മധുരമായ കുട്ടികളെ -
അതിരാവിലെ എഴുന്നേറ്റ് ബാബയോട് മധുര-മധുരമായി സംസാരിക്കൂ,
വിചാര സാഗര മഥനം ചെയ്യുന്നതിനുവേണ്ടി അതിരാവിലത്ത െസമയം വളരെ നല്ലതാണ്.
ചോദ്യം :-
ഭക്തരും ഭഗവാനെ സര്വ്വശക്തിവാന് എന്നു പറയുന്നു, നിങ്ങള് കുട്ടികളും, എന്നാല്
രണ്ടിലും വ്യത്യാസമെന്താണ് ?
ഉത്തരം :-
ഭക്തര്
പറയുന്നു ഭഗവാന് എന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്യാന് സാധിക്കും എന്ന്. എല്ലാം
ഭഗവാന്റെ കൈകളിലാണ്. എന്നാല് നിങ്ങള്ക്കറിയാം ബാബ പറഞ്ഞിട്ടുണ്ട് ഞാനും
ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന്. ഡ്രാമ
സര്വ്വശക്തിവാനാണ്. ബാബയെ സര്വ്വശക്തിവാന് എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല്
ബാബക്ക് എല്ലാവര്ക്കും സദ്ഗതി കൊടുക്കാനുള്ള ശക്തിയുണ്ട്. ആര്ക്കും ഒരിക്കലും
തട്ടിപ്പറിക്കാന് സാധിക്കാത്ത രാജ്യമാണ് സ്ഥാപിക്കുന്നത്.
ഓംശാന്തി.
ആരാണ് പറഞ്ഞത് ? ബാബ. ഓം ശാന്തി- ഇതാരാണ് പറഞ്ഞത് ? ദാദ. ഇപ്പോള് നിങ്ങള്
കുട്ടികള് ഇത് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഉയര്ന്നതിലും വെച്ച് ഉയര്ന്ന ബാബയുടെ
മഹിമ വളരെ ഭാരിച്ചതാണ്. പറയുന്നുണ്ട് സര്വ്വശക്തിവാനാണെങ്കില് എന്താണ് ചെയ്യാന്
സാധിക്കാത്തത്. ഇപ്പോള് ഈ ഭക്തിമാര്ഗ്ഗത്തിലുള്ളവര് ഈ സര്വ്വശക്തിവാന്റെ അര്ത്ഥം
വളരെ ഭാരിച്ചതായിരിക്കും പറയുന്നുണ്ടായിരിക്കുക. ബാബ പറയുന്നു ഡ്രാമയനുസരിച്ചാണ്
എല്ലാം നടക്കുന്നത്, ഞാന് ഒന്നും തന്നെ ചെയ്യുന്നില്ല. ഞാനും ഡ്രാമയിലെ
ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്.കേവലം നിങ്ങള് ബാബയെ
ഓര്മ്മിക്കുന്നതിലൂടെ സര്വ്വശക്തിവാനായി മാറുന്നു. പവിത്രമാകുന്നതിലൂടെ നിങ്ങള്
തമോപ്രധാനത്തില് നിന്നും സതോപ്രാധാനമായി മാറുന്നു. ബാബ സര്വ്വശക്തിവാനാണ്,
ബാബക്ക് പഠിപ്പിക്കേണ്ടി വരുകയാണ്. കുട്ടികളെ, എന്നെ ഓര്മ്മിക്കൂ എന്നാല്
വികര്മ്മങ്ങള് വിനാശമാകും പിന്നീട് സര്വ്വശക്തിവാനായി മാറി വിശ്വത്തില് രാജ്യം
ഭരിക്കും. ശക്തിയില്ലായെന്നുണ്ടെങ്കില് രാജ്യമെങ്ങനെ ഭരിക്കും. ശക്തി
ലഭിക്കുന്നത് യോഗത്തിലൂടെയാണ് അതുകൊണ്ടാണ് ഭാരതത്തിലെ പ്രാചീനമായ യോഗത്തിന്
ഒരുപാട് മഹിമ പാടിയിട്ടുള്ളത്. നിങ്ങള് കുട്ടികള് നമ്പര്വൈസ് ഓര്മ്മിച്ച്
സന്തോഷത്തില് വരുന്നു. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് ബാബയെ
ഓര്മ്മിക്കുന്നതിലൂടെ വിശ്വത്തില് രാജ്യം പ്രാപ്തമാക്കാന് സാധിക്കും. ആര്ക്കും
ശക്തിയുണ്ടാകില്ല തട്ടിപ്പറിക്കാന്. ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ മഹിമ എല്ലാവരും
ചെയ്യുന്നുണ്ട് എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ഇത് നാടകമാണ് എന്ന്
മനസ്സിലാക്കുന്ന ഒരു മനുഷ്യരുമില്ല. അഥവാ ഇത് നാടകമാണെന്ന്
മനസ്സിലാക്കുന്നുണ്ടെങ്കില് തുടക്കം മുതല് അവസാനം വരെ അത് ഓര്മ്മ വരണം.
ഇല്ലായെന്നുണ്ടെങ്കില് നാടകം എന്നു പറയുന്നതു തന്നെ തെറ്റാകും. പറയുന്നുമുണ്ട്
ഇത് നാടകമാണെന്ന്, നമ്മള് പാര്ട്ടഭിനയിക്കാന് വന്നതാണെന്ന്. അപ്പോള് ആ
നാടകത്തിന്റെ ആദി- മദ്ധ്യ- അന്ത്യത്തിനെക്കുറിച്ചും അറിയണമല്ലോ. ഇതും
പറയുന്നുണ്ട് നമ്മള് മുകളില് നിന്നാണ് വരുന്നത് അതുകൊണ്ടാണല്ലോ
വര്ദ്ധിച്ചുകൊണ്ടിരിക്കുന്നത്. സത്യയുഗത്തിലാണെങ്കില് കുറച്ചു മനുഷ്യര്
മാത്രമെയുള്ളൂ. ഇത്രയും ആത്മാക്കള് എവിടുന്ന് വന്നു, ഇതാരും
മനസ്സിലാക്കുന്നില്ല ഇത് തുടക്കം മുതല് അവസാനം വരെ ആവര്ത്തിച്ചുകൊണ്ടിരിക്കുന്ന
അനാദിയായി ഉണ്ടാക്കിയതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണെന്ന്. നിങ്ങള് സിനിമ
തുടക്കം മുതല് അവസാനം വരെ കാണൂ എന്നിട്ട് വീണ്ടും ആവര്ത്തിച്ച് കാണുകയാണെങ്കില്
തീര്ച്ചയായും ചക്രം ആവര്ത്തിക്കപ്പെടും. അല്പം പോലും വ്യത്യാസമുണ്ടാകില്ല.
ബാബ എങ്ങനെയാണ് മധുര-മധുരമായ കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നത്. എത്ര മധുരമായ
അച്ഛനാണ്. ബാബാ അങ്ങ് എത്ര മധുരമുള്ളനവനാണ്. മതി, ബാബ ഇപ്പോള് ഞങ്ങള് നമ്മുടെ
സുഖധാമത്തിലേക്ക് പോകുകയാണ്. ഇപ്പോഴാണ് മനസ്സിലായത് ആത്മാവ് പാവനമായി മാറിയാല്
പിന്നെ സത്യയുഗത്തില് പാലും ശുദ്ധമായത് ലഭിക്കും. ശ്രേഷ്ഠാചാരികളായ അമ്മമാര്
വളരെ മധുരമുള്ളവരായിരിക്കും, സമയത്ത് സ്വയം തന്നെ കുട്ടികള്ക്ക് പാല്
കുടിപ്പിക്കും. കുട്ടികള്ക്ക് കരയേണ്ട ആവശ്യമില്ല. ഇങ്ങനെ - ഇങ്ങനെ ഇതും വിചാര
സാഗര മഥനം ചെയ്യണം. അതിരാവിലെ ബാബയോട് സംസാരിക്കുന്നതിലൂടെ ഒരുപാട്
ആനന്ദമുണ്ടാകുന്നു. ബാബാ അങ്ങ് ശ്രേഷ്ഠാചാരിയായ രാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി
എത്ര നല്ല യുക്തിയാണ് പറഞ്ഞു തരുന്നത്. പിന്നീട് ഞങ്ങള് ശ്രേഷ്ഠാചാരികളായ
അമ്മമാരുടെ മടിയില് വളരും. ഒരുപാട് തവണ നമ്മള് തന്നെയാണ് ആ പുതിയ സൃഷ്ടിയിലേക്ക്
പോയത്. ഇപ്പോള് നമ്മളുടെ സന്തോഷത്തിന്റെ ദിവസങ്ങള് വരുന്നു. ഇത്
സന്തോഷത്തിനുള്ള മരുന്നാണ് അതുകൊണ്ടാണ് അതീന്ദ്രിയ സുഖം ചോദിക്കണമെങ്കില്
ഗോപ-ഗോപികമാരോട് ചോദിക്കൂ. ഇപ്പോള് നമുക്ക് പരിധിയില്ലാത്ത അച്ഛനെ
ലഭിച്ചിരിക്കുകയാണ്. നമ്മളെ വീണ്ടും സ്വര്ഗ്ഗത്തിലെ അധികാരിയും
ശ്രേഷ്ഠാചാരികളുമാക്കി മാറ്റുന്നു. കല്പ- കല്പം നമ്മള് നമ്മളുടെ രാജ്യഭാഗ്യം
എടുക്കുന്നു, തോല്ക്കുന്നു പിന്നീട് ജയിക്കുന്നു. ഇപ്പോള് ബാബയെ
ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് രാവണന്റെ മേല് വിജയം പ്രാപ്തമാക്കേണ്ടത്
പിന്നീട് നമ്മള് പാവനമായി മാറും. അവിടെ യുദ്ധത്തിന്റെയോ, ദു:ഖത്തിന്റെയോ
പേരുപോലുമില്ല, ഒരു ചിലവുമില്ല. ഭക്തിമാര്ഗ്ഗത്തില് ജന്മ-ജന്മാന്തരങ്ങളായി എത്ര
ചിലവഴിച്ചു, എത്ര അലഞ്ഞു, എത്ര ഗുരുക്കമാരെ സ്വീകരിച്ചു. ഇപ്പോള് ഇനി പകുതി
കല്പത്തിലേക്ക് നമ്മള് ഒരു ഗുരുക്കന്മാരുടെയും പിന്നാലെ പോകില്ല.
ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും പോകും. ബാബ പറയുന്നു നിങ്ങള്
സുഖധാമത്തിലെ യാത്രക്കാരാണ്. ഇപ്പോള് ദു:ഖധാമത്തില് നിന്ന് സുഖധാമത്തിലേക്ക്
പോകണം. ആഹാ നമ്മുടെ ബാബ എങ്ങനെയാണ് നമ്മളെ പഠിപ്പിക്കുന്നത്. നമ്മുടെ
ഓര്മ്മചിഹ്നവും ഇവിടെയാണുള്ളത്. ഇതാണെങ്കില് വലിയ അല്ഭുതമാണ്. ഈ ദില്വാഡാ
ക്ഷേത്രത്തിന്റെതാണെങ്കില് അളവറ്റ മഹിമയാണുള്ളത്. ഇപ്പോള് നമ്മള് രാജയോഗം
പഠിക്കുകയാണ്. അതിന്റെ ഓര്മ്മചിഹ്നം തീര്ച്ചയായും ഉണ്ടായിരിക്കുമല്ലോ. ഇത്
വാസ്തവത്തില് നമ്മുടെ തന്നെ ഓര്മ്മ ചിഹ്നമാണ്. ബാബയും, മമ്മയും, കുട്ടികളും
ഇരിക്കുന്നുണ്ട്. താഴെ യോഗം പഠിക്കുന്നു, മുകളില് സ്വര്ഗ്ഗത്തിന്റെ
രാജ്യഭാഗ്യവുണ്ട്. കല്പവൃക്ഷത്തിലാണെങ്കിലും എത്ര വ്യക്തമാണ്. ബാബ എങ്ങനെയാണ്
സാക്ഷാത്കാരം ചെയ്യിപ്പിച്ച് ചിത്രങ്ങളുണ്ടാക്കിപ്പിച്ചത്. ബാബ തന്നെയാണ്
സാക്ഷാത്കാരം ചെയ്യിപ്പിച്ച് പിന്നീട് തിരുത്തുകയും ചെയ്തു. എത്ര അല്ഭുതമാണ്.
മുഴുവനും പുതിയ ജ്ഞാനമാണ്. ആര്ക്കും ഈ ജ്ഞാനത്തെക്കുറിച്ചറിയില്ല. ബാബ തന്നെയാണ്
ഇരുന്ന് മനസ്സിലാക്കിതരുന്നത്, മനുഷ്യര് എത്ര തമോപ്രധാനമായി
മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ സൃഷ്ടി വര്ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.
ഭക്തിയും വൃദ്ധി പ്രാപിച്ച്- പ്രാപിച്ച് തമോപ്രധാനമായി മാറികൊണ്ടിരിക്കുകയാണ്.
ഇവിടെ നിങ്ങള് ഇപ്പോള് സതോപ്രധാനമായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്.
ഗീതയിലും മന്മനാഭവ എന്ന അക്ഷരമുണ്ട്. ഭഗവാന് ആരാണ് എന്നു മാത്രം അറിയില്ല.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം
എങ്ങനെ മനുഷ്യര്ക്ക് ഭഗവാന്റെ പരിചയം കൊടുക്കാം. ഭക്തിയിലാണെങ്കില് പോലും
മനുഷ്യര് അതിരാവിലെ എഴുന്നേറ്റ് മാളിക മുറിയില് ഇരുന്ന് ഭക്തി ചെയ്യുന്നു. അതും
വിചാര സാഗര മഥനമായില്ലെ. ഇപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
ലഭിച്ചിരിക്കുകയാണ്. ബാബ മൂന്നാമത്തെ നേത്രം ലഭിക്കാനുള്ള കഥ കേള്പ്പിക്കുന്നു.
ഇതിനെ തന്നെയാണ് പിന്നീട് ആത്മാവിന്റെ കഥ എന്നു പറയുന്നത്. ആത്മാവിന്റെ കഥ, അമര
കഥ, സത്യ നാരായണന്റെ കഥയും പ്രസിദ്ധമാണ്. കേള്പ്പിക്കുന്നത് ഒരേയൊരു ബാബയാണ്
ഏതാണോ പിന്നീട് ഭക്തിമാര്ഗ്ഗത്തില് തുടരുന്നത്. ജ്ഞാനത്തിലൂടെ നിങ്ങള്
സമ്പന്നരായി മാറുന്നു, അതുകൊണ്ടാണ് ദേവതകളെ കോടിപതികളെന്നു പറയുന്നത്. ദേവതകള്
വളരെ ധനവാന്മാരും, കോടിപതികളുമായി മാറുന്നു. കലിയുഗത്തെയും നോക്കൂ സത്യയുഗത്തെയും
നോക്കൂ- രാത്രിയും പകലുമുള്ള വ്യത്യാസമുണ്ട്. മുഴുവന് ലോകവും വൃത്തിയാകണമെങ്കില്
സമയമെടുക്കുമല്ലോ. ഇത് പരിധിയില്ലാത്ത ലോകമാണ്. ഭാരതം അവിനാശിയായ രാജ്യം
തന്നെയാണ്. ഇതൊരിക്കലും മിക്കവാറും നശിച്ചുപോകുന്നില്ല. പകുതി കല്പം വരെ ഒരേ ഒരു
രാജ്യമായിരിക്കും. പിന്നീട് നമ്പര്വൈസായി ബാക്കിയെല്ലാ രാജ്യങ്ങളും
വന്നുകൊണ്ടിരിക്കും. നിങ്ങള് കുട്ടികള്ക്ക് എത്ര ജ്ഞാനമാണ് ലഭിക്കുന്നത്. പറയൂ-
ലോകത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് കറങ്ങുന്നത്- വന്ന് മനസ്സിലാക്കൂ.
പ്രാചീനമായ ഋഷിമുനിമാര്ക്ക് എത്ര മാന്യതയാണ്, എന്നാല് അവര്ക്കും സൃഷ്ടിയുടെ
ആദി-മദ്ധ്യ- അന്ത്യത്തെക്കുറിച്ചറിയില്ല. അവര് ഹഠയോഗികളാണ്. ശരിയാണ്, ബാക്കി
അവരില് പവിത്രതയുടെ ശക്തിയുള്ളതുകൊണ്ടാണ് ഭാരതത്തെ നിലനിര്ത്തുന്നത്.
ഇല്ലായെന്നുണ്ടെങ്കില് ഭാരതത്തിന്റെ അവസ്ഥ എന്തായേനേ എന്ന് അറിയുകയേയില്ല.
കെട്ടിടത്തെ തേച്ചുമിനുക്കാറുണ്ടല്ലോ- അപ്പോള് തിളക്കമുണ്ടാകുന്നു. ഭാരതം മഹാനും
പവിത്രവുമായിരുന്നു, ഇപ്പോള് അതേ ഭാരതമാണ് പതിതമായി മാറിയിരിക്കുന്നത്.
സത്യയുഗത്തില് നിങ്ങളുടെ സുഖവും ഒരുപാടു നാള് നിലനില്ക്കുന്നു. നിങ്ങളുടെ
കൈയ്യില് ഒരുപാട് ധനമുണ്ടായിരുന്നു. നിങ്ങള് ഭാരതത്തില് വസിച്ചിരുന്നവരായിരുന്നു.
നിങ്ങളുടെ രാജ്യമുണ്ടായിരുന്നു, ഇന്നലത്തെ കാര്യമാണ്. പിന്നീടാണ്
അന്യധര്മ്മങ്ങള് വന്നത്. അവര് വന്ന് കുറച്ച് തിരുത്തല് വരുത്തി തങ്ങളുടെ പേര്
പ്രശസ്ഥമാക്കി. ഇപ്പോള് അവരും തമോപ്രധാനമായി മാറിക്കഴിഞ്ഞു. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാകണം. ഈ കാര്യങ്ങളെല്ലാം പുതിയവര്ക്ക്
കേള്പ്പിച്ചുകൊടുക്കരുത്. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. ബാബയുടെ നാമം,
രൂപം, ദേശം, കാലം അറിയാമോ? ഉയര്ന്നതിലും വെച്ച് ഉയര്ന്ന ബാബയുടെ പാര്ട്ട്
പ്രസിദ്ധമായിരിക്കുമല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം ആ ബാബ തന്നെയാണ് നമുക്ക്
നിര്ദേശം നല്കുന്നത്. നിങ്ങള് വീണ്ടും നിങ്ങളുടെ രാജധാനി സ്ഥാപിക്കുകയാണ്.
നിങ്ങള് കുട്ടികള് എന്റെ സഹയോഗികളാണ്. നിങ്ങള് പവിത്രമായി മാറുന്നു.
നിങ്ങള്ക്കുവേണ്ടി പവിത്രമായ ലോകം തീര്ച്ചയായും സ്ഥാപിക്കപ്പെടണം. നിങ്ങള്ക്ക്
ഇതെഴുതാന് സാധിക്കും പഴയ ലോകം പരിവര്ത്തനപ്പെടുകയാണ് എന്ന്. പിന്നീട് ഈ
സൂര്യവംശി- ചന്ദ്രവംശി രാജ്യമായിരിക്കും. പിന്നീട് രാവണ രാജ്യമായിരിക്കും.
ചിത്രങ്ങളില് മനസ്സിലാക്കികൊടുക്കാന് വളരെ മധുരമായി തോന്നും, ഇതില് ദിവസവും,
തിയതിയുമെല്ലാം എഴുതിയിട്ടുണ്ട്. ഭാരതത്തിലെ പ്രാചീനമായ രാജയോഗം എന്നാല് ഓര്മ്മ.
ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകുന്നു ഒപ്പം പഠിപ്പിലൂടെ പദവിയും ലഭിക്കുന്നു.
ദൈവീകമായ ഗുണങ്ങള് ധാരണ ചെയ്യണം. ശരിയാണ്, മായയുടെ കൊടുങ്കാറ്റ് വരുമെന്നുള്ളത്
തീര്ച്ചയാണ്. അതിരാവിലെ എഴുന്നേറ്റ് ബാബയോട് സംസാരിക്കുന്നത് വളരെ നല്ലതാണ്.
ഭക്തിക്കും ജ്ഞാനത്തിനും വേണ്ടി ഈ സമയം വളരെ നല്ലതാണ്. മധുര-മധുരമായി
സംസാരിക്കണം. ഇപ്പോള് നമ്മള് ശ്രേഷ്ഠാചാരിയായ ലോകത്തിലേക്ക് പോകും.
വൃദ്ധരായവരുടെ മനസ്സില് തോന്നും നമ്മള് ശരീരം വിട്ട് ഗര്ഭത്തിലേക്ക് പോകും. ബാബ
എത്ര ലഹരിയാണ് കയറ്റുന്നത്. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങള് ഇരുന്ന്
സംസാരിക്കുകയാണെങ്കിലും നിങ്ങളുടെ സമ്പാദ്യമുണ്ടാകും. ശിവബാബ നമ്മളെ നരകവാസിയില്
നിന്നും സ്വര്ഗ്ഗവാസിയാക്കി മാറ്റുകയാണ്. ആദ്യമാദ്യം വരുന്നത് നമ്മളാണ്, മുഴുവന്
ഓള്റൗണ്ട് പാര്ട്ടും അഭിനയിച്ചത് നമ്മളാണ്. ഇപ്പോള് ബാബ പറയുന്നു ഈ അഴുക്കു
പിടിച്ച വസ്ത്രത്തെ ഉപേക്ഷിക്കൂ. ദേഹ സഹിതം മുഴുവന് ലോകത്തെയും മറക്കൂ. ഇതാണ്
പരിധിയില്ലാത്ത സന്യാസം. അവിടെയും പ്രായമാകുമ്പോള് നിങ്ങള്ക്ക്
സാക്ഷാതകാരമുണ്ടാകും- ഞാന് കുട്ടിയായി മാറാന് പോകുകയാണ്. സന്തോഷമുണ്ടാകുന്നു.
കുട്ടിക്കാലം വളരെ നല്ലതാണ്. ഇങ്ങനെ- ഇങ്ങനെ അതിരാവിലെ ഇരുന്ന് വിചാര സാഗര മഥനം
ചെയ്യണം. പോയിന്ുകള് കിട്ടുമ്പോള് നിങ്ങള്ക്ക് സന്തോഷമുണ്ടാകും. സന്തോഷത്തില്
ഒരു മണിക്കൂറോ ഒന്നരമണിക്കൂറോ കടന്നു പോകുന്നു. എത്രത്തോളം അഭ്യാസം
ഉണ്ടായിക്കൊണ്ടിരിക്കുന്നുവോ അത്രത്തോളം സന്തോഷം വര്ദ്ധിച്ചുകൊണ്ടേയിരിക്കും.
വളരെ ആനന്ദമുണ്ടാകും പിന്നീട് ചുറ്റിക്കറങ്ങുമ്പോഴും ഓര്മ്മയിലിരിക്കണം. സമയം
ഒരുപാടുണ്ട്, ശരിയാണ് വിഘ്നങ്ങള് ഒരുപാട് വരും, അതില് ഒരു സംശയവുമില്ല. ജോലി
ചെയ്യുമ്പോള് മനുഷ്യര്ക്ക് ഉറക്കം വരാറില്ല. അലസരായവരാണ് ഉറങ്ങുന്നത്.
നിങ്ങള്ക്ക് എത്ര സാധിക്കുന്നുവോ ശിവബാബയെ തന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ.
നിങ്ങള്ക്ക് ബുദ്ധിയിലുണ്ട് ശിവബാബക്കു വേണ്ടിയാണ് നമ്മള് ഭോജനമുണ്ടാക്കുന്നത്.
ശിവബാബക്കു വേണ്ടിയാണ് നമ്മള് ഇത് ചെയ്യുന്നത്. ഭോജനവും
ശുദ്ധിയോടുകൂടിയുണ്ടാക്കണം. പ്രശ്നമുണ്ടാകുന്ന ഒരു വസ്തുവും ചേര്ക്കാന് പാടില്ല.
ബാബ ( ബ്രഹ്മാബാബ) സ്വയവും ഓര്മ്മിക്കുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
അതിരാവിലെ എഴുന്നേറ്റ് ബാബയോട് മധുര-മധുരമായ കാര്യങ്ങള് സംസാരിക്കണം. ദിവസവും
സന്തോഷത്തിന്റെ മരുന്ന് കഴിച്ചുകൊണ്ട് അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്യണം.
2. സത്യയുഗീ രാജധാനി സ്ഥാപിക്കുന്നതില് ബാബയുടെ പൂര്ണ്ണ സഹയോഗികളായി
മാറുന്നതിനുവേണ്ടി പാവനമായി മാറണം, ഓര്മ്മയിലൂടെ വികര്മ്മങ്ങളെ വിനാശം ചെയ്യണം,
ഭോജനവും ശുദ്ധിയോടുകൂടിയുണ്ടാക്കണം.
വരദാനം :-
സ്വസ്ഥിതിയിലൂടെ പരിതസ്ഥിതിയുടെ മേല് വിജയം പ്രാപ്തമാക്കുന്നവരായ സംഗമയുഗീ വിജയീ
രത്നമായി ഭവിക്കട്ടെ.
പരിതസ്ഥിതികളുടെ മേല്
വിജയം പ്രാപ്തമാക്കാനുള്ള മാര്ഗ്ഗമാണ് സ്വസ്ഥിതി. ഈ ദേഹം പോലും പരന്റേതാണ്,
സ്വന്തമല്ല. സ്വസ്ഥിതിയും സ്വധര്മ്മവും സദാ സുഖത്തിന്റെ അനുഭവം
ചെയ്യിപ്പിക്കുന്നു, പ്രകൃതി-ധര്മ്മം അതായത് പരധര്മ്മം അഥവാ ദേഹത്തിന്റെ സ്മൃതി
ഏതെങ്കിലും വിധത്തിലുള്ള ദു:ഖത്തിന്റെ അനുഭവം ചെയ്യിപ്പിക്കുന്നു. അതിനാല് ആര്
സ്വസ്ഥിതിയില് ഇരിക്കുന്നുവോ അവര് സദാ സുഖത്തിന്റെ അനുഭവം ചെയ്യുന്നു,
അവരുടെയടുത്ത് ദു:ഖത്തിന്റെ അലകള്ക്ക് വരാന് സാധിക്കില്ല. അവര് സംഗമയുഗീ
വിജയീരത്നമായി മാറുന്നു.
സ്ലോഗന് :-
പരിവര്ത്തന
ശക്തിയിലൂടെ വ്യര്ത്ഥ സങ്കല്പ്പങ്ങളുടെ ഒഴുക്കിന്റെ ശക്തി സമാപ്തമാക്കൂ.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങള്
ഈ അവിനാശിയായ ഈശ്വരീയ ജ്ഞാനം പ്രാപ്തമാക്കുന്നതിന്
വേണ്ടി ഏതൊരു ഭാഷയും പഠിക്കേണ്ടതില്ല.
ഈ ഈശ്വരീയ ജ്ഞാനം വളരെ സഹജവും മധുരവുമാണ്, ഇതിലൂടെ ജന്മജന്മാന്തരത്തേക്ക്
വരുമാനം സമാഹരിക്കപ്പെടുന്നു. ഈ ജ്ഞാനം ഇത്രയും സഹജമാണ്, ഏതൊരു മഹാനാത്മാവിനും,
അഹല്യയെപ്പോലെയുള്ള കല്ലുബുദ്ധികള്ക്കും ഏത് ധര്മ്മത്തിലെയും കുട്ടികള് തൊട്ട്
വൃദ്ധര് വരെ ആര്ക്ക് വേണമെങ്കിലും പ്രാപ്തമാക്കാന് കഴിയുന്നു. നോക്കൂ, ഇത്രയും
സഹജമായിട്ടും ലോകത്തുള്ളവര് ഈ ജ്ഞാനത്തെ വളരെ ഭാരിച്ചതായി മനസ്സിലാക്കുന്നു.
ഒരുപാട് വേദ- ശാസ്ത്ര- ഉപനിഷത്തുക്കളൊക്കെ പഠിച്ച് വലിയ- വലിയ വിദ്വാന്മാരാകണം
എന്ന് കരുതുന്നവര്ക്ക് പിന്നെ അതിന് വേണ്ടി ഭാഷ പഠിക്കേണ്ടതുണ്ട്. വളരെ
അദ്ധ്വാനിക്കേണ്ടതുണ്ട്, അപ്പോഴേ പ്രാപ്തിയുണ്ടാകൂ, പക്ഷെ ഇതാണെങ്കില് സ്വയം
അനുഭവത്തിലൂടെ അറിഞ്ഞതാണ്, ഈ ജ്ഞാനം വളരെ സഹജവും സരളവുമാണ് എന്തുകൊണ്ടെന്നാല്
സ്വയം പരമാത്മാവ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇതിന് യാതൊരു ശാരീരിക
അദ്ധ്വാനമോ, ജപതപങ്ങളോ, ശാസ്ത്ര പാണ്ഡിത്യമോ, ഇതിനുവേണ്ടി സംസ്കൃത ഭാഷ
പഠിക്കേണ്ടതിന്റെയോ ആവശ്യകതയില്ല. ഇവിടെ സ്വാഭാവികമായി ആത്മാവിന് തന്റെ പരമപിതാ
പരമാത്മാവിനോടൊപ്പം യോഗം വെക്കണം. ആക്കെങ്കിലും ഈ ജ്ഞാനത്തെ ധാരണ ചെയ്യാന്
കഴിയുന്നില്ലെങ്കില്പ്പോലും യോഗത്തിലൂടെ വളരെ പ്രയോജനം കിട്ടും. ഇതിലൂടെ ഒന്ന്,
പവിത്രമായി മാറുന്നു, പിന്നെ കര്മ്മ ബന്ധനം ഭസ്മീകരിച്ച് കര്മ്മാതീതമായി
മാറുന്നു. ഇത്രയും ശക്തിയുണ്ട് ഈ സര്വ്വശക്തിവാനായ പരമാത്മാവിന്റെ ഓര്മ്മയില്.
പരമാത്മാവ് സാകാര ബ്രഹ്മാശരീരത്തിലൂടെ നമ്മെ യോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഓര്മ്മിക്കേണ്ടത് നേരിട്ട് ആ
ജ്യോതിസ്വരൂപനായ ശിവപരമാത്മാവിനെയാണ്, ആ ഓര്മ്മയിലൂടെയേ കര്മ്മബന്ധനത്തിന്റെ
അഴുക്ക് പുറത്ത് പോകൂ. ശരി, ഓം ശാന്തി.