19.12.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങളുട െപ്രതിജ്ഞയാണ് എപ്പോള് അങ് ങ്വരുന്നുവോ അപ്പോള് ഞങ്ങള്അങ്ങയില് ബലിയര്പ്പണമാകാം, ഇപ്പോള് ബാബ വന്നിരിക്കുക യാണ്- നിങ്ങള െപ്രതിജ്ഞ ഓര്മ്മിപ്പിക്കാന്.

ചോദ്യം :-
ഏത് മുഖ്യമായ വിശേഷതയുടെ കാരണത്താലാണ് പൂജ്യരെന്ന് കേവലം ദേവതകളെ മാത്രം വിളിക്കുന്നത്?

ഉത്തരം :-
ഒരിക്കലും ആരെയും ഓര്മ്മിക്കാത്തവര് എന്നത് ദേവതകളുടെ മാത്രം വിശേഷതയാണ്. ബാബയേയും ഓര്മ്മിക്കുന്നില്ല, ആരുടേയും ചിത്രത്തിനേയും ഓര്മ്മിക്കുന്നില്ല, അതുകൊണ്ടാണ് അവരെ പൂജ്യര് എന്ന് പറയുന്നത്. അവിടെ സുഖം തന്നെ സുഖമായിരിക്കും അതിനാല് ആരെയും ഓര്മ്മിക്കേണ്ട ആവശ്യമില്ല. ഇപ്പോള് നിങ്ങള് ഒരു ബാബയുടെ ഓര്മ്മയിലൂടെ ഇങ്ങനെ പൂജ്യരും പാവനമാവുകയാണ് പിന്നീട് ആരെയും ഓര്മ്മിക്കേണ്ട ആവശ്യം തന്നെ ഉണ്ടാകില്ല.

ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികളേ....... ഇപ്പോള് ആത്മീയ ആത്മാക്കളെ എന്ന് പറയില്ല. റൂഹ് അഥവാ ആത്മാവ് കാര്യം ഒന്നു തന്നെയാണ്. ആത്മീയ കുട്ടികള്ക്ക് ബാബ ഇതെല്ലാം മനസ്സിലാക്കി തരികയാണ്. ഇതിനു മുമ്പ് പരംപിതാ പരമാത്മാവ് ആത്മാക്കള്ക്ക് ജ്ഞാനം നല്കിയിട്ടില്ല. ബാബ സ്വയം പറയുകയാണ് ഞാന് ഒരേ ഒരു തവണ കല്പത്തിലെ പുരുഷോത്തമ സംഗമയുഗത്തിലാണ് വരുന്നത്. മുഴുവന് കല്പത്തിലും കേവലം സംഗമത്തിലല്ലാതെ ബാബ സ്വയം വേറെ ഒരു സമയത്തും വരുന്നില്ല എന്ന് വേറെ ആര്ക്കും പറയാന് കഴിയില്ല. എപ്പോഴാണോ ഭക്തി പൂര്ത്തിയാകുന്നത് അപ്പോള് തന്റെ കുട്ടികള്ക്ക് ജ്ഞാനം നല്കാനാണ് ബാബ വരുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു. ഇത് ചില കുട്ടികള്ക്ക് വളരെ ബുദ്ധിമുട്ടാണ്. വളരെ സഹജമാണ് എന്നാല് അവരുടെ ബുദ്ധിയില് ശരിയായ രീതിയില് ഇരിക്കുന്നില്ല. അതുകൊണ്ടാണ് ഇടക്കിടെ മനസ്സിലാക്കിതരുന്നത്. മനസ്സിലാക്കികൊടുത്തിട്ടും മനസ്സിലാക്കുന്നില്ല. സ്കൂളില് ടീച്ചര് 12 മാസം പഠിപ്പിച്ചിട്ടും ചില കുട്ടികള് തോല്ക്കുന്നുണ്ട്. ഇവിടെ പരിധിയില്ലാത്ത അച്ഛന് ദിവസവും കുട്ടികളെ പഠിപ്പിക്കുകയാണ്. എന്നാലും ചിലര് ധാരണ ചെയ്യുന്നുണ്ട്, ചിലര് മറക്കുന്നുമുണ്ട്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു ഇതാണ് ബാബ പഠിപ്പിക്കുന്ന മുഖ്യമായ പാഠം. മനസ്സുകൊണ്ട് എന്നെ ഓര്മ്മിക്കു ഇത് ബാബക്കല്ലാതെ വേറെ ഒരു മനുഷ്യര്ക്കും ഒരിക്കലും പറയാന് കഴിയില്ല. ബാബ പറയുകയാണ് ഞാന് ഒരു തവണ മാത്രമെ വരുകയുള്ളു. കല്പത്തിനു ശേഷം വീണ്ടും സംഗമത്തില് ഒരു തവണ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നു. നിങ്ങള്ക്കാണ് ഈ ജ്ഞാനം കിട്ടുന്നത്. വേറെയാര്ക്കും ഇത് അറിയുകതന്നെ ഇല്ല. പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളായ നിങ്ങള് ബ്രാഹ്മണരാണ് ഈ ജ്ഞാനം മനസ്സിലാക്കുന്നത്. നിങ്ങള്ക്കറിയാം കല്പം മുമ്പും ബാബ സംഗമത്തില് ജ്ഞാനം കേള്പ്പിച്ചിട്ടുണ്ട്. നിങ്ങള് ബ്രാഹ്മണര്ക്കാണ് പാര്ട്ടുള്ളത്, ഈ വര്ണ്ണങ്ങളിലും നിങ്ങള്ക്ക് കറങ്ങുക തന്നെ വേണം. മറ്റുധര്മ്മത്തിലുള്ളവര് ഈ ധര്മ്മങ്ങളില് വരികയേയില്ല. ബ്രാഹ്മണരാകുന്നതും ഭാരതവാസികള് തന്നെയായിരിക്കും, അതുകൊണ്ടാണ് ബാബക്ക് ഭാരതത്തിലേക്ക് വരേണ്ടി വരുന്നത്. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖ വംശാവലി ബ്രാഹ്മണരാണ്. ബ്രാഹ്മണര്ക്ക് ശേഷം ദേവതകളും ക്ഷത്രിയരും വരും. ക്ഷത്രിയനായി നിങ്ങള് മാറുകയല്ല. നിങ്ങള് ബ്രാഹ്മണനായിട്ടാണ് മാറുന്നത് പിന്നീട് നിങ്ങള് തന്നെ ദേവതകളാകും. അവര് പിന്നീട് പതുക്കെ പതുക്കെ കലകള് കുറഞ്ഞ് ക്ഷത്രിയന് എന്ന് പറയപ്പെടും. സ്വയമേവ ക്ഷത്രിയനായി മാറും. ബാബ വന്ന് ബ്രാഹ്മണരെയാണ് സൃഷ്ടിക്കുന്നത് പിന്നീട് ബ്രാഹ്മണനില് നിന്നും ദേവതയാകും പിന്നീട് അവര് തന്നെ ക്ഷത്രിയനാകും. മൂന്ന് ധര്മ്മങ്ങളുടെയും സ്ഥാപന ബാബ ഇപ്പോള് ചെയ്യുകയാണ്. സത്യ-ത്രേതാ യുഗത്തില് വീണ്ടും വരുകയില്ല. മനുഷ്യര് മനസ്സിലാക്കാത്തത് കാരണം പറയുന്നുണ്ട് സത്യ ത്രേതായുഗത്തിലും ഭഗവാന് വരുന്നുണ്ട് എന്ന്. ബാബ പറയുകയാണ് ഞാന് യുഗ യുഗങ്ങളിലൊന്നും വരുന്നില്ല, കല്പത്തിന്റെ സംഗമത്തില് ഒരു തവണ മാത്രമെ വരുകയുള്ളു. പ്രജാപിതാ ബ്രഹ്മാവിലൂടെ ഞാന് നിങ്ങളെ ബ്രാഹ്മണനാക്കി മാറ്റും. ഞാന് പരംധാമത്തില് നിന്നാണ് വരുന്നത്. ശരി, ബ്രഹ്മാവ് എവിടെ നിന്നാണ് വരുന്നത്? ബ്രഹ്മാവ് 84 ജന്മങ്ങള് എടുക്കുന്നുണ്ട്, എന്നാല് ഞാന് എടുക്കുന്നില്ല. ബ്രഹ്മാവ് സരസ്വതി തന്നെയാണ് വിഷ്ണുവിന്റെ രണ്ടു രൂപങ്ങളായി ലക്ഷ്മി നാരായണനാകുന്നത്, അവര് 84 ജന്മങ്ങള് എടുക്കും പിന്നീട് ഈ ആത്മാവിന്റെ അനേക ജന്മങ്ങളുടെ അന്തിമത്തില് ശരീരത്തിലേക്ക് പ്രവേശിച്ച് ബ്രഹ്മാവാക്കി മാറ്റുന്നു. ബ്രഹ്മാവ് എന്ന പേര് വെച്ചതും ഞാനാണ്. ഇത് ബ്രഹ്മാബാബയുടെ സ്വന്തം പേരൊന്നുമല്ല. കുട്ടി ജനിച്ചാല് ജന്മ ദിനം ആഘോഷിക്കാറുണ്ട്, പേര് വെക്കാറുണ്ട്, ബ്രഹ്മാബാബയുടെ ജാതകത്തിലെ പേര് ലേഖരാജ് എന്നാണ്. അത് കുട്ടിക്കാലത്തെ പേരാണ്. സംഗമത്തില് ബാബ ശരീരത്തിലേക്ക് പ്രവേശിച്ചപ്പോള് പേര് മാറ്റി. അതും വാനപ്രസ്ഥ അവസ്ഥയിലാണ് ബാബ പേര് കൊടുത്തത്. സന്യാസിമാര് വീടെല്ലാം ഉപേക്ഷിച്ച് പോയി തന്റെ പേര് മാറ്റാറുണ്ട്. ഇദ്ദേഹമാണെങ്കില് കുടുംബത്തില് തന്നെയാണ് ജീവിക്കുന്നത്, ഇദ്ദേഹത്തിന് ബ്രഹ്മാവ് എന്ന പേരും കൊടുത്തു, എന്തുകൊണ്ടെന്നാല് ബ്രാഹ്മണര് വേണമല്ലോ. ബാബ നിങ്ങളെ തന്റെതാക്കി മാറ്റി പവിത്ര ബ്രാഹ്മണനാക്കുകയാണ്. പവിത്രമാക്കി മാറ്റുകയാണ്. ജന്മം കൊണ്ടേ നിങ്ങള് പവിത്രരൊന്നുമല്ല. നിങ്ങള്ക്ക് പവിത്രമാകുന്നതിനുള്ള പഠിപ്പ് തരുകയാണ്. എങ്ങനെ പവിത്രമായി മാറും? ഇതാണ് മുഖ്യമായ കാര്യം.

നിങ്ങള്ക്കറിയാം ഭക്തി മാര്ഗ്ഗത്തില് ആരും പൂജ്യരായിട്ടില്ല. മനുഷ്യര് ഗുരുക്കന്മാരുടെ മുന്നില് തല കുമ്പിടാറുണ്ട് എന്തുകൊണ്ടെന്നാല് വീടെല്ലാം ഉപേക്ഷിച്ച് പവിത്രമായി ജീവിക്കുന്നുണ്ടല്ലോ, ബാക്കി അവരെ പൂജ്യനാണെന്ന് പറയാന് കഴിയുകയില്ല. ആരെയും ഓര്മ്മിക്കാത്തവര് ആരാണോ അവരാണ് പൂജ്യരാകുന്നത്. സന്യാസിമാര് ബ്രഹ്മ തത്ത്വത്തെ ഓര്മ്മിക്കുന്നുണ്ട്, പ്രാര്ത്ഥിക്കാറുണ്ട്. സത്യയുഗത്തില് ആരേയും ഓര്മ്മിക്കില്ല. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള്ക്ക് ഒരു ബാബയെ ഓര്മ്മിക്കണം. മനുഷ്യര് ചെയ്യുന്നത് ഭക്തിയാണ്. നിങ്ങള്ആത്മാക്കള് ഗുപ്തമാണ്. ആത്മാവിനെ യഥാര്ത്ഥമായ രീതിയില് ആര്ക്കും അറിയില്ല. സത്യ-ത്രേതായുഗത്തിലും തന്റെ പേരില് തന്നെയാണ് ശരീരധാരികള് പാര്ട്ട് അഭിനയിക്കുക. പേരില്ലാത്ത പാര്ട്ട്ധാരി ഉണ്ടാകില്ലല്ലോ. എവിടെ ആയാലും ശരീരത്തിന് പേരുണ്ടാകുമല്ലോ. പേരില്ലാതെ പാര്ട്ട് എങ്ങനെ അഭിനയിക്കും. ഭക്തി മാര്ഗ്ഗത്തില് പാടാറുണ്ടായിരുന്നു-അങ്ങ് എപ്പോഴാണോ വരുന്നത് അന്ന് ഞാന് അങ്ങയെ മാത്രമെ എന്റെതാക്കുകയുള്ളു, വേറെ ആരെയുമില്ല എന്നെല്ലാം. ഇതും ബാബയാണ് മനസ്സിലാക്കിതരുന്നത്. ഞാന് അങ്ങയുടേതായിരിക്കും എന്ന് പറഞ്ഞത് ആത്മാവായിരുന്നു. ഭക്തി മാര്ഗ്ഗത്തില് ഏതെല്ലാം പേരോടുകൂടിയ ദേഹധാരികളുണ്ടോ അവരെയൊന്നും നമ്മള് പൂജിക്കില്ല. എപ്പോഴാണോ അങ്ങ് വരുന്നത് അങ്ങയില് ബലിയര്പ്പണമാകും എന്ന് പറഞ്ഞതല്ലേ. എപ്പോഴാണ് വരുന്നത്, അതും അറിയുന്നില്ല. ഇപ്പോഴും ദേഹധാരികളെ, മനുഷ്യരെ പൂജിച്ചു കൊണ്ടിരിക്കുന്നുണ്ട്. എപ്പോഴാണോ അരകല്പത്തെ ഭക്തി പൂര്ത്തിയാകുന്നത് അപ്പോഴാണ് ബാബ വരുന്നത്. ബാബ പറയുകയാണ് - നിങ്ങള് ജന്മജന്മാന്തരങ്ങളായി എന്നോട് പറഞ്ഞതാണ് ഞാന് അങ്ങയെ അല്ലാതെ വേറെ ആരെയും ഓര്മ്മിക്കില്ല എന്ന്. എന്റെ ദേഹത്തെപോലും ഓര്മ്മിക്കില്ല എന്നും പറഞ്ഞിരുന്നു. പക്ഷെ എന്നെ അറിയുന്നത് പോലും ഇല്ലെങ്കില് എങ്ങനെയാണ് ഓര്മ്മിക്കുക. ഇപ്പോള് ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് മധുരമധുരമായ കുട്ടികളെ, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു. ബാബയാണ് പതിത പാവനന്, ഈ ഓര്മ്മയിലൂടെ നിങ്ങള് പാവനവും സതോപ്രധാനവുമാകും. സത്യയുഗത്തിലും ത്രേതായുഗത്തിലും ഭക്തി ഉണ്ടാകില്ല. നിങ്ങള് ആരെയും ഓര്മ്മിക്കുകപോലും ഇല്ല. ബാബയെയും ഓര്മ്മിക്കില്ല, ചിത്രങ്ങളേയും ഓര്മ്മിക്കില്ല. അവിടെ സുഖം തന്നെ സുഖമായിരിക്കും. ബാബ മനസ്സിലാക്കി തന്നു - എത്രയും നിങ്ങള് കുട്ടികള് സമീപത്തേക്ക് എത്തുന്നോ അത്രയും കര്മ്മാതീത അവസ്ഥയുമുണ്ടാകും. സത്യയുഗത്തില് പുതിയ ലോകത്തില് പുതിയ കൊട്ടാരത്തില് വളരെയധികം സന്തോഷമായിരിക്കും പിന്നീട് അത് 25% പഴയതാകുമ്പോള് നിങ്ങള് സ്വര്ഗ്ഗത്തെ തന്നെ മറന്നവരായി മാറും. അതുകൊണ്ട് ബാബ പറയുന്നത് - ഞങ്ങള്അങ്ങയുടേതായിരിക്കും, അങ്ങയില് നിന്ന് മാത്രമേ കേള്ക്കുകയുള്ളു എന്ന് നിങ്ങള് പാടിയിരുന്നു. തീര്ച്ചയായും പരമാത്മാവിനോടായിരിക്കുമല്ലോ അത് പറഞ്ഞത്. ആത്മാവ് പരമാത്മാവാകുന്ന അച്ഛനോടാണ് പറഞ്ഞത്. ആത്മാവ് സൂക്ഷ്മമായ ബിന്ദുവാണ്, ദിവ്യ ദൃഷ്ടിയിലൂടെ മാത്രമെ ആത്മാവിനെ കാണാന് കഴിയുകയുള്ളു. ഞാന് ആത്മാവ് വളരെ സൂക്ഷ്മമായ ബിന്ദുവാണ് ഇങ്ങനെ മനസ്സിലാക്കി ഓര്മ്മിക്കാന് ബുദ്ധിമുട്ടാണ്. ആത്മാവിന്റെ സാക്ഷാത്കാരത്തിന് പരിശ്രമമൊന്നും ചെയ്യുന്നില്ല, എന്നാല് ആയിരം സൂര്യനെക്കാള് തേജോമയനാണ് എന്ന് പറയപ്പെടുന്ന പരമാത്മാവിനെ കാണാനാണ് പരിശ്രമം ചെയ്യുന്നത്. ആര്ക്കെങ്കിലും സാക്ഷാത്കാരം കിട്ടിയാല് അവരും കണ്ടത് വളരെ തേജോമയ രൂപമാണ് എന്നേ പറയൂള്ളു കാരണം അവര് കേട്ടിട്ടുള്ളത് അതല്ലേ. ആരാണോ തീവ്രമായ ഭക്തി ചെയ്യുന്നത് അവര്ക്കെ കാണാന് കഴിയൂ. ഇല്ലെങ്കില് അവര്ക്ക് വിശ്വസിക്കാന് പോലും കഴിയില്ല. ബാബ പറയുകയാണ് അവര് ആത്മാവിനെ പോലും കണ്ടിട്ടില്ല പിന്നെ എങ്ങനെയാണ് പരമാത്മാവിനെ കാണുക. ആത്മാവിനെ എങ്ങനെയാണ് കാണാന് കഴിയുക, എല്ലാവരുടേയും ശരീരത്തിനാണ് രൂപവും, പേരുമെല്ലാമുള്ളത്, ആത്മാവ് ബിന്ദുവാണ്, വളരെ ചെറുതാണ്, അതിനെ എങ്ങനെ കാണാന് കഴിയും. വളരെ പരിശ്രമം ചെയ്യുന്നുണ്ട് എന്നാല് ഈ കണ്ണിലൂടെ കാണാന് സാധിക്കില്ല. ആത്മാവിന് ഇപ്പോള് ബാബയിലൂടെ ജ്ഞാനത്തിന്റെ അവ്യക്തമായ കണ്ണ് ലഭിച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങള്ക്കറിയാം ആത്മാവ് എത്ര എത്ര ചെറുതാണ്. ഞാനാകുന്ന ആത്മാവില് 84 ജന്മങ്ങളാണ് അടങ്ങിയിട്ടുള്ളത് അത് എനിക്ക് വീണ്ടും ആവര്ത്തിക്കണം ഇതും നിങ്ങള് മനസ്സിലാക്കി. ശ്രേഷ്ഠരാകുന്നതിന് ബാബ നല്കുന്ന ശ്രീമത്തിലൂടെ നിങ്ങള് നടക്കണം. നിങ്ങള് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. കഴിക്കുന്നതിലും കുടിക്കുന്നതിലും രാജകീയത വേണം, പെരുമാറ്റവും രാജകീയമായിരിക്കണം. നിങ്ങള് ദേവതകളായി മാറും. ദേവതകള് സ്വയം പൂജ്യരാണ്, അവര് ആരുടേയും പൂജ ചെയ്യില്ല. അവര് ഡബിള് കിരീടധാരികളാണ്. അവര് ആരെയും പൂജിക്കുന്നില്ല, അതിനാല് പൂജ്യരല്ലേ. സത്യയുഗത്തില് ആരുടേയും പൂജ ചെയ്യേണ്ട ആവശ്യമില്ല. ബാക്കി പരസ്പരം എല്ലാവരും ആദരവ് കൊടുക്കും. ബഹുമാനം കൊടുക്കും അതല്ലാതെ മനസ്സു കൊണ്ട് ആരെയും ഓര്മ്മിക്കില്ല. ബഹുമാനം തീര്ച്ചയായും കൊടുക്കണം. ഏതുപോലെയാണോ പ്രസിഡന്റിനോട് എല്ലാവര്ക്കും ആദരവുള്ളത്. അറിയാം അദ്ദേഹം വളരെ ഉയര്ന്ന പദവിയിലാണ് ഇരിക്കുന്നത് എന്ന്. നമസ്കരിക്കുകയൊന്നുമില്ല. അതുകൊണ്ടാണ് ബാബ മനസ്സിലാക്കി തരുന്നത്- ഈ ജ്ഞാന മാര്ഗ്ഗം തീര്ത്തും വേറിട്ടതാണ്, ഇവിടെ കേവലം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം എന്നാല് നിങ്ങള് മറന്നതും അതാണ്. ശരീരത്തിന്റെ പേരാണ് ഓര്മ്മയിലുള്ളത്. കാര്യങ്ങള് ചെയ്യണമെങ്കില് പേര് വേണം. പേരില്ലെങ്കില് നിങ്ങള് എങ്ങനെ പരസ്പരം വിളിക്കും. കേവലം നിങ്ങള് ശരീരധാരിയായി പാര്ട്ട് അഭിനയിക്കുകയാണ് എന്നാല് ബുദ്ധി കൊണ്ട് ശിവബാബയെ ഓര്മ്മിക്കണം. കൃഷ്ണന്റെ ഭക്തര് ചിന്തിക്കും എനിക്ക് കൃഷ്ണനെ ഓര്മ്മിക്കണം എന്ന്. എവിടെ നോക്കിയാലും അവര് പറയും-എല്ലായിടത്തും കൃഷ്ണന് തന്നെ കൃഷ്ണനാണ്. ഞാനും കൃഷ്ണനാണ് നീയും കൃഷ്ണനാണ് എന്നെല്ലാം പറയും. നിങ്ങളുടെ പേര് വേറെയാണ് അവരുടെ പേരും വേറെയായിരിക്കുമല്ലോ പിന്നെ എല്ലാവരും എങ്ങനെയാണ് കൃഷ്ണന് തന്നെ കൃഷ്ണന് എന്ന് പറയുക. എല്ലാവരുടെ പേരും കൃഷ്ണന് എന്നാവില്ലല്ലോ, എന്താണോ തോന്നുന്നത് അത് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോള്ബാബ പറയുകയാണ് ഭക്തിമാര്ഗ്ഗത്തിലെ എല്ലാ ചിത്രങ്ങളേയും മറന്ന് ഒരു ബാബയെ ഓര്മ്മിക്കു. കാണുന്ന ചിത്രങ്ങളെയൊന്നും പതിത പാവനനാണ് എന്ന് പറയാറില്ലല്ലോ, ഹനുമാനെയും പതിത പാവനന് എന്ന് പറയാറില്ലല്ലോ. അനേകം ചിത്രങ്ങളുണ്ട്, എന്നാല് അവരൊന്നും പതിത പാവനനല്ല. ഏതൊരു ദേവിയും, ആര്ക്കെല്ലാം ശരീരമുണ്ടോ അവരൊന്നും പതിത പാവനരല്ല. 6-8 കൈകളുള്ള ദേവിമാരുടെ രൂപം ഉണ്ടാക്കാറുണ്ട്, എല്ലാ കാര്യങ്ങളും നിങ്ങളുടെ ബുദ്ധിയിലുണ്ട്. അവര് ആരാണ് എന്ന് പോലും മനുഷ്യര് അറിയുന്നില്ല. ഇവരെല്ലാം പതിത പാവനനായ ബാബയുടെ അവകാശികളും സഹായികളുമാണ്, ഇതൊന്നും ആര്ക്കും അറിയില്ല. നിങ്ങളുടെ രൂപം സാധാരണമാണ്. ഈ ശരീരം വിനാശമാകും. നിങ്ങളുടെ ചിത്രങ്ങളും ഇല്ലാതാകും. എല്ലാം നശിക്കും. വാസ്തവത്തില് നിങ്ങളാണ് ദേവിമാര്. സീതാ ദേവി....എന്നെല്ലാം ദേവിമാരുടെ പേര് പറയാറില്ലേ. രാമനെ ദേവത എന്ന് പറയാറില്ല. ഇപ്പോള് നിങ്ങള്ക്ക് പാവനമാകുന്നതിന് പുരുഷാര്ത്ഥം ചെയ്യണം. നിങ്ങള് പറയുന്നതും പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ എന്നതല്ലേ. അതല്ലാതെ ലക്ഷ്മി നാരായണനാക്കൂ എന്നല്ലല്ലോ പറയുന്നത്. പതിതത്തില് നിന്നും പാവനമാക്കുന്നതും ബാബയാണ്. നരനില് നിന്നും നാരായണനാക്കുന്നതും ബാബയാണ്. മനുഷ്യര് പതിത പാവനന് എന്ന് പറയുന്നത് നിരാകാരനെ ആണ്. പിന്നെ സത്യ നാരായണ കഥ കേള്പ്പിക്കുന്നവരെ വേറെയായി കാണിക്കുന്നുണ്ട്. ബാബാ സത്യനാരായണന്റെ കഥ കേള്പ്പിച്ച് ഞങ്ങളെ അമരനാക്കു, നരനില് നിന്നും നാരായണനാക്കി മാറ്റൂ എന്നൊന്നും പറയാറില്ല. വരൂ ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന് മാത്രമാണ് പറയുന്നത്. സത്യനാരായണന്റെ കഥ കേള്പ്പിച്ച് പാവനമാക്കുന്നതും ബാബയാണ്. നിങ്ങള് പിന്നീട് മറ്റുള്ളവര്ക്ക് സത്യമായ കഥ കേള്പ്പിക്കുന്നു. നിങ്ങള്ക്കേ ഇത് അറിയുകയുള്ളു. വേണമെങ്കില് നിങ്ങളുടെ വീട്ടില് ബന്ധുക്കളും, മിത്രങ്ങളും സഹോദരനുമെല്ലാം ഉണ്ടാകാം എന്നാല് അവര്ക്കും ഇതൊന്നും അറിയില്ല.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയത്തെ ശ്രേഷ്ഠരാക്കുന്നതിന് വേണ്ടി ബാബയിലൂടെ എന്ത് ശ്രീമതമാണോ ലഭിക്കുന്നത്, അതിലൂടെ നടക്കണം, ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. കഴിക്കുന്നതിലും കുടിക്കുന്നതിലും പെരുമാറ്റത്തിലും രാജകീയത വേണം.

2) പരസ്പരം ആരെയും ഓര്മ്മിക്കരുത്, പക്ഷെ തീര്ച്ചയായും ബഹുമാനം കൊടുക്കണം. പാവനമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.

വരദാനം :-
സര്വ്വ ഖജനാവുകളെയും സമയത്ത് ഉപയോഗിച്ച് നിരന്തര സന്തോഷത്തിന്റെ അനുഭവം ചെയ്യുന്നവരായ സന്തുഷ്ട ഭാഗ്യശാലീ ആത്മാവായി ഭവിക്കട്ടെ.

ബാപ്ദാദയിലൂടെ ജന്മം ലഭിച്ചതോടെ മുഴുവന് ദിവസത്തേക്കും അനേകം ശ്രേഷ്ഠ സന്തോഷത്തിന്റെ ഖജനാവുകള് പ്രാപ്തമാകുന്നു. അതിനാല് താങ്കളുടെ പേരിലൂടെത്തന്നെ ഇപ്പോഴും അനേകം ഭക്തര് അല്പ്പകാലത്തെ സന്തോഷത്തിന് വേണ്ടി വന്നുചേരുന്നു, താങ്കളുടെ ജഢചിത്രത്തെക്കണ്ട് സന്തോഷത്താല് നൃത്തം ചെയ്യുന്നു. അങ്ങനെയുള്ള താങ്കള് സന്തുഷ്ട ഭാഗ്യശാലികളാണ്, ഒരുപാട് ഖജനാവുകള് ലഭിച്ചിട്ടുണ്ട്, പക്ഷെ കേവലം സമയത്ത് ഉപയോഗിക്കൂ. താക്കോല് സദാ കൂടെ വെക്കൂ, അതായത് സ്മൃതിയില് വെക്കൂ, സ്മൃതിയെ സ്വരൂപത്തില് കൊണ്ടുവരൂ എങ്കില് നിരന്തര സന്തോഷത്തിന്റെ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കും.

സ്ലോഗന് :-
ബാബയുടെ ശ്രേഷ്ഠ ആശകളുടെ ദീപം തെളിയിക്കുന്നവര് തന്നെയാണ് കുലദീപം.