മധുരമായ കുട്ടികളേ-
ഈ ഡ്രാമയുട െകളി ക്യത്യമായാണ് നടക്കുന്നത്, ആരുടെഏത്പാര്ട്ട് ഏതു സമയത്ത് നടക്കണമോ,
അതുതന്നെയാണ്ആ വര്‍ത്തിക്കുന്നത്, ഈ കാര്യം യഥാര്ത്ഥരീ തിയില്‍ മനസ്സിലാക്കണം.
ചോദ്യം :-
നിങ്ങള്‍
കുട്ടികളുടെ പ്രഭാവം എപ്പോഴാണ് പുറത്ത് വരിക? ഇപ്പോഴും ഏത് ശക്തിയുടെ കുറവാണ്
ഉള്ളത്?
ഉത്തരം :-
എപ്പോള്‍ യോഗത്തില്‍ ശക്തിശാലിയാകുന്നുവോ അപ്പോള്‍ പ്രഭാവം ഉണ്ടാകും. ഇപ്പോള്‍
അത്രയും ശക്തിയില്ല. ഓര്മ്മയിലൂടെയേ ശക്തി ലഭിക്കൂ. ജ്ഞാനമാകുന്ന വാളില്‍
ഓര്‍മ്മയാകുന്ന മൂര്‍ച്ചവേണം, അത് ഇപ്പോഴും കുറവാണ്. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെ ഓര്മ്മിക്കാമെങ്കില് തോണി അക്കരെയെത്തും. ഇത് സെക്കന്റിന്റെ
മാത്രം കാര്യമാണ്.
ഓംശാന്തി.
ആത്മീയ
കുട്ടികള്‍ക്ക് ആത്മീയ അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ആത്മീയ അച്ഛന്
എന്ന് ഒരേയൊരാളെയാണ് പറയുന്നത്. ബാക്കി എല്ലാവരും ആത്മാക്കളാണ്. അവരെ പരമാത്മാവ്
എന്നാണ് പറയുന്നത്. ബാബ പറയുന്നു ഞാനും ആത്മാവാണ്. പക്ഷേ ഞാന്‍ പരമമായ സുപ്രീം
സത്യമാണ്. ഞാന്‍ തന്നെയാണ് പതിത പാവനന്‍, ജ്ഞാന സാഗരന്. ബാബ പറയുന്നു ഞാന്‍
വരുന്നതുതന്നെ ഭാരതത്തിലാണ്, കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാന്‍.
നിങ്ങള്‍ തന്നെയായിരുന്നില്ലേ അധികാരികള്‍. ഇപ്പോള്‍ ഓര്‍മ്മ വന്നു. കുട്ടികളില്‍
ഓര്‍മ്മ ഉണര്‍ത്തുകയാണ്- നിങ്ങള്‍ ആദ്യമാദ്യം സത്യയുഗത്തിലേയ്ക്ക് വന്നു പിന്നീട്
പാര്‍ട്ട് അഭിനയിച്ച്, 84 ജന്മങ്ങള് അനുഭവിച്ച് അവസാനത്തിലെത്തി. നിങ്ങള്‍ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്.
ആത്മാവുതന്നെയാണ് ദേഹത്തോടൊപ്പം ആത്മാവിനോട് സംസാരിക്കുന്നത്. ആത്മാഭിമാനിയായി
ഇരിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ദേഹാഭിമാനമുണ്ട്. ഞാന്‍ ആത്മാവാണ്, ഇതെല്ലാം
മറന്നുപോയി. പാപാത്മാവ്, പുണ്യാത്മാവ്, മഹാനാത്മാവ് എന്നെല്ലാം പറയാറുണ്ട്.
പിന്നീട് അവര്‍ക്ക് പരമാത്മാവാകാന്‍ സാധിക്കില്ല. ആര്‍ക്കും ഞാന്‍ ശിവനാണ് എന്ന്
പറയാന്‍ കഴിയില്ല. ഒരുപാടുപേര്‍ക്ക് ശരീരത്തിന് ശിവന് എന്ന് പേരുണ്ട്. ആത്മാവ്
എപ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്നുവോ അപ്പോഴാണ് പേര് വെയ്ക്കുന്നത്
എന്തുകൊണ്ടെന്നാല്‍ ശരീരത്തോടൊപ്പമാണ് പാര്‍ട്ട് അഭിനയിക്കേണ്ടത്. അതിനാല്‍
മനുഷ്യര്‍ പിന്നീട് ഞാന്‍ ഇന്നയാളാണ് എന്ന ശരീരത്തിന്റെ അഭിമാനത്തിലേയ്ക്ക്
വരുന്നു. ഇപ്പോള്‍ മനസ്സിലാക്കുന്നു- അതെ, ഞാന്‍ ആത്മാവാണ്. ഞാന്‍ 84 ജന്മങ്ങള്
പൂര്‍ത്തിയാക്കി. ഇപ്പോള്‍ നമ്മള് ആത്മാവിനെ അറിഞ്ഞുകഴിഞ്ഞു. നമ്മള് ആത്മാക്കള്‍
സതോപ്രധാനമായിരുന്നു, പിന്നീട് ഇപ്പോള്‍ തമോപ്രധാനമായിരിക്കുന്നു. എപ്പോഴാണോ
എല്ലാ ആത്മാക്കളിലും അഴുക്ക് നിറയുന്നത് അപ്പോഴാണ് ബാബ വരുന്നത്. സ്വര്‍ണ്ണത്തില്‍
ചെമ്പ് ചേര്‍ക്കാറില്ലേ. നിങ്ങള്‍ ആദ്യം സത്യമായ സ്വര്‍ണ്ണമായിരുന്നു പിന്നീട്
വെള്ളി, ചെമ്പ് പിന്നെ ഇരുമ്പായി നിങ്ങള്‍ തീര്‍ത്തും കറുത്തുപോകുന്നു. ഈ
കാര്യങ്ങള്‍ മറ്റാര്‍ക്കും മനസ്സിലാക്കിത്തരാന്‍ സാധിക്കില്ല. ആത്മാവ് നിര്ലേപമാണ്
എന്ന് എല്ലാവരും പറയുന്നു. അഴുക്ക് എങ്ങനെയാണ് പറ്റുന്നത്, ഇതും ബാബ
കുട്ടികള്‍ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ബാബ പറയുന്നു ഞാന്‍ വരുന്നതുതന്നെ
ഭാരതത്തിലാണ്. എപ്പോഴാണോ പൂര്‍ണ്ണമായും തമോപ്രധാനമായി മാറുന്നത് അപ്പോഴാണ് ഞാന്‍
വരുന്നത്. ക്യത്യമായ സമയത്താണ് വരുന്നത്. എങ്ങനെയാണോ ഡ്രാമയില്‍ ക്യത്യമായി കളി
നടക്കാറില്ലേ. ഏത് പാര്‍ട്ട് എപ്പോള്‍ നടക്കണമോ അത് ആ സമയത്തുതന്നെ വീണ്ടും
ആവര്‍ത്തിക്കും, അതില്‍ അല്പം പോലും വ്യത്യാസം ഉണ്ടാവുക സാധ്യമല്ല. അത്
പരിധിയുള്ള നാടകമാണ്, ഇത് പരിധിയില്ലാത്ത നാടകമാണ്. ഇതെല്ലാം വളരെ സൂക്ഷ്മമായി
മനസ്സിലാക്കേണ്ട കാര്യമാണ്. ബാബ പറയുന്നു നിങ്ങള്‍ എന്ത് പാര്‍ട്ട് അഭിനയിച്ചോ അത്
ഡ്രാമ അനുസരിച്ചുള്ളതാണ്. ഒരു മനുഷ്യനും രചയിതാവിനേയോ രചനയുടെ ആദി മദ്ധ്യ
അന്ത്യത്തേയോ അറിയുന്നില്ല. ഋഷി മുനിമാരും ഇതൊന്നുമല്ല സത്യം എന്നാണ്
പറഞ്ഞുപോയത്. ഇപ്പോള്‍ നിങ്ങളോട് ആരെങ്കിലും ചോദിക്കുകയാണ് രചയിതാവിനേയും രചനയുടെ
ആദി മദ്ധ്യ അന്ത്യത്തേയും അറിയുമോ? എങ്കില്‍ നിങ്ങള്‍ പെട്ടെന്ന് പറയും ഉവ്വ്, അതും
നിങ്ങള്‍ക്ക് ഇപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ പിന്നീട് ഒരിയ്ക്കലും പറ്റില്ല. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള്‍ക്ക് മാത്രമേ രചയിതാവിനേയും രചനയുടെ ആദി
മദ്ധ്യ അന്ത്യത്തേയും അറിയൂ. ശരി, ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യം എപ്പോഴാണ്
ഉണ്ടാവുക, ഇത് അറിയാമോ? ഇല്ല, ഇതിനെക്കുറിച്ച് ഒരു അറിവുമില്ല. ഇത് അത്ഭുതമാണ്.
നിങ്ങള്‍ പറയും ഞങ്ങളില്‍ ജ്ഞാനമുണ്ട്, ഇതും നിങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ബാബയുടെ പാര്‍ട്ട് ഒരേയൊരു തവണയാണ്. നിങ്ങളുടെ പ്രധാന ലക്ഷ്യം- ഈ ലക്ഷ്മീ
നാരായണനായി മാറുക എന്നതാണ്. ആയിക്കഴിഞ്ഞാല്‍ പിന്നെ ഈ പഠിപ്പിന്റെ ആവശ്യം
ഉണ്ടാകില്ല. വക്കീലായിക്കഴിഞ്ഞാല് കഴിഞ്ഞു. പഠിപ്പിക്കുന്ന ബാബയെ ഓര്‍മ്മിക്കുകയും
ചെയ്യണം. നിങ്ങള്‍ക്കായി എല്ലാം സഹജമാക്കിയിരിക്കുന്നു. ബാബ വീണ്ടും വീണ്ടും
നിങ്ങളോട് പറയുന്നു ആദ്യം നിങ്ങള്‍ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഞാന്‍
ബാബയുടേതാണ്. ആദ്യം നിങ്ങള്‍ നാസ്തികരായിരുന്നു, ഇപ്പോള്‍ ആസ്തികരായി മാറി. ഈ
ലക്ഷ്മീ നാരായണന്മാരും ആസ്തികരായിട്ടാണ് ഈ സ്വര്‍ഗ്ഗം നേടിയത്, അതാണ് ഇപ്പോള്‍
നിങ്ങള്‍ പ്രാപ്തമാക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആസ്തികരായി മാറുകയാണ്. ആസ്തികന്-
നാസ്തികന് എന്ന വാക്കുകള്‍ ഇപ്പോഴത്തേതാണ്. അവിടെ ഈ വാക്കുകള്‍ ഉണ്ടാകില്ല.
ചോദിക്കേണ്ട ആവശ്യം പോലും ഉണ്ടാകില്ല. ഇവിടെ ചോദ്യം ഉയരുന്നു അതിനാലാണ്
ചോദിക്കുന്നത്- രചയിതാവിനേയും രചനയേയും അറിയാമോ? അപ്പോള്‍ പറയുന്നു ഇല്ലയെന്ന്.
ബാബ തന്നെയാണ് വന്ന് തന്റെ പരിചയം നല്‍കുന്നത് പിന്നീട് രചനയുടെ അദി മദ്ധ്യ
അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു. ബാബ പരിധിയില്ലാത്ത അധികാരിയാണ്
രചയിതാവാണ്. കുട്ടികള്‍ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് മറ്റ് ധര്‍മ്മസ്ഥാപകരും
ഇവിടേയ്ക്ക് തീര്‍ച്ചയായും വരും. നിങ്ങള്‍ക്ക് സാക്ഷാത്ക്കാരം ചെയ്യിച്ചിരുന്നു-
ഇബ്രാഹിം, ക്രിസ്തു മുതലായവര്‍ ഇവിടേയ്ക്ക് എങ്ങിനെയാണ് വരുന്നത്. അവരെല്ലാം
അവസാനം വളരെ അധികം ശബ്ദമുണ്ടാകുമ്പോഴേ വരൂ. ബാബ പറയുന്നു- കുട്ടികളേ, ദേഹ സഹിതം
ദേഹത്തിന്റെ മുഴുവന്‍ സംബന്ധങ്ങളേയും ത്യാഗം ചെയ്ത് എന്നെ ഓര്‍മ്മിക്കൂ. ഇപ്പോള്‍
നിങ്ങള്‍ സന്മുഖത്ത് ഇരിക്കുകയാണ്. സ്വയം ഞാന്‍ ദേഹമാണ് എന്ന് കരുതരുത്, ഞാന്‍
ആത്മാവാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ
എങ്കില്‍ തോണി അക്കരെയെത്തും. സെക്കന്റിന്റെ കാര്യമാണ്. മുക്തിയിലേയ്ക്ക്
പോകുന്നതിനായാണ് അരകല്പം ഭക്തി ചെയ്യുന്നത്. പക്ഷേ ഒരു ആത്മാവിനും
തിരിച്ചുപോകാന്‍ സാധിക്കില്ല.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പും ബാബ ഇത് മനസ്സിലാക്കിത്തന്നിരുന്നു ഇപ്പോഴും
മനസ്സിലാക്കിത്തരുന്നു. ശ്രീകൃഷ്ണന് ഈ കാര്യങ്ങള്‍ മനസ്സിലാക്കിത്തരാന്‍
സാധിക്കില്ല. കൃഷ്ണനെ അച്ഛനെന്നും പറയില്ല. ലൗകികം, അലൗകികം, പാരലൗകികം
എന്നിങ്ങനെ മൂന്ന് അച്ഛന്മാരുണ്ട്. പരിധിയുള്ള അച്ഛന് ലൗകികം, പരിധിയില്ലാത്ത
അച്ഛന് ആത്മാക്കളുടെ അച്ഛനാണ് പാരലൗകികമാണ്. പിന്നെ ഇത് സംഗമയുഗത്തിലെ
വണ്ടര്ഫുള് അച്ഛനാണ്, ഇവരെയാണ് അലൗകികം എന്ന് പറയുന്നത്. പ്രജാപിതാ ബ്രഹ്മാവിനെ
ആരും ഓര്‍മ്മിക്കുന്നേയില്ല. അവര്‍ നമ്മുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ്ഫാദറാണ്
എന്നത് ബുദ്ധിയില്‍ വരുന്നില്ല. ആദിദേവന്‍, ആദം എന്നെല്ലാം പറയുന്നുണ്ട് പക്ഷേ
പറയുക മാത്രമേ ചെയ്യുന്നുള്ളു. ക്ഷേത്രങ്ങളിലും ആദിദേവന്റെ ചിത്രമുണ്ടല്ലോ.
നിങ്ങള്‍ അവിടേയ്ക്ക് പോകുമ്പോള്‍ മനസ്സിലാക്കും ഇത് നമ്മുടെ ഓര്‍മ്മചിഹ്നമാണ്.
ബാബയും ഇരിക്കുന്നുണ്ട്, നമ്മളും ഇരിക്കുന്നുണ്ട്. ഇവിടെ ബാബ ചൈതന്യത്തില്‍
ഇരിക്കുന്നു, അവിടെ ജഢചിത്രമാണ് വെച്ചിരിക്കുന്നത്. മുകളില്‍ സ്വര്‍ഗ്ഗവും ശരിയാണ്,
ആരെല്ലാം ക്ഷേത്രം കണ്ടോ അവര്‍ക്ക് അറിയാം ബാബ നമ്മെ ഇപ്പോള്‍ ചൈതന്യത്തില്‍
രാജയോഗം പഠിപ്പിക്കുകയാണ്. പിന്നീടാണ് ക്ഷേത്രം ഉണ്ടാക്കുന്നത്. ഇതെല്ലാം
നമ്മുടെ ഓര്‍മ്മചിഹ്നമാണ് എന്നത് സ്മൃതിയില്‍ വരണം. ഇപ്പോള്‍ ഈ ലക്ഷ്മീ
നാരായണന്മാരായി നമ്മള് മാറുകയാണ്. ആയിരുന്നു, പിന്നീട് ഏണിപ്പടി താഴേയ്ക്ക്
ഇറങ്ങിവന്നു, ഇപ്പോള്‍ വീണ്ടും നമ്മള് വീട്ടിലേയ്ക്ക് പോയി പിന്നീട്
രാമരാജ്യത്തിലേയ്ക്ക് വരും. പിന്നാലെ രാവണരാജ്യം വരും പിന്നീട് നമ്മള്
വാമമാര്ഗ്ഗത്തിലേയ്ക്ക് പോകും. ബാബ എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്-
ഈ സമയത്ത് മുഴുവന്‍ മനുഷ്യരും പതിതമാണ് അതിനാലാണ് വിളിക്കുന്നത്- അല്ലയോ പതിത
പാവനാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ദുഃഖം ഇല്ലാതാക്കി സുഖത്തിലേയ്ക്കുള്ള
വഴി പറഞ്ഞുതരൂ. ഭഗവാന് ഏതെങ്കിലും ഒരു വേഷത്തില്‍ വരും എന്ന് പറയാറുണ്ട്. ഇപ്പോള്‍
പട്ടിയിലോ പൂച്ചയിലോ അല്ലെങ്കില്‍ കല്ലിയോ മുള്ളിലോ ഒന്നും വരില്ലല്ലോ. ഭാഗ്യശാലീ
രഥത്തില്‍ വരുന്നു എന്ന് പാടിയിട്ടുണ്ട്. ബാബ സ്വയം പറയുന്നു ഞാന്‍ ഈ സാധാരണ
രഥത്തില്‍ പ്രവേശിക്കുന്നു. ഇവര്‍ക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല,
ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാം. ഇവരുടെ അനേകം ജന്മങ്ങളുടെ അന്തിമത്തില്‍ വാനപ്രസ്ഥ
അവസ്ഥയാകുമ്പോഴാണ് ഞാന്‍ പ്രവേശിക്കുന്നത്. ഭക്തിമാര്‍ഗ്ഗത്തില്‍ പാണ്ഢവരുടെ അനേകം
വലിയ വലിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്, റങ്കൂണിലും ബുദ്ധന്റെ വളരെ വലിയ
ചിത്രമുണ്ട്. ഇത്രയും വലിയ മനുഷ്യര്‍ ആരും ഉണ്ടാകില്ല. കുട്ടികള്‍ക്ക് ഇപ്പോള്‍
ചിരി വരുന്നുണ്ടാകും, രാവണന്റെ ചിത്രം എങ്ങനെ നിര്‍മ്മിച്ചിരിക്കുന്നു.
ദിനംപ്രതിദിനം വലുതാക്കിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ഷവും കത്തിക്കുന്ന ഇത്
എന്ത് വസ്തുവാണ്. ഇങ്ങനെ ഏതെങ്കിലും ഒരു ശത്രു ഉണ്ടാവുമോ! ശത്രുവിന്റെ ചിത്രമാണ്
ഉണ്ടാക്കി കത്തിക്കുന്നത്. ശരി, രാവണന് ആരാണ്, ഓരോ വര്‍ഷവും ഉണ്ടാക്കി
കത്തിക്കാന്‍ എപ്പോഴാണ് ശത്രുവായി മാറിയത്? ഈ ശത്രുവിനെക്കുറിച്ച് ആര്‍ക്കും ഒന്നും
അറിയില്ല. ഇതിന്റെ അര്‍ത്ഥം ആര്‍ക്കും ഒട്ടും അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു
അവര്‍ രാവണ സമ്പ്രദായമാണ്, നിങ്ങള്‍ രാമ സമ്പ്രദായമാണ്. ഇപ്പോള്‍ ബാബ പറയുന്നു-
ഗൃഹസ്ഥ വ്യവഹാരത്തില്‍ ഇരുന്നുകൊണ്ടും കമലപുഷ്പ സമാനമാവൂ എന്നെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ. പറയുന്നൂ ബാബാ ഹംസവും കൊക്കും എങ്ങനെ ഒരുമിച്ച്
ഇരിക്കും, വഴക്ക് ഉണ്ടാകുന്നു. തീര്‍ച്ചയായും ഉണ്ടാകും, സഹിക്കേണ്ടതായി വരും.
ഇതില്‍ വളരെ വലിയ യുക്തികളുമുണ്ട്. അതുകൊണ്ടാണ് ഈശ്വരനെ ബുദ്ധിമാനായ രസികന്‍ എന്ന്
വിളിക്കുന്നത്. അല്ലയോ ഭഗവാനേ ദുഃഖത്തെ ഇല്ലാതാക്കൂ, ദയ കാണിക്കൂ, മുക്തി നല്‍കൂ
എന്നു പറഞ്ഞ് എല്ലാവരും അവരെ ഓര്‍മ്മിക്കുന്നുണ്ടല്ലോ മുക്തി നല്കുന്ന ബാബ
എല്ലാവര്‍ക്കുമായി ഒന്നേയുള്ളു. നിങ്ങളുടെ അടുത്തേയ്ക്ക് ആര് വന്നാലും അവര്‍ക്ക്
വേറേ വേറേ മനസ്സിലാക്കിക്കൊടുക്കൂ, കറാച്ചിയില്‍ ഓരോരുത്തരേയും വേറെ വേറെ ഇരുത്തി
മനസ്സിലാക്കിക്കൊടുത്തിരുന്നു.
നിങ്ങള്‍ കുട്ടികള്‍ യോഗത്തില്‍ ശക്തിശാലിയായി മാറുമ്പോള്‍ നിങ്ങളുടെ പ്രഭാവം
ഉണ്ടാകും. ഇപ്പോള്‍ അത്രയും ശക്തിയില്ല. ഓര്‍മ്മയിലൂടെ ശക്തി ലഭിക്കുന്നു.
പഠിപ്പിലൂടെ ശക്തി ലഭിക്കുകയില്ല. ജ്ഞാനം വാളാണ്, അതില്‍ ഓര്‍മ്മയുടെ മൂര്‍ച്ച വേണം.
ആ ശക്തി കുറവാണ്. ബാബ ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നു- കുട്ടികളേ, ഓര്‍മ്മയുടെ
യാത്രയില്‍ ഇരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശക്തി ലഭിക്കും. പഠിപ്പില്‍ ഇത്രയും
ശക്തിയില്ല. ഓര്‍മ്മയിലൂടെ നിങ്ങള്‍ മുഴുവന്‍ വിശ്വത്തിന്റേയും അധികാരിയായി
മാറുന്നു. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് എല്ലാം ചെയ്യുന്നത്. വളരെ
അധികംപേര്‍ വന്നു പിന്നീട് പോയി. മായയും ശക്തിശാലിയാണ്. കുറേപ്പേര് വരുന്നില്ല,
പറയുന്നു ജ്ഞാനം വളരെ നല്ലതാണ്, സന്തോഷവും തോന്നുന്നുണ്ട്. പുറത്തുപോയി തീര്‍ന്നു.
അല്പം പോലും നിലനില്ക്കാന് അനുവദിക്കുന്നില്ല. ചിലര്‍ക്ക് വളരെ സന്തോഷമാകുന്നു.
ആഹാ! ഇപ്പോള്‍ ബാബ വന്നിരിക്കുന്നു, നമ്മള് നമ്മുടെ സുഖധാമത്തിലേയ്ക്ക് പോകും.
ബാബ പറയുന്നു- മുഴുവന്‍ രാജധാനിയും സ്ഥാപനയായിട്ടില്ല. നിങ്ങള്‍ ഇപ്പോള്‍ ഈശ്വരീയ
സന്താനങ്ങളാണ് പിന്നീട് ദേവതകളായി മാറും. ഡിഗ്രി കുറഞ്ഞില്ലേ. മീറ്ററില്‍
പോയിന്റ് ഉണ്ടാകും, ഇത്രയും പോയിന്റ് കുറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ ഏറ്റവും
ഉയര്‍ന്നതായി മാറുന്നു പിന്നീട് കുറഞ്ഞ് കുറഞ്ഞ് താഴേയ്ക്ക് വരും. ഏണിപ്പടി
താഴേയ്ക്ക് ഇറങ്ങുക തന്നെ വേണം. ഇപ്പോള്‍ നിങ്ങളുടെ ബുദ്ധിയില്‍ ഏണിപ്പടിയുടെ
ജ്ഞാനമുണ്ട്. ഉയരുന്ന കല, എല്ലാവര്ക്കും നന്മ. പിന്നീട് പതുക്കെ പതുക്കെ
താഴേയ്ക്ക് ഇറങ്ങുന്ന കലയാവും. ആരംഭം മുതല്‍ ഈ ചക്രത്തെ നല്ലരീതിയില്‍
മനസ്സിലാക്കണം. ഈ സമയത്ത് നിങ്ങളുടെ ഉയരുന്ന കലയുണ്ടാകുന്നു എന്തുകൊണ്ടെന്നാല്‍
കൂടെ ബാബയുണ്ട്. ആരെയാണോ മനുഷ്യര്‍ സര്‍വ്വവ്യാപീ എന്നു പറയുന്നത് ആ ഈശ്വരന് അഥവാ
അച്ഛന് മധുര മധുരമായ കുട്ടികളേ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു പിന്നീട് കുട്ടികള്‍
ബാബാ ബാബാ എന്ന് വിളിക്കുന്നു. ബാബ നമ്മെ പഠിപ്പിക്കാന്‍ വന്നതാണ്, ആത്മാവ്
പഠിക്കുന്നു. ആത്മാവുതന്നെയാണ് കര്‍മ്മം ചെയ്യുന്നത്. നാം ആത്മാക്കള്‍
ശാന്തസ്വരൂപമാണ്. ഈ ശരീരത്തിലൂടെ കര്‍മ്മം ചെയ്യുകയാണ്. അശാന്തി എന്ന വാക്ക്
ഉപയോഗിക്കുന്നത് ദുഃഖം ഉണ്ടാകുമ്പോഴാണ്. ബാക്കി ശാന്തി നമ്മുടെ സ്വധര്‍മ്മമാണ്.
വളരെ അധികം പേര് മനസ്സിന് ശാന്തിവേണം എന്ന് പറയാറുണ്ട്. ആത്മാവ് സ്വയം
ശാന്തസ്വരൂപമാണ്, ആത്മാവിന്റെ വീടുതന്നെ ശാന്തിധാമമാണ്. നിങ്ങള്‍ നിങ്ങളെ
മറന്നുപോയി. നിങ്ങള്‍ ശാന്തിധാമത്തില്‍ വസിക്കുന്നവരായിരുന്നു, ശാന്തി അവിടെയാണ്
ലഭിക്കുന്നത്. ഒരു രാജ്യം, ഒരു ധര്‍മ്മം, ഒരു ഭാഷയാവണം എന്ന് ഇന്നുകാലത്ത്
പറയാറുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം. ഇന്ന് ഗവണ്മെന്റ് ഒരു ദൈവം എന്ന്
എഴുതുന്നുമുണ്ട്, പിന്നീടും സര്‍വ്വവ്യാപി എന്ന് പറയുന്നത് എന്തിനാണ്? ഒരു ദൈവം
എന്നത് ആരും അംഗീകരിക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ വീണ്ടും ഇത് എഴുതണം.
ലക്ഷ്മീ നാരായണന്റെ ചിത്രം നിര്‍മ്മിക്കുന്നുണ്ട്, മുകളില്‍ എഴുതൂ സത്യയുഗത്തില്‍
എപ്പോള്‍ ഇവരുടെ രാജ്യമുണ്ടായിരുന്നോ അപ്പോള്‍ ഒരു ദൈവം, ഒരു ദൈവീക ധര്‍മ്മം
എന്നായിരുന്നു. പക്ഷേ മനുഷ്യന് ഒന്നും മനസ്സിലാക്കുന്നില്ല, ശ്രദ്ധ
നല്‍കുന്നില്ല. ആരാണോ നമ്മുടെ ബ്രാഹ്മണകുലത്തിലേത് അവരുടെ ശ്രദ്ധയേ അതിലേയ്ക്ക്
പോകൂ. ബാക്കി ആരും മനസ്സിലാക്കില്ല അതിനാലാണ് ബാബ പറയുന്നത് വേറേ വേറേ ഇരുത്തൂ
എന്നിട്ട് മനസ്സിലാക്കിക്കൊടുക്കൂ. ഫോം പൂരിപ്പിക്കാന്‍ പറയൂ അപ്പോള്‍
മനസ്സിലാക്കാന്‍ സാധിക്കും കാരണം ഓരോരുത്തരും വേറെ വേറെ ആളുകളെയാണ്
ആരാധിക്കുന്നത്. എല്ലാവര്ക്കും ഒരുമിച്ച് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും.
അവരവരുടെ കാര്യങ്ങള്‍ കേള്‍പ്പിക്കാന്‍ തുടങ്ങും. ആദ്യമാദ്യം ചോദിക്കണം
എവിടേയ്ക്കാണ് വന്നത്? ബി.കെ എന്ന പേര് കേട്ടിട്ടുണ്ടോ? പ്രജാപിതാ ബ്രഹ്മാവ്
നിങ്ങളുടെ ആരാണ്? എപ്പോഴെങ്കിലും ഈ പേര് കേട്ടിട്ടുണ്ടോ? നിങ്ങള്‍ പ്രജാപിതാ
ബ്രഹ്മാവിന്റെ കുട്ടികളല്ല, ഞങ്ങള്‍ പ്രാക്ടിക്കലില്‍ ആണ്. നിങ്ങളുമാണ് പക്ഷേ
മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിക്കൊടുക്കുന്നതിന് വളരെ അധികം യുക്തി
ആവശ്യമാണ്. ശരി!
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ക്ഷേത്രങ്ങള്‍ മുതലായവ കണ്ടുകൊണ്ടും ഈ സ്മൃതിയില്‍ ഇരിക്കണം അതായത് ഇതെല്ലാം
നമ്മുടെ തന്നെ ഓര്മ്മചിഹ്നങ്ങളാണ്. ഇപ്പോള്‍ നമ്മള് ഇങ്ങനെയുള്ള ലക്ഷ്മീ
നാരായണനായി മാറുകയാണ്.
2) ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ടും കമലപുഷ്പ സമാനം കഴിയണം. ഹംസവും കൊക്കും
ഒരുമിച്ചാണെങ്കില്‍ വളരെ യുക്തിപൂര്‍വ്വം നടക്കണം. സഹിക്കുകയും വേണം.
വരദാനം :-
മായയുടെ ബന്ധനങ്ങളില്‍ നിന്ന് സദാ നിര്വ്വിഘ്നരായിരിക്കുന്ന യോഗയുക്തരും
ബന്ധനമുക്തരുമായി ഭവിക്കട്ടെ.
ബന്ധനമുക്തരുടെ അടയാളമാണ്
സദാ യോഗയുക്തം. യോഗയുക്തരായ കുട്ടികള്‍ ഉത്തരവാദിത്വത്തിന്റെ ബന്ധനങ്ങളില്‍ നിന്നും
മായയുടെ ബന്ധനങ്ങളില്‍ നിന്നും മുക്തരായിരിക്കും. മനസ്സിന്റെ പോലും
ബന്ധനമുണ്ടാകില്ല. ലൗകിക ഉത്തരവാദിത്വങ്ങള്‍ ഒരു കളി പോലെയാണ്, അതിനാല്‍
നിര്‍ദ്ദേശാനുസരണം ഒരു കളിയെന്ന രീതിയില്‍ ചിരിച്ചുകൊണ്ട് കളിക്കൂ, എങ്കില്‍ ചെറിയ
ചെറിയ കാര്യങ്ങളില്‍ ക്ഷീണിക്കുകയില്ല. അഥവാ ബന്ധനമാണെന്ന്
മനസ്സിലാക്കുകയാണെങ്കില്‍ ബുദ്ധിമുട്ടാകും; എന്ത്, എന്തുകൊണ്ട് എന്നീ പ്രശ്നങ്ങള്‍
ഉയരും. പക്ഷെ ഉത്തരവാദി ബാബയാണ്, താങ്കള്‍ നിമിത്തമാണ്, ഈ സ്മൃതിയിലൂടെ
ബന്ധനമുക്തരാകൂ എങ്കില്‍ യോഗയുക്തരായി മാറും.
സ്ലോഗന് :-
ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും എന്ന സ്മൃതിയിലൂടെ ദേഹബോധത്തെയും
അഭിമാനത്തെയും സമാപ്തമാക്കൂ.