരമാത്മാ പ്രിയരായ ബ്രാഹ്മണ ആത്മാക്കളായിരിക്കും. സത്യ-ത്രേതായുഗത്തില് രാജ്യാധികാരികളായ പരമാത്മാ ശ്രേഷ്ഠ ദൈവീക ആത്മാക്കള്, ദ്വാപരയുഗം മുതല് ഇപ്പോള് കലിയുഗം അന്തിമം വരെയും പൂജ്യാത്മാക്കളാകുന്നു. മൂന്നിലും വെച്ച് ശ്രേഷ്ഠമാണ് ഈ സമയത്തെ - പരമാത്മാ പ്രിയരായ ബ്രാഹ്മണ സൊ ഫരിസ്താ ആത്മാക്കള്. ഈ സമയത്തെ ശ്രേഷ്ഠതയുടെ ആധാരത്തിലാണ്, മുഴുവന് കല്പവും ശ്രേഷ്ഠമായിരിക്കുന്നത്. കാണുന്നില്ലേ, ഈ അവസാനത്തെ ജന്മത്തില് പോലും താങ്കള് ശ്രേഷ്ഠാത്മാക്കളെ ഭക്തര് എത്രയാണ് ആഹ്വാനിക്കുന്നത്. എത്ര സ്നേഹത്തോടുകൂടെയാണ് വിളിക്കുന്നത്. ജഡചിത്രമാണെന്ന് അറിഞ്ഞിട്ടും, താങ്കള് ശ്രേഷ്ഠ ആത്മാക്കളെ എത്ര ഭാവനയോടെയാണ് പൂജിക്കുന്നത്, ഭോഗ് അര്പ്പിക്കുന്നത്, ആരതി ഉഴിയുന്നത്. താങ്കള് ഡബിള് വിദേശികളായ കുട്ടികളും തന്റെ ചിത്രങ്ങളെയാണ് ഭക്തര് പൂജിക്കുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ? ഭാരതത്തില് ബാബയുടെ കര്ത്തവ്യം നടന്നു, അതിനാലാണ് ബാബയോടൊപ്പം തന്നെ താങ്കള് എല്ലാവരുടെയും ചിത്രവും ഭാരതത്തിലുളളത്. ഏറ്റവും കൂടുതല് ക്ഷേത്രങ്ങള് ഭാരതത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. നമ്മള് തന്നെയാണ് പൂജ്യാത്മാക്കള് എന്ന ലഹരി ഉണ്ടല്ലോ? സേവനത്തിനായി നിങ്ങള് നാനാവശത്തും വിശ്വത്തില് വ്യാപിച്ചിരിക്കുകയാണ്. ചിലര് അമേരിക്കയില്, ചിലര് ആഫ്രിക്കയില് എത്തിയിരിക്കുന്നു. എന്നാല് എന്തിനാണ് പോയിരിക്കുന്നത്? ഈ സമയം സേവനത്തിന്റെ അഥവാ സ്നേഹത്തിന്റെ സംസ്കാരമുണ്ട്. സേവനത്തിന്റെ വിശേഷതയാണ് സ്നേഹം. ഏതുവരെ ജ്ഞാനത്തോടൊപ്പം ആത്മീയ സ്നേഹത്തിന്റെ അനുഭൂതിയില്ലയോ അതുവരെയും ആരും തന്നെ ജ്ഞാനം കേള്ക്കില്ല.

താങ്കളെല്ലാ ഡബിള് വിദേശി കുട്ടികളും ബാബയുടേതായി എങ്കില് താങ്കളുടെ അടിത്തറ എന്താണ്? ബാബയുടെ സ്നേഹം, പരിവാരത്തിന്റെ സ്നേഹം, ഹൃദയത്തില് നിന്നുമുളള സ്നേഹം, നിസ്വാര്ത്ഥമായ സ്നേഹം. ഇതിലൂടെയാണ് നിങ്ങള് ശ്രേഷ്ഠ ആത്മാവായിത്തീര്ന്നത്. സേവനത്തിന്റെ ആദ്യത്തെ സഫലതാ സ്വരൂപം സ്നേഹമാണ്. സ്നേഹത്തില് ബാബയുടേതായാല് പിന്നെ ഏതൊരു ജ്ഞാനത്തിന്റെ പോയിന്റും സ്പഷ്ടമായിത്തീരുന്നു. ആരാണോ സ്നേഹം അനുഭവിക്കാത്തവര്, അവര് ജ്ഞാനത്തെ ധാരണ ചെയ്ത് മുന്നേറുന്നതില് സമയമെടുക്കുന്നു. പ്രയത്നവും അനുഭവപ്പെടുന്നു. എന്തുകൊണ്ടെന്നാല് അവരുടെ വൃത്തി എന്ത്, എന്തുകൊണ്ട്, അങ്ങനെ, ഇങ്ങനെ എന്നീ കാര്യങ്ങളില് കൂടുതല് സമയം ചിലവഴിക്കുന്നു. സ്നേഹത്തില് ലയിക്കുമ്പോള് സ്നേഹം കാരണം ബാബയുടെ ഓരോ വാക്കുകളും സ്നേഹിയായി തോന്നുന്നു. ചോദ്യം സമാപ്തമാകുന്നു. ബാബയുടെ സ്നേഹം ആകര്ഷിച്ചത് കാരണം, ചോദ്യം ചോദിച്ചാല് പോലും മനസ്സിലാക്കുന്നതിന്റെ രൂപത്തിലായിരിക്കും ചോദിക്കുക. അനുഭവിയല്ലേ. ആരാണോ സ്നേഹത്തില് മുഴുകുന്നത്, ആരോട് സ്നേഹമുണ്ടോ അവര് എന്ത് പറഞ്ഞാലും ഇവര്ക്ക് സ്നേഹം മാത്രമാണ് കാണപ്പെടുക. അപ്പോള് സേവനത്തിന്റെ മുഖ്യമായ ആധാരമാണ് സ്നേഹം. ബാബയും കുട്ടികളെ എപ്പോഴും സ്നേഹത്തോടെയാണ് ഓര്മ്മിക്കുക. സ്നേഹത്തോടെ വിളിക്കുന്നു, സ്നേഹത്തിലൂടെ തന്നെയാണ് സര്വ്വ സമസ്യകളെയും മറികടക്കുന്നത്. അപ്പോള് ഈശ്വരീയ ജന്മത്തിന്റെ, ബ്രാഹ്മണ ജന്മത്തിന്റെ അടിത്തറയാണ് സ്നേഹം. സ്നേഹത്തിന്റെ അടിത്തറ ഉളളവര്ക്ക് ഒരിക്കലും ഏതൊരു കാര്യവും ബുദ്ധിമുട്ടായി അനുഭവപ്പെടുകയില്ല. സ്നേഹം കാരണം ഉണര്വ്വും-ഉത്സാഹവുമുണ്ടായിരിക്കും. ബാബയുടെ ശ്രീമതം എന്തെല്ലാമാണോ നമുക്ക് പാലിക്കുക തന്നെ വേണം. നോക്കാം, ചെയ്യാം ഇത് സ്നേഹത്തിന്റെ ലക്ഷണമല്ല. ബാബ എന്നെ പ്രതിയാണ് ഇത് പറഞ്ഞത്, അതിനാല് എനിക്ക് ചെയ്യുക തന്നെ വേണം. ഇതാണ് സ്നേഹികളായ പ്രിയതമകളുടെ സ്ഥിതി. സ്നേഹികള് ഒരിക്കലും ചഞ്ചലപ്പെട്ടവരായിരിക്കില്ല. സദാ ബാബയും, ഞാനും മൂന്നാമത് ഒരാളില്ല. എങ്ങനെയാണോ ബാബ ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്, അതുപോലെ സ്നേഹികളായ ആത്മാക്കളും സദാ വിശാല ഹൃദയരായിരിക്കും. ഇടുങ്ങിയ മനസ്ഥിതിയുളളവര് ചെറിയ-ചെറിയ കാര്യങ്ങളില് പോലും സംശയിക്കുന്നു. അവര്ക്ക് ചെറിയ കാര്യം പോലും വലുതായി തോന്നുന്നു. വിശാല ഹൃദയമുളളവര്ക്ക് വലിയ കാര്യങ്ങള് പോലും ചെറുതായി തോന്നുന്നു. ഡബിള് വിദേശികളെല്ലാവരും വിശാല ഹൃദയമുളളവരല്ലേ ! ബാപ്ദാദ എല്ലാ ഡബിള് വിദേശി കുട്ടികളെയും കണ്ട് സന്തോഷിക്കുകയാണ്. എത്ര ദൂരെ-ദൂരെ നിന്നാണ് ശലഭങ്ങള് ബാബയാകുന്ന ദീപത്തിനുമേല് സമര്പ്പണമാകുവാനായി എത്തിച്ചേര്ന്നിരിക്കുന്നത്. പക്കാ ശലഭങ്ങളാണ്.

ഇന്ന് അമേരിക്കയിലുളളവരുടെ അവസരമാണ്. അമേരിക്കയിലുളളവരോട് ബാബ പറയുന്നു - വരൂ എന്റെ കുട്ടികളേ (ആ മേരേ). അപ്പോള് അമേരിക്കയിലുളളവരും - വരൂ എന്റെ ബാബാ എന്നു പറയുന്നു. ഇത് വിശേഷതയല്ലേ ! വൃക്ഷത്തിന്റെ ചിത്രത്തില് ആദി മുതല്ക്ക് വിശേഷ ശക്തിയുടെ രൂപത്തില് അമേരിക്കയെയാണ് കാണിച്ചിരിക്കുന്നത്. സ്ഥാപന നടന്ന ഉടന് തന്നെ ബാബയ്ക്ക് അമേരിക്കയുടെ സ്മൃതിയുണ്ടായി.

അമേരിക്കയ്ക്ക് വിശേഷ പാര്ട്ടല്ലേ. ഒന്ന് വിനാശത്തിന്റെ ശക്തിയില് ശ്രേഷ്ഠം. മറ്റെന്ത് വിശേഷതയാണുളളത്? സ്ഥാനത്തിന്റെ വിശേഷത തീര്ച്ചയായുമുണ്ട്. എന്നാല് അമേരിക്കയില് ഈയൊരു വിശേഷത കൂടിയുണ്ട്, ഒരു വശത്ത് വിനാശത്തിന്റെ തയ്യാറെടുപ്പുകള് അധികമുണ്ട്. മറുവശത്ത് വിനാശത്തെ സമാപ്തമാക്കുവാനുളള യു.എന് അവിടെത്തന്നെയാണുളളത്. ഒരു വശത്ത് വിനാശത്തിന്റെ ശക്തി, മറു വശത്ത് എല്ലാവരെയും ഒരുമിപ്പിക്കുവാനുളള ശക്തി. അപ്പോള് ഡബിള് ശക്തിയായില്ലേ. അവിടെ സര്വ്വരെയും ഒരുമിപ്പിക്കുവാനായി പ്രയത്നിക്കുന്നു, അപ്പോള് അവിടെ നിന്നു തന്നെ ഈ ആത്മീയ മിലനത്തിന്റെ ശബ്ദവും മുഴങ്ങുന്നു. അവിടെയുളളവര് അവരുടേതായ രീതിയില് എല്ലാവരെയും ഒരുമിപ്പിച്ച് ശാന്തിയ്ക്കായി പ്രയത്നിക്കുന്നു. എന്നാല് യഥാര്ത്ഥ രീതിയില് ഒരുമിപ്പിക്കുക എന്നത് താങ്കള് കുട്ടികളുടെ മാത്രം കര്ത്തവ്യമാണ്. അവര് ഒരുമിപ്പിക്കാനായി പ്രയത്നിക്കുകയാണെങ്കില് പോലും അവര്ക്കത് ചെയ്യുവാന് സാധിക്കില്ല. വാസ്തവത്തില് എല്ലാ ധര്മ്മത്തിലുളള ആത്മാക്കളെയും ഒരു പരിവാരത്തിലേക്ക് കൊണ്ടു വരിക, ഇതാണ് താങ്കള് ബ്രാഹ്മണരുടെ വാസ്തവികമായ കര്ത്തവ്യം. ഇത് വിശേഷമായും ചെയ്യണം. എങ്ങനെയാണോ വിനാശത്തിന്റെ ശക്തി അവിടെ വളരെയധികം ശ്രേഷ്ഠമായുളളത്, അതുപോലെ സ്ഥാപനയുടെ ശക്തിയുടെ ശബ്ദവും വ്യാപിക്കണം. വിനാശത്തിന്റെയും സ്ഥാപനയുടെയും കൊടി ഒരുമിച്ച് പറക്കണം. ഒന്ന് സയന്സിന്റെ കൊടി മറ്റൊന്ന് സയലന്സിന്റെയും. സയന്സിന്റെ ശക്തിയുടെ പ്രഭാവവും സയലന്സിന്റെ ശക്തിയുടെ പ്രഭാവവും എപ്പോഴാണോ പ്രത്യക്ഷമാകുന്നത് അപ്പോള് മാത്രമേ പ്രത്യക്ഷതയുടെ കൊടി പാറി എന്നു പറയൂ. ഏതെങ്കിലും വി.ഐ.പി ഒരു ദേശത്തേക്ക് പോകുമ്പോള് അവരെ സ്വാഗതം ചെയ്യുന്നതിനായി പതാക വീശാറില്ലേ. തന്റെ ദേശത്തെ പതാകയും വെക്കുന്നു, വരുന്നവരുടെ ദേശത്തെ പതാകയും വെക്കാറുണ്ട്. അതുപോലെ പരമാത്മാ അവതരണത്തിന്റെ കൊടിയും പാറിക്കണം. പരമാത്മാവിന്റെ കാര്യത്തെയും അവര് സ്വാഗതം ചെയ്യണം. ബാബയുടെ കൊടി കോണുകോണുകളില് പറക്കണം.വിശേഷ ശക്തികളെ പ്രത്യക്ഷപ്പെടുത്തി എന്ന് അപ്പോള് പറയും. ഇത് സുവര്ണ്ണ ജൂബിലിയുടെ വര്ഷമല്ലേ. ഈ വര്ഷത്തില് സുവര്ണ്ണ താരകം എല്ലാവര്ക്കും കാണപ്പെടണം. ഏതെങ്കിലുമൊരു വിശേഷ നക്ഷത്രത്തെ ആകാശത്തില് കാണപ്പെടുകയാണെങ്കില് എല്ലാവരുടെയും വിശേഷ ശ്രദ്ധ അങ്ങോട്ട് പോകില്ലേ. അതുപോലെ ഈ തിളങ്ങുന്ന സുവര്ണ്ണ താരകവും എല്ലാവരുടെയും കണ്ണുകളില് ബുദ്ധിയില് കാണപ്പെടണം. ഇതാണ് സുവര്ണ്ണ ജൂബിലി ആഘോഷിക്കുക. ഈ നക്ഷത്രം ആദ്യം എവിടെയാണ് തിളങ്ങുക?

ഇപ്പോള് വിദേശത്ത് വളരെ നല്ല രീതിയില് അഭിവൃദ്ധി സംഭവിച്ചിട്ടുണ്ട്, ഇനിയും ഉണ്ടാകേണ്ടതാണ്. കോണു-കോണുകളില് മറഞ്ഞിരിക്കുന്ന, ബാബയില് നിന്നും അകന്നു പോയ കുട്ടികള്, സമയത്തിനനുസരിച്ച് സമ്പര്ക്കത്തിലേക്ക് വരും. എല്ലാവരും പരസ്പരം ഉണര്വ്വും ഉത്സാഹവും നല്കി മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. ധൈര്യത്തോടെ മുന്നേറുമ്പോള് ബാബയുടെ സഹായവും ലഭിക്കുന്നു. പ്രതീക്ഷയറ്റവരില് പോലും പ്രതീക്ഷയുടെ ദീപം പ്രകാശിക്കുന്നു. ലോകത്തിലുളളവര് ചിന്തിക്കുന്നത്, ഇതെല്ലാം അസംഭവ്യമാണെന്നാണ്. വളരെയധികം ബുദ്ധിമുട്ടാണ്. എന്നാല് ലഹരി നിര്വിഘ്നമാക്കി പറക്കുന്ന പക്ഷിക്കു സമാനം പറന്ന് എത്തിക്കുന്നു. ഡബിള് വിമാനത്തിലല്ലേ എത്തിച്ചേര്ന്നത്. ഒന്ന് സാധാരണ വിമാനം, രണ്ട് ബുദ്ധിയാകുന്ന വിമാനം. ധൈര്യത്തിന്റെയും ഉണര്വ്വിന്റെയും ചിറക് വെക്കുമ്പോള് എവിടേക്ക് വേണമോ അവിടേക്ക് പറന്നുയരാന് സാധിക്കുന്നു. കുട്ടികളുടെ ധൈര്യത്തില് ബാപ്ദാദ സദാ കുട്ടികളുടെ മഹിമയാണ് പാടുന്നത്. ധൈര്യം വെച്ചതിലൂടെ ഒന്നില് നിന്നും മറ്റൊന്നിനെ പ്രകാശിപ്പിക്കുന്ന ദീപത്തിന്റെ മാലയായില്ലേ. പ്രേമത്തിലൂടെ ചെയ്യുന്ന പ്രയത്നത്തിന്റെ ഫലവും നല്ലതായിരിക്കും. ഇത് സര്വ്വരുടെയും സഹയോഗത്തിന്റെ വിശേഷതയാണ്. ഏതൊരു കാര്യമാണെങ്കിലും ആദ്യം ദൃഢത, സ്നേഹത്തിന്റെ സംഘടന ആവശ്യമാണ്. അതിലൂടെയാണ് സഫലത പ്രത്യക്ഷ രൂപത്തില് കാണാന് സാധിക്കുന്നത്. ദൃഢത ഉണങ്ങി വരണ്ട ഭൂമിയിലും ഫലം ഉത്പാദിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് സയന്സുകാര് മരുഭൂമിയിലും ഫലം ഉത്പാദിപ്പിക്കാന് പ്രയത്നിക്കുന്നുണ്ട്. അപ്പോള് സയലന്സിന്റെ ശക്തിക്ക് എന്തൊന്ന് ചെയ്യാന് സാധിക്കില്ല. ഏതൊരു ഭൂമിക്കാണോ സ്നേഹത്തിന്റെ ജലം ലഭിക്കുന്നത്, അവിടെയുണ്ടാകുന്ന ഫലം വലുതുമായിരിക്കും, സ്വാദിഷ്ടവുമായിരിക്കുന്നു. എങ്ങനെയാണോ സ്വര്ഗ്ഗത്തിലുണ്ടാകുന്ന ഫലങ്ങള് വലുതും അതുപോലെ സ്വാദിഷ്ടവുമായിരിക്കുന്നത്. വിദേശത്ത് വളരെ വലിയ പഴങ്ങള് ഉണ്ടെങ്കിലും അത് രുചികരമായിരിക്കില്ല. പഴത്തിന്റെ ആകൃതി വളരെ വലുതാണെങ്കിലും രുചിയില്ല. എന്നാല് ഭാരതത്തിന്റെ പഴങ്ങള് ചെറുതാണെങ്കിലും വളരെയധികം രുചികരമാണ്. ഇവിടെയാണല്ലോ എല്ലാത്തിന്റെയും അടിത്തറ. ഏത് സേവാകേന്ദ്രത്തിലാണോ സദാ സ്നേഹത്തിന്റെ ജലം ലഭിക്കുന്നത്, ആ സേവാകേന്ദ്രം സദാ ഫലീഭൂതമായിരിക്കുന്നതാണ്. സേവനത്തിലും അതുപോലെ കൂടെ വസിക്കുന്നവരിലും. സ്വര്ഗ്ഗത്തില് ശുദ്ധമായ ജലവും ഭൂമിയുമായിരിക്കും. അതിനാലാണ് നല്ല ഫലം ലഭിക്കുന്നത്. എവിടെ സ്നേഹമുണ്ടോ അവിടെയുളള വായുമണ്ഡലം അഥവാ ഭൂമി വളരെ ശ്രേഷ്ഠമാകുന്നു. ആരെങ്കിലും അസ്വസ്ഥമാണെങ്കില് എന്താണ് പറയുക ? എനിക്ക് മറ്റൊന്നും വേണ്ട സ്നേഹം മാത്രം മതി. അപ്പോള് അസ്വസ്ഥമാണെങ്കിലും അതില് നിന്നും മുക്തമാകുവാനുളള വിധിയും സ്നേഹം തന്നെയാണ്. ബാപ്ദാദയ്ക്ക് ഏറ്റവും വലിയ സന്തോഷം ഈ കാര്യത്തിലാണ്, നഷ്ടപ്പെട്ട കുട്ടികള് വീണ്ടും വന്നെത്തി. അഥവാ താങ്കള് വിദേശത്ത് എത്തിച്ചേര്ന്നില്ലാ എങ്കില് എങ്ങനെ സേവനം നടക്കും. അതിനാല് അകന്നു പോയതും മംഗളത്തിനാണ്. അവനവന്റെ സ്ഥാനത്ത് എല്ലാവരും വളരെയധികം ഉണര്വ്വോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. ബാപ്ദാദയുടെ ഒരേയൊരു ആശയാണ് സര്വ്വാത്മാക്കളെയും അനാഥരില് നിന്നും സനാഥരാക്കിമാറ്റുക എന്നത്. ഈ ആശ നമുക്കും പൂര്ത്തിയാക്കണന്നെ ഒരേയൊരു ലക്ഷ്യമാണ് എല്ലാവരുടെയും ഉളളിലുളളത്. എല്ലാവരും ഒരുമിച്ച് ചെയ്ത ശാന്തിക്കു വേണ്ടിയുളള വിശേഷ പ്രോഗ്രാം വളരെ നല്ലതാണ്. എല്ലാവരെയും കുറച്ചു സമയമെങ്കിലും ശാന്തിയിലിരുത്തുവാനുളള അഭ്യാസം ചെയ്യിക്കുന്നതില് നിമിത്തമാകുമല്ലോ. അഥവാ ആരെങ്കിലും യഥാര്ത്ഥ രീതീയില് ഒരു നിമിഷമെങ്കിലും ശാന്തിയുടെ അഭ്യാസം ചെയ്യുകയാണെങ്കില്, ഈ ഒരു നിമിഷത്തേക്കുളള ശാന്തിയുടെ അനുഭവം അവരെ ഇടയ്ക്കിടെ ആകര്ഷിച്ചു കൊണ്ടിരിക്കും. എന്തുകൊണ്ടെന്നാല് എല്ലാവര്ക്കും വേണ്ടത് ശാന്തിയാണ്. എന്നാല് വിധി അറിയുന്നില്ല, അങ്ങനെയുളള സംഗം ലഭിക്കുന്നില്ല. എല്ലാവരും ശാന്തി പ്രിയരായ ആത്മാക്കളായതിനാല്, അവര്ക്ക് ശാന്തിയുടെ അനുഭൂതിയുണ്ടാകുന്നതിലൂടെ സ്വതവേ തന്നെ ആകര്ഷിക്കപ്പെടുന്നു. ഓരോ സ്ഥാനത്തും അവരവരുടേതായ വിശേഷ കാര്യം ചെയ്യുന്നതില് നല്ല രീതിയില് നിമിത്തമായ കുറച്ച് ശ്രേഷ്ഠ ആത്മാക്കളുണ്ട്. അപ്പോള് അത്ഭുതം കാണിക്കുന്നതും വലിയ കാര്യമല്ല. ശബ്ദം വ്യാപിപ്പിക്കുവാനുളള ഉപായമാണ്, ഇന്നത്തെക്കാലത്തെ വിശേഷ ആത്മാക്കള്. എത്രത്തോളം ചില വിശേഷ ആത്മാക്കള് സമ്പര്ക്കത്തിലേക്ക് വരുന്നോ, അപ്പോള് അവരുടെ സമ്പര്ക്കത്തിലൂടെ ധാരാളം ആത്മാക്കളുടെ മംഗളമുണ്ടാകുന്നു. ഒരു വി.ഐ.പി യിലൂടെ അനേക സാധാരണ ആത്മാക്കളുടെ മംഗളമുണ്ടാകുന്നു. ബാക്കി അവര് സമീപ സംബന്ധത്തിലേക്ക് വരില്ല. തന്റെ ധര്മ്മത്തില് തന്റെതായ പാര്ട്ടില് അവര്ക്ക് ഈ വിശേഷതയുടെ ഫലം എന്തെങ്കിലുമൊക്കെ ലഭിക്കുന്നു. ബാബയ്ക്ക് പ്രിയപ്പെട്ടത് സാധാരണ ആത്മാക്കളെ തന്നെയാണ്. സമയവും അവര്ക്കേ നല്കുവാന് സാധിക്കൂ. വിശേഷപ്പെട്ട ആത്മാക്കള്ക്കാണെങ്കില് സമയം തന്നെയില്ലല്ലോ. പക്ഷേ അവര് നിമിത്തമാകുന്നു എങ്കില് അതിന്റെ പ്രാപ്തി അനേകര്ക്കുണ്ടാകുന്നു. ശരി !

പാര്ട്ടികളോട്:
സദാ അമര്ഭവ എന്ന വരദാനി ആത്മാക്കളാണെന്ന് അനുഭം ചെയ്യുന്നുണ്ടോ? സദാ വരദാനങ്ങളാല് പാലിക്കപ്പെട്ടു കൊണ്ടല്ലേ മുന്നേറുന്നത് ! ആര്ക്കാണോ ബാബയോട് മുറിയാത്ത സ്നേഹമുളളത്. അവര് അമര്ഭവയുടെ വരദാനി ആത്മാക്കളാണ്, സദാ നിശ്ചിന്ത ചക്രവര്ത്തികളാണ്. ഏതെങ്കിലും കാര്യത്തിന് നിമിത്തമാണെങ്കില് പോലും നിശ്ചിന്തമായിരിക്കുക ഇതാണ് വിശേഷത. എങ്ങനെയാണോ ബാബ നിമിത്തമാകുന്നില്ലേ. എന്നാല് നിമിത്തമായിക്കൊണ്ടും നിര്മ്മോഹിയാണ് അതിനാല് നിശ്ചിന്തമാണ്. അതുപോലെ അച്ഛനെ അനുകരിക്കൂ, സദാ സ്നേഹത്തിന്റെ സുരക്ഷാ കവചത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കൂ. സ്നേഹത്തിന്റെ ആധാരത്തില് ബാബ സദാ സുരക്ഷിതമാക്കി മുന്നോട്ട് ഉയര്ത്തി കൊണ്ടുപോകുന്നു. ഈ കാര്യത്തിലും ദൃഢനിശ്ചയമുണ്ടല്ലോ. ആത്മീയ സ്നേഹത്തിന്റെ സംബന്ധവുമായി യോജിപ്പിച്ചു കഴിഞ്ഞു. ഈ ആത്മീയ സംബന്ധത്താല് പരസ്പരം പ്രിയപ്പെട്ടവരായില്ലേ. ബാപ്ദാദ മാതാക്കള്ക്ക് ഒരു ശബ്ദത്തിന്റെ വളരെ സഹജമായ കാര്യം പറഞ്ഞു കൊടുത്തു. ഒരേയൊരു ശബ്ദം മാത്രം ഓര്മ്മിച്ചാല് മതി, എന്റെ ബാബ. എന്റെ ബാബ എന്ന് പറഞ്ഞു സര്വ്വ ഖജനാക്കളും ലഭിച്ചു. ഈ ബാബാ എന്ന ശബ്ദമാണ് സര്വ്വ ഖജനാക്കളുടെയും ചാവി. മാതാക്കള്ക്ക് ചാവി കാത്തുസൂക്ഷിക്കുവാന് വളരെ നല്ല രീതിയില് അറിയുമല്ലോ. അപ്പോള് ബാപ്ദാദ ചാവി നല്കിക്കഴിഞ്ഞു. ഏത് ഖജനാവ് വേണോ അത് എടുക്കുവാന് സാധിക്കുന്നു. ഒരു ഖജനാവിന്റെ ചാവിയല്ല. സര്വ്വ ഖജനാക്കളുടെയും ചാവി. ബാബ-ബാബാ എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നാല് മതി, ഇപ്പോഴും ബാലകനും-അധികാരിയും, ഭാവിയിലും അധികാരി. സദാ ഇതേ സന്തോഷത്തില് കഴിയൂ. ശരി !

വരദാനം :-
നിശ്ചയത്തിന്റെ അഖണ്ഡ രേഖയിലൂടെ നമ്പര്വണ് ഭാഗ്യം ഉണ്ടാക്കുന്ന വിജയത്തിന്റെ തിലകധാരിയായി ഭവിക്കട്ടെ.

ആരാണോ നിശ്ചയബുദ്ധികളായ കുട്ടികള്, അവര് ഒരിക്കലും എങ്ങനെ, ഇങ്ങനെ എന്ന വിസ്താരത്തിലേക്ക് വരില്ല. അവരുടെ നിശ്ചയത്തിന്റെ മുറിയാത്ത രേഖ, അന്യാത്മാക്കള്ക്ക് പോലും സ്പഷ്ടമായി കാണപ്പെടുന്നു. അവരുടെ നിശ്ചയത്തിന്റെ രേഖ, ഇടയ്ക്കിടെ മുറിയില്ല. ഇങ്ങനെയുളള രേഖയുളളവരുടെ മസ്തകത്തില്, അതായത് സ്മൃതിയില് സദാ വിജയത്തിന്റെ തിലകം കാണപ്പെടുന്നു. അവര് ജനിച്ച ഉടന് തന്നെ സേവനത്തിന്റെ ഉത്തരവാദിത്തത്തിന്റെ കിരീടധാരിയായിരിക്കും. സദാ ജ്ഞാന രത്നങ്ങളാല് കളിക്കുന്നവരായിരിക്കും. സദാ ഓര്മ്മയുടെയും സന്തോഷത്തിന്റെയും ഊഞ്ഞാലില് ആടിക്കൊണ്ട്, ജീവിതം നയിക്കുന്നവരായിരിക്കും. ഇതാണ് നമ്പര്വണ് ഭാഗ്യത്തിന്റെ രേഖ.

സ്ലോഗന് :-
ബുദ്ധിയാകുന്ന കമ്പ്യൂട്ടറില് ഫുള്സ്റ്റോപ്പിന്റെ ചിഹ്നം വരുക അര്ത്ഥം പ്രസന്നചിത്തരായിരിക്കുകയാണ്.